Pages

Thursday, July 18, 2019

രണ്ടാം ക്ലാസില്‍ വായനയുടെ വാതിലുകള്‍ തുറന്ന ദിനം


ശുഹൈബടീച്ചറുടെ രണ്ടാം ക്ലാസ് ( രണ്ടാം ഭാഗം)
ജൂണ്‍ 17 മുതല്‍ 22വരെ
  അമ്മ വായന.. കുഞ്ഞു വായന.. കുടുംബ വായന.. കുടുംബപുസ്തകം
ശുഹൈബടീച്ചര്‍ കരുതുന്നത് വായന കുഞ്ഞുമനസ്സുകളെ പ്രചോദിപ്പിക്കും. യുവത്വത്തില്‍  പോഷണമാകും. വാര്‍ധക്യത്തില്‍ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും. എന്നാണ് വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത വീടുപോലെയാണ് എന്നുമുണ്ട് മഹത്വാക്യം. മൂല്യമുള്ള വായനയിലൂടെയേ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനാകൂ. അവര്‍ക്ക്  മികച്ച വിദ്യാഭ്യാസം നല്കുന്നതി ന്റെ തുടക്കമെന്ന നിലയിലാണ് വിദ്യാലയത്തില്‍ സ്‌കൂ ള്‍ ലൈബ്രറികള്‍  ടീച്ചര്‍ സ്ഥാപിച്ചത്
      അമ്മ വായന.. കുഞ്ഞു വായന.. കുടുംബ വായന.. കുടുംബപുസ്തകം എന്നിങ്ങനെ വായനയെ പരിപോഷിപ്പിക്കാന്‍ ചില പദ്ധതിക ള്‍ ക്ക് ക്ലാസില്‍ തുടങ്ങി. മികച്ച പ്രതികരണങ്ങളാണ് കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഇതിന് ലഭിച്ചത്.  
ദേവന പത്രവായന നിര്‍വഹിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.  
മൊഴിമാറ്റത്തിനു പ്രേരകം വെയില്‍ത്തുളളി
ഒന്നാം ക്ലാസിലുള്ള ഇംഗ്ലീഷ് പാഠഭാഗത്തിലെ കഥക ള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എഴുതി പിന്നീട് വായന കാര്‍ഡ് നിര്‍മിച്ചു. ഇതിന് പ്രചോദനമായത് വെയില് തുള്ളികള്‍ എന്ന കൂട്ടായ്മയിലെ ഷമീന ടീച്ചര്‍ ആയിരുന്നു
വായനാ കാര്‍ഡിലെ കയ്യൊപ്പ്
കഥകളിലൂടെയെ കുഞ്ഞു മനസുകള്‍ കവരാനാകൂ കുട്ടികള്‍ക്ക് കഥയുടെ തുടക്കവും ഒടുക്കവും ഊഹിച്ചു പറയാന്‍ ഉതകുന്ന തരത്തില്‍  ഉള്ള ചെറിയ ചെറിയ ചിത്ര കാര്‍ഡുകള്‍ നിര്‍മിച്ചു നല്കി
ഈ വായന കാര്‍ഡ് ഓരോ കുട്ടിക്കും കൈമാറി. ഒന്നാം ക്ലാസിലെ വായന പരിപോഷിപ്പിക്കാന് കുട്ടിക ള്‍ ക്ക് ഉപഹാരമായി ഓരോ വായന കാര്‍ഡും ക്ലാസ് ലീഡ ര്‍  ഒന്നാം ക്ലാസ് അധ്യാപകര്‍ ക്ക് കൈ മാറി
ഓരോകുട്ടിയും  ഒഴിവുസമയത്ത് രണ്ട് കാര്‍ഡ് വായിക്കണം. വായിച്ച കാര്‍ഡ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കേള്‍ കകുന്ന തരത്തില്‍ ഉച്ചത്തില്‍ മൈക്കിലൂടെയും വായിച്ചു. ഓരോ കുട്ടിയും വീട്ടിലേക്ക് വായനാകാര്‍ഡുമായി പോയി. അവരത് വായിച്ചു എന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ സാക്ഷ്യപത്രമായി കാര്‍ഡിന് ചുവടെ അവ ര്‍ ഒപ്പും ചാര്‍ത്തി. ക്ലാസിലെ വായനയും വീട്ടിലെ വായനയും നടക്കുന്നുണ്ട്. അങ്ങനെ ക്ലാസിലെ വായനയും വീട്ടിലെ വായനയും നടക്കുന്നുണ്ട്.
വായനാവസന്തമായി  ഹോംലൈബ്രറി


  ഇതൊരു ചെറിയ കാര്യമല്ല. മഹത്തായ കാര്യംതന്നെയാണ്. ഒരു സമൂഹത്തെ വായനാശീലമുള്ളവരാക്കി മാറ്റുക. കുട്ടികള്‍ തന്നെ അവരവരുടെ വീടുകളില്‍ ലൈബ്രറി ഒരുക്കി. റിബണ്‍, ബലൂണ്‍ എന്നിവ കെട്ടി അലങ്കരിച്ചു. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വിഡിയോയും ഫോട്ടോയും ക്ലാസ്തല വാട്ട്‌സ് ഗ്രൂപ്പില്‍ ഇടുന്നു. പുസ്‌കത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ ഇട്ട് രേഖപ്പെടുത്തി. ഒരോ ദിവസവും ക്ലാസില്‍ പഠിച്ച അക്ഷരങ്ങള്‍ അവര്‍ ലൈബ്രറിയിലെ പുസ്തകത്തില്‍ നിന്ന് എടുത്തെഴുതും. ക്ലാസിലെ മരത്തില്‍ എഴുതി തൂക്കും.കൂടാതെ ക്ലാസ് ടീച്ചര്‍ വീടുകള്‍ സന്ദര്‍ശിച്ചു പുസ്തക കിറ്റ് നല്‍കി വരുന്നു.
(തുടരും)

1 comment:

  1. JC ബോസിന്റെ കണ്ടെത്തൽ എഡിസന്റെ നേട്ടമായി ലോകം വാഴ്ത്തുന്നതു പോലെ translation സാധ്യതകൾ വെയിൽത്തുള്ളിയുടെ വക എന്ന് മാഷിന്റെ ബ്ലോഗിൽ. പിന്നെ വേറേ കണ്ടെത്തൽ എന്തൊക്കെയാണ് മാഷേ? Translation സാധ്യതകൾ മാഷിനെ അറിയിച്ചതും വെയിൽത്തുള്ളി തന്നെയെന്ന് ഒരു റിക്കാർഡാക്കി വയ്ക്കണമെന്ന് അറിയിക്കുന്നു. അധ്യാപകരെ കുറെ കള്ളങ്ങളുടെ അടിസ്ഥാനത്തിലല്ല സ്നേഹിക്കേണ്ടതും അംഗീകരിക്കേണ്ടതും. ശുഹൈബ ടീച്ചറിനെ ഉദ്ദേശിച്ചല്ല എഴുതിയത്. ഒരാൾ തന്ന അറിവ് വച്ച് അവരുടെ മുമ്പിൽ കള്ളങ്ങൾ നിരത്തി പ്രസ്താവനകൾ ഇറക്കുന്നത് ഡിപ്പാർട്ട്മെന്റിൽ ശീലമായി. നിതി നിഷേധത്തിൽ പ്രതിഷേധിക്കുന്നു.

    ReplyDelete

പ്രതികരിച്ചതിനു നന്ദി