Pages

Wednesday, February 7, 2024

ഒന്നാം ക്ലാസിലെ കുട്ടികൾ ചിത്രകഥ എഴുതുമോ?


ഒന്നാം ക്ലാസിലെ കുട്ടികൾ ഡയറി എഴുതുന്നു, പത്രം തയ്യാറാക്കുന്നു, യാത്രാവിവരണം എഴുതുന്നു. കഥ എഴുതുന്നു.... ബാലമാസികകളിൽ പ്രസിദ്ധീകരിക്കുന്നു!
രചനോത്സവം എന്ന പരിപാടി ഒന്നാം ക്ലാസിൽ നടപ്പിലാക്കിയ വിദ്യാലയങ്ങളും നടപ്പിലാക്കാത്ത വിദ്യാലയങ്ങളുമുണ്ട്. വർഷാദ്യം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഇത് ഉൾപ്പെടുത്തിയെങ്കിലും പ്രായോഗികമാകുമോ എന്നതിൽ സംശയാലുക്കളായവർ മാറി നിന്നു.
ക്ലസ്റ്ററിൽ ഒത്തുകൂടിയപ്പോൾ ഇത് നടപ്പിലാക്കിയ അധ്യാപകരുടെ അനുഭവം പങ്കിട്ടു. അത് കൂടുതൽ പേരിലേക്ക് രചനോത്സവത്തെ എത്തിച്ചു.
രചനോത്സവത്തിൻ്റെ രണ്ടാം ഘട്ടം എന്ത് എന്ന ആലോചനയുമുണ്ടായി.
പുതിയ ലക്ഷ്യം നിർണ്ണയിച്ചു.
 * ലക്ഷ്യം
ഒരു ചെറു സചിത്രബാലസാഹിത്യകൃതി ഓരോ കുട്ടിക്കും
 * രീതി
1️⃣ തുടക്കത്തിൽ ഒന്നോ രണ്ടോ കുട്ടികളെ തെരഞ്ഞെടുക്കുക. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരിലേക്കും വ്യാപിപ്പിക്കുക
2️⃣ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ഇതിനോടകം എഴുതിയ ഒരു കഥ വിശകലനം ചെയ്യുക.
3️⃣ അതിനെ രചയിതാവിന്റെ പങ്കാളിത്തത്തോടെ നാലോ അഞ്ചോ ഫ്രെയിമുകളാക്കുക
4️⃣ ചിത്രീകരണസാധ്യത പരിഗണിച്ചാൽ സംഭവങ്ങൾ കണക്കിലെടുത്താണ് ഫ്രെയിമുകൾ തീരുമാനിക്കേണ്ടത്.(ടീച്ചറുടെ സഹായം വേണം)
5️⃣ ആ ഫ്രെയിമിന്റെ ചിത്രം വരയ്ക്കുക. (വര -കുട്ടി)അരപ്പേജ് വലുപ്പത്തിൽ
6️⃣ ക്രയോണ്‍സ് ഉപയോഗിച്ച് നിറം കൊടുക്കുക (കുട്ടി)
7️⃣ ഓരോ ചിത്രത്തിനും അടിയിൽ ആ ചിത്രവുമായി ബന്ധപ്പെട്ട കഥാഭാഗം എഴുതുക (കുട്ടി)
8️⃣ ഒരു കവർ ചിത്രം വരപ്പിക്കുക (കുട്ടി)
9️⃣ ചെറു അവതാരിക ആകാം.
🔟 പിൻ കവർ രൂപകല്പന ചെയ്യുക
1️⃣1️⃣ ഇവയെല്ലാം സ്കാൻ ചെയ്യുക.(ആവശ്യമെങ്കിൽ ഇമേജ് എഡിറ്ററിൽ പോയി കഥാ ഭാഗം ടൈപ്പ് ചെയ്യാം)
PDF ആക്കുക
1️⃣2️⃣ പ്രകാശനം നടത്തുക. (ഡിജിറ്റല്‍ കോപ്പി) എ ത്രിയില്‍ പ്രിന്റെടുത്ത് പുസ്തകരൂപത്തിലും  പ്രകാശിപ്പിക്കാം.
അടുത്ത കഥ പുതിയതാകണം. മറ്റാരുടെയും ആശയപരമായ പിന്തുണയില്ലാത്ത രചനക്ക് തിരഞ്ഞെടുക്കൽ.
1️⃣3️⃣ ഓരോ ആഴ്ചയിൽ ഓരോ കുട്ടിയുടെ വീതം പ്രകാശനം
1️⃣4️⃣ ഫെബ്രുവരി അവസാനം കൂടുതൽ കുട്ടികൾ
1️⃣5️⃣ ഈ പ്രവർത്തനം കോയിപ്പാട് സ്കൂളിൽ സൈജ ടീച്ചർ ട്രൈ ഔട്ട് ചെയ്തതാണ്.
ഫാത്തിമത്ത് സുഹ്റയുടെ ക്ലാസിലെ കുട്ടിയുടെ രചന യുറീക്ക പ്രസിദ്ധപ്പെടുത്തി. അത് ആദ്യം പരിചയപ്പെടാം. തുടര്‍ന്ന് തളിര് മാസിക പ്രസിദ്ധീകരിച്ച സഖിലേഷിന്റെ  രചനയും മറ്റു വിദ്യാലയങ്ങളിലെയും.







































 അനുബന്ധം
രചനോത്സവം വൈകി ഏറ്റെടുത്തവർക്ക് മറ്റൊരു രീതിയാണ് മൂന്നാം ടേമിലേക്ക് രൂപപ്പെടുത്തിയത്.
രചനോത്സവം

(സ്വതന്ത്രരചനയിലേക്കുള്ള സർഗാത്മക പാത)

മൂന്നാം ടേം

  • രണ്ടാം ടേമിൽ രചനോത്സവം ഏറ്റെടുത്ത കുട്ടികൾ ടേം പരീക്ഷയിൽ ഒരു പേജിനപ്പുറം കഥ മികച്ച രീതിയിൽ എഴുതി

  • രചനോത്സവം ഏറ്റെടുക്കാത്തവർ പതറി.

  • വീട്ടിൽ പിന്തുണ ലഭിക്കാത്തത് ഒരു പ്രശ്നമാണ്.

പരിഹരിക്കണ്ടേ? വേണം. പക്ഷെ, എങ്ങനെ?

  • ക്ലാസ് പ്രവർത്തനമായി നടത്താം

  • എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാം

  • ഭിന്ന നിലവാരക്കാരെ പരിഗണിച്ച് രചനോത്സവം നടത്തണം.

അത് എങ്ങനെ? പ്രകൃതി വിശദമാക്കാമോ?

ഇവിടെ നൽകിയ ചിത്രം പ്രദർശിപ്പിക്കുന്നു

ഘട്ടം 1 (15 മിനിറ്റ്)

  • എന്തെല്ലാം കാണുന്നു?

  • കുറിക്കൽ (പദസൂര്യനാക്കൽ)

  • ആരാണ് പദസൂര്യനാക്കേണ്ടത്?

  • എല്ലാവരും എഴുതുമ്പോൾ ടീച്ചറുടെ റോൾ എന്ത്?

എങ്ങനെ പിന്തുണ നൽകും? 

  • ചുറ്റിനടന്ന് കുട്ടിയെഴയത്തുകൾ നിരീക്ഷിക്കുന്നു

  • പിന്തുണബുക്ക് ഉപയോഗിച്ച് സഹായിക്കുന്നു

  • ഓരോരുത്തർ ഒരു പദം വീതം ബോർഡിൽ എഴുതുന്നു

  • എഡിറ്റ് ചെയ്യുന്നു.

  • ടീച്ചർ എഴുതുന്നു

  • എല്ലാവരും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു

ഘട്ടം 2, വാക്യനിർമിതി (15 മിനിറ്റ്)

  • പദസൂര്യനിൽ വാക്കുകൾ മാത്രമാണ്.

  • വാക്യങ്ങളാക്കാമോ?

  • ബോർഡിൽ ഒന്നോ രണ്ടോ വാക്യങ്ങൾ എഴുതുന്നു

ഘട്ടം 3 കഥ എഴുതാം ( 20 മിനിറ്റ് )

  • കഥയുടെ തുടക്കം എങ്ങനെയെല്ലാം ആകാം? എത്ര സാധ്യതകൾ ഉണ്ട്? 

  • ചർച്ച

കുട്ടിക്ക് എവിടെ നിന്നും തുടങ്ങാം

1. ഒരിക്കൽ ഒരു പൂമ്പാറ്റ പറന്നു 

2. കുഞ്ഞുക്കുറു ബലൂണിൽ പറന്നു.

3. പൂമ്പാറ്റയെ പിടിക്കണം

ഏട്ടൻ കുറു വേലിയിൽ കയറി

4...........


  • കൂട്ടെഴുത്ത്

  • കഥ പറയൽ (ഓരോരുത്തരും)

  • ഒരു കഥ തെരഞ്ഞെടുക്കൽ

  • ആദ്യവരി ഒരാൾ എഴുതണം

  • അടുത്ത വരി അടുത്തയാൾ

  • പരസ്പരം സഹായിക്കണം

  • എഴുതിക്കഴിഞ്ഞാൽ വായന.

കഥയെ ചിത്രകഥയാക്കൽ (തുടർപ്രവർത്തനം) 

  • എല്ലാവരും കഥയെ ചിത്രകഥയാക്കൽ (വ്യക്തിഗതം)

  • നാലോ അഞ്ചോ ചിത്രങ്ങൾ. എല്ലാവരും വരച്ച് എഴുതണം

  • വരികൾ കൂട്ടെഴുത്തു കഥയിൽ ഉള്ളവ അടിക്കുറിപ്പായി നൽകിയാൽ മതി

  • അവതരണം (കൂട്ടെഴുത്ത് കഥ)

  • ചിത്രകഥകൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു

രചനോത്സവം* 
ക്ലാസിൽ വച്ചും വീട്ടിൽ വച്ചും ചെയ്യാം.
ഉദാഹരണം ചിത്രം നൽകി.
ആദ്യ ചിത്രം കാണുന്നു.
ടീച്ചർ : നായ്ക്കുട്ടി എന്തായിരിക്കും ചിന്തിക്കുന്നത് ?
കുട്ടികളുടെ പ്രതികരണം
ഓരോരുത്തരായി പ്രതികരിക്കണം
ഒരാൾ പറഞ്ഞത് മറ്റൊരാൾ ആവർത്തിക്കാൻ പാടില്ല.
എല്ലാവരും പറയുന്നത് ടീച്ചർ എഴുതുന്നു.
1. നായ്ക്കുട്ടിയുടെ മേലെ പൂച്ചക്കുട്ടി
2. ഒരു ആഗ്രഹം
3. ഡാൻസ്
4. മുയൽ പാടും
5. കുറുക്കൻ കൂടെ കളിക്കും
6. ചീവീട് ഗിത്താർ വായിക്കും
7 . നായ്ക്കുട്ടി ചിന്തിച്ചു.

രണ്ടാമത്തെ ചിത്രം കാണിക്കുന്നു.
ടീച്ചർ : അവർ എന്താണ് ചെയ്യാൻ പോകുന്നത് ?

പൂച്ചക്കുട്ടി എന്തായിരിക്കും ചിന്തിക്കുന്നത്?
പൂച്ച എന്തിനാ യിരിക്കും നായ്ക്കുട്ടിയുടെ തലയിൽ അമർത്തി പിടിച്ചത്.

വ്യക്തിഗതമായി ഉത്തരം പറയുന്നു. 
ടീച്ചർ : ഇനി കൂട്ടുകാർ ഓരോരുത്തരും ചിത്രം നോക്കി അവരുടെ മനസ്സിലെ കഥ എഴുതി നോക്കൂ.  
വ്യക്തിഗത പിൻവരുന്ന പറയുന്നു

1 comment:

  1. ഒന്നാം ക്ലാസ് കുട്ടികൾക്ക് ഇത്ര മനോഹരമായി എഴുതുവാൻ കഴിയുമോ?
    തെളിവ് മുന്നിലുള്ളപ്പോൾ സംശയത്തിന് പ്രസക്തിയില്ല.
    എല്ലാ വിഷയങ്ങളിലും മുന്നേറ്റമുണ്ടാവട്ടെ

    ReplyDelete

പ്രതികരിച്ചതിനു നന്ദി