Pages

Monday, May 22, 2017

ഒന്നാം ക്ലാസുകാരെ ഒന്നാന്തരം വായനക്കാരാക്കിയ പ്രേമചന്ദ്രന്‍മാഷ്


ഒന്നാം ക്ലാസിലെ കുട്ടി ഒന്നാം ടേമിൽ പുസ്തകം വായിക്കുമോ?
വായനക്കുറിപ്പ് എഴുതുമോ'.
സംശയമുണ്ട് അല്ലേ?


പ്രേമചന്ദ്രന്‍ പ്രീതിക്കുളങ്ങര ടി എം എല്‍ പി എസില്‍ (2016 മെയ് 20 )
പ്രേമചന്ദ്രന്‍ മാഷ് പ്രീതിക്കുളങ്ങരയിലെ പുതുരക്ഷിതാക്കളോട് ചോദിച്ചു
അവര്‍ക്കെല്ലാം സംശയം.  
അത്രയും വായിക്കുമോ? അധ്യാപകര്‍ക്കും സംശയം
പ്രേമചന്ദ്രന്‍ അനുഭവം വിവരിച്ചപ്പോള്‍ ഞാന്‍ ലാപ്ടോപ്പില്‍ ടൈപ്പ് ചെയ്തതാണ് ഈ കുറിപ്പ്
എനിക്ക് ഉറപ്പിച്ച് പറയാനാകും എന്റെ ക്ലാസില്‍ നൂറിലധികം ലൈബ്രറി പുസ്തകങ്ങള്‍ വായിച്ച കുട്ടികള്ഡ ധാരാളമുണ്ട്. അതിന് തെളിവുകളുമുണ്ട്.
ആദ്യം വായനാകാര്‍ഡുകളാണ് നല്‍കുക. രക്ഷിതാക്കളുടെ സഹായത്തോടെയാണ് വായന
പിന്നീട് ചെറിയ പുസ്തകത്തിലേക്ക് കടക്കുന്നു. ഒരേ പേജിലും ഒന്നേ രണ്ടോ വാക്യങ്ങളുളള സചിത്ര പുസ്തകങ്ങളാണ് കുട്ടികള്‍ക്കിഷ്ടം.
ഈ വര്‍ഷം എന്റെ ഗവേഷണാത്മക ഇടപെടലായിരുന്നു വായന

പുസതക ശേഖരണം നടത്തി
ആഴ്ചയിൽ ഒന്ന് വീതം ക്ലാസില്‍ കിട്ടുന്നതിനുളള ക്രമീകരണം രക്ഷിതാക്കളുടെ തീരുമാനമായി
3000o രൂപ സമാഹരിച്ചു
ക്ലാസ് നിലവാരം പരിഗണിച്ച് പുസ്തകങ്ങള്‍ അതത് അധ്യാപകർ തെരഞ്ഞെടുത്തു
പുസ്തകം വെക്കാനിടം വേണ്ടേ?
ഷെൽഫ് കിട്ടി
കുട്ടികൾക്ക് താല്പര്യം ഉണ്ട്.
വീണ്ടും വീണ്ടും പുസ്തക ശേഖരണം നടത്തി
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങി
50 വായനാ കാർഡ് തയ്യാറാക്കി
ഒന്നാം ടേമിൽ തുടങ്ങി.
പല തട്ടിൽ നിൽക്കുന്ന കുട്ടികൾ ഉണ്ടാകും. ചിലര്‍ തപ്പിത്തടയും. അവരെ സഹായിക്കണം.
ഏതു കുട്ടിക്ക് ഏതുതരം പുസ്തകം എന്ന് തിരിച്ചറിയാൻ കഴിയണം
ആദ്യ ക്ലാസ് പി ടി എയിൽ കഴിഞ്ഞ വർഷത്തെ വായനക്കുറിപ്പുകള്‍ പരിചയപ്പെടുത്തി.
ഒന്നാം ടേമിൽ തന്നെ കുട്ടി വായിക്കും എന്നുറപ്പിച്ചു പറഞ്ഞു
രക്ഷിതാവിന് പരിശീലനം നല്‍കി.
വായിച്ച പുസ്തകം ഏതെന്നു രേഖപ്പെടുത്തണം.
ചില കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നൽകി.
ക്ലാസിൽ വീട്ടിൽ വായന നടന്നു

ചിത്രങ്ങൾ ഉള്ള പുസ്തകം.  
സംശയമുള്ള അക്ഷരം വാക്ക് . ഒക്കെ വരുമ്പോള്‍
രക്ഷിതാവ് വായിക്കാൻ സഹായിക്കും.
സമ്മാനം കൊടുത്തു.
രാവിലെ ഒരു മണിക്കൂർ -നേരത്തെ വരുന്നവർക്കൊപ്പം
അഴ്ച്ചയിൽ ഒരു ദിവസം എല്ലാവരും ഒന്നിച്ചിരുന്ന് വായന
പിന്നാക്കം നിൽക്കുന്നവർക്ക് പ്രചോദനം നല്‍കി
ജൂൺ രണ്ടാം ആഴ്ച മുതൽ
ഒന്നോ രണ്ടോ വാക്യങ്ങള്‍ ഉള്ള വായനാ കാർഡുകൾ
പരസ്യ വായന
എഴുത്ത്
വായിച്ചതിനെക്കുറിച്ച് അപൂർണമെങ്കിലും എഴുതണം
അത് കഥാപാത്രത്തിന്റെ പേരാകാം
സംഭവമാകാം
ചിത്രമാകാം
കൊച്ചു കൊച്ചു വാക്കുകൾ മതി.
എഴുതുമ്പോൾ സംശയം വരും.
രക്ഷിതാവ് സഹായിക്കണം -
എഴുതിയത് വായിപ്പിക്കണം.
പാഠ പുസ്തത്തിനുളളിലുള്ളതിനേക്കാൾ കൂടുതൽ വായിക്കും
ഒരു പുസ്തകം പല തവണ കുട്ടികൾ വായിക്കും
കുട്ടികൾ പ്രചോദിപ്പിക്കപ്പെടണം.
ഒര പോലെയല്ല എല്ലാ വരുടെയും വളർച്ച
ചിലർ ആദ്യം മുന്നേറും
ചലർ വൈകും എന്നാൽ ഒപ്പമെത്തും
ചിലപ്പോൾ അവര്‍ മുന്നിലുമെത്തും
പുതിയ പുതിയ പുസ്തകങ്ങൾ ഉണ്ടാകണം -
രക്ഷിതാക്കൾക്ക്‌ ആവേശം
സമ്മാന പദ്ധതി പ്രഖ്യാപിച്ചു
ക്ലസിൽ രജിസ്റ്റർ ഉണ്ട്
കുട്ടികൾ തന്നെ രജിസ്റ്ററിൽ പേരെഴുതി പുസ്തകമെടുക്കണം.
എല്ല ക്ലാസുകളിലും വായന
അസംബ്ലിയിലും
റാൻഡം അവതരണം
പരിചയപ്പെടുത്തൽ
ചുരുക്കം പറയൽ
പിന്നീട് വയന ക്കുറിപ്പ് വയനയായി
ആദം അമ്പത് കഴിഞ്ഞവർക്ക് സമ്മാനം
പിന്നെ നൂറു പുസ്തകം വായിച്ചവര്‍ക്കായി
എല്ലാവര്‍ക്കും സമ്മാനം കിട്ടത്തക്കവിധം ക്രമമുണ്ടാക്കി
മറ്റു പ0ന പ്രവർത്തനങ്ങളെ ബാധിക്കാതെ നടത്തി.
അധ്യാപകർ ദിവസവും പുസ്തകം കൊടുക്കണം
ക്ലാസ് പി.ടി എ യുടെ അക്കാദമിക ഇടപെടൽ
ഒരു രക്ഷിതാവ് ഒരു വായനാമുറിക്ക് 2 ലക്ഷം രൂപ തന്നു.
കുട്ടികള്‍ കവിതയെ പല രീതിയില്‍ എഴുതി
കുമാരനാശാന്‍റെ കവിത സംഭാഷണമാക്കി
ചിത്രകഥയാക്കി
വിവരണമാക്കി
ആസ്വാദനക്കുറിപ്പുകള്‍ എഴുതി
വായനക്കുറിപ്പുകള്‍ എഴുതി
അത് അച്ചടിച്ചു
പ്രേമചന്ദ്രനെ എനിക്ക് പത്തിരുപത് വര്‍ഷമായി പരിചയമുണ്ട്. ഡി പി ഇ പി കാലം മുതല്‍. അദ്ദേഹം പുതിയപാഠ്യപദ്ധതി സമീപനം സ്വാംശീകരിച്ച ആളാണ്
അന്ന് പത്തനംതിട്ടയില്‍ റിസോഴ്സ് പേഴ്സണായിരുന്നു
കഴിഞ്ഞ ആഴ്ച എന്നെ കാണുവാന്‍ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തി
സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുളള പ്രോഗ്രാേ ഓഫീസര്‍മാരുടെ മുമ്പാകെ അദ്ദേഹം അനുഭവം വിവരിച്ചു
അപ്പോള്‍തന്നെ ഞാന്‍ മാരാരിക്കുളത്തേക്ക് വിളിച്ചു
ദാ നമ്മുടെ കുഞ്ഞെഴുത്തിനും കുഞ്ഞുവായനയ്കം വേറിട്ട മാതൃക സൃഷ്ടിച്ച ഒരാള്‍
എങ്കില്‍ ആ മാഷെ പ്രീതിക്കുളങ്ങരയിലേക്ക് ക്ഷണിക്കാന്‍ മോഹന്‍ദാസ് ( എസ് എം സി ചെയര്‍മാന്‍)
അങ്ങനെ പ്രവേശനോത്സവ പൂര്‍വ ക്ലാസ് പി ടി എയിലെ ആദ്യത്തെ വിദഗ്ധക്ലാസ് പ്രേമചന്ദ്രന്റേതായി
അദ്ദേഹത്തിന്റെ അവതരണത്തെ തുടര്‍ന്ന് പ്രീതിക്കുളങ്ങര സ്കൂള്‍ ഒന്നാന്തരം വായനക്കാരെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. നൂറുകണക്കിനു പുസ്തകം വൈ എം എ ഗ്രന്ഥശാലയുടെ സഹകരണത്തോടെ സ്കൂളിലേക്ക് വരും
കുട്ടികള്‍ ഒന്നാന്തരം വായനക്കാരാകും
ആ വായനക്കുറിപ്പുകള്‍ പ്രകാശിപ്പിക്കാന്‍ പ്രേമചന്ദ്രനെ ക്ഷണിക്കും

എസ് എസ് എ സ്റ്റേറ്റ് ഓഫീസില്‍ വെച്ച് അനുഭവം പങ്കിടുന്നു

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. പത്തനംതിട്ട ജില്ലയിലെ മിക്ക അങ്കണവാടികളിലും ഇംഗ്ലീഷും മലയാളവും അക്ഷരമാലകളും പഠിപ്പിക്കുന്നു
    കാ മുതൽ കം വരെ വായിക്കും
    പക്ഷേ ആ അറിവ് ഒന്നിൽ നിലനിൽക്കുന്നില്ല.
    കുട്ടികൾ വായിക്കാൻ പ്രയാസപ്പെടുന്നു.
    പാ 0 പുസ്തകം അക്ഷരം പഠിപ്പിക്കാനാണ് എന്ന ധാരണ
    ഇവിടെ പ്രേമചന്ദ്രൻ അറിഞ്ഞോ അറിയാതെയോ ഭാഷാപനത്തിന് റ ഉയർന്ന തലം രീതി പ്രയോജനപ്പെടുത്തി.
    ആശയാവതരണത്തിലും പ്രയാഗിക്കാത്ത പുസ്തക വ ത ര ണ രീതി.
    സ്വയം തീരുമാനിക്കുന്ന പാo ങ്ങൾ
    അതാണ് പ്രസക്തം
    ഇതേ പോലെ പ്രീ പ്രൈമറി ഉള്ള മറ്റു സ്കൂളുകളുണ്ടാവുമല്ലോ പരിചയത്തിൽ
    അവർ എത്ര പുസ്തകം വായിച്ചിട്ടുണ്ടാകും?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കാനത്തൂർ ബ്ലോഗ് നോക്കുക

    ReplyDelete
  5. 2015 ഡിസംബർ മാസം കാനത്തൂർ വായന ചൂണ്ടുവിരൽ പോസ്റ്റ് ചെയ്ത താണ്
    അതിന്റെ പ്രക്രിയയും ഇതും വ്യത്യസ്തം
    അത് വായിക്കൂ

    ReplyDelete
  6. അത് ഇതിനേക്കാൾ മികച്ചത്

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. നമ്മള്‍ എന്തിനാണ് ഒരു ശരിക്ക് വേണ്ടി വാശി പിടിക്കുന്നത്‌ .അതും നമ്മള്‍ വായിച്ചും പറഞ്ഞും കേട്ട കാര്യങ്ങള്‍.രണ്ടും സാധ്യതകള്‍ അല്ലേ ?വ്യത്യസ്തവും .ഇനിയും കാണും മറ്റു സാദ്ധ്യതകള്‍ . രണ്ടു രീതികളും നേരിട്ടോ സ്വന്തം നേതൃത്വത്തിലോ ചെയ്തു നോക്കി തെളിവുകള്‍ സഹിതം പറയൂ ...കുറച്ചു കൂടി ആധികാരികമായി പറയാമല്ലോ ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി