Pages

Wednesday, October 28, 2015

സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചുളള (SRG) ക്ലസ്റ്ററുകളുടെ സാധ്യത


ക്ലസ്റ്റര്‍ പരിശീലനമെന്നാണ് പേരെങ്കിലും നടക്കുന്നത് ഉപജില്ലാതല അധ്യാപക പരിശീലനമാണ്. വാര്‍പ്പ് മാതൃക എത്ര നാള്‍ തുടരും. വ്യത്യസ്ത സാധ്യതകളില്ലേ?
ഒരേ ക്ലസ്റ്ററുകളിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഒന്നിച്ചിരുന്ന് അവരുടെ വിദ്യാലയങ്ങളെ അക്കാദമിക മികവിലേക്ക് നയിക്കുന്നതിനെന്തു ചെയ്യാം എന്നാലോചിച്ച് പ്രവര്‍ത്തനപരിപാടി ആസൂത്രണം ചെയ്യുക,വിഭവക്കൈമാറ്റം നടത്തുക, അന്വേഷണങ്ങള്‍ ഏറ്റെടുക്കുക, വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുക, ശില്പശാലകള്‍ ആസൂത്രണം ചെയ്യുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടത്താനുണ്ടാകും. അത്തരം വിദ്യാലയകൂട്ടായ്മകള്‍ സാധ്യമാണോ? കഴിഞ്ഞ ആഴ്ചയില്‍ ഇത്തരം ഒരു അന്വേഷണം നടത്തി.

തുറവൂര്‍ അന്വേഷണം
തുറവൂരിലെ എട്ടു വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരും ഒന്നിച്ചു കൂടി .ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുളളവര്‍. അക്കാദമിക പ്രശ്നങ്ങളും പരിഹാര പ്രവര്‍ത്തനവും ആസൂത്രണം ചെയ്തു.
മുന്നൊരുക്കം
മൂന്നു  വിദ്യാലയങ്ങളില്‍ അക്കാദമിക വിശകലനം നടത്തി. ഭാഷാപരമായ മികവിലേക്ക് നയിക്കേണ്ട മേഖലകളും രീതികളും അധ്യാപകരുമായി ചര്‍ച്ച ചെയ്തു. ചില പ്രവര്‍ത്തനങ്ങള്‍ ട്രൈ ഔട്ട് നടത്തി. സാധ്യതകള്‍ മനസിലാക്കി. അധ്യാപകരുടെ പ്രതികരണം തേടി. തെളിവുകള്‍ ശേഖരിച്ചു. അവ ക്രമപ്പെടുത്തി. പവര്‍പോയന്റ് തയ്യാറാക്കി.
അധ്യാപക കൂട്ടായ്മയിലെ പ്രക്രിയ
  1. സ്കൂള്‍ ഗ്രൂപ്പുകളായി( എസ് ആര്‍ ജി യോഗം പോലെ)
  2. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് ബാധകമായ രീതിയില്‍ ഭാഷാപഠനത്തിന്റെ ഇടപെടല്‍ മേഖലകള്‍ വിദ്യാലയങ്ങളിലെ തെളിവുകള്‍ സഹിതം ഒപ്പം സാധ്യത ബോധ്യപ്പെടുന്ന വിധം അവതരിപ്പിച്ചു ( പ്രവര്‍ത്തനത്തിന്റെ പരസ്പരബന്ധവും, വളര്‍ച്ചയും തുടര്‍ച്ചയും വിശകലന രീതിയും പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു അവതരണം)
  3. തത്സമയ എസ് ആര്‍ ജി യോഗം
  4. തങ്ങള്‍ക്ക് അവതരിപ്പിച്ച കാര്യങ്ങള്‍ ബാധകമാണോ? ആണെങ്കില്‍ ഓരോ വിദ്യാലയവും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ? ലിസ്റ്റ് ചെയ്തു
  5. ചിലതിന്റെ വിശദാംശം തയ്യാറാക്കി.
  6. ക്രോഡീകരണം.
തത്സമയ എസ് ആര്‍ ജി യും ഒരു SRG പരിശീലനമായി മാറി. കൃത്യമായ ആസൂത്രണം. പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന തീരുമാനിക്കല്‍, നിര്‍വഹണ വിശദാംശം തയ്യാറാക്കല്‍, സമയബന്ധിതമാക്കല്‍.. ഇതെല്ലാം നടന്നു. ( ഇനിയും മെച്ചപ്പെടാനുണ്ട്)
രൂപീകരിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച്
  • വളരെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് രൂപപ്പെട്ടത്
  • വൈവിധ്യം പ്രകടം
  • അവരുടെ തന്നെ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞത്.
  • കുട്ടികളുടെ ഭാഷാപുരോഗതി ട്രാക്ക് ചെയ്യുന്നതിനുളള ഫോര്‍മാറ്റ് (കരട്) ട്രൈ ഔട്ട് ചെയ്യും.
  • അടുത്ത യോഗത്തില്‍ പ്രവര്‍ത്തനാവലോകനം നടത്തും
  • ഈ വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഫോണ്‍ മുഖാന്തിരം മോണിറ്റര്‍ ചെയ്യും
ആവശ്യമെങ്കില്‍ സഹായം എത്തിക്കും
മെച്ചങ്ങള്‍
  • സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചിരുന്നതിനാല്‍ ആശയവിനമിയ വിടവ് സംഭവിക്കുന്നില്ല. അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ വ്യക്തം. ( സാധാരണ ക്ലസ്റ്ററില്‍ പങ്കിടുന്ന പലകാര്യങ്ങളും വിദ്യാലയത്തില്‍ അവതരിപ്പിക്കാറില്ല. വിദ്യാലയത്തിന്റേതാക്കി മാറ്റാറുമില്ല. അവതരിപ്പിച്ചാല്‍ തന്നെ പൊതുവായി പറയുകയേ ഉളളൂ. മറ്റുളളവര്‍ക്ക് തെളിച്ചം കിട്ടില്ല)
  • ക്ലസ്റ്ററിനെ തുടര്‍ന്ന് വിദ്യാലയത്തില്‍ നടപ്പാക്കേണ്ട് പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ തന്നെ തീരുമാനിക്കപ്പെടുന്നു.
  • അക്കാദമിക പ്രശ്നം പരിഹരിക്കാനുളള കൂട്ടായ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നു
  • തെളിവുകള്‍ സഹിതമുളള അവലോകനത്തിന് വഴിഒരുങ്ങുന്നു.
  • സമ്പൂര്‍ണ വിദ്യാലയ ഗുണമേന്മാ മാനേജ്മെന്റിന്റെ ആശയതലത്തില്‍ പ്രവര്‍ത്തനാസൂത്രണം നടത്തുന്നു.
  • പ്രായോഗികവും വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് വഴങ്ങുന്നതുമായ പ്രവര്‍ത്തനം ആവര്‍ തന്നെ കണ്ടെത്തുന്നു
  • ഓരോ അധ്യാപികയും അന്വേഷണാത്മക പ്രവര്‍ത്തനത്തിലേക്ക് എന്ന സന്ദേശമുള്‍ക്കൊണ്ടുളള പ്രവര്‍ത്തനസംസ്കാരം രൂപപ്പെടുന്നു.
പ്രത്യേക ശ്രദ്ധയ്ക്
  • പൊതു അവധിദിനമാണ് അധ്യാപകര്‍ കൂടിച്ചേര്‍ന്നത്. സ്വയം സന്നദ്ധം..
  • ആരെയും നിര്‍ബന്ധിച്ചില്ല. എങ്കിലും എല്ലാവരും കൃത്യസമയത്ത് എത്തി
  • രണ്ടുമണിയോടെ ക്ലസ്ററര്‍ പിരിഞ്ഞു
  • സംഘടനാനേതാക്കളും അവധിദിന ക്ലസ്റ്ററില്‍ പങ്കെടുത്തിരുന്നു. ( ക്ലസ്റ്റര്‍ എന്നു ഞാനിട്ട പേരാണേേ. അതു കേട്ട് ആരും വിഷമിക്കരുത്)
  • വിലയിരുത്തലില്‍ ഈ അവധിദിനം ഏറെ പ്രയോജനപ്രദമായി എന്ന് അധ്യാപകര്‍
നിഗമനങ്ങള്‍

