Pages

Friday, October 16, 2015

അധ്യാപകസങ്കല്പവും നിലവിലുളള അധ്യാപകവിദ്യാഭ്യാസവും


ദേശീയ അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടു വെക്കുന്ന അധ്യാപകസങ്കല്പം സാക്ഷാത്കരിക്കും വിധമാണോ നിലവിലുളള അധ്യാപകവിദ്യാഭ്യാസം?
അധ്യാപകസങ്കല്പം
  1. കുട്ടികളെ അവരുടെ സാമൂഹിക സാസംകാരിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മനസിലാക്കാനും അവരുടെ ആവശ്യങ്ങളും താല്പര്യങ്ങളും പരിഗണിക്കാനും എല്ലാ കട്ടികളേയും തുല്യമായി കാണാനും സ്നേഹിക്കാനും പരിചിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
  2. പഠിതാക്കളെ നിഷ്ക്രിയ സ്വീകര്‍ത്താക്കളായി കണാതെ, ഉരുവിട്ടു പഠിക്കലിനെ നിരുത്സാഹപ്പെടുത്തി, പഠനത്തെ ആസ്വാദ്യകരവും അര്‍ഥപൂര്‍ണവുംപങ്കാളിത്തപരവുമായ പ്രവര്‍ത്തനമാക്കി മാറ്റാനും അറിവുനിര്‍മിക്കാനുളള സഹജമായ കഴിവിനെ മാനിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
  3. പാഠ്യപദ്ധതി പാഠപുസ്തകം എന്നിവയെ വിമര്‍ശനാത്മകമായി പരിശോധിക്കാനും പ്രാദേശികസാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
  4. ചോദ്യം ചെയ്യപ്പെടാത്തതും പൂര്‍ണതയുളളതുമായി പാഠ്യപദ്ധതിയെ പരിഗണിക്കാതിരിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
  5. വിദ്യാര്‍ഥികേന്ദ്രിതമായ പഠനാനുഭവങ്ങള്‍ ആസൂത്രണം ചെയ്യാനും അക്കാദമികമായ പഠനത്തെ പഠിതാക്കളുടെ സാമൂഹികവും വ്യക്തിപരവുമായ യാഥാര്‍ഥ്യങ്ങളുമായി ഉദ്ഗ്രഥിക്കാനും ക്ലാസിലെ വൈവിധ്യത്തെ മാനിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
  6. സമാധാനത്തിന്റെ മൂല്യങ്ങള്‍, ജനാധിപത്യപരമായ ജീവിതരീതി, തുല്യത, സാമൂഹികനീതി, സ്വാതന്ത്ര്യം, സാഹോദര്യം, മതനിരപേക്ഷത, സൂഹിക പുനര്‍നിര്‍മാണ ചിന്ത എന്നിവയെ പരിപോഷിപ്പിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
  • അധ്യാപകവിദ്യാര്‍ഥി ഇന്നു വിലയിരുത്തപ്പെടുന്നത് ഈ കഴിവുകളുടെ അടിസ്ഥാനത്തിലാണോ?
  • കെ ടെറ്റും വസ്തുനിഷ്ഠമാതൃകാചോദ്യങ്ങളും ഇത്തരം കഴിവുകള്‍ കണ്ടെത്താന്‍ പര്യാപ്തമാണോ?
  • നിലവിലുളള പാഠപുസ്തകത്തിന്റെ നാലതിരുകളില്‍ തളച്ചിടുന്നതിനാണോ അധ്യാപകവിദ്യാഭ്യാസം നിര്‍ബന്ധിക്കേണ്ടത്?


അധ്യാപക വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അനുഭവങ്ങള്‍, അവസരങ്ങള്‍
ഈ കഴിവുകള്‍ നേടണമെങ്കില്‍ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി അധ്യാപകവിദ്യാര്‍ഥികള്‍ക്ക് താഴെ പറയുന്ന അവസരങ്ങള്‍ പ്രദാനം ചെയ്യണം
  • കുട്ടികളെ നിരീക്ഷിക്കാനും അവരുമായി ഇടപഴകാനും ആശയവിനിമയം ചെയ്യാനും
  • തന്റെയും മറ്റുളളവരുടേയും വിശ്വാസപ്രമാണങ്ങള്‍, സങ്കല്പനങ്ങള്‍,വികാരങ്ങള്‍, പ്രതീക്ഷകള്‍ എന്നിവ മനസിലാക്കാനും
  • ആത്മവിശകലനത്തിനും സ്വയം വിലയിരുത്തലിനും അനുരൂപീകരണത്തിനും അയവുളള സമീപനം സ്വീകരിക്കുന്നതിനും സര്‍ഗാത്മക, നവീനത്വം എന്നിവയ്ക്കും
  • സ്വയം നിയന്ത്രിത പഠനശീലനം വികസിപ്പിക്കുന്നതിനും ചിന്തിക്കാനും പ്രതിഫലനപ്രതികരണത്തിനും പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിനും തന്റേതാക്കി മാറ്റുന്നതിനും സഹവര്‍ത്തിത സംസ്കാരത്തോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആത്മ പരിശോധന നടത്തുന്നതിനും
  • വിഷയപരമായ ഉളളടക്ക ധാരണയോടെ ജ്ഞാനത്തെ സാമൂഹികയാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും വിമര്‍ശനാത്മക ചിന്ത വികസിപ്പിക്കുന്നതിനും
  • ബോധനശാസ്ത്രനൈപുണികള്‍, നിരീക്ഷണശേഷി, ഡോക്യുമെന്റേഷന്‍, വിശകനവും വ്യാഖ്യാനവും , നാടകം കരകൗശലം, കഥാഖ്യാനം, അന്വേഷണനൈപുണി എന്നീ തൊഴില്‍ പരമായ ശേഷികളുടെ വികാസത്തിനും അവസരം ലഭിക്കണം
വിഷയങ്ങളുടെ ഉളളടക്കഭാരത്തില്‍ സെമസ്റ്ററുകളുടെ സമയപരിമിതിയില്‍ ബോര്‍ഡുകളുടേയും പരീക്ഷകളുടേയും ആധിക്യത്തില്‍ ഈ അവസരങ്ങളെല്ലാം പ്രദാനം ചെയ്യാനാകുന്നുണ്ടോ?
അല്ലെങ്കില്‍ ഈ അനുഭവങ്ങളുടെ സമൃദ്ധി ലഭിക്കും വിധമാണോ അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി?
ദേശീയ അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിനോട് നീതി പുലത്തുന്നതല്ലെങ്കില്‍ അതിന്റെ പൊളിച്ചെഴുത്ത് പ്രക്രിയ ഗവേഷണാത്മകമാകണ്ടേ?
ശില്പശാലകളില്‍ പങ്കെടുക്കുന്നവരുടെ ഭാവനയനുസരിച്ചല്ല സമീപനങ്ങളുടെ പ്രായോഗികത അന്വേഷിക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകളെ ആധാരമാക്കിയാകണ്ടേ പരിഷ്കാരം?
എന്തായിരുന്നു വിഭാവനം ചെയ്തതും സംഭവിച്ചതും?

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി