ക്ലാസ്: ഒന്ന്
യൂണിറ്റ് 9 വീട് കെട്ടണം ടിയാ ടിയാ
ടീച്ചറുടെ പേര്: ധന്യ എം. വി
ഗവ. യു. പി സ്കൂൾ നട്ടാശ്ശേരി, കോട്ടയം
കുട്ടികളുടെ എണ്ണം:
ഹാജരായവർ:
തീയതി:
പിരീഡ് 1
പ്രവർത്തനം 1 - ഡയറി വായന
സമയം : 10 മിനിറ്റ്
കുട്ടികളുടെ ഡയറിവായന:
സവിശേഷ സ്വഭാവമുള്ള ഡയറിക്കുറിപ്പ് ചാർട്ടിൽ എഴുതി പ്രദർശിപ്പിക്കുന്നു.
🔸കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, സഹായത്തോടെയുള്ള വായന)
🔸അക്ഷരബോധ്യച്ചാർട്ടിൻ്റെ അടിസ്ഥാനത്തിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ദിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തി കണ്ടെത്തൽ വായനയ്ക്ക് അവസരം.)
പ്രവർത്തനം - 2
ഭാഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപപാഠം നൽകുന്നു. (ഇ, ഈ എന്നിവ മാറിപ്പോകുന്നവർക്ക് നി,നീ എന്നിവ വരുന്ന ഉപപാഠം.)
പൂരിപ്പിക്കാം
നിറം നിറം നീലനിറം
നീല നിറത്തിൽ എന്തെല്ലാം?
നിറം നിറം നീലനിറം
നീല നിറത്തിൽ ആകാശം
നിറം നിറം നീലനിറം
നീല നിറത്തിൽ എന്തെല്ലാം?
നിറം നിറം നീലനിറം
____________________
നിറം നിറം നീലനിറം
നീല നിറത്തിൽ എന്തെല്ലാം?
നിറം നിറം നീലനിറം
_____________ കടലമ്മ
ടീച്ചർ പാടുന്നു. കുട്ടികൾ ഒത്തു ചൊല്ലുന്നു.പിരീഡ് 2
പ്രവർത്തനം 6 : വീടും വീട്ടുവിശേഷവും (104 കുഞ്ഞെഴുത്ത്)
പഠനലക്ഷ്യങ്ങൾ
- വിവിധതരം വീടുകൾ നേരിട്ടും ചിത്രങ്ങൾ, വീഡിയോ എന്നിവയിലൂടെയും നിരീക്ഷിച്ച് നമുക്ക് ചുറ്റും പലതരം വീടുകളുണ്ടെന്ന് പട്ടികപ്പെടുത്തുന്നു.
- വീടിനെ നിരീക്ഷിച്ച് അതിലെ മുറികൾ, ഉപകരണങ്ങൾ, ഉപയോഗം എന്നിവയെക്കുറിച്ച് ധാരണ രൂപപ്പെടുന്നു.
പ്രതീക്ഷിത സമയം: 40 മിനിറ്റ്
ആവശ്യമായ സാമഗ്രികൾ: വിവിധതരം വീടുകളുടെ ചിത്രങ്ങൾ,വീഡിയോ
ഊന്നൽ നൽകുന്ന അക്ഷരം : ക്ല
പ്രക്രിയാവിശദാംശങ്ങൾ
വീടുമായി ബന്ധപ്പെട്ട് കുട്ടികളുടെ അനുഭവസീമയിലുള്ള കാര്യങ്ങൾ ചോദിച്ചറിയുന്നു.
ചോദ്യങ്ങൾ:
- നിങ്ങൾ എത്ര തരം വീടുകൾ കണ്ടിട്ടുണ്ട്?
- അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
കുട്ടികൾ പ്രതികരിക്കുന്നു.
കുഞ്ഞെഴുത്ത് പേജ് 104 ലെ വിവിധതരം വീടുകളുടെ ചിത്രങ്ങൾ കുട്ടികൾ നിരീക്ഷിക്കുന്നു.
- ഇതു പോലുള്ള വീടുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?
- ഓരോന്നിന്റേയും പ്രത്യേകതകൾ എന്തൊക്കെയാണ്?
ചർച്ച ചെയ്യുന്നു.
ഓരോ പ0നക്കൂട്ടവും ആശങ്ങൾ അവതരിപ്പിക്കുന്നു.
പുസ്തകത്തിലില്ലാത്ത വീടുകളുടെ ചിത്രങ്ങളും (പുല്ല് വീട്, ഓല വീട്, ഓടിട്ട വീട്, കോൺക്രീറ്റ് വീട് ) വീഡിയോകളും കാണിക്കുന്നു.
വീടുകളുടെ പേരുകൾ പട്ടികയിൽ എഴുതുന്നു.
സഹായം വേണ്ടവർക്ക് പിന്തുണ
ഓരോരുത്തരുടേയും അവതരണം.
ടീച്ചറുടെ ക്രോഡീകരണം.
(ഇഗ്ലു എന്ന പേരിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരുന്നു.
ഗ്ല എഴുതുന്ന രീതി പരിചയപ്പെടുത്തുന്നു.
(ഈ കൂട്ടക്ഷരത്തിന് പുനരനുഭവ സന്ദർഭങ്ങൾ ഈ പാഠത്തിൽ ഇനിയും കടന്നു വരുന്നുണ്ട്. ഗ്ലാസ്സ്, പ്ലേറ്റ് തുടങ്ങിയവ ഉദാഹരണം).
തുടർന്ന് കുഞ്ഞെഴുത്ത് പേജ് 107 ലെ ചിത്രം നിരീക്ഷിക്കുന്നു.
ഇഗ്ലു ഒരുതരം വീടാണ്.
- ചിത്രത്തിൽ ഏതാണ് ഇഗ്ലു എന്ന് ഊഹിക്കാമോ?
- ചിത്രം കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ആ വീടിനെക്കുറിച്ച് എന്തെങ്കിലും ഊഹിച്ച് പറയാമോ?
ചുവടെയുള്ള ലിങ്കിലൂടെ ഇഗ്ലു നേരിട്ട് കാണാം.
മലയാളികൾ ഫിൻലാന്റിൽ നിർമ്മിച്ചതാണ്. വിവരണം മലയാളത്തിലാണ്.
https://www.youtube.com/watch?
ഹൗസ് ബോട്ട്
ശ്രീനഗറിലെ ഹൗസ് ബോട്ട് കാണാം. (അകത്തെ സൗകര്യങ്ങളുടെ ദൃശ്യം കാണിച്ചാൽ മതി)
https://www.youtube.com/watch?
ഏറുമാടം, ഫ്ലാറ്റ്, ടെൻ്റ് എന്നിവ പൂരിപ്പിച്ച ശേഷം ബാക്കിയുള്ള കോളങ്ങളും പൂരിപ്പിക്കുന്നു.
എന്തെല്ലാം സാധ്യതകൾ
കൂടിൽ
- കൊട്ടാരം
- ഇരുനില വീടുകൾ
- മേൽക്കുരയുടെ അടിസ്ഥാനത്തിൽ ( ഓടിട്ട വീട്. ഓല മേഞ്ഞ വീട്, പുല്ല് മേഞ്ഞ വീട്...
- ചുമരിന്റെ അടിസ്ഥാനത്തിൽ ( മുളവീട്, മൺവിട്, തടി കൊണ്ടുള്ള വീട്..)
കുട്ടികളോട് ചോദ്യങ്ങളാവാം.( പ0നക്കൂട്ടത്തിൽ ആലോചിച്ച് മറുപടി പറയണം )
- നിങ്ങൾ കണ്ടിട്ടുള്ള വീടുകൾ ഇതുപോലെയാണോ?
- പരിചയത്തിലുള്ള വീടുകളിലെ മുറിക കളുടെ എണ്ണവും ആവശ്യവും എങ്ങനെ?
- ഓരോ മുറിയുടേയും പേര് എന്താണ്?
- ഏതൊക്കെ ഉപകരണങ്ങൾ വീട്ടിലുണ്ട്?
- എന്തിനു വേണ്ടിയാണ് നമുക്ക് വീട്?
കുട്ടികളുടെ പ്രതികരണം
വിലയിരുത്തൽ:
ടീച്ചറുടെ വിലയിരുത്തൽ
- വീടുകളുടെ പട്ടിക
- വിവിധതരം വീടുകളെ പ്രത്യേകതകൾക്കനുസരിച്ച് തിരിച്ചറിയാൻ കഴിയുന്നവർ
കുട്ടികളുടെ പരസ്പര വിലയിരുത്തൽ
- വീടിന്റെ സ്വന്തം കഥ
- എഴുത്തിലെ ആശയം
പ്രതീക്ഷിത ഉൽപ്പന്നം:
- വീടുകളുടെ പട്ടിക
- കുട്ടികൾ എഴുതിയ വീടിൻ്റെ സ്വന്തം കഥ
പിരീഡ് 3, 4
പ്രവർത്തനം 4 : വിട്ടിലെ അടുക്കള
പഠനലക്ഷ്യങ്ങൾ:
- നിശ്ചിത വിഷയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ മൈംമിഗിലൂടെ അവതരിപ്പക്കുന്നു
- പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകി ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുൻപാകെ അവതരിപ്പിക്കുന്നു.
- പുതിയ വരികൾ ചേർത്ത് പാട്ട് പൂരിപ്പിച്ച് പാടുന്നു
- വീട്ടിലെ ജോലികൾ നിരീക്ഷിച്ച് ഓരോരുത്തരും ചെയ്യുന്നത് പട്ടികപ്പെടുത്തി വിശകലനം ചെയ്യുന്നു.
- വീട്ടുജോലികൾ എല്ലാവരും കൂട്ടായി ചെയ്യേണ്ടതാണ് എന്ന് തിരിച്ചറിവ് ഉണ്ടാകുന്നു
പ്രതീക്ഷിത സമയം: 40+ 40 മിനിറ്റ്
ആവശ്യമായ സാമഗ്രികൾ: അടുക്കള ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രോപ്പർട്ടികൾ, ഷാൾ
പ്രക്രിയാവിശദാംശങ്ങൾ
വീട്ടിലെ പ്രധാനപ്പെട്ട മുറിയാണ് അടുക്കള
കുട്ടികളുടെ വീട്ടിലെ അടുക്കളയെക്കുറിച്ചുള്ള ചർച്ചയിലൂടെ തുടങ്ങാം.
- അടുക്കളയിൽ എന്തൊക്കെ ഉപകരണങ്ങളാണുള്ളത്?
- എന്തൊക്കെ ജോലികളാണ് അവിടെ നടക്കുന്നത്?
- വീട്ടിൽ ആരാണ് അടുക്കളപ്പണികൾ ചെയ്യുന്നത്?
പഠനഗ്രൂപ്പിൽ കണ്ടെത്തൽ
ഇനി കുട്ടികൾ അടുക്കള പണികൾ മൈം ചെയ്യട്ടെ.
കുട്ടികളെ 4,5 പേരുള്ള പഠന ഗ്രൂപ്പുകളാക്കാം .
ഓരോ പഠനഗ്രൂപ്പും ഏതൊക്കെ ജോലികൾ ചെയ്യണമെന്ന് തീരുമാനിക്കട്ടെ. 5 മിനിട്ട് സമയം റിഹേഴ്‌സലിനായി നൽകാം. ആവശ്യമായ പ്രോപ്പർട്ടികൾ നൽകണം.
ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു. അവതരണത്തെ മറ്റു ഗ്രൂപ്പുകൾ വിലയിരുത്തുന്നു. ഫീഡ്ബാക്ക് നൽകുന്നു.
തുടർന്ന് പാഠപുസ്തകം പേജ് 108ലെ ചിത്രങ്ങൾ നിരീക്ഷിക്കുന്നു. ചിത്രവായന.
- അടുക്കളയിൽ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു? ചർച്ച.
അടുക്കളപ്പാട്ട് വ്യക്തിഗതമായി വായിക്കുന്നു.
- പാചകത്തിനിടയിൽ എന്തൊക്കെ ജോലികളാണ് അടുക്കളയിൽ നടക്കുന്നത്?
ഓരോ പഠനഗ്രൂപ്പും കണ്ടെത്തി അടിവരയിടുന്നു.
അടയാളപ്പെടുത്തിയത് ശരിയാണോ എന്ന് രണ്ടുപേരുടെ ഗ്രൂപ്പിൽ പരിശോധിക്കുന്നു.
വായനയിൽ പ്രയാസമുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്നു.
ശേഷം പാട്ടിൽ വിട്ടുപോയ വരികൾ കൂട്ടിച്ചേർക്കുന്നു.
ഒരു സാധ്യത :
തിളപ്പിച്ചും പിന്നെ പതപ്പിച്ചും
അടുക്കിയും പിന്നെ പെറുക്കിയും
ചേറിയും പിന്നെ പാറ്റിയും
കഴുകിയും പിന്നെ ഉണക്കിയും
എന്തൊക്കെ ജോലികൾ ചെയ്യുന്നുവെന്ന് കണ്ടെത്തി രേഖപ്പെടുത്തുന്നു. കുട്ടിയ്ക്ക് സ്വയം വിലയിരുത്താൻ അവസരം നൽകണം.
എല്ലാവരും ജോലി ചെയ്യേണ്ടത് ആവശ്യമാണെന്ന ക്രോഡീകരണം.
മൈമിംഗ്
ഉള്ളടക്കം
അവതരണം
കുട്ടികളുടെ അഭിനയ മികവ്
അടുക്കള പാട്ട്
അനുയോജ്യമായ ഈണം, താളം
കുട്ടികളുടെ സ്വയം വിലയിരുത്തൽ
വീട്ടിലെ അടുക്കള ജോലികളിലെ പരസ്പര സഹകരണം
ടീച്ചറുടെ വിലയിരുത്തൽ
- മൈമിംഗ്
- ഉള്ളടക്കം
- അവതരണം
- കുട്ടികളുടെ അഭിനയ മികവ്
- പ്രതീക്ഷിത ഉൽപ്പന്നം:
മൈംമിങ്ങ്, പാട്ട് അവതരണം വീഡിയോ
പാഠപുസ്തകത്തിലെ പുരിപ്പിച്ച വരികൾ
അടുക്കള ജോലികൾ – പട്ടിക
എത്ര മുറികളുണ്ട്

No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി