Pages

Friday, February 21, 2014

മലായാളത്തിന്റെ ഭാവി വിദ്യാലയങ്ങളുടേയും


മാതൃഭാഷയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പുസ്തകം വായിച്ചു. ശ്രീ : കെ.സേതുരാമന്‍ എഴുതിയ മലയാളത്തിന്റെ ഭാവി ഭാഷാ ആസൂത്രണവും മാനവ വികസനവും. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 
അതിലെ ചില കാര്യങ്ങള്‍ ലോക മാതൃഭാഷാദിനത്തില്‍ പങ്കിടുകയാണ്.
ഇംഗ്ലീഷിനെ പുണര്‍ന്നു പൊളളിയ രാജ്യമുണ്ട്
  • രണ്ടായിരത്തി രണ്ടില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ശാസ്ത്രവും ഗണിതവും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതിനു തീരുമാനമെടുത്തു.അതു വരെ പഠനമാധ്യമം മലായ്, ചൈനീസ്,തമിഴ് എന്നിവയായിരുന്നു. ആറുവര്‍ഷക്കാലത്തെ പരീക്ഷണത്തില്‍ നിന്നും അവര്‍ക്കു മനസിലായത് വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴാനേ ഈ നടപടി വഴിയൊരുക്കിയുളളൂ എന്നാണ്. 2009 ല്‍ വീണ്ടും പഠനമാധ്യമം മാതൃഭാഷയിലേക്കു കൊണ്ടുവന്നു.
ഏതു രാജ്യത്താണ് മികച്ചനിലവാരമുളള വിദ്യാഭ്യാസമുളളത്?
  • പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍റ് അസസ്മെന്റ് (PISA),അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസഗുണനലവാരം കണക്കാക്കുന്ന പ്രധാന പരീക്ഷയാണ്. അറുപത്തിയഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത 2009 ലെ പരീക്ഷയില്‍ ചൈന, കൊറിയ, ഹോംങ്കോഗ്,ഫിന്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് മുന്നില്‍. ഈ രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയിലാണ് പഠിക്കുന്നത്
  • ഇന്റര്‍നാഷണല്‍ മാത്ത്മാറ്റിക്സ് ആന്‍ഡ് സയന്‍സ് സ്റ്റഡി ആണ് മറ്റൊരു അന്താരാഷ്ട്രപ്പരീക്ഷ.നാലും ഏട്ടും ക്ലാസുകളിലെ കുട്ടികളുടെ ശാസ്ത്രത്തിലും ഗണിതത്തിലുമുളള നിലവാരം ആണ് പരിശോധിക്കുക.2007ല്‍ അമ്പത്തൊമ്പതു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.കൊറിയ, ജപ്പാന്‍, ഫിന്‍ലാന്റ്,തായ്വാന്‍ എന്നിവ ഉയര്‍ന്ന സ്കോര്‍ നേടി.മാതൃഭാഷയിലെ പഠനം ഈ വിഷയങ്ങളില്‍ കുട്ടികല്‍ക്ക് മുന്നിലെത്തുന്നതിനു തടസ്സമായില്ല.
  • എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ ലോകശരാശരിയിലും താഴെയാണെന്നു കണ്ടെത്തി.(2006)
  • അന്താരാഷ്ട്ര ഗണിത-ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പ്രകടനം മാതൃഭാഷയിലൂടെ ബോധനം നടത്തുന്ന രാജ്യങ്ങളുടേതിനേക്കാള്‍ പിന്നിലാണ്. ( ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേസ്, ഫിലിപ്പൈന്‍സ് മലേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ ഇംഗ്ലീെ,ില്‍ പരീക്ഷ എഴുതി പിന്നിലായപ്പോള്‍ ചൈന,ഇന്തോനേഷ്യ, കൊറിയ, തായ്ലന്റ്, വിയറ്റ്നാം, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ അവരുടെ മാതൃഭാഷയിലെഴുതി മുന്നിലെത്തി.)
  • 2010 ലെ ഗണിത ഒളിമ്പ്യാഡില്‍ ഉന്നതസ്ഥാനം നേടിയ ആദ്യത്തെ ഇരുപത് രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ചവരും പരീക്ഷ അതേ ഭാഷയിലെഴുതിയവരുമാണ്.
ഉന്നതവിദ്യാഭ്യാസത്തിനു മാതൃഭാഷ അശക്തമോ?
കേരളത്തില്‍ പൊതുവേ ആളുകളുടെ വിശ്വാസമാണ് ഉന്നതവിദ്യാഭ്യാസത്തിനു മാതൃഭാഷ പര്യാപ്തമല്ലെന്ന്. അതിനാല്‍ പ്ലസ് ടു മുതല്‍ ആംഗലേയം തന്നെ. എന്താണ് ലോകത്തെ അവസ്ഥ?
  • മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ കോഴ്സുകളില്‍ പഠനമാധ്യമം മാതൃഭാഷയിലുളള നിരവധി രാജ്യങ്ങളുണ്ട്. ചൈനീസ്, സ്പാനിഷ്,പോര്‍ച്ചഗീസ്, ജാപ്പാനീസ്,ജര്‍മന്‍, വിയറ്റ്നാമീസ്,ഫ്രഞ്ച്, കൊറിയന്‍,ഇറ്റാലിയന്‍,ടര്‍ക്കിഷ്,പോളിഷ്, ഉക്രേനിന്‍, മലായ്, പേര്‍ഷ്യന്‍, അസേറി പിന്നെ ഇംഗ്ലീഷ് നാട്ടിലെ അവരുടെ മാതൃഭാഷയും.(ഇന്ത്യയിലെ ഏതു മാതൃഭാഷ ഈ നിലയിലേക്കു പരിഗണിച്ചു? അധമബോധം നയിക്കുന്ന ജനതയും ഭരണകൂടവും!)
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
  • ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കായുളള ആവശ്യം കൂടിക്കൊണ്ടിരിക്കുകയാണ്. 2003-2006 കാലയളവിലാണ് വര്‍ധനയുടെ പ്രവണത കടിയത്. ആന്ധ്രാപ്രദേശില്‍ നൂറുശതമാനം വര്‍ധന. സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളും ഇംഗ്ലീഷ് മാധ്യമമാക്കാന്‍ തീരുമാനിച്ചു. തമിഴ്നാട്ടില്‍ 17% മഹാരാഷ്ട്രയില്‍ 12%, പഞ്ചാബില്‍4%, ഹിമാചല്‍പ്രദേശില്‍4%, കര്‍ണാടകയില്‍2%, കേരളത്തില്‍ 3%വീതം ഇംഗ്ലീഷ് മീഡയത്തിലേക്കുളള വര്‍ധനവുണ്ടായി.
  • മുംബൈ നഗരത്തില്‍ മറാത്തി മീഡിയക്കാര്‍ 4.31 ലക്ഷം.അതേ സമയം ഇംഗ്ലീഷ് മീഡിയക്കാര്‍ 5.57 ലക്ഷം (2009)
  • വാര്‍ത്തകള്‍ ശുഭകരമല്ല. ജമ്മുവില്‍ എല്ലാ വിദ്യാലയങ്ങളും ഇഗ്ലീഷ് മാഡിയത്തിലാക്കുമെന്ന് വിദ്യാഭ്യസമന്ത്രി (2003 FEB 16), പഞ്ചാബില്‍ ഗ്രാമീണവിദ്യാര്‍ഥികള്‍ക്ക ഗുണപരമായ വിദ്യാഭ്യാസം നല്‍കാന്‍ ഇരുപത്തിയൊന്നു ഇംഗ്ലീഷ് മീഡിയം മോഡല്‍സ്കൂളുകള്‍ സ്ഥാപിച്ചപ. ബംഗാളില്‍ ഇംഗ്ലീഷ് മീഡിയം മദ്രസകള്‍ ആരംഭിക്കാന്‍ 2010-11 തീരുമാനം.
മാതൃഭാഷ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുമോ?ഗവേഷണങ്ങള്‍ എന്തു പറയുന്നു?
  • മാതൃഭാഷാ വിദ്യാഭ്യാസം വിദ്യാര്‍ഥികളെ സ്വന്തം കാലില്‍ നിറുത്തുകയും അവരുടെ ബുദ്ധിസാമര്‍ഥ്യം പോലെ തന്നെ അവരുടെ വ്യക്തിത്വവും വികസിപ്പിക്കുകയും ചെയ്യും (THE IMPORTANCE OF MOTHERTONGUE BASED SCHOOLING FOR EDUCATIONAL QUALITY ,UNESCO 2004, Benson,Carole)
  • മെച്ചപ്പെട്ട അറിവുനേടലിന് ,വിജ്ഞാനത്തിന് മാതൃഭാഷാടിസ്ഥാനവിദ്യാഭ്യാസം. പ്രൈമറിതലത്തിലെ വിദ്യാഭ്യാസത്തിനുവേണ്ടി ജി എട്ട് രാജ്യങ്ങളിലെ ഒരു വികസിത രാജ്യം പോലും ,യൂറോപ്യന്‍യുണിയനിലെ രാജ്യങ്ങളിലൊന്നു പോലും, ഒ ഇ സി ഡി രാജ്യങ്ങളും ഒരു വിദേശഭാഷയെ ഉപയോഗിക്കുന്നില്ല.
മാതൃഭാഷയുടെ അവഗണന എങ്ങനെ ബാധിക്കും?
  • സാഹിത്യം, മാനവിക വികസനം, സാമ്പത്തിക പുരോഗതി,സാങ്കേതികവിദ്യാമേല്‍ക്കോയ്മ, ഇന്റര്‍നെറ്റ്, വെബ്സൈറ്റുകള്‍ എന്നിവയിലെല്ലാം മാതൃഭാഷാബോധനമാധ്യമ രാജ്യങ്ങള്‍ മുന്നിലാണ്.( സ്ഥിതിവിവരക്കണക്കുകള്‍ ഈ പുസ്തകത്തിലുണ്ട്)
  • അധികാരം,തൊഴില്‍ ,ഉന്നതവിദ്യാഭ്യാസം, സിവില്‍ സര്‍വീസ്, എന്നിവയിലെല്ലാം വൈദേശികഭാഷയെ ആദരിച്ചിരുത്തുന്ന മനോഭാവമാണ് പ്രശ്നങ്ങള്‍ക്കു കാരണം.
  • വോട്ടു ചോദിക്കുന്ന ഭാഷയില്‍ ജനങ്ങളെ ഭരിക്കുമ്പോഴേ ജനാധിപത്യം ചലനാത്മകമാകൂ.. ജനങ്ങള്‍ക്കു മനസിലാകാത്ത ഭാഷയില്‍ ഭരിക്കുമ്പോഴാണ് അഴിമതി കൂടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പുസ്തകം തന്നെ വായിക്കണം.  
വിദേശഭാഷാമാധ്യമപഠനത്തെക്കുറിച്ചുളള കെട്ടുകഥകള്‍ ഓരോന്നായി പൊളിച്ചെറിയുന്ന പുസ്തകം. ആധികാരിക പഠനത്തിന്റെ പിന്‍ബലം.  
ശക്തമായ നിരീക്ഷണങ്ങള്‍ ധാരാളം.അധിനിവേശത്തിന്റെയും ഭാഷാസാമ്രാജ്യത്വത്തിന്റെയും തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം വിലപ്പെട്ട തിരിച്ചറിവുകളിലേക്കു നയിക്കും. വായിക്കാതിരിക്കരുത്.
( പവര്‍പോയന്റ് പ്രസന്റേഷനുളള സ്ലൈഡുകളെ മനസില്‍ കണ്ടാണ് ഈ കുറിപ്പ് ഇങ്ങനെ തയ്യാറാക്കിയത്.ആവശ്യക്കാര്‍ സമൂഹ,രക്ഷാകര്‍തൃ യോഗങ്ങളില്‍ പ്രയോജനപ്പെടുത്തുക) 

6 comments:

  1. മാതൃഭാഷ നല്ലത് തന്നെ... ഇന്നത്തെ അവസ്ഥയിൽ പക്ഷേ എന്തായിരിക്കും സംഭവിക്കുക? കേരളത്തിൽ മലയാളത്തിൽ പഠിക്കുന്ന കുട്ടി രക്ഷിതാക്കൾക്ക് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകേണ്ടി വരുമ്പോൾ എന്തായിരിക്കും സംഭവിക്കുക? വിരലിൽ എണ്ണാവുന്നത് എന്ന് പറഞ്ഞ് തള്ളി കളയുന്നതിനു മുൻപ് കൊച്ചിയിലേയ്ക്ക് ഒന്നു നോക്കുക... അവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന് താമസിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു... അത് കൂടി കണക്കിലെടുക്കണ്ടയോ? ചൈനയിൽ ചൈനീസ് ഭാഷയാണു ബഹു ഭൂരിപക്ഷവും സംസാരിക്കുന്നത് എന്നതിനാൽ ചൈനീസ് പ്രശ്നം സൃഷ്ടിക്കില്ല അത് പോലെ ജർമ്മനിയിൽ ജർമ്മനും എന്നാൽ വിവിധ ഭാഷകളുള്ള ഇന്ത്യയുടെ സ്ഥിതി മനസ്സിൽ കണ്ട് വേണ്ടേ മാതൃഭാഷ നിർബന്ധമാക്കണം എന്നു പറയേണ്ടത്.. ഇനി ഇംഗ്ലീഷിൽ പഠിച്ചില്ല എങ്കിൽ ഇന്ത്യയ്ക്ക് വെളിയിൽ ജോലി ചെയ്യുമ്പോൾ/പഠിക്കുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളോ? അമേരിക്കക്കാർ വരുന്ന നാളുകളിൽ ലോകത്തുള്ളവരുമായി മത്സരിക്കുവാൻ സ്കൂളുകളിൽ ചൈനീസ് കൂടി പഠിപ്പിക്കുവാൻ തുടങ്ങി എന്നതും ഓർക്കുക... :)

    ReplyDelete
  2. well said. i am not against learning English as a language.but in primary classes science, maths subjects should learn through their own mother tongue.we can teach/ learn 4 or more languages from early classes, Sanskrit. Hindi, English, Arabic,Urdu, Tamil, Kannada,...... we can teach/ learn history through any other language, but geography must be through mother tongue. i think so.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. 1.ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യാനുളള കഴിവ് നേടാന്‍ എത്ര വര്‍ഷത്തെ പഠനം ആവശ്യമാണ്?
    2. മാതൃഭാഷബോധനമാധ്യമം എന്നതിന്റെ അര്‍ഥം ഇംഗ്ലീഷ് പഠിക്കേണ്ട എന്നാണോ?
    3. ലോകനിലവാരം നാം ലക്ഷ്യമിടുന്നുണ്ടോ?
    4. ഇംഗ്ലീഷ് അധ്യാപകരുടെ നിലവാരം പ്രധാനം. അവരെ സജ്ജരാക്കുന്ന ബി എഡ്, ടിടിസി ( ഡി എഡ്) കോഴ്സുകള്‍ ദുര്‍ബലം.മാറ്റം വരണം

    ReplyDelete
  6. chinthayude bhaazha maathrubhazha..anukaranathinteth vydesikavum..moulikathvum nashtapeduthathe enthukondum urakke parayanam enikkum ente jeevante bhaazha venam..maathrubhazha...

    ReplyDelete

പ്രതികരിച്ചതിനു നന്ദി