Pages

Thursday, October 7, 2010

എന്റെ അമ്മ എന്റെ ശക്തി


സ്കൂള്‍ എന്നാല്‍ ഒത്തിരി ബന്ധങ്ങളാണ്.അമ്മമാര്‍, അധ്യാപകര്‍,കുട്ടികള്‍,നാട്ടുകാര്‍,ജനപ്രതിനിധികള്‍..ഈ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കണം..
- കെടാതെ കത്തി ജ്വലിക്കുന്ന തിരി പോലെ .
കാറ്റില്‍ ഉലയാതെ തളര്‍ന്നു അണയാതെ നോക്കണം.
അതിനു
കുട്ടിയെ അറിയണം.അതിനോ ആദ്യം കുടുംബത്തെ അടുത്തറിയണം
അതിനായിരുന്നു കുടുംബ സര്‍വേ നടത്തിയത്. കണ്ടെത്തലുകള്‍ കണ്ണ് തുറപ്പിച്ചു.
കൂടുതലും പലവിധത്തില്‍ കണ്ണി അകന്നവ..
അപ്പോള്‍ ഉത്തരവാദിത്വം കൂടി. അതേറ്റെടുക്കാന്‍ ചാല സ്കൂള്‍ തയ്യാറായി.
അമ്മമാരെ സ്കൂളിന്റെ ഭാഗമാക്കുക.
അവരെ ശാക്തീകരിക്കുക.
അത് വഴി കുട്ടികളുടെ പഠനം ശക്തമാക്കുക..
അങ്ങനെ എന്റെ അമ്മ എന്റെ ശക്തി എന്ന പരിപാടി ആരംഭിച്ചു.
പ്രവര്‍ത്തനങ്ങള്‍ ഇവ
  • അമ്മമാരുടെ ലൈബ്രറി.എല്ലാ ആഴ്ചയും അമ്മ വായന പ്രോത്സാഹിപ്പിക്കല്‍..
  • അമ്മമാരുടെ സര്‍ഗ രചനകള്‍ പ്രകാശിപ്പിക്കല്‍.ശില്പശാലകള്‍.അവതരണം.ചര്‍ച്ച ..
  • അമ്മമാര്‍ക്കായി കമ്പ്യൂടര്‍ പഠനം.എട്ടു ദിവസത്തെ സിലബസ് തയ്യാറാക്കി. അടിസ്ഥാന ശേഷികള്‍ നേടാന്‍ സഹായകം.
  • അമ്മമാര്‍ക്ക് ശാസ്ത്ര വിദ്യാഭ്യാസം, പരീക്ഷണ ശാലയില്‍ പരിശീലനം. ചെയ്തു പഠിക്കല്‍.പുതിയ പഠന രീതി പരിചയിക്കല്‍. ഒപ്പം കുട്ടികളെ എങ്ങനെ സഹായിക്കും എന്നും .
  • കടങ്കഥ മത്സരം .സ്കൂള്‍ ഒരു ആസ്വാദ്യ അനുഭവമാക്കള്‍ സ്കൂളുമായുള്ള ബന്ധം മുറുക്കാന്‍ പലവിധ പരിപാടികള്‍.
  • ആഘോഷങ്ങളില്‍ അമ്മമാരുടെ പരിപാടികളും..
  • പുതിയ പഠന പദ്ധതി പരിചയപ്പെടുത്തല്‍
  • കൌണ്‍സലിംഗ് ക്ലാസുകളിലൂടെ അവബോധം സൃഷ്ടിക്കല്‍
ഇങ്ങനെ ഇങ്ങനെ അമ്മ ശാക്തീകരണം.
മാധ്യമങ്ങള്‍ പിന്തുണ നല്‍കി.
നാട്ടില്‍ സ്കൂള്‍ ചര്‍ച്ചാവിഷയമായി
ഞങ്ങളുടെ സ്കൂള്‍ എന്ന വികാരം..

ചാല സര്‍ക്കാര്‍ വിദ്യാലയം സമൂഹത്തിന്റെ പ്രിയപ്പെട്ട വിദ്യാലയമായി മാറിയതിനു ആറ്‌ കാരണങ്ങള്‍ -
  • വൈവിധ്യമാര്‍ന്ന പഠന പ്രവര്‍ത്തനങ്ങളിലൂടെ
  • കുട്ടികളുടെ പഠന നേട്ടങ്ങളിലൂടെ
  • അമ്മമാരുടെ ശാക്തീകരനത്ത്തിലൂടെ
  • ശാസ്ത്ര പ്രചാരണ പരിപാടികളിലൂടെ
  • ആരോഗ്യ ശുചിത്വ മേഖലകളിലെ ഇടപെടലിലൂടെ
  • സമൂഹത്തെ സ്കൂളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനത്തിലൂടെ.
----------------------------------------------------------------
ചൂണ്ടുവിരല്‍ വരുംലക്കങ്ങളില്‍
  • ക്ലാസ്പ്രദര്‍ശനബോര്‍ഡിന്റെ സാധ്യതഅന്വേഷിച്ചവര്‍.
  • പച്ചപന്തല്‍തണലില്‍അസംബ്ലികൂടാം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി