Pages

Sunday, June 12, 2022

അക്കാദമിക മാസ്റ്റർ പ്ലാനും വായന ഗ്രാമം പരിപാടിയും-

വയനാട് ജില്ലയിലെ പൂമല എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്കായി പൂമല ഗവൺമെൻറ് എൽ പി സ്കൂളിൻറെ നേതൃത്വത്തിൽ മണിച്ചിറ ടൗണിൽ ഒരു കുഞ്ഞു പുസ്തക പെട്ടിയിൽ നിറയെ പുസ്തകങ്ങൾ ഒരുക്കി വച്ചു. ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങൾ സൗജന്യമായി എടുത്തു വായിക്കാം. മാസത്തിലൊരിക്കൽ പുസ്തകങ്ങൾ മാറ്റി പുതിയത്  വയ്ക്കുന്നു.

ഈ പ്രവർത്തനവും അക്കാദമിക മാസ്റ്റർ പ്ലാനുമായി എന്തു ബന്ധം?

കുട്ടികൾ പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതെന്തിന്?

ആസ്വദിച്ചാൽ പോരെ?  കുറിപ്പ് എഴുതണമോ? 

ഒരു പുസ്തകം/ രചന വായിച്ച ശേഷം അ അനുഭവം മറ്റുള്ളവരുമായി പങ്കിടുന്നതിനാണ് കുറിപ്പുകൾ വേണ്ടിവരുന്നത്. വായനയെ ഒരു സാമൂഹിക തലത്തിലേക്ക് ഉയർത്തുകയാണ്.

രചയിതാവ്, കൃതി, വായനയാൾ എന്നീ മുക്കൂട്ടിന് പുറത്ത് പ്രാഥമികആസ്വാദക യുടെ / ൻ്റെ വാക്കിലൂടെ കൃതിയിലേക്ക് വലിച്ചെടുക്കപ്പെടുകയോ ലയിപ്പിക്കുകയോ ചെയ്യുന്ന ദ്വതീയ ആസ്വാദകരുണ്ടാകുന്നു.

ആസ്വാദനാനുഭവം പങ്കിടുന്നതിന് കണ്ണിയാവുന്നതോടെ 

ഉത്തരവാദിത്തം കൂടുകയാണ്.

കേൾവിക്കാരുടെ ചേരുവയുടെസ്വഭാവം അവതരണ നിലവാരത്തിൽ വെല്ലുവിളി സൃഷ്ടിക്കും.

താൻ വായിച്ച പുസ്തകത്തെ കുറിച്ച് പൊതു സമൂഹവുമായി സംവദിക്കാൻ അവസരം ലഭിച്ചാലോ? LP സ്കൂളിലെ കുട്ടികൾക്ക്?

അതിനെ വായനയുടെ നിലവാരതലവുമായും അവതരണത്തിൻ്റെ മികവ് തലവുമായും

അഭിസംബോധന ചെയ്യാനുള്ള ആത്മവിശ്വാസത്തിൻ്റെ ഉള്ളടറപ്പുമായും ബന്ധിപ്പിക്കാമോ?

പൂമലയിൽ നിന്ന് നാട്ടിലേക്ക് വായനാസുഗന്ധം

വായനയെ പരിപോഷിപ്പിക്കുന്നതിനും പുസ്തകങ്ങൾ അവിടെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കുന്നതിനുമായി എല്ലാ മാസവും ഒരു ദിവസം ഒരു രക്ഷിതാവും ഒരു കുട്ടിയും  തങ്ങൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനം ടൗണിലെത്തി അവതരിപ്പിക്കുന്നു. അതോടൊപ്പം ഏതെങ്കിലും ഒരു കൃതിയുടെ ദൃശ്യാവിഷ്കാരവും ടൗണിൽ വച്ച് അവതരിപ്പിക്കുന്നു.


വായനഗ്രാമം -പുസ്തക ചങ്ങാതി എന്ന് പേരിട്ട വിളിക്കുന്ന ഈ സംരംഭം ഒരു നാടിനെ തന്നെ വായനയുടെ ലോകത്തേക്ക് എത്തിച്ചിരിക്കുന്നു.

വായനയുടെ 100 ദിനങ്ങൾ

വായനാദിനത്തിൽ തുടങ്ങി നൂറു ദിനങ്ങൾ 

100 എഴുത്തുകാരെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് പുസ്തകാസ്വാദന സദസ്സ് നടത്തി 

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരും കുട്ടികൾക്കായി തങ്ങളുടെ വായനാനുഭവവും കഥകളും പരിചയപ്പെടുത്തി.

നൂറാം ദിവസം  

കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ  കുട്ടികളുമായി സംവദിച്ചു.



വായനക്വിസ് നടത്തി വായനദിനം മലിനമാക്കുന്ന ഒത്തിരി വിദ്യാലയങ്ങളുണ്ട്.

അവർ പൊതു വിജ്ഞാനത്തിനപ്പുറം വായനത്തേൻ നുകർന്നിട്ടില്ല

ഏതോ വരണ്ട ലോകത്തെ ജീവികൾ

കുട്ടികൾ പുസ്തകം അനുഭവിക്കട്ടെ


അതിനാൽ

നിങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാനിൽ വായന അനുഭവിക്കുന്നതിനുള്ള വേറിട്ട പ്രവർത്തനം ഉണ്ടാകുമോ?



അനുബന്ധം

വായനയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാലയങ്ങളിലെ വേറിട്ട പ്രവർത്തനങ്ങൾ ചുവടെയുള്ള ലിങ്കിൽ

http://learningpointnew.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%B5%E0%B4%B4%E0%B4%BF%20%E0%B4%92%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82?m=0


അനുബന്ധം 2

https://youtu.be/xJThr1ZtFR8

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി