Pages

Friday, September 7, 2012

ഡയറ്റ് പരിശീലനഹാളുകള്‍ പഠനസൗഹൃദപരമാക്കിയപ്പോള്‍

ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം എന്ന നിലയില്‍ ഡയറ്റുകളുടെ കടമ മാതൃകകള്‍ സൃഷ്ടിക്കലാണ്. പരസ്പരബന്ധമോ തുടര്‍ച്ചയോ ഇല്ലാത്ത വഴിപാടു പരിശീലനങ്ങള്‍ക്കു പ്രസക്തിയില്ല. നൂതനവും ഗവേഷണാത്മകവുമായ ഇടപെടലുകള്‍ ഡയറ്റിന്റെ ഭാഗത്തു നിന്നു അധ്യാപകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
    ഇടുക്കി ഡയറ്റ് പരിശീലനഹാളുകള്‍ പഠനസൗഹൃദപരമാക്കുന്നതിനു ഒരു ശ്രമം നടത്തി. വിദ്യാലയങ്ങള്‍ ശിശു സൗഹൃദപരമാകണം എന്നു നിര്‍ദ്ദേശിക്കുന്ന ഡയറ്റിനു സ്വന്തം സ്ഥാപനത്തിലെ അക്കാദമാന്തരീക്ഷം മാതൃകാപരമാക്കേണ്ട ബാധ്യത ഉണ്ട്.
    നടത്തിയ ഒരു ചെറിയശ്രമത്തിന്റെ വിശദാംശങ്ങളാണ് ഇവിടെ പങ്കിടുന്നത്.
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
  • പ്രീ സര്‍വീസ് ,ഇന്‍സര്‍വീസ് അധ്യാപക പരിശീലനത്തിനു ഡയറ്റില്‍ എത്തുന്നവര്‍ക്ക് പഠിതാക്കളുടെ പ്രകൃതം, ആവശ്യം ഇവ പരിഗണിച്ച ലേണര്‍ ഫ്രണ്ട്ലി ക്ലാസ്മുറികളുടെ പ്രയോഗസാധ്യത പരിചയപ്പെടുത്തുക
  • പ്രീസര്‍വീസ് അധ്യാപകപരിശീലന കാലയളവില്‍ത്തന്നെ ക്ലാസ് ലാബ്, ക്ലാസ് ലൈബ്രറി, പോര്‍ട്ടഫോളിയോ ബാഗ് തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ ധാരണ നല്‍കുക
  • ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതു വഴി പരിചയപ്പെട്ട മികച്ചമാതൃകകള്‍ നടപ്പിലാക്കണമെന്ന പ്രോഗ്രാം അഡ്വൈസറി കമ്മറ്റിയുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുക

പരിശീലനഹാളില്‍ ഒരുക്കിയവ
1.ബോര്‍ഡുകള്‍
ബ്ലാക് ബോര്‍ഡ്, വൈറ്റ് ബോര്‍ഡ്, സോഫ്റ്റ് ബോര്‍ഡ് ( ബിഗ് പിക്ചര്‍ ബോര്‍ഡ്) ക്ലാസിന്റെ ദിശ ആവശ്യാനുസരണം മാറ്റാന്‍ വഴക്കമുളള രീതിയില്‍ ക്ലാസിന്റെ മുന്നിലും പിന്നിലും വരത്തക്കവിധം ക്രമീകരിച്ചു. പ്രവര്‍ത്തനാധിഷ്ടിതക്ലാസ് സങ്കല്പത്തിനുനുയോജ്യമായിരിക്കണം എന്നു തീരുമാനിച്ചിരുന്നു..
2.എല്‍ സി ഡി പ്രൊജക്ടര്‍ സ്ക്രീന്‍

കംമ്പ്യൂട്ടര്‍ സഹായത്തോടെയുളള പരിശീലനാനുഭവങ്ങള്‍ ലഭിക്കുന്നതിനു സഹായകമായ വിധത്തില്‍ സ്ഥിരമായ സ്ക്രീനും കംമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നയിടത്ത് വൈദ്യുതിക്രമീകരണവും ഒരുക്കി. സ്ക്രീന്‍ ആവശ്യമുളളപ്പോള്‍ മാത്രം നിവര്‍ക്കാവുന്ന വിധത്തില്‍ ഭിത്തിയില്‍ ക്രമീകരിച്ചു.
3.പഠനോല്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുളള റാക്ക് 
 

പ്രവര്‍ത്തനാധിഷ്ടിത പഠനത്തിന്റെ ഭാഗമായുണ്ടാകുന്ന ഉല്പന്നങ്ങള്‍ പ്രദര്‍ശന സ്വഭാവത്തോടെ സൂക്ഷിക്കുന്നതിനു ക്ലാസില്‍ റാക്ക് ഉണ്ടാക്കി. പഠിതാക്കളുടെ ഉയരം , എണ്ണം എന്നിവ പരിഗണിച്ച് ആകര്‍ഷകമായ വിധത്തില്‍ രൂപകല്‍പന . സ്ഥലവിന്യാസം ശ്രദ്ധയോടെ.
4 പ്രദര്‍ശന ബോര്‍ഡുകള്‍
5. ചാര്‍ട്ടുകള്‍ തൂക്കുന്നതിനുളള സംവിധാനം

പഠനത്തിന്റെ ഭാഗമായുണ്ടാകുന്ന ചാര്‍ട്ടുകള്‍ ചിട്ടയായി പ്രദര്‍ശിപ്പിക്കുന്നതിനു സംവിധാനം . അലൂമിനയം റോഡ് അല്ലെങ്കില്‍ സണ്‍പായ്ക് ഷീറ്റ് എന്നിവ കൊണ്ട് ഇതു നിര്‍മിച്ചു 
6.ചാര്‍ട്ടുകള്‍,ക്ലാസ് ലൈബ്രറി

വായനാമൂലയുടെ വിവിധ സാധ്യതകള്‍ അന്വേഷിക്കാന്‍ പ്രചോദകമായ വിധത്തില്‍ ക്ലാസ് ലൈബ്രറി 
7. മൊബൈല്‍ ക്ലാസ് ലാബു്,

ആവശ്യാനുസരണം ക്ലാസുകളിലേക്കു കൊണ്ടു പോകാവുന്ന മിനിലാബ്. ചക്രങ്ങള്‍ . വിവിധരാസവസ്തുക്കളും പരീക്ഷണോപകരണങ്ങളും സൂരക്ഷിതമായി സൂക്ഷിക്കാം .ഉയരം ഒരു ഡസ്കിനോളം .
8.ചിത്രഗാലറി

ക്ലാസിന്റെ അക്കാദമികപ്രൗഢി ഉയര്‍ത്തുന്ന തരത്തില്‍ ചിത്രഗാലറി . ഒന്നാം വര്‍ഷ ടിടിസി ക്ലാസില്‍ മനശ്ശാസ്ത്രത്തെ ആധാരമാക്കിയും രണ്ടാം വര്‍ഷക്ലാസില്‍ കേരളവിദ്യാഭ്യാസ ചരിത്രത്തെ ആസ്പദമാക്കിയും .ചുമരിന്റെ മേല്‍ ഭാഗത്ത് ക്രമീകരിച്ചു .

9.ഭൂപടപ്രദര്‍ശനബോര്‍ഡ്.

ഭൂപടങ്ങള്‍ എങ്ങനെ ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കാം എന്നതിനു മാതൃക . സാമൂഹികശാസ്ത്രാന്തരീക്ഷം ഒരു ഹാളില്‍ .
ഒപ്പം ഭൂപടം പ്രത്യേകം പ്രദര്‍ശിപ്പിക്കുന്നതിനുളള ബോര്‍ഡും .

10. പാവനാടകസ്ക്രീന്‍,
ക്ലാസില്‍ പാവനാടകം നടത്തുന്നതിനും പ്രഭാഷണങ്ങള്‍ വാര്‍ത്താവായന തുടങ്ങിയവയ്ക്കും സഹായകമായ വിധത്തില്‍ സ്ക്രീന്‍ . ഫ്രെയിം കുട്ടികളുടെ ഉയരം പരഗണിച്ചാണ് തയ്യാറാക്കിയത് 
11. ചെരുപ്പറ
പ്രവര്‍ത്തനാ ധി ഷ്ടിതക്ലാസില്‍ കുട്ടികള്‍ക്കു ഗ്രൂപ്പ്വര്‍ക്കിനായി തറയില്‍ ഇരക്കേണ്ടി വരും. തറ വൃത്തിയുളളതാകണം. പാദരക്ഷകള്‍ ക്ലാസിനുളളില്‍ അനുവദിച്ചാല്‍ തറ മലിനമാകും. ക്ലാസിനു പുറത്ത് ചെരുപ്പുകള്‍ സൂക്ഷിക്കുന്നതിനുളള ഒരു മാതൃക അധ്യാപക വിദ്യാര്‍ഥികള്‍ പരിചയപ്പെടേണ്ടതുണ്ട്.ലളിതമായ ഒരു ക്രമീകരണം. നാല്പതു കുട്ടികള്‍ക്കും ഇതില്‍ ചെരുപ്പുകള്‍ സൂക്ഷിക്കാം .
12. പോര്‍ട്ട്ഫോളിയോ ബാഗുകള്‍

നിരന്തരവിലയിരുത്തല്‍ അധ്യാപകപരിശീലനത്തില്‍ പ്രധാനപ്പെട്ടതാണ്. പഠിതാക്കളുടെ പഠനത്തെളിവുകള്‍ സൂക്ഷിക്കുന്നതിനും അതുവഴി പഠനപുരോഗതി പരസ്പരം വിലയിരുത്താനും വളര്‍ച്ച സ്വയം ബോധ്യപ്പെടാനും സഹായകമയാതും ക്ലാസ് പഠനപ്രക്രിയയുടെ മികവിന്റെ അടയാളങ്ങളുമായ പോര്‍ട്ട്ഫോളിയോ ബാഗുകളിലെ ഉല്പന്നങ്ങള്‍ ക്ലാസിന്റെ ഭാഗമാണ്.. എല്ലാ പഠിതാക്കള്‍ക്കും ഉല്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം
13. 
14. 

ജില്ലയിലെ എല്ലാ സ്കൂളുകളുടെയും സ്ഥാനം വ്യക്തമാക്കുന്ന വിദ്യാഭ്യാസ ഭൂപടം എല്ലാവരെയും ആകര്‍ഷിക്കുന്നു. സ്വന്തം സ്കൂള്‍ എവിടെ എന്ന് നോക്കാനുള്ള കൌതുകം മാത്രമല്ല ഇടുക്കിയിലെ വിദ്യാലയ സൌകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങള്‍ ഏതെന്നു ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ സഹായകം കൂടി ആയതിനാല്‍.
രണ്ടാം വര്‍ഷ ക്ലാസില്‍ പ്രൈമറി ക്ലാസുകളിലെ പഠനോപകരങ്ങളുടെ ഒരു ശേഖരം ആലോചനയില്‍ ഉണ്ട്.







9 comments:

