Pages

Friday, March 27, 2026

ഒന്നാംക്ലാസുകാരന്‍ നകുല്‍മനുവിന്റെ കവിതാസമാഹാരം -പ്രകാശനം

 

കേരളത്തിലെ ഒന്നാം ക്ലാസുകളില്‍ നിന്നി അച്ചടിച്ച രചനകള്‍ പ്രകാശിപ്പിക്കപ്പെടുന്നു എന്നത് ഒന്നാം ക്ലാസിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. കുട്ടികളുടെ സര്‍ഗാത്മക വികാസത്തിന് ഊന്നല്‍ നല്‍കിയ പഠനരീതിയുടെ ഫലമാണിത്. 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സിലര്‍ ശ്രീ അനില്‍ വള്ളത്തോള്‍ ഒന്നാം ക്ലാസുകാരന്റെ കവിത പ്രകാശിപ്പിക്കുന്നു എന്നു മാത്രമല്ല അതിന്റെ അവതാരികയും അദ്ദേഹമാണ് എഴുതിയത്

അതിപ്രകാരമാണ് അവസാനിക്കുന്നത്.


  ഷൈനിയുടെ കഥയുള്ള പാഠത്തില്‍ പലഹാരപ്പാട്ട് എഴുതാനുണ്ടായിരുന്നു, ആ പാഠം അവന്‍ ഏറ്റെടുത്തു. ക്ലാസ് ടീച്ചര്‍ പറയുന്നത് വായിക്കൂ.


"പൊന്നാനി സബ് ജില്ലയിലെ ജി.യു.പി.എസ് ചെറുവായിക്കരയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് നകുൽ മനു എന്ന കൊച്ചു മിടുക്കൻ. പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് പാലപ്പത്തെക്കുറിച്ച് നാലുവരി  കവിതയെഴുതി. ഇതാണ് നകുലിന്റെ ആദ്യ കവിത. അവന്റെ ക്ലാസ് ടീച്ചറായ ഞാൻ അവനെ കൂടുതൽ കവിത എഴുതാൻ പ്രോത്സാഹിപ്പിച്ചു. ഉറുമ്പു മുതൽ ബഹിരാകാശം വരെ നകുലിന്റെ കവിതയിൽ ഇടം പിടിച്ചിരിക്കുന്നു ഈ കുഞ്ഞു പ്രതിഭയുടെ തൂലികയിൽ വിരിഞ്ഞിരിക്കുന്നത് ഒരു കാവ്യ പ്രപഞ്ചം തന്നെയാണ് ."

റിയാമോൾ സക്കറിയ.( ക്ലാസ് ടീച്ചര്‍) 

ഇരുപത്താറ് കവിതകളാണ് നകുല്‍ രചിച്ചിട്ടുള്ളത്.

അതില്‍ ചിലത് വായിക്കാ്ം.


1. ക്രിക്കറ്റ്
സഞ്ജു മാമാ വന്നോളു..
സിക്സറടിക്കാൻ വന്നോളൂ.
ഫോറും സിക്സും കൂട്ടിൽ നിന്നും ഇറങ്ങി
ബൗണ്ടറി കടക്കാൻ നിൽക്കുമ്പോൾ
അടിച്ചു പറത്താൻ വന്നോളൂ .
എല്ലാ പന്തും ഫോറും സിക്സും അടിക്കാൻ വന്നോളൂ.
ഇഷാൻ കിഷനെ കൂട്ടുപിടിച്ച്
സിക്സറടിക്കാർ വന്നോളൂ.
സെഞ്ച്വറിയടിച്ചു വിജയം നേടാൻ.
ന്യൂസിലാന്റിനെ തോൽപ്പിക്കാൻ.
ഇന്ത്യയെ ജയിപ്പിക്കാൻ വന്നോളൂ.
സഞ്ജു മാമാ വന്നോളൂ.

 2. കടലമ്മ

കടലമ്മേ കടലമ്മേ

സുഖമാണോ കടലമ്മേ

അതേ അതേ മീനുകളേ 

അതേ അതേ മീനുകളേ 

കടലമ്മേ കടലമ്മേ

കലി തുള്ളുമോ കടലമ്മേ

കാറ്റും മഴയും വന്നാല്

എനിക്ക് സങ്കടം മീനുകളേ

 3. ഉറുമ്പുചേട്ടന് വിഷു

വിഷുവാകാറായല്ലോ

മാളങ്ങളില്‍ നിന്നും ഉറുമ്പുകള്‍ പുറത്തിറങ്ങിയല്ലോ

പുത്തരി വാങ്ങണം

പടക്കം വാങ്ങണം

ഉറുമ്പുകള്‍ പരസ്പരം പറഞ്ഞല്ലോ

വര്‍ഷാവസാന ദിവസം ഒന്നാം ക്ലാസുകാരന്റെ കവിതാസാമാഹാരം പ്രകാശിപ്പിക്കുമ്പോള്‍ വിദ്യാലയം നല്‍കുന്ന സന്ദേശമുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികളെ ചേര്‍ത്തുപിടിക്കാന്‍ വിശാലഹൃദയമുള്ള വിദ്യാലയമാണിതെന്ന്. നകുലിന്റെ കവിതകള്‍ക്കൊപ്പം പ്രോത്സാഹനം നല്‍കി സഞ്ചരിച്ച ക്ലാസ് ടീച്ചറിന് ബിഗ് സല്യൂട്ട്.

പുസ്തക പ്രകാശനത്തിന് എല്ലാവിധ ആശംസകളും
 

 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി