Pages

Wednesday, October 22, 2025

256. ആസൂത്രണക്കുറിപ്പ് 4- പിന്നേം പിന്നേം ചെറുതായി

ആമുഖം

പിന്നെയും പിന്നെയും ചെറുതായി പാലപ്പം ആസൂത്രണക്കുറിപ്പ് 4 പങ്കിടുകയാണ്.

ആലപ്പുഴ വലിയഴീക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ 'പ്രീജ ടീച്ചറാണ് ആസൂത്രണക്കുറിപ്പ് 4 തയ്യാറാക്കിയത്.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അഭിലഷണീയ നിലവാരത്തില്‍ എത്രത്തോളം കുട്ടികൾ എത്തി എന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ആസൂത്രണം. നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനവും നാലാമത്തെ ആസൂത്രണക്കുറുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരവരുടെ ക്ലാസിലെ അക്കാദമിക അവസ്ഥാവിശകലനം നടത്തി ടീച്ചിംഗ് മാന്വല്‍ അനുയോജ്യവത്കരിക്കണം

അവസ്ഥാവിശകലനം

  • ക്ലാസിൽ 12 കുട്ടികളാണുള്ളത്.

  • രക്ഷിതാക്കളുടെ സഹായമില്ലാതെ ഡയറി എഴുതുന്നവര്‍ 6 (50%)

  • സഹായത്തോടുകൂടി എഴുതുന്നവര്‍ 3 (25%)

  • ഇവര്‍ സഹായത്തോടുകൂടി വായിക്കുകയും ചെയ്യുന്നുണ്ട്

  • തുടക്കത്തില്‍ 25% കുട്ടികൾക്ക് മാത്രമായിരുന്നു വീട്ടിൽ നിന്നും സഹകരണം ഉണ്ടായിരുന്നത്. തുടര്‍ച്ചയായി ഓൺലൈൻ PTA നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ 90% ശതമാനവും പിന്തുണ ലഭിക്കുന്നുണ്ട്.

  • വിഘ്നേഷിനെ കുട്ടിടീച്ചറിനെ കൂടി ഉൾപ്പെടുത്തി എഴുതിക്കാൻ ശ്രമിക്കുകയാണ്. തീർച്ചയായും കുട്ടികള്‍ തനിയെ എഴുതി രചനോത്സവത്തിലും മികവ് പുലർത്തും എന്ന് കരുതുന്നു.

അലീറ്റ രാജ്

ആദ്യം പ്രതികരണം ഇല്ലായിരുന്നു. ഇപ്പോൾ മാറ്റം ഉണ്ട്.വായനക്കാർഡ് വായിക്കും.

എഴുതും. മാസാവസാനം കുട്ടിയ്ക്ക് തനിയെ എഴുതാൻ സാധിക്കും.

ആദിഷ്

കാര്യങ്ങൾ നന്നായി പറയും. അക്ഷരങ്ങൾ കൃത്യമായി അറിയില്ല. പഠിച്ച ശീലമാണ് പ്രശ്നമായത്. കൃത്യമായി അക്ഷരം ഉച്ചരിക്കില്ല. വായനക്കാർഡ്, പിന്തുണ ബുക്ക് കൂട്ട ബോർഡെഴുത്ത് എല്ലാം മാറ്റം വരുത്തി.

വിഘ്നേഷ്

വീട്ടിൽ നിന്ന് സപ്പോർട്ട് ഉണ്ട്. രക്ഷിതാക്കൾ വിളിക്കുമ്പോൾ  നാളെ എഴുതാം പിന്നെ എഴുതാം എന്ന് പറയും. സ്കൂളിൽ വെച്ച് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കുകളായിരിക്കും എഴുതിവരുന്നത് ബാക്കി ക്ലാസിൽ വന്നിട്ടാണ് സമയം പോലെ ചെയ്യുന്നത്.

യൂണിറ്റ് ആറ്

ക്ലാസ്: ഒന്ന്

യൂണിറ്റ്: 6

ടീച്ചറുടെ പേര്: പ്രീജ, വലിയഴീക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂള്‍, ആലപ്പുഴ

കുട്ടികളുടെ എണ്ണം: 12

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  • കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങ, പദങ്ങ‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിത സമയം40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാട്ടും ചിഹ്നബോധ്യച്ചാട്ടും.

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  1. തനിയെ എഴുതിയവക്ക് അവസരം (ഏദൻ. എസ്)

  2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാ‍ കഴിയുന്നവക്ക് അവസരം.( ദേവർഷ്, ആദിഷ് പ്രഭാകർ)

  3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാ അവസരം ( സംയുക്തവായന).(അലീറ്റ രാജ്)

  4. തെരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാഅവസരം. അക്ഷരബോധ്യച്ചാട്ടിലൂടെ കൂടുതപിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവര്‍ ( ആദിഷ്, വിഘ്നേഷ്) വായന നടത്തുന്നു.

ന്ന് വൈകിട്ട് ഞാൻ വീട്ടിൽ എത്തിയപ്പോൾ ഹായ് നല്ല മണം.

അതാ അമ്മ ഉണ്ണിയപ്പം ചുടുന്നു.

നല്ല ചൂടുള്ള ഉണ്ണിയപ്പം

നല്ല മധുരമുള്ള ഉണ്ണിയപ്പം.

ഞാൻ മൂന്നെണ്ണം തിന്നു. നല്ല രുചിയായിരുന്നു ഉണ്ണിയപ്പത്തിന്.

(വിശ്വദർപ്പൺ. ബി)

  • ള്ള   എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. (വിഘ്നേഷ്. എച്ച്)

  • ധു വരുന്ന വാക്കിന് അടിയിൽ വരയ്ക്കുക. (അലീറ്റരാജ്.)

  • ണ്ണ  എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക (സിദ്ധാർഥ്. എസ്.)

  • വൈ വരുന്ന വാക്ക് നിഹാരിക കണ്ടെത്തി വായിക്കുക.


ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

  • ടീച്ചറുടെ സഹായത്താൽ ഡയറി എഴുതുന്ന വിഘ്‌നേഷിനെ ഡയറി എഴുതാൻ സഹായിക്കുന്നു. കുട്ടിടീച്ചർ (ഉച്ച സമയം) മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികൾ‍ വായനപാഠങ്ങളാക്ക.

ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

വായനപാഠം വായിക്കൽ 10 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.

വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്

  • ആഹാരം എന്ന തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മുന്‍കൂട്ടി ലഭിച്ച കുട്ടി കഥ ക്ലാസ്സിൽ വായിക്കുന്നു. അന്നയും പഴവും പച്ചക്കറിയും (ധ്വനി ധനേഷ്)

  • പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു.

പിരീഡ് രണ്ട്

പ്രവത്തനത്തിന്റെ പേര് : ക്രാ ക്രാ (വായന) ( സചിത്രപുസ്തകം പേജ് 42)

പഠനലക്ഷ്യങ്ങ :

  • പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ’ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിതസമയം :  15 മിനിട്ട്

കരുതേണ്ട സാമഗ്രിക: രൂപീകണപാഠം എഴുതിയ ചാട്ട് ,കടലാസ്സുവടി

പ്രക്രിയാവിശദാംശങ്ങ

12 കുട്ടികളെ നാല് വീതമുള്ള മൂന്ന് പഠനക്കൂട്ടങ്ങളാക്കുന്നു. അനീറ്റ, വിഘ്നേഷ്, ആദിഷ് എന്നിവര്‍ വ്യത്യസ്തപഠനക്കൂട്ടത്തില്‍ വരുന്നുവെന്ന് ഉറപ്പാക്കുന്നു. ചാര്‍ട്ടില്‍ പാഠം പ്രദര്‍ശിപ്പിക്കുന്നു.