  1. ഇപ്പറഞ്ഞതൊക്കെ എങ്ങനെ ക്ലാസ് മുറികളിൽ നടപ്പിലാക്കും പുതിയവരെ മാത്രം വെച്ചു നടത്തുന്ന സർക്കാർ സ്ക്കൂളുകളിൽ നമുക്കിത് പരീക്ഷിക്കാം .മറ്റൊന്ന് ക്ലാസ് മുറികളിൽ ബെഞ്ചും ഡെസ്ക്കും പെട്ടന്നുള്ള ക്രമീകരണ മാറ്റത്തിന് തടസ്സമായിരിക്കുമെന്ന വാദവും ഉയരും.പിന്നെ ചെയ്യാനും ചെയ്യിക്കാനുമുള്ള മനസ്സും ഒരു പ്രശ്നമാണ് . ഇന്നലെ സ്കൂളിൽ ചെന്നപ്പോൾ കായികാദ്ധ്യാപിക പറഞ്ഞത് ഗ്രൗണ്ടിൽ വളർന്നു നിൽക്കുന്ന പുല്ലിനേക്കുറിച്ചാണ്. പുല്ലുവെട്ടാൻ ആളെ ഏർപ്പെടുത്തി കൊടുക്കണം .ഒക്ടോബറിൽ നടക്കുന്ന കായിക മേളക്ക് സേവന വാരമുപയോഗിച്ചു ഗ്രണ്ട് നന്നാക്കി കൂടെയെന്ന് ചോദിച്ചതും നൂറായിരം തടസ്സങ്ങൾ ശറവർഷം പോലെ വന്നതും ഒരുമിച്ചായിരുന്നു .അടുത്ത പി ടി എ യിൽ പറഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞ് രക്ഷ്പ്പെട്ടു. വിഷയം ഇതാണ് , ആത്മവിശ്വാസമില്ലാത്ത, അദ്ധ്യാപക ജീവിതത്തെ കേവലം ഒരു തൊഴിലായി കാണുന്നവർക്ക് പറ്റിയ പണിയല്ലിത് .അവർക്ക് കെ-ടെറ്റ് നടത്തിയാലും ഇല്ലെങ്കിലും തങ്ങളൂടെ ഉല്പന്നം(കുട്ടി) മോശമായാൽ പണിയില്ലാണ്ടാവുമെന്ന നില വന്നാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം .ഇതു വരെ നൽകിയ പരിശീലനക്കുറവു കൊണ്ടാണൊ മാഷെ ഈ സർക്കാർ സ്കൂളിൽ കുട്ടികൾ വരെ വരെ കുറഞ്ഞു വരുന്നത് ???

    ReplyDelete
  2. വളരെ നല്ല രീതികളാണ് ഇവ. പക്ഷെ ഇവിടെ ആദ്യത്തെ കമന്റിൽ പറയുന്നതു പോലെ അദ്ദ്വാനിച്ചു പ്രതിഫലം വാങ്ങുന്ന സംസ്കാരവും കുട്ടികളോടു കമിറ്റ്മെന്റും ഇല്ലെങ്കിൽ എങ്ങനെയീ‍രിക്കും. ഇതു ചന്തേലു പോയി ചാളവാങ്ങുന്നതുപോലെ വാങ്ങാൻ പറ്റില്ലല്ലോ:)

    ReplyDelete
  3. നമ്മളുടെ സ്കൂള്‍ പരാതിപ്പെട്ടിയാണ്
    എന്തെങ്കിലും ചെയ്യണം എന്ന് പറയുമ്പോഴാണ് പരാതികളുടെ ആയുധം അധ്യാപകര്‍ പുറത്തെടുക്കുക .
    ഈ പരിമിതികള്‍ കേട്ട് നാം പകച്ചു പോകും
    ചുണ്ടെക്കാട് സൂചിപ്പിച്ച കാര്യം നോക്കാം
    മൈതാനം നിറയെ പുല്ലു വളര്‍ന്നിരിക്കുന്നു
    കായികപരിശീലനം നടക്കുന്നില്ല
    കായിക പരിശീലനം എന്ന് പറഞ്ഞാല്‍ കായികക്ഷമത ഉയര്‍ത്തുന്ന പരിപാടികള്‍ കൂടി ആണ്‌
    ഒരു പുല്ലു നീക്കല്‍ മത്സരം നടത്തിക്കൂടെ
    കുട്ടികള്‍-, അധ്യാപകര്‍, രക്ഷിതാക്കള്‍
    എല്ലാരും പ്രതിനിധീകരിക്കുന്ന ടീമുകള്‍
    ഓരോ ടീമിലും പത്ത് പേര്‍ വീതം
    മൂന്നു മണിക്ക് ആദ്യ റൌണ്ട്
    അടുത്ത ദിവസം സെമി ഫൈനല്‍
    പിന്നെ ഫൈനല്‍
    മാന ദ ണ്‍ ടങ്ങള്‍ വേണം
    ഒരു വായ്ത്താരി .ഒരു ക്രമം .അധ്വാന താളം .
    വേറിട്ട ചിന്ത ആസ്വാദ്യകരമായ അനുഭവം പകരും
    പരിമിതികള്‍ മറികടക്കാനുള്ളതാണ്
    മരവിചിരിക്കാനുള്ളതല്ല എന്ന് അറിയട്ടെ

    ReplyDelete
  4. വളരെ ഉചിതമായ മാറ്റങ്ങള്‍. തത്വങ്ങള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രവര്‍ത്തിച്ചു കാണിക്കാനുള്ളതു കൂടിയാണ്. കേരളത്തിലെ ഡയറ്റുകളില്‍ ഈ വിധത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരാനുണ്ട്. സംസ്ഥാനത്തെ ഡയറ്റകളുടെ ഒരു പൊതുവികസനപദ്ധതി ആലോചിക്കാന്‍ ഡിപ്പാര്‍ട്ടുമെന്റ് മുന്‍കൈ എടുക്കുകയും അതിനുള്ള ഫണ്ട് കൂടി അനുവദിക്കുകയും ചെയ്താല്‍ ഉത്തമമായി. പക്ഷേ അത്തരം കാര്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ തന്നെ ചിലത് ചെയ്യാനാവും എന്നാണ് ഇടുക്കി ഡയറ്റ് ഈ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ടുമെന്റ്, എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചാല്‍ തന്നെ പല പരാധീനതകളും പരിഹരിക്കാനാവും. ഏതായാലും ഡയറ്റുകള്‍ ഭൗതികമായും അക്കാദമികമായും കൂടുതല്‍ ശക്തിപ്പെടുന്നത് പൊതുവിദ്യാഭ്യാസമേഖലയില്‍ ഇടപെടാനുള്ള അവയുടെ ശേഷി വര്‍ധിപ്പിക്കും.

    ReplyDelete
  5. let this be a model and motivation to other DIETs also

    ReplyDelete
  6. വ്യത്യസ്ഥമായി ചിന്തിക്കാനാകുന്നു എന്നതുതന്നെ സന്തോഷം.നടപ്പാക്കാന്‍ കൂടെ ആളെകിട്ടുന്നു എന്നത് അതിലേറെ സന്തോഷം.

    ReplyDelete
  7. പരിശീലന ഹാളുകള്‍ സ്മാര്‍ട്ട് ആക്കുവാന്‍ സര്‍ക്കാര്‍ പണം അനുവദിചിട്ടുണ്ടല്ലോ പുരുഷോത്തമന്‍ മാഷെ.
    പിന്നെ പി എ സി അംഗീകരിക്കുന്ന ജില്ലയുടെ തനതു പരിപാടികള്‍ക്കും പണമുണ്ടല്ലോ.
    ഒരു ഇടപെടല്‍
    അത് വൈകേണ്ട
    എന്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം നേരിടുന്ന വെല്ലുവിളികള്‍?
    അത് ഉള്ളില്‍ നിന്നുള്ളതാണോ
    അതോ പുറമേ നിന്നുള്ളതാണോ?
    യാന്ത്രികമായ ടാര്‍ജെറ്റ്‌ അചീവ്മെന്റ്റ് ഇനിയും ആവശ്യമുണ്ടോ ?
    ആദ്യം നമ്മുടെ ടാര്‍ജറ്റ് നാം തന്നെ ആകണം

    ReplyDelete

പ്രതികരിച്ചതിനു നന്ദി