Pages

Sunday, April 1, 2018

അഞ്ചുനാടിലെ ആല്‍മരപ്പളളിക്കൂടത്തില്‍


ചരിത്രമുറങ്ങുന്ന മറയൂരിലെ ആല്‍മരപ്പള്ളിക്കൂടത്തിലേക്ക് കയറിയപ്പോള്‍ പ്രഥമാധ്യാപകനോടി വന്നു. ഹൃദ്യമായ പെരുമാറ്റം. അദ്ദേഹം ഒരു ശില ചൂണ്ടിക്കാട്ടി. ഇത് പണ്ട് സ്കൂളേ ഇല്ലാതിരുന്ന കാലത്ത് കുടിമൂപ്പന്‍ ഇതിലിരുന്നാണ് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്തത്.
 പ്രഥമാധ്യാപകന്‍ കുട്ടികളോടൊത്ത് വാതില്‍പ്പുറപഠനവേളയില്‍
ഞാനതിന് ഗുരുശില എന്നു പേരിട്ടു. അഞ്ചുനാടിലെ ആല്‍മരപ്പളളിക്കൂടമെന്നാണ് സ്കൂളിനെ എച് എം വിശേഷിപ്പിച്ചത്. അതെന്തേ? എന്റെ ചോദ്യത്തിനുളള മറുപടി ചരിത്രത്തിലേക്കുളള വാതില്‍ തുറക്കലായി.
മറയൂര്‍, കീഴാന്തൂര്‍,കാന്തലൂര്‍, കാരയൂര്‍,കൊട്ടക്കുടി എന്നീ അ‍ഞ്ചുനാടുകള്‍ക്ക് ആശ്രയമായിരുന്നു മറയൂല്‍ ഗവ എല്‍ പി സ്കൂള്‍. മറയൂരെന്നാല്‍ മറഞ്ഞിരുന്ന ഊര് എന്ന അര്‍ഥമാണ്. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നും പറയപ്പെടുന്നു. വനവാസകാലത്ത്‌ പാണ്ഡവർ ഇവിടെയുമെത്തി എന്ന ഐതിഹ്യം നിലനില്‌ക്കുന്നുണ്ട്‌. പാണ്ഡവർ മറഞ്ഞിരുന്ന ഊർ എന്ന അർഥവും പറയാനാവും.അഞ്ചു നാടുകളിലായി ഓരോരുത്തര്‍ മറഞ്ഞുതാമസിച്ചതായും കഥ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. അങ്ങനെയും മറയൂരായി.
അഭിനയിച്ചും ആസ്വദിച്ചും പഠനം
10000 BC ക്കുമുമ്പുള്ള മഹാശിലായുഗസംസ്‌ക്കാരത്തിന്റെ അടയാളങ്ങളായ മുനിയറകളാണ്‌ മറയൂരിന്റെ മറ്റൊരു പ്രത്യേകത. പലതും പൊട്ടിയും അടർന്നും വീണു തുടങ്ങി.നശിപ്പിക്കപ്പെട്ടവയമുണ്ട്. യാത്രയ്കിടയില്‍ മറയൂര്‍ ശര്‍ക്കരയും ചന്ദനക്കാടും പരിചയപ്പെട്ടിരുന്നു.
കിഡ്സ് ബ്യൂട്ടി ക്ലിനിക്ക്
സ്കൂള്‍ വിശേഷങ്ങള്‍ തിരക്കി. കിഡ്സ് ബ്യൂട്ടി ക്ലിനിക്കാണ് എന്റെ സവിശേഷ ശ്രദ്ധ ആദ്യം പിടിച്ചുപറ്റിയത്. പിന്നാക്കമേഖലയില്‍ നിന്നും വരുന്ന കുട്ടികള്‍. അവര്‍ പലരും രാവിലെ വരുന്നത് കുളിച്ചൊരുങ്ങിയൊന്നുമല്ല. ഇത് പരിഹരിക്കണമല്ലോ. അതിനായി ആരംഭിച്ച പരിപാടിയാണ് കിഡ്സ് ബ്യൂട്ടി ക്ലിനിക്ക്. പല്ലുതേക്കാതെ വരുന്നവര്‍, നഖം വെട്ടാതെ വരുന്നവര്‍, തല ചീകാത്തവര്‍, കുളിക്കാത്തവര്‍....  
ഇവരെ ഒരുക്കിയെടുക്കാന്‍ അഞ്ച് അമ്മമാര്‍ രാവിലെ റെഡി. എല്ലാ കുഞ്ഞുങ്ങളും മക്കളാകുന്ന സ്നേഹമുഹൂര്‍ത്തം. പൗഡറും സോപ്പും ചീപ്പും നഖംവെട്ടിയും ബ്രഷും ഈയര്‍ബഡ്സും തോര്‍ത്തും എണ്ണയുമെല്ലാം സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയതാണ്. കുട്ടികളെ ഉന്മേഷത്തില്‍ മുക്കിയെടുത്ത് ക്ലാസിലേക്കയക്കും. വ്യക്തിശുചിത്വം ഈ വിദ്യാലയത്തില്‍ നിര്‍ബന്ധം
ഉച്ചഭക്ഷണം
മൂന്നാര്‍ ഉപജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം നടത്തുന്ന സ്‌കൂളിനുള്ള പുരസ്‌കാരം മറയൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍ കരസ്ഥമാക്കി. സാധാരണ വിദ്യാലയങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് പാല് വിതരണം. എല്ലാദിവസവും അത് നല്‍കാന്‍ തീരുമാനിച്ചു. അധ്യാപകരും അടുത്ത ആശുപത്രിയിലെ ജീവനക്കാവരും പഞ്ചായത്തും മറ്റ് സ്ഥാപനങ്ങളും ഓരോ ദിവസത്തെ ചുമതല ഏറ്റപ്പോള്‍ അത് ഏറെ പ്രയോജനകരമായി. പ്രഭാതഭക്ഷണവും നല്‍കി വരുന്നു
ശിശുസൗഹൃദ ഇരിപ്പിടം
  • എല്ലാ ക്ലാസുകളും ആകര്‍ഷകമാണ്. മനോഹരമായ ഇരിപ്പിടങ്ങള്‍. പ്രഥമാധ്യാപകന്‍ പറഞ്ഞതിങ്ങനെ. ചില ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ കാണാനിടയായി. എന്തുകൊണ്ട് പാവം പിടിച്ച പ്രദേശത്തെ കുട്ടികള്‍ക്കും അതായിക്കൂടാ? ഞാന്‍ കോയമ്പത്തൂരുപോയി .
    നിര്‍മാണകമ്പനിയുമായി സംസാരിച്ചു. തിരികെ വന്ന് പഞ്ചായത്തില്‍ കാര്യം അവതരിപ്പിച്ചു. നാലു ലക്ഷം രൂപ അനുവദിച്ചു. ജനുവരിയില്‍ പുതുവത്സരസമ്മാനമായി കുട്ടികള്‍ക്കിത് സമര്‍പ്പിച്ചു. നോക്കൂ ക്ലാസെല്ലാം മാറിയില്ലേ?
മറ്റു പ്രത്യേകതകള്‍
  • മലയാളം മീഡിയവും തമിഴ് മീഡയിവും ഉണ്ട്. ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍കുട്ടികള്‍ പ്രവേശനം നേടിയ വിദ്യാലയമാണ്. ഈ വര്‍ഷം നാല്പത് കുട്ടികള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടി. 
    • ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി വിനോദസഞ്ചാരികളായി മറയൂരിലെത്തുന്ന വിദേശികളുമായി ഇംഗ്ലീഷില്‍ അഭിമുഖം നടത്തുന്ന വിദ്യാലയമാണിത്
  • ശക്തമായ പി ടി എയാണ്. മികച്ച പി ടി എയ്കുളള അവാര്‍ഡ് ലഭിച്ചു.
  • നാട്ടുകാരുടെ പങ്കാളിത്തമുളള സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു
  • ക്ലാസ് പി ടി എ യോഗങ്ങള്‍ കൃത്യമായി നടക്കുന്നു
  • ഓരോ ടേമിലും ഭവനസന്ദര്‍ശനവും കോര്‍ണര്‍ പി ടി എയും നടത്തുന്നു. കാടും മലയും കയറി ഓരോ കുട്ടിയുടെയും വീട്ടിലെത്തി പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ അധ്യാപകരെ വാനോളം പുകഴ്ത്തിയാലും അത് മതിയാകില്ല
  • ഓഫീസ് മുറിയിലെ അരയന്നത്തില്‍ എന്റെ കണ്ണുടക്കി.ഇതാരാ ചെയ്തത്? പ്രീപ്രൈമറിയിലെ ആയയാണ്. ഞാന്‍ ആ കരവിരുതുകാരിയെ വിളിപ്പിച്ചു. സ്വയം പഠിച്ചതാണ്. ഗീത. എല്ലാ ദിവസവും കുട്ടികള്‍ക്ക് പ്രവൃത്തിപരിചയക്ലാസ് നല്‍കുന്നു
     എന്നെയും നിര്‍മാണരീതി പഠിപ്പിച്ചു. കുറേ ഉല്പന്നങ്ങള്‍ കൊണ്ടുവന്ന് ഒരു പ്രദര്‍ശനവും നടത്തി. എത്രയെത്ര വൈദഗ്ധ്യങ്ങളാണ് നാട്ടിലുളളത്. അത് പ്രയോജനപ്പെടുത്താനാകണം
  • കഴിഞ്ഞ വര്‍ഷം എല്ലാ കുട്ടികളും മികച്ച ഗ്രേഡോഡെയാണ് വിജയിച്ചത്.
  • പ്രഥമാധ്യാപകന്‍ രാജു വണ്ടിപ്പെരിയാറാണ് സ്വദേശം. ഈ വിദ്യാലയത്തില്‍ നിന്നും പെന്‍ഷനാകാനാണ് ആഗ്രഹം. എന്നും പോയി വരവ് നടക്കില്ല. അതിനാല്‍ മറയരില്‍ താമസിച്ചാണ് സ്കൂള്‍ നോക്കി നടത്തുന്നത്. എം എ ബി എഡ് ബിരുദധാരിയായ രാജുമാഷ് മികച്ച പ്രഥമാധ്യാപകനാണ്. കാഴ്ചപ്പാടിലും കര്‍മകുശലതയിലും



4 comments:

  1. Sir Please gave the Phone number of HM or School

    ReplyDelete
  2. ഇത്തരം കാഴ്ചപ്പാടുള്ള പ്രഥമ അദ്യാപകര്‍ വിദ്യാലയങ്ങള്‍ക്ക് എന്നും മുതല്‍ക്കൂട്ടാണ്. അതുവഴി നാടിനും. പരിചയപ്പെടുത്തിയതിനു കലാധരന്‍ മാഷിന് നന്ദി

    ReplyDelete
  3. ഒരു സംശയം ..
    ഫര്‍ണിച്ചര്‍ കാണാന്‍ ഭംഗിയുണ്ട്. അത്തരം ഒരു സൗകര്യം പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ഒരുക്കി കൊടുത്ത മാഷിനു അഭിവാദ്യങ്ങള്‍. ഈ ഫര്‍ണിച്ചര്‍ സഹവര്‍ത്തിത പഠനത്തിനു സഹായിക്കുമോ ?

    ReplyDelete
  4. മേയ് മാസം ഞാന്‍ ഈ വിദ്യാലയം കാണാന്‍ പോകും

    ReplyDelete

പ്രതികരിച്ചതിനു നന്ദി