  1. അപ്പം തായോ ക്രാ ക്രാ 

  2. അപ്പം തായോ ക്രാ ക്രാ

  3. വിശന്നിട്ടാണേ ക്രാ ക്രാ 

  4. അധികം വേണ്ട

  5. ഇത്തിരി മതി ക്രാ ക്രാ

  6. മധുരമുള്ള ഈ കഷണം തരാം 

  7. കാക്കയ്ക്ക് സന്തോഷമായി

വാക്യം കണ്ടെത്തൽ വായന

  • കാക്കയുടെ ശബ്ദം വരുന്നഎത്ര വാക്യങ്ങൾ ഉണ്ട്? ( പഠനക്കൂട്ടം ഒന്ന്)

  • കാക്കയുടെ ശബ്ദം വരുന്ന വാക്യങ്ങൾ വായിക്കാമോ? (പഠനക്കൂട്ടം രണ്ട്)

  • കുറച്ചു മതി എന്ന് പറയുന്ന വാക്യം വായിക്കാമോ? (പഠനക്കൂട്ടം മൂന്ന്)

വാക്ക് കണ്ടെത്തൽ വായന

  • കാക്കയുടെ ശബ്ദം എത്ര പ്രാവശ്യം എഴുതിയിട്ടുണ്ട്? ( പഠനക്കൂട്ടം ഒന്ന്)

  • പാലപ്പം കിട്ടിയപ്പോൾ കാക്കയ്ക്ക് എന്താണ് തോന്നിയതെന്ന് പറയുന്ന വാക്യം വായിക്കാമോ? (പഠനക്കൂട്ടം രണ്ട്)

  • ഒത്തിരി വേണ്ട എന്ന് പറയുന്ന വാക്ക് വായിക്കാമോ? (പഠനക്കൂട്ടം മൂന്ന്)

അക്ഷരം കണ്ടെത്തവായന

  • ശ എന്ന് എത്ര പ്രാവശ്യം എഴുതിയിട്ടുണ്ട്കൈവിരലിൽ കാണിക്കാമോ? ( പഠനക്കൂട്ടം ഒന്ന്)

  • ഷ എന്ന് എത്ര പ്രാവശ്യം എഴുതിയിട്ടുണ്ട്? (പഠനക്കൂട്ടം രണ്ട്)

  • ണ്ട എന്ന അക്ഷരം ഏത് വരിയില്‍? (പഠനക്കൂട്ടം മൂന്ന്)

ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തല്‍ വായന

  • ക്ര ( പഠനക്കൂട്ടം ഒന്ന്- അനീറ്റ, )

  • യോ (പഠനക്കൂട്ടം രണ്ട്- വിഘ്നേഷ്, )

  • ധു (പഠനക്കൂട്ടം മൂന്ന്- ആദിഷ്)

ക്രമരഹിത വായന

ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ നമ്പരെടുക്കുന്നു. ടീച്ചര്‍ ക്രമരഹിതമായി നമ്പര്‍ പറയുമ്പോള്‍ ആ നമ്പരുകാര്‍ വായിക്കണം

  • 4+2 ഉത്തരമായി വരുന്ന സംഖ്യ കിട്ടിയവര്‍

  • 5-3 ഉത്തരമായി വരുന്ന സംഖ്യ കിട്ടിയവര്‍ എന്നിങ്ങനെ ഗണിതസാധ്യതയും ഉപയോഗിക്കാം

ചങ്ങലവായന

  • ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും വായിക്കണം (പഠനക്കൂട്ടം മൂന്ന്)

താളാത്മകവായന

  • അപ്പം തായോ എന്ന് രണ്ടുപേര്‍ വായിക്കുമ്പോള്‍ ബാക്കി ക്രാ ക്രാ എന്ന് അടുത്ത രണ്ട് പേര്‍ (പഠനക്കൂട്ടം രണ്ട്)

ഭാവാത്മക വായന

  • വിശന്ന് ചോദിക്കുന്ന ദൈന്യഭാവത്തോടെ (പഠനക്കൂട്ടം മൂന്ന്)

പ്രതീക്ഷിത ഉല്പന്നം : കുട്ടികൾ വായിക്കുന്ന വീഡിയോ

വിലയിരുത്തൽ :

  • , ക്ര എന്നിവ കുട്ടികക്ക് തിരിച്ചറിഞ്ഞു വായിക്കാ കഴിയുന്നുണ്ടോ?

  • ആശയഗ്രഹണ വായന എല്ലാ കുട്ടികക്കും സാധ്യമാകുന്നുണ്ടോ? 

  • എത്ര കുട്ടികളാണ് സഹായത്തോടെ വായിക്കുന്നത്? 

പിരീഡ് മൂന്ന്

പ്രവർത്തനത്തിന്റെ പേര് : ക്ലാസ് എഡിറ്റിങ്

പഠനലക്ഷ്യങ്ങള്‍:

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങങ്ങളിൽ തെളിവെടുത്തെഴുതുന്നതിനും ഒറ്റയ്ക്കും കൂട്ടിയും മുതിർന്നവരുടെ സഹായത്തോടെയും രചനകൾ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു

പ്രതീക്ഷിതസമയം : 30 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍: മുറിച്ചോക്കുക ബ്ലാക്ക്‌ ബോഡ് /പേപ്പറീ, മാർക്കർ

പ്രക്രിയാവിശദാംശങ്ങൾ

ഓരോ പഠനക്കൂട്ടത്തിനുമായി ബോര്‍ഡില്‍ സ്ഥലം ഒരുക്കുന്നു. മൂന്നായി തിരിക്കുന്നു. ഒരേ സമയം മൂന്ന് പഠനക്കൂട്ടത്തിലെയും ഓരോ പ്രതിനിധി വന്ന് ടീച്ചര്‍ പറയുന്ന വാക്യം എഴുതണം. നാല് വാക്യങ്ങളും എഴുതിക്കഴിഞ്ഞാല്‍ എഡിറ്റിംഗ്

  1. അപ്പം തായോ ക്രാ ക്രാ

  2. അധികം വേണ്ട

  3. മധുരമുള്ള കഷണം  

  4. കാക്കയ്ക്ക് സന്തോഷമായി

ഒന്നാം വാക്യം എല്ലാ പഠനക്കൂട്ടവും ഒരുപോലെയാണോ എഴുതിയത്? എന്താണ് വ്യത്യാസം? എവിടെയാണ് തിരുത്തല്‍ വേണ്ടത്?

ഇങ്ങനെ ഓരോ വാക്യവും പരിശോധിച്ച് തിരുത്തുന്നു.

പ്രതീക്ഷിത ഉല്പന്നം -

കുട്ടികൾ സ്വന്തം രചനകൾ, സ്വയം കണ്ടെത്തിയ സൂചകങ്ങൾ അനുസരിച്ച് എഡിറ്റ് ചെയ്യുന്ന വീഡിയോ.

വിലയിരുത്ത :

  • സൂചകങ്ങക്കനുസരിച്ചു പ്രശ്നപരിഹരണം നടത്താഎത്ര കുട്ടികക്ക് കഴിയുന്നുണ്ട്?


പിരീഡ് നാല്

പ്രവർത്തനത്തിന്റെ പേര് : ക്യാരറ്റ് വിമാനം

പഠനലക്ഷ്യങ്ങൾ :

  • പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ക്രമീകരിച്ച് വിവിധ ജീവികൾ ,വസ്തുക്കൾ എന്നിവയുടെ ത്രിമാനരൂപങ്ങളുണ്ടാക്കി പ്രദർശിപ്പിക്കുന്നു.

പ്രതീക്ഷിതസമയം : 30 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍ :

  1. കാരറ്റ് കഷണങ്ങ വിമാനഭാഗങ്ങളുടെ ആകൃതിയി വെട്ടിയത്, ർക്കിൽ (കുൽഫി സ്റ്റിക്കും ഉപയോഗിക്കാം ).

പ്രക്രിയാവിശദാംശങ്ങ

കാക്ക പാലപ്പവുമായി പറന്നു പൊങ്ങി. അപ്പോഉറുമ്പ് പറഞ്ഞു കാക്കവിമാനം.

നിനക്ക് വേണോ വിമാനം? കാക്ക ചോദിച്ചു. വേണം ഉറുമ്പ് പറഞ്ഞു. കാക്ക പോയി ഒരു കാരറ്റ് കൊത്തിക്കൊണ്ടു വന്നു. ഉറുമ്പിനു കൊടുത്തു. ഇതാണോ വിമാനം? ഉറുമ്പ് ചോദിച്ചു. കാക്ക മറുപടി പറയാതെ പറന്നു പോയി. ഷൈനി പറഞ്ഞു. ഞാ പഠിപ്പിക്കാം.  

വിമാനത്തിന് എന്തൊക്കെ ഭാഗങ്ങൾ ഉണ്ടാകുംസ്വതന്ത്ര പ്രതികരണം.

കാരറ്റ് കഷണങ്ങളും ഈക്കി/ കുൽഫി സ്റ്റിക്കും ഉപയോഗിച്ച് തൽസമയം എല്ലാവരും ടീച്ചറുടെ സഹായത്തോടെ ക്യാരറ്റ് വിമാനം ഉണ്ടാക്കുന്നുപിന്നെ വിമാന ഭാഗങ്ങൾ ഓരോന്നോരാന്നായി പറഞ്ഞ് പാഴാക്കാതെ എല്ലാവരും കഴിക്കുന്നു.

  • വിമാനച്ചിറകുകൾ

  • വാല്

  • ചക്രങ്ങൾ

  • ............

പ്രതീക്ഷിത ഉല്പന്നം 

  • കുട്ടികൾ ക്യാരറ്റ് വിമാനം ഉണ്ടാക്കിയ വീഡിയോ

വിലയിരുത്തൽ :

  • വിമാന നിമ്മാണത്തി‍ എല്ലാ കുട്ടികളും പങ്കെടുത്തിരുന്നോ? നിമ്മാണത്തി മികവു പുലത്തിയവരെ എങ്ങനെയാണു അഭിനന്ദിച്ചത്.

തുടര്‍ പ്രവര്‍ത്തനം

വരയ്ക്കാം പൂർത്തിയാക്കാം

കരുതേണ്ട സാമഗ്രികൾ : വായനപാഠം പൂർത്തിയാക്കാനുള്ള പേപ്പർ, ക്രയോൺ പെൻസിൽ …………...

പ്രക്രിയ വിശദാoശങ്ങൾ

എല്ലാ കുട്ടികൾക്കും ഈ വായനപാഠം പൂർത്തിയാക്കാനായി കോപ്പി എടുത്ത് നൽകുന്നു. ചിത്രം വരച്ചു നിറം നൽകി വായനപാഠം പൂർത്തീകരിക്കുന്നു.

പഠനക്കൂട്ടങ്ങളിൽ കുട്ടികൾക്ക് വിലയിരുത്തൽ നടത്താൻ അവസരം.

അക്ഷരബോധ്യ ചാർട്ടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തുന്നു.

അമ്മേ അമ്മേ വന്നാട്ടെ.

എന്താ എന്താ പൊന്നുണ്ണ?

കാക്ക കരഞ്ഞത് കേട്ടില്ലേ?

ക്രാ ക്രാ കരഞ്ഞത് കേട്ടില്ലേ?

വിശന്ന്.................. കേട്ടില്ലേ?

കേട്ടു കേട്ടു........................


.............. ക്രാ കരഞ്ഞ കാക്കയ്ക്ക്

………പ്പം നൽകാമോ?

............ നൽകാമോ?

...................................... ..?