Pages

Sunday, April 1, 2012

ചെലവുകുറഞ്ഞ നീന്തല്‍ക്കുളവുമായി ഗോഖലെ നഗര്‍ സ്‌കൂള്‍


സുല്‍ത്താന്‍ബത്തേരി: ചെലവ് കുറഞ്ഞ നീന്തല്‍ക്കുളം നിര്‍മിച്ച് എല്ലാ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കി മൈലമ്പാടി ഗോഖലെ നഗര്‍ എ.എന്‍.എം. യു.പി. സ്‌കൂള്‍ മാതൃകായാകുന്നു. എസ്.എസ്.എ.യുടെ സമ്പൂര്‍ണ നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് രൂപം നല്‍കിയത്. അധ്യയന യാത്രയ്ക്ക് പോകുമ്പോള്‍ ജലയത്ര പാടില്ലെന്ന പൂതിയ ഉത്തരവിന് കാരണം, കുട്ടികള്‍ക്ക് നീന്തല്‍ അറിയാത്തതാണ്. ഇത് മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രധാന അധ്യാപകന്‍ ഇ.പി. ശിവദാസന്‍ പറഞ്ഞു.


നീന്തല്‍ പരിശീലനത്തിന് കുളങ്ങളുടെയും മറ്റും കുറവിനും സുരക്ഷിതത്വത്തിനും വേണ്ടിയാണ് പരിശീലനം സ്‌കൂളില്‍ത്തന്നെ ഏര്‍പ്പെടുത്തിയത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ കുഴിയുണ്ടാക്കി സില്‍പോളിനില്‍ വെള്ളം നിറച്ചാണ് നീന്തല്‍ക്കുളം നിര്‍മിച്ചത്. ഒരു കുളത്തിന് 3000 രൂപ മാത്രമേ ചെലവു വരികയുള്ളൂവെന്ന് അധ്യാപകര്‍ പറഞ്ഞു.



1 comment:

പ്രതികരിച്ചതിനു നന്ദി