Pages

Tuesday, January 11, 2011

ബമ്മണ്ണൂര്‍ യു പി സ്കൂള്‍ -സാമൂഹിക ശാസ്ത്രാന്തരീക്ഷം

മികവു മൂന്ന്
ക്ലാസ് ക്രമീകരണം
ക്ലാസില്‍ ഒന്നിന് പിന്നില്‍ ഒന്നെന്ന രീതിയില്‍ ക്രമീകരിച്ച ബെഞ്ചുകളില്‍ കുട്ടികള്‍ ഇരിക്കുന്നചിത്രം ഇപ്പോഴും പല സ്കൂളുകളിലും കാണാം.അത് എല്ലാ കുട്ടികളെയും വിശേഷിച്ചു പിന്നോക്കക്കാരെ ശ്രദ്ധിക്കുന്ന അധ്യാപനത്തിന്റെ അടയാളമല്ല.ക്ലാസ് ഡിസൈന്‍ മികവിന്റെ അടയാളം ആണ്.അത് കൊണ്ട് മാത്രം മികവുണ്ടാകില്ലെങ്കിലും പരിഗണനയുടെ സംസ്കാരം അതില്‍ ഉണ്ട്.സീറ്റ് ക്രമീകരിക്കുമ്പോള്‍ ഇത് മനസ്സില്‍ വക്കണം
എല്ലാ കുട്ടികള്‍ക്കും അധ്യാപികയുടെ സാന്നിധ്യം ലഭിക്കണം
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങും വിധമായിരിക്കണം.ക്ലാസിലെ മറ്റു സ്ഥലവും അതിന്റെ ഉപയോഗവും പ്രധാനം .
നാല് ചുവരുകല്‍ ഉള്‍പ്പടെ പരമാവധി സ്ഥലം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍
എങ്ങനെ ക്ലാസ് ക്രമീകരണം നടത്താം
ചിത്രങ്ങള്‍ നോക്കുക
ഒരു ക്ലാസിലെ ചുമര്‍ ഭിത്തിയുടെ മുