Pages

Monday, October 20, 2025

87. പ്രീ സ്കൂൾ അനുഭവം ഇല്ലാത്ത കുട്ടിയുടെ ഡയറി

ആരോമൽ , SBLPS Thelliyoor പത്തനംതിട്ട (2024)

ആരോമൽ ജെ. ആർ എന്ന എന്റെ ക്ലാസ്സിലെ 7കുട്ടികളിൽ ഒരാൾ, അവനു സ്വന്തം ആയി പേര് എഴുതാനോ വായിക്കാനോ അറിയില്ലാരുന്നു, ഓരോ ദിവസം കഴിയും തോറും പഠിക്കാൻ ഉള്ള അവന്റെ ആഗ്രഹം ഇല്ലാതെ ആകുന്ന പോലെ തോന്നി, ആദ്യം ഞാൻ കരുതി ആദ്യമായി സ്കൂളിൽ വന്നതിന്റെ ആകും എന്ന്, എന്നാൽ പിന്നീട് അങ്ങോട്ട് അവന്റെ സാഹചര്യങ്ങൾ മനസ്സിൽ ആയപ്പോൾ അവനെ കൂടുതൽ കെയർ ചെയ്തു മറ്റുള്ളവർക്ക് ഒപ്പം എത്തിക്കണം എന്ന് എനിക്കും വാശി ആയി, അവനു വേണ്ട എല്ലാ സപ്പോർട്ട് നൽകി ഇന്നു അവൻ തനിയെ സ്വന്തം പേര്, മലയാളം, ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങി,, പതിയെ പതിയെ ഓരോ ഡേയ്‌സ് ഡയറി എഴുതി കൊണ്ടു വന്നു,,, അവൻ എഴുതുന്നത് ഒന്നും വായിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും അവനെ കൊണ്ട് നിരന്തരം ഡയറി എഴുതിച്ചു... പിന്നീട് അവൻ അക്ഷരങ്ങൾ പറഞ്ഞു പറഞ്ഞു എഴുതാൻ തുടങ്ങി,,, അറിയാത്ത വാക്കുകൾ എങ്ങനെ എഴുതും എന്ന് ചോദിച്ചു തുടങ്ങി.... ഇന്ന് ഡയറി എഴുതി ആദ്യം എന്റെ മേശപ്പുറത്തു കൊണ്ട് വയ്ക്കുന്നത് അവൻ ആണ് 🥰👍👍👍വായന, എഴുത്തു എന്നിവയിൽ ഒരുപാട് വ്യത്യാസം അവനിൽ കൊണ്ടു വരാൻ സാധിച്ചു 🤝🤝🤝
SBLPS Thelliyoor 
Pathanamthitta










 


No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി