Pages

Wednesday, July 1, 2020

കത്തുകളുടെ നന്മ മൂല്യം


"ഞാൻ ഷൈമ ടീച്ചർ. 
പല്ലാവൂർ GLPS ൽ 4ാം ക്ലാസിലെ ടീച്ചറാണ്. എന്റെ കുട്ടികൾക്ക് ഇന്ന് ഞാൻ നൽകിയ പഠന പ്രവർത്തനം താങ്കളുമായി ബന്ധപ്പെട്ടതാണ്. കളഞ്ഞു കിട്ടിയ ധാരാളം പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരികെ നൽകിയ താങ്കളെ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതാനുള്ള പ്രവർത്തനം  ഈ കോവിഡ് കാലത്ത് പാഠപുസ്തകത്തിനുമപ്പുറം  മാനു ഷിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന ഒരു ഭാഷാപരമായ അക്കാദമിക പ്രവർത്തനം കൂടിയായാണ് ഞാൻ കണ്ടത്. താങ്കൾക്ക് എന്റെയും എന്റെ കുടുംബ ത്തിന്റെയും അഭിനന്ദനങ്ങൾ❤🤝👍 എല്ലാ നൻമകളും ഉണ്ടാകട്ടെ . എന്റെ ക്ലാസിലെ കുട്ടികൾ Online ൽ അയച്ച കത്തുകൾ forward ചെയ്യുന്നു ".

 "ഞാൻ ചിജീഷ്, 
പ്രിയ പെട്ട ഷൈമ ടീച്ചർ ക്കും എല്ലാ വിദ്യാർത്ഥി കൂട്ടുകാർക്കും ഓൺലൈൻ class നു ആശംസകൾ 🌹
ഈ കൊറോണ കാലഘട്ടത്തിൽ  വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമൂഹിക പൊതുപ്രവർത്തനം ചൂണ്ടിക്കാണിക്കാനും പ്രത്യകിച്ച് ഇന്നത്തെ പത്ര വാർത്ത ആസ്പദ മാക്കി എന്റെ ഒരു സേവനം ചൂണ്ടികാണിച്ചു ഒരു class വിഷയം  ഉൾപ്പെടുത്തിയതിന് നന്ദി ഇനിയും നല്ല മികച്ച  ഷൈമ ടീച്ചറുടെ ഓൺലൈൻ ക്ലാസുകൾ ഉൾപെടുത്തട്ടെ,
ടീച്ചർ ക്കും  എല്ലാവിദ്യാർത്ഥികൾക്കും  അഭിനന്ദനങ്ങൾ ആശംസകൾ 
🌹🌹👏👏👏👏🙏 "

'സാമൂഹിക സംഭവങ്ങളോട് പ്രതികരിക്കാൻ ഭാഷാ ശേഷി നേടുക എന്നത് പ്രധാനമാണ്.
മൂന്നു നാലു തലങ്ങൾ ഈ പ്രവർത്തനത്തിനുണ്ട്
ഒന്ന് നന്മയും മൂല്യബോധവുമായും ബന്ധപ്പെട്ട നിലപാടുകളുടെ താണ്
രണ്ടാമത് ഭാഷ വളരെ കൃത്യമായ പ്രയോഗ സന്ദർഭത്തിൽ ഉപയോഗിക്കുന്നതാണ്
മൂന്ന് ആധികാരിക പഠനത്തിൻ്റെ ഒരു സാധ്യത കണ്ടെത്തി എന്നതാണ്
ഷൈമ ടീച്ചർ കത്തെഴുതിച്ചതും അത് എത്തിച്ചതും മറുപടിയും ഒരു പ്രക്രിയയെ അടയാളപ്പെടുത്തുന്നു
മറുപടി ലഭിക്കാത്ത കത്തുകളാണ് സാധാരണ വിദ്യാലയങ്ങളിൽ കുട്ടികൾ എഴുതാൻ നിർബന്ധിതരാകുന്നത്. ആ അർഥത്തിൽ അത് അസംബന്ധമാണ്. 
കുട്ടിക്ക് മറുപടി ലഭിക്കുന്നത് കത്ത് ലക്ഷ്യം നേടിയതിൻ്റെ ഗ്രേഡ് നിലയാണ്
ഒരു പത്രവാർത്ത . ഓരോ കുട്ടിയും തൻറേതായ രീതിയിൽ എഴുതി.
ഷൈമ ടീച്ചർ ഈ പ്രവർത്തനത്തിൻ്റെ സാമൂഹികവും അക്കാദമികവുമായ മൂല്യം തിരിച്ചറിഞ്ഞാണ് ഇത് നൽകിയത്

ഇനി കുട്ടികളെഴുതിയ കത്തുകളിൽ ചിലത് നോക്കാം










2 comments:

  1. തികച്ചും മാതൃകാപരം മൂല്യബോധം ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പുതുവെളിച്ചം നൽകുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ ഷൈമടീച്ചർ

    ReplyDelete
  2. കുട്ടികളെ നേരിട്ട് കാണാൻ കഴിയാത്ത ഈ കോവിഡ് കാലത്ത് നമ്മുടെ സമൂഹത്തിൽ കുറഞ്ഞു വരുന്ന മൂല്യബോധം ഉയർത്താൻ തികച്ചും പര്യാപ്തമായ ഒരു പ്രവർത്തനം തന്നെയാണ് ഇത് ഇത്തരം ഒരുപാട് പ്രവർത്തനങ്ങൾ ടീച്ചർ ചെയുന്നുണ്ട് എന്ന് അറിയാം അഭിനന്ദനങ്ങൾ ഷൈമ ടീച്ചർ

    ReplyDelete

പ്രതികരിച്ചതിനു നന്ദി