Pages

Monday, October 20, 2025

116. എഴുത്തും വായനയും 99% പേരും പഠിച്ചു കഴിഞ്ഞു.

6 പേർ, ചിരിക്കുന്ന ആളുകൾ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

അഞ്ചു വർഷമായി ഒന്നാം ക്ലാസ്സിലെ മക്കളോടൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട്, ഓരോ വർഷം കഴിയുംതോറും ഉള്ള വലിയ ഒരു മാറ്റം എന്തെന്നാൽ മറ്റു ക്ലാസ്സുകളിൽ നിന്നും വ്യത്യസ്തമായി ഒന്നാം ക്ലാസ്സിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുന്നു. 
മികച്ച വായനക്കാരും കഥാകൃത്തുക്കളും
  • ഒന്നാം ക്ലാസ്സിൽ തന്നെ മികച്ച വായനക്കാരെ, മികച്ച കഥാകാരന്മാരെ വാർത്തെടുക്കാൻ കഴിയുമെന്ന് തെളിയിക്കാൻ കഴിഞ്ഞു.

പല അക്ഷരവഴികള്‍

  • സംയുക്ത ഡയറി, രചനോത്സവം, അക്ഷരങ്ങളിലേക്കു കടക്കാൻ ഇങ്ങനെ കുറെ വഴികൾ നമ്മൾ പുതിയതായി കണ്ടെത്തി. ഈ വഴികളെല്ലാം നമ്മെ നമ്മുടെ ലക്ഷ്യത്തിലേക്കു എത്തിക്കുന്നു. 
  • സന്നദ്ധയെഴുത്ത്, തെളിവെടുത്തെഴുത്തു, ചങ്ങലവായന, തുടങ്ങി നിരവധി പഠന തന്ത്രങ്ങൾ ക്ലാസ്സിൽ പ്രയോഗിക്കുമ്പോൾ കുട്ടികൾ 99% പേരും, ലക്ഷ്യത്തിലേക്കു എത്തുന്നു. 

അധ്യാപകസഹായി കൃത്യം

  • കൃത്യമായി നിർദ്ദേശങ്ങൾ അടങ്ങിയ ഹാൻഡ്‌ബുക്, ശരിയായ രീതിയിൽ എല്ലാവർക്കും ഓരോ ശേഷിയും കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു. 
  • ഓരോ പാഠത്തിലും പഠിക്കേണ്ട അക്ഷരങ്ങൾ, ചിഹ്നങ്ങൾ കൃത്യമായി സൂചിപ്പിച്ച HB, ഓരോ പഠനലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങൾ എല്ലാം സംശയം ഇല്ലാത്ത രീതിയിൽ കൊടുത്തിരിക്കുന്നു.

പഠനോല്ലാസം

  • കളികൾ, നിർമ്മാണപ്രവർത്തനങ്ങൾ, അഭിനയം, പാട്ടുകൾ തുടങ്ങി എല്ലാ ത്തിലൂടെയും കടന്നു പോകുന്ന കുട്ടിക്ക് പഠനം ഉല്ലാസമായിത്തീരുന്നു.

 മറ്റു ക്ലാസ്സുകളിൽ നിന്നും ഒന്നാം ക്ലാസ്സിനെ വ്യത്യസ്തമാക്കുന്നു

  • ഒന്നാം ക്ലാസ് ഒന്നാംതരമായിരിക്കുകയാണ്. നിരന്തരമായി ഒന്നാം ക്ലാസ്സിൽ നിരീക്ഷണം നടത്തി, ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഇതിനു ചുക്കാൻ പിടിക്കുന്ന ആളുകളുടെ ആത്മാർത്ഥ പരിശ്രമം മറ്റു ക്ലാസ്സുകളിൽ നിന്നും ഒന്നാം ക്ലാസ്സിനെ വ്യത്യസ്തമാക്കുന്നു.
ഭൂരിപക്ഷവും ലക്ഷ്യം നേടി
  • എന്റെ കുട്ടികൾ 99% പേരും എഴുത്തും വായനയും പഠിച്ചു കഴിഞ്ഞു. 
  • കൃത്യമായി അദ്ധ്യായനദിവസങ്ങളിൽ സ്കൂളിൽ വന്ന എല്ലാ ഒന്നാം ക്ലാസ്സുകാരും വായിക്കാനും എഴുതാനും പഠിച്ചു. (ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ). 

മികച്ച പാഠപുസ്തകം

  • പുതിയ പാഠപുസ്തകം മികച്ചു നിൽക്കുന്ന ഒന്ന് തന്നെയാണ് എന്നാണ്. എന്റെ അനുഭവം.

വാട്സാപ്പ് കൂട്ടായ്മ നല്ലത്

  • പുതുതായി ഒന്നാം ക്ലാസ്സിലേക്ക് കടന്ന് വരുന്ന അധ്യാപകർക്കു ഒരു ആശങ്കയുമില്ലാതെ ക്ലാസ്സ്‌ കയ്കാര്യം ചെയ്യാൻ ഉതകുന്ന H B. വാട്സ് ആപ്പ് ഗ്രൂപ്പുകൾ, പാഠനവിഭവങ്ങൾ share ചെയ്യാൻ, സംശയങ്ങൾ ദൂരീകരിക്കാൻ എല്ലാം നല്ലകാര്യങ്ങൾ തന്നെ. 
  • ആത്മാർത്ഥത ഉള്ള ഒരു കൂട്ടം അധ്യാപകർ ആയി എല്ലാവരും മാറി. ഇതിൽ നിന്നും ആരും മാറിനിൽക്കുന്നില്ല. 

വായനപാഠങ്ങള്‍

  • വായനപാഠങ്ങൾ വരെ എത്ര സൂക്ഷ്മമയാണ് രചിച്ചിരിക്കുന്നത്, കുട്ടികൾ പഠിക്കാത്ത അക്ഷരങ്ങൾ ഉൾപെടുത്താതെ വളരെ ശ്രദ്ധിച്ചു തന്നെ. 

ഓരോ ദിവസവും പുതുമ

  • ഓരോ ദിവസവും പുതുമയുള്ള ക്ലാസ്സനുഭവങ്ങൾ നൽകാൻ അദ്ധ്യാപകർക്കു കഴിയുന്നു.
ബവിത മീത്തലെവീട്ടിൽ
GLPS മുട്ടുങ്ങൽ
ചോമ്പാല
കോഴിക്കോട്
(2024) 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി