Pages

Wednesday, November 10, 2010

പി ഇ സി ശക്തിപ്പെടുത്തുക

പഞ്ചായത്തുകള്‍ പുതിയ ഭാരവാഹികളാല്‍ നയിക്കാന്‍ തുടങ്ങുകയായി.
തുടക്കം ഗംഭീരമാകണം.അത് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍ ഏറ്റവും നന്ന്.
ആദ്യ പി ഇ സി കൂടുന്നതിനെ കുറിച്ച് ആലോചിച്ചോ.?
ഇതു വരെ നടന്ന കാര്യങ്ങള്‍, ഇനി ചെയ്യാനുള്ളവ...അത് പഞ്ചായത്ത് ഭരണ സമിതിയുമായി പങ്കിടണം. പവര്‍ പോയന്റ് അവതരണം ആണ് നല്ലത്.സമയം കുറച്ചു മതി. ഫോട്ടോകള്‍ ഉള്പ്പെടുത്തിയാനെങ്കില്‍ പെട്ടെന്ന് ആശയ വിനിമയം ഫലപ്രദമായി നടത്താന്‍ കഴിയും.
മലയാലപ്പുഴ മുന്നിട്ടിറങ്ങി കഴിഞ്ഞു. ഒരു പക്ഷെ സംസ്ഥാനത്ത് ആദ്യം കൂടുന്ന പുതിയ പി സി ഇതാവും.
മലയാളപ്പുഴയിലെ പുതിയ ഭരബസമിതി കാട്ടിയ ഉത്സാഹം അനുകരണീയം.
സ്കൂള്‍ പുതിയ ഭരണ സമിതിയുടെ അജണ്ട ആക്കുന്നതിനു വൈകിക്കൂടാ എന്നവര്‍ തീരുമാനിച്ചു.ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്.ആദ്യ ചുവടു തന്നെ ശ്രേദ്ധേയം .
ആകര്‍ഷകമായ നോട്ടീസ് , ക്രിയാത്മകമായ തീരുമാനങ്ങള്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം .
അത് അവര്‍ ഈ ബ്ലോഗില്‍ കൂടി പങ്കിടുമെന്നും കരുതാം.മുന്‍പേ പോകുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് മലയാലപ്പുഴ..പുതിയ ഭരണ സമിതിക്ക് പൊതു വിദ്യാലയങ്ങളുടെ പിന്തുണ.
ഈ വര്ഷം ഓരോ സ്കൂളിലും മികവാഘോഷിക്കണം.
പഞ്ചായത്ത് തലത്തില്‍ മറ്റു ജില്ലകളില്‍ നിന്നു പോലും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എത്തണം
ആശംസകള്‍..

2 comments:

  1. പുതിയ അമരക്കാരുടെ പ്രഥമ പി.ഇ.സി. ക്ക് എല്ലാ ആശംസകളും..

    ReplyDelete
  2. എല്ലാ ഭാവുകങ്ങളും ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി