Pages

Friday, November 2, 2018

ശില്പശാലകളായി മാറുന്ന ക്ലാസ് പി ടി എകള്‍


"ഇന്ന് രണ്ടാം ശനി... ഒരാഴ്ചയായി കാത്തിരുന്നു കിട്ടിയ തെളിഞ്ഞ ആകാശം. സന്തോഷമായി....എന്താണന്നോ? അറിയേണ്ടേ നിങ്ങൾക്ക്...........
 ഇന്ന് ഞാവക്കാട് L P S -Std 1 ന്റെ ക്ലാസ്സ് PTA യും പഠനോപകരണ-വായനാ സാമഗ്രി ശില്പശാലയും ഇന്നായിരുന്നു. കൃത്യം 2 മണിക്കു തന്നെ ശില്പശാല ആരംഭിച്ചു. 22 രക്ഷകർത്താക്കളും അവരുടെ മക്കളും എത്തിയിരുന്നു.ആദ്യം ഞാൻ ഒരു ബോധവൽക്കരണം നടത്തി.പൊതുവിൽ കുട്ടികളുടേ നിലവാരം തരം തിരിച്ചു. അതിൽ തന്റെ കുട്ടി എവിടെ നിൽക്കുന്നു എന്ന് അവരെ കൊണ്ടു തന്നെ പറയിപ്പിച്ചു.പിന്നീട് എങ്ങനെ നമുക്ക് ഓരോത്തർക്കും കൈത്താങ്ങ് കൊടുക്കാം എന്ന് ചർച്ച ചെയ്തു. മിന്നാമിനി,കളിക്കുടുക്ക ഇവയിലെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച്  പദങ്ങൾ, വാക്യങ്ങൾ ഇവ കുട്ടികൾ തന്നെഎഴുതി അവതരിപ്പിച്ചു. ഗണിതത്തിൽ സംഖ്യാബോധം ഉറപ്പിക്കുന്നതിന് സംഖ്യാ കാർഡുകൾ.. നമ്പർ ചാർട്ട് ഇവ നിർമ്മിച്ചു. ഇംഗ്ലീഷ് അക്ഷരങ്ങൾ.. അക്ഷര ചിത്രങ്ങളിലൂടെ അവതരിപിച്ചു.ശേഷം അവർ നിർമ്മിച്ച ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു.പിന്നെ Seed Pen നിർമ്മാണം എല്ലാ രക്ഷകർത്താക്കളും ഉത്സാഹത്തോട ഏറ്റെടുത്തു.ഞാൻ പേന ഉണ്ടാക്കുന്ന വിധം കാണിച്ചു കൊടുത്തു .എല്ലാവരും ഏറ്റെടുത്തു പ്രവർത്തിച്ചു. ഫലം കണ്ടു, എല്ലാവർക്കും ഒരു ആത്മവിശ്വാസം തോന്നി നമുക്കും ഇതൊക്കെകഴിയും എന്ന്. എല്ലാമാസവും രണ്ടാം ശനിയാഴ്ച class PTA യും ശില്പശാലയും നടത്താൻ തീരുമാനമെടുത്തു.ഇന്നത്തേവരവ് അവർക്കും കുട്ടികൾക്കും.. പ്രയോജനം ചെയ്തു എന്ന ആത്മവിശ്വാസം ഓരോരുത്തർക്കം ഉണ്ടായി.. അത് എനിക്കും ഒത്തിരി സന്തോഷം തന്നു.. പിന്നീട് മഴ പെയ്തു എല്ലാവരും പിരിഞ്ഞു.....
8. 9.2018, രണ്ടാം ശനി.
ഉച്ചക്ക് രണ്ടു മണി .കായംകുളം ഞാവക്കാട് LPS-Std I ന്റെ ക്ലാസ്സ് PTA യും പഠനോഉപകരണ നിർമ്മാണ ശില്പശാലയും .ഓണം കഴിഞ്ഞ് ഒന്നാം ക്ലാസ്സ് ഒന്നാം തരം വായന പ്രവർത്തനങ്ങൾ തുടങ്ങി. അത് എല്ലാ രക്ഷകർത്താക്കളും ഏറ്റെടുത്തു. അതിന്റെ ഭാഗമായി ഓരോ കുട്ടിക്കും അവരുടെ നിലവാരത്തിനനുസരിച്ച് വായന സാമഗ്രികൾ നിർമ്മിക്കാൻ രക്ഷകർത്താക്കളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഇന്നത്തെ ശില്പശാലയുടെ ഉദ്ദേശ്യം. ചിത്രവായനയിലുടെ എങ്ങനെ കുട്ടികളേ വായനയിലേക്കു നയിക്കാം,, അതിനായി കളിക്കുടുക്ക ,മിന്നാമിന്നി ഇവയിലേ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച്. പദങ്ങൾ, വാക്യങ്ങൾ ഇവ എഴുതി കുട്ടികൾ വായിച്ചു.ചിത്രം നോക്കി അതിനുയോജിച്ച പദങ്ങൾ കണ്ടെത്തി വായിച്ചു,,,, ഗണിതത്തിൽ സംഖ്യാ വ്യാഖ്യാനത്തിനുതകുന്ന പ്രവർത്തനങ്ങൾ, നമ്പർ കാർഡുകൾ നിർമ്മിച്ചു. ചിത്രങ്ങൾ ഒട്ടിച്ച് English words cards ഉം Sentence Cards ഉം നിർമ്മിച്ചവതരിപ്പിച്ചു',, അതിനു ശേഷം മണവും മധുരവും, പാഠഭാഗവും ആയി ബന്ധപ്പെട്ട് ക്രാഫ്റ്റ് പേപ്പർ ഉപയോഗിച്ച് പൂക്കളും പൂമ്പാറ്റയും ഉണ്ടാക്കി. കുട്ടികളും രക്ഷകർത്താക്കളും താത്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു. രക്ഷകർത്താക്കളുടെ ആവശ്യപ്രകാരം അടുത്ത രണ്ടാം ശനിയാഴ്ച പേപ്പർ ക്രാഫ്റ്റും ആയി ബന്ധപ്പെട്ട ശില്പശാല നടത്തുവാൻ തീരുമാനമെടുത്തു.സന്തോഷത്തോടു കൂടി എല്ലാവരും പിരിഞ്ഞു

കായംകുളം ഞാവക്കാട് LPS ൽ പേപ്പർ ക്രാഫ്റ്റ് ശില്പശാല  
13.10.2018 ശനിയാഴ്ച രാത്രി 7 മണി ആയതോടെ സ്കൂളിലേ വാട്ട് സാപ്പ് ഗ്രൂപ്പിൽ പുതിയ പുതിയ ഉല്പന്നച്ചിത്രങ്ങൾ വന്നു കഴിഞ്ഞു.
ടീച്ചറേ  കൊള്ളാമോ? ഞാനുണ്ടാക്കിയതാ...വോയിസ് മെസേജ്. സത്യത്തിൽ ഞാനും അതിശയിച്ചു പോയി.സന്തോഷവും തോന്നി.

13.10.2018 ശനിയാഴ്ച ടാലന്റ് ലാബുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച പരിപാടി.

ക്ലാസ്സ് നയിച്ചത് ഞാനായിരുന്നു.
150-ൽ പരം രക്ഷകർത്താക്കളും അവരുടെ കുട്ടികളും ശില്പശാലയിൽ പങ്കെടുത്തു,
പേപ്പർ ഉപയോഗിച്ചുള്ള വിവിധ തരം കൗതുകവസ്തുക്കൾ ഉണ്ടാക്കുന്ന വിധം ഞാൻ കാണിച്ചു കൊടുത്തു. അവർ വളരെ താത്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു.
പിന്നാക്കക്കാർക്ക് മറ്റുള്ളവർ സഹായിച്ചു കൊടുത്തു.ഓരോ ഉല്പന്നങ്ങൾ നിർമ്മിച്ചു കഴിയുമ്പോഴും അവരുടെ മുഖം തിളങ്ങി.
അമ്മമാർക്ക് ഒരു ആത്മവിശ്വാസം തോന്നി അവർക്കും ഇതൊക്കെ സാധിക്കും എന്ന തോന്നൽ എനിക്കതു വായിച്ചെടുക്കാമായിരുന്നു,,
ആവശ്യമുള്ള സാധനങ്ങളും വാങ്ങി മിക്കവരും ഓട്ടോറിക്ഷ പിടിച്ചാണ് സ്കൂളിൽ എത്തിയത് ,, കൂട്ടത്തിൽ ഞാൻ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഹിന്ദിക്കാരൻ വന്ന് പഠിപ്പിച്ചു തന്ന ഒറിഗാമി പേപ്പർ പൂക്കളും മറ്റും ഓർമ്മയിൽ നിന്നും ചെയ്തു കാണിച്ചു കൊടുത്തത് ഏറെ കൗതുകമുണർത്തി.
അടുത്ത ചോദ്യം ടീച്ചറിന് ഇതൊക്കെ ആരു പഠിപ്പിച്ചു തന്നു,? പഠിക്കാൻ താത്പര്യം ഉള്ളവർക്കു എന്തും കണ്ടും കേട്ടും മനസ്സിലാക്കാൻ കഴിയും. ചെറുപ്പത്തിൽ എനിക്കും ഇതൊന്നും അറിയില്ലായിരുന്നു. താത്പര്യം തോന്നി ഞാൻ പഠിച്ചു.എന്റെ അനുഭവങ്ങൾ പങ്കുവച്ചു.വൈകിട്ട് മഴക്കോൾ കണ്ട് എല്ലാവരും വാച്ചു നോക്കി 5 മണി. പ്രവർത്തനങ്ങളിൽ മുഴുകി സമയം പോയതറിഞ്ഞില്ല. ടീച്ചർ,ഇന്ന് ഇതുമതി, അടുത്ത ശനിയാഴ്ച ഞങ്ങൾ വരാം എന്ന് ചിലർ. ചിലർക്ക് പോകാൻ മനസ്സു വന്നില്ല. പക്ഷേ ഞാൻ നിർത്തി.
ഇന്നത്തേ വരവ് പാഴായില്ല .ഇതെല്ലാം വീട്ടിൽ പോയി പരീക്ഷിക്കണം .എല്ലാവരും മടങ്ങി. ഞാൻ ഇത്തിരി കൊടുത്തു,ഒരു കൈത്താങ്ങ് അവർക്ക് ഒത്തിരി കിട്ടി.പുതിയ പുതിയ ഐഡിയകൾ പുറത്തു വന്നു. ഓരോരുത്തരിലും ഒളിഞ്ഞു കിടന്ന കഴിവുകൾ പുറത്തു കൊണ്ടുവരാൻ ഞാൻ ഒരു അവസരം ഒരുക്കി എന്നു മാത്രം. ഈ ശില്പശാലയിൽ എന്നോടൊപ്പം സഹകരിച്ചPTAഅംഗങ്ങൾക്കും, രക്ഷിതാക്കൾക്കും, കുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
 27.10.2018 ശനി.
"ഇന്നത്തേ ശില്പശാലയിൽ സംഗീതം ,ചിത്രരചന, പ്രവർത്തിപരിചയം  എന്നീ മേഖലകളാണ് ഉൾപ്പെടുത്തിയത്.ചിത്രരചനയിൽ കുട്ടികൾ അവരു കഴിവുകൾ വരകളിലൂടെയും നിറങ്ങളിലൂടെയും തെളിയിച്ചു. പാടാൻ കഴിവുള്ള കുറച്ചു കുട്ടികളേ കണ്ടെത്തി.പരിശീലനം കൊടുത്തു. തുടർന്ന് ഓലകൊണ്ടുള്ള വിവിധ കൗതുകവസ്തുക്കൾ, കണ്ണാടി, വാച്ച്, മാല ചെയിൻ, മോതിരം, തടുക്കു്, പാമ്പ്, പൂവ് പന്ത് ഇവയും പ്ലാവില ഉപയോഗിച്ച് തൊപ്പി, ബെൽറ്റ് ,ഷർട്ട് പാവാട ഇവയും തുന്നിയുണ്ടാക്കി കുട്ടികൾ അണിഞ്ഞത് നന്നായിരുന്നു. 

ചിത്രരചനാ മത്സരത്തിൽ മികവു പുലർത്തിയവർക്ക് പ്ലാവിലത്തൊപ്പിH M അണിയിച്ചു
ഉച്ചയൂണിനു ശേഷം പാവഡാൻസ്‌ അവതരിപ്പിച്ചത് രക്ഷിതാക്കൾക്ക് ഏറെ സന്തോഷം നൽകി, 
പേപ്പർ ക്രാഫ്റ്റ് ശില്പശാലയിൽ രക്ഷിതാക്കൾ പല തരം ഉല്പന്നങ്ങൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു,, ഉദ്ഘാടനയോഗം PTAപ്രസിഡൻറ് സിയാദ് മണ്ണാം മുറിയുടെ അധ്യക്ഷതയിൽ കൗൺസിലർ ശ്രീമതി റജിലാനാസ്സർ ഉദ്ഘാടനം ചെയ്തു H Mസ്വാഗതം ആശംസിച്ചു.  MPTAപ്രസിഡന്റ് സംഗീത പരിശീലനവും Mട. ഷീജ പ്രവർത്തിപരിചയ ശില്പശാലയും നയിച്ചു. PTAഅംഗങ്ങളായ ശ്രീ താജുദ്ദീൻ ഇല്ലിക്കുളം, നിസാം സാഗർ, നിസാർ മൈലോലിൽ , സൗമ്യ, അർച്ചന, സുജ,എന്നിവരും അധ്യാപകരും ആശംസകൾ നേർന്നു. സന്തോഷത്തോടു കൂടി ഇന്നത്തെശില്ലശാല അവസാനിച്ചു. വിജയത്തിലെത്തിക്കുവാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. "
സാധ്യതകളാണ് ഷീജടീച്ചര്‍ പങ്കിടുന്നത്
ക്ലാസ് പി ടി എകള്‍ സര്‍ഗാത്മകമാകട്ടെ
ക്ലാസ് , സ്കൂള്‍ തല ശില്പശാലകള്‍  ധാരാളം സംഭവിക്കട്ടെ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ സമൂഹപങ്കാളിത്തം ഉറപ്പാക്കാന്‍ കൂടി സഹായകം



1 comment:

  1. ഉദ്യമം അഭിനന്ദനീയം
    സാധ്യതകൾക്കുള്ള സാദ്ധ്യതകൾ ഇനിയും എത്രയോ ഉണ്ട്.. ചിന്ത ആ വഴിക്കു നീങ്ങട്ടെ
    ആശംസകൾ... !!!

    ReplyDelete

പ്രതികരിച്ചതിനു നന്ദി