  1. സ്കൂള്‍ അക്കാദമിക കൂട്ടായ്മ ഒരു സാധ്യതയാണ് (വിരസമാകുന്ന ക്ലാസടിസ്ഥാന ക്ലസ്റററുകളില്‍ നിന്നും അല്പം മാറി നടത്തം)
  2. അധ്യാപകരുടെ ക്രിയേറ്റിവിറ്റിയെ അനുവദിക്കുന്ന കൂടിച്ചേരലുകളിലേക്ക് ഇതിനെ വളര്‍ത്താന്‍ കഴിയും
  3. പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തത്സമയ എസ് ആര്‍ ജി മറ്റൊരു സാധ്യതയാണ്.
  4. എല്ലാ ക്ലാസുകളിലെയും അധ്യാപകര്‍ക്കും അഭിസംബോധന ചെയ്യാവുന്ന പൊതുവായ അക്കാദമിക പ്രശ്നങ്ങള്‍ ആകണം ഇത്തരം കൂട്ടായ്മകളില്‍ തുടക്കത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
  5. മുന്നൊരുക്കം പ്രധാനമാണ്. തെളിവുകളും ട്രൈ ഔട്ട് അനുഭവങ്ങളും പ്രായോഗിക നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസം വളര്‍ത്തും





7 comments:

  1. ഈ ആഴ്ച നടക്കാനിരിക്കുന്ന ക്ലസ്ടരില്‍ ഇതും അവതരിപ്പിക്കപ്പെടുമോ

    ReplyDelete
  2. ഇല്ലല്ലോ. ഇതെന്റെ ഇടപെടല്‍, ബന്ധപ്പെട്ടവരുടെ പരിഗണനയ്ക് വേണ്ടി അവതരിപ്പിക്കുന്നത് എന്നു കരുതിയാല്‍ മതി

    ReplyDelete
  3. ഇത് ഒരു സാധ്യതയാണ് .ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയണം അധ്യാപക പരിശീലനം .പ്രാദേശിക കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം ."അധ്യാപക പരിശീലനം" ഗവേഷണ സ്വഭാവത്തോടെ വേണം എന്നറിയാഞ്ഞിട്ടല്ല അത് സംഭവിക്കാത്തത് . ഓജസ്സും തേജസ്സും ഉള്ള പരിശീലനങ്ങള്‍ രൂപകല്‍പ്പന ചെയ്യണമെങ്കില്‍ സര്‍ഗാത്മക അധ്യാപനം സ്വപ്നം കാണുന്ന ...അതിന് നേതൃത്വം കൊടുക്കാന്‍ മനസ്സുള്ള അധ്യാപക പരിശീലകര്‍ ഉണ്ടാവണം .അത് പ്രീ -സര്‍വീസ് ആയാലും ഇന്‍ സര്‍വീസ് ആയാലും .ഇത്തരത്തിലുള്ള ബദല്‍ കൂട്ടായ്മകള്‍ എല്ലാ ജില്ലകളിലും രൂപപ്പെട്ടു വരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്‌ .ബന്ധപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു .ഭാവിയില്‍ വേറിട്ട കാഴ്ചകള്‍ പ്രതീക്ഷിച്ചോട്ടെ ?

    ReplyDelete
  4. ക്ലസ്റ്റര്‍ ഒക്കെ ഒരു കഥയാണേ

    ReplyDelete
  5. ക്ലസ്റ്റർ പരിശീലനങ്ങൾ കാലാനുസൃതമായും പ്രാദേശിക സാധ്യതകൾക്കനുസൃതമായും ന sക്കണം. എന്തിനോ വേണ്ടി തിളക്കുന്ന ക്ലസ്റ്ററിലെ പരിശീലകർ പരിശീല നത്തിന് ബാധ്യത

    ReplyDelete
  6. ക്ലസ്റ്റർ പരിശീലനങ്ങൾ കാലാനുസൃതമായും പ്രാദേശിക സാധ്യതകൾക്കനുസൃതമായും ന sക്കണം. എന്തിനോ വേണ്ടി തിളക്കുന്ന ക്ലസ്റ്ററിലെ പരിശീലകർ പരിശീല നത്തിന് ബാധ്യത

    ReplyDelete
  7. നാളെ ദേശീയ പുനരര്‍പ്പണദിനം.
    ക്ലസ്റ്റര്‍ പരിശീലനം നാളെ 9 മുതല്‍ 2 വരെ എന്ന അറിയിപ്പ് കണ്ടു.മാവേലിക്കരയിലാണ്. .
    ആറാമത്തെ പ്രവൃത്തി ദിനം.
    ഈ മാസത്തെ അവസാനപ്രവൃത്തി ദിനം.
    പ്രതീക്ഷയോടെയാണ് അധ്യാപകര്‍ നാളത്തെ ക്ലസ്റ്റര്‍ പരിശീലനത്തെ വീക്ഷിക്കുന്നത്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി