Pages

Wednesday, May 4, 2016

എന്റെ സൊന്തം ഷൈനി ടീച്ചറിന് എന്റെ സമ്മാനം .

എനിക്ക് ഒരു കുട്ടിയും ഇത്തരമൊരു സമ്മാനം നല്‍കിയിട്ടില്ല. പിറന്നാളിന് അവര്‍ മിഠായി നല്‍കിയിട്ടുണ്ട്. പക്ഷേ ഏറെ പണിപ്പെട്ട് വരച്ച് മനോഹരമാക്കിയ ഇത്തരം സമ്മാനം കിട്ടാന്‍ ഭാഗ്യമുണ്ടായില്ല. അതിനാല്‍ ഷൈനിടീച്ചറോട് എനിക്ക് അല്പം അസൂയ ഉണ്ട്.
ഇത് ഒരു ചിത്ര പുസ്തകമാണ്. ഏറെ കൗതുകത്തോടെയാണ് ഞാനിതിലൂടെ കടന്നു പോയത്.
 ഒരു വശത്ത് നീല, പിന്നെ പച്ച, തുടര്‍ന്ന് മഞ്ഞ. വാട്ടര്‍കളറിന്റെ ചേരുവ പഠിക്കലാകും. അവളെന്തൊക്കെയോ മനസില്‍ കരുതിയിട്ടുണ്ടാകും. പെന്‍സില്‍ ഉപയോഗിക്കാതം ബ്രഷ് ഉപയോഗിച്ച് ചെടി വരയ്കാനായി എന്നത് വലിയസംഭവം തന്നെയാണ്. ചെടിയുടെ ദലങ്ങള്‍ കണ്ടിട്ട് റോസയാണ് മനസില്‍ എന്നു തേന്നുന്നു. അകം കടുപ്പിനും പുറം നേര്‍മയ്കും നിറം വഴക്കിയെടുത്തിട്ടുമുണ്ട്.
 ഒരേ പൂവില്‍ രണ്ടു നിറദലങ്ങള്‍.അതാണ് ഭാവന. മഴ നനഞ്ഞ പൂവ്, പൂവിന്റെ മധ്യത്തില്‍ മഞ്ഞ നല്‍കാന്‍ മറന്നില്ല.
 കരിമഷി വീണുപടര്‍ന്ന ആകാശം. താഴെ നീലക്കടല്‍ പച്ച ലയിപ്പിച്ചെടുക്കുന്നു. ഈ നിറങ്ങള്‍ക്കു നടുവിലാണ് എന്റെ വീട്. വാതില്‍ തുറന്നാല്‍ മൂവിതള്‍പ്പൂവ് കാണാം. മുറ്റത്ത് പടികളുണ്ട്. പൂവിനടത്തേക്ക് പോകാന്‍ പടിയിറങ്ങണം.
 എന്റെ പൂവ് എന്നും ഒറ്റയ്കാണ്. സങ്കടം വരും. അപ്പോ മാനം കരയും. ഈ പൂവ് ടീച്ചറിനിഷ്ടപ്പെട്ടോ?

ടീച്ചറേ ഇതു കണ്ടോ ഞാനീ പൂവിനകത്ത് വേറൊരു നിറം കൊടുത്തു.
ജനാലയിലൂടെ നോക്കിയാല്‍ പൂവ് ഇങ്ങനെയേ കാണൂ. ഒരിലയും ഒരു പൂവും.
അവള്‍ പൂക്കളെ മാത്രമേ വരച്ചുളളൂ. പക്ഷേ ഓരോ പൂവിനും വ്യത്യസ്തത വരുത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു. എന്തെഭ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍.
അതാണ് കുട്ടികള്‍
അവളുടെ സര്‍ഗാത്മകമായ ചിന്തയുടെ സുഗന്ധമുളള ഈ ചിത്രപ്പതിപ്പ് ആരും പറഞ്ഞിട്ട് ഉണ്ടാക്കിയതല്ല. സ്നേഹം കൊണ്ട് ഉണ്ടായി്പ്പോയതാണ്
ഒന്നാം ക്ലാസിലെ കുട്ടികളുടെ ഹൃദയം കവിഞ്ഞ സ്നേഹം ഇതില്‍ കാണാം.

3 comments:

  1. സ്നേഹമാണഖിലസാരമൂഴിയില്‍....സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാന്‍ ഒരു യഥാര്‍ത്ഥ അധ്യപികയ്ക്കെ കഴിയൂ.

    ReplyDelete
  2. സ്നേഹമാണഖിലസാരമൂഴിയില്‍....സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാന്‍ ഒരു യഥാര്‍ത്ഥ അധ്യപികയ്ക്കെ കഴിയൂ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete

പ്രതികരിച്ചതിനു നന്ദി