09/11/2023
15 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു.
- മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായിഈ വർഷത്തെ പ്രവർത്തനങ്ങൾ എഴുതാനും വായിക്കാനും കുട്ടികളെ വേഗത്തിൽ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല.
- ചെറിയ തെറ്റുകൾ വരുത്താറുണ്ടെങ്കിലും സംയുക്ത ഡയറിയിലെ മിക്കവാക്യങ്ങളും അവർ സ്വന്തമായി എഴുതുന്നുണ്ട്. (പഠിപ്പിക്കാത്ത ചില ചിഹ്നങ്ങളും അക്ഷരങ്ങളും ഒഴിച്ച് ) .
- മിക്ക കുട്ടികളും മുൻ വർഷത്തെ അപേക്ഷിച്ച് വേഗത്തിൽ തന്നെ നല്ല വായനക്കാരായി മാറി.
- അക്ഷരങ്ങളും ചിഹ്നങ്ങളും മനസ്സിൽ ഉറപ്പിക്കാൻസചിത്ര പാഠപുസ്തകത്തിന് കഴിഞ്ഞു. രചനോത്സവത്തിന്റെആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
- വായന കാർഡുകൾ മിക്ക കുട്ടികളും സഹായമില്ലാതെ വായിക്കുന്നുണ്ട്.
- ഈയൊരു ഘട്ടത്തിൽ കുട്ടികൾ എത്താൻ സാധാരണ തേഡ് ടേമിന്റെ അവസാനഘട്ടത്തിൽ ആയിരുന്നു.
- പിന്നോക്കക്കാരെ പരിഗണിച്ചുകൊണ്ട് അവർക്ക്അനുയോജ്യമായ കൂടുതൽ പ്രവർത്തനങ്ങൾ ക്ലസ്റ്റർ മീറ്റിങ്ങുകളിൽ ഉണ്ടാകണം
സുജ
നരിപ്പറ്റ യുപി സ്കൂൾ
കോഴിക്കോട്
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി