Pages

Monday, July 25, 2016

പ്രഥമാധ്യാപകനെ തോല്പിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം

പ്രേംജിത് സ്വന്തം സ്കൂള്‍ ബ്ലോഗില്‍ എഴുതി "ഇത്തവണ വായനാ വസന്തം പരിപാടിയ്ക്ക് രൂപം നല്‍കിയപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ ആശ്രയിച്ചത് ചൂണ്ടുവിരലിനെയാണ് ... വായനയുമായി ബന്ധപ്പെട്ട ചൂണ്ടുവിരലിലെ എല്ലാ പോസ്റ്റുകളും വായിച്ചു നോക്കി . അധ്യാപകരുമായി ചര്‍ച്ച ചെയ്തു . വായനാ പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നേറുന്നു ..... വായനയ്കായി തയ്യാറാക്കിയ  ടീച്ചിംഗ് മാന്വലുകളിലില്‍ നിന്ന് .....




"കൂട്ടുകാരിലെ വായനാ പ്രതിഭയ്ക്ക് ഒരു വിളിപ്പേര് നല്‍കണം ... 
അതിന് ഈ ബ്ലോഗ്‌ കാണുന്നവരുടെ നിര്‍ദ്ദേശം കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.... 
അവ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കും അതില്‍ നിന്നും പേര് തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ നല്‍കും ....
ഈ ചിന്തകള്‍ ഞങ്ങളില്‍ നിറച്ച ചൂണ്ടുവിരലിന് നന്ദി ...."
(വായനയുടെ ആഴം വര്‍ധിപ്പിക്കാനിടപെട്ട പ്രേംജിത്തിന് സഹായകമായ വായനാപോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാം )

 പ്രഥമാധ്യാപകനെ തോല്പിക്കാമോ?
പ്രേംജിത്ത് വായനയുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു പ്രദർശനം സംഘടിപ്പിച്ചു . കണ്ടാൽ മാത്രം പോരാ .... വായിച്ചു ചോദ്യങ്ങൾ തയ്യാറാക്കണം . ആ ചോദ്യങ്ങൾ പ്രഥമാധ്യാപകനോട് ചോദിക്കാം . അദ്ദേഹത്തെ ചോദ്യം ചോദിച്ചു തോല്പിക്കുന്ന കൂട്ടുകാർക്കെല്ലാം സമ്മാനം നൽകും  


ഉപജില്ലാ ഓഫീസര്‍ക്ക് ഒരു കത്തെഴുതിയാലെന്താ?
 വായനാ വാരത്തിൽ നടന്ന പ്രവർത്തനങ്ങളെ കുറിച്ചു ഹൃഷികേശ് സാറിന്  കൂട്ടുകാർ കത്തുകളെഴുതി  . ഓണസ്‌റ്റി ഷോപ്പിൽ നിന്നും പോസ്റ്റ് കാർഡുകൾ വാങ്ങിയാണ് അവർ കത്തുകൾ തയ്യാറാക്കിയത് . സാർ അതിനു മറുപടിയും എഴുതിയിരുന്നു ..... 
 ചൂണ്ടുവിരലിലെ വിഭവങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ പ്രയോജനപ്പെടുത്തണം. അവരുടെ ആശയങ്ങളും ആനുഭവങ്ങളുമാണ് ഇതില്‍ ക്രോഡീകരിക്കപ്പെടുന്നത്.
അടുത്ത ലക്കത്തില്‍
കുട്ടികളുടെ പ്രധാനഭാഷാപ്രശ്നങ്ങള്‍ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് പരിഹരിച്ച ( പതിനാല് സ്കൂളില്‍ ചെയ്തു ബോധ്യപ്പെടുത്തിയ) ശ്രീ പൗലോസ് മാഷിന്‍റെ കുറിപ്പ്.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി