ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 6, 2010

ഈ വിദ്യാലയത്തില്‍ ബാല




കോഴിക്കോട് ഫറോക്കില്‍ ഒരു സ്കൂള്‍ ഉണ്ട്. കെട്ടിടം മുഴുവന്‍ പഠനോപകരണം(ബാല-ബില്‍ടിംഗ് ആസ് എ ലേണിംഗ് എഇട് . ). ഗണിതവത്കരിച്ചു മാതൃക കാട്ടി. അവധിക്കാല പരിശീലനത്തില്‍ കേട്ടത് നടപ്പാക്കാന്‍ ഹെഡ് മാസ്റര്‍ തന്നെ മുന്‍കൈ എടുത്തു. കതകു പാളികളും ചുമരും പടികളും ഗണിതമയം.എന്റെ ഉയരം എത്രയുണ്ട്? ഞാന്‍ വളര്‍ന്നോ എന്നൊക്കെ അറിയാന്‍ ചുമരില്‍ പല ഇടങ്ങളില്‍ മീറ്റര്‍ അടയാളപ്പെടുത്തിയിരിക്കുന്നു പാറ്റെനും രൂപങ്ങളും ഭിന്നങ്ങളും . ഇനി തൂണുകള്‍ക്കു ഗണിതക്കുപ്പയം നല്‍കാനുള്ള ആലോചനയിലാണ് സ്കൂള്‍.
അല്ലെങ്കിലും ഈ സ്കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട വീടാണല്ലോ. ഓരോ ക്ലാസിന്റെയും പേര് അത് വിളിച്ചോതും .മുല്ല, തത്ത, കാവേരി എന്നൊക്കെ.. കുട്ടികള്‍ പറയും ഞങ്ങള്‍ തത്തക്ക്ലാസ്സിലാണ് പഠിക്കുന്നത്!ഞങ്ങള്‍ മുല്ലക്ലാസ്സില്‍....
അമ്മമാര്‍ എന്നുമെത്തും ടീച്ചര്‍മാരെ സഹായിക്കാന്‍. അവര്‍ക്കറിയാം ഇവിടുത്തെ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ളവരാണെന്ന്. കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂള്‍ ഒരു സ്നേഹ വിദ്യാലയം. പുതിയ സാധ്യതകളുടെ അന്വേഷണ ശാല.

1 comment:

RANJITH ADAT said...

ഈ പോസ്റ്റിലെ ആശയങ്ങള്‍ ഒരുപാടു വിദ്യാലയങ്ങള്‍ക്കു പ്രചോദനമാവും എന്ന കാര്യത്തില്‍ സംശയമില്ല. നാമെല്ലാം മാതൃകയാക്കേണ്ട ഈ ആശയം നടപ്പില്‍ വരുത്തുന്നതിന് മുൻകയ്യെടുത്ത കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂളിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.....
ഒപ്പം ഇത്തരം മാതൃകകള്‍ ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മറ്റുള്ളവരുമായി പങ്കു വെക്കുന്ന ശ്രീ.കലാധരന്‍ സാറിനും എല്ലാ ആശംസകളും നേരുന്നു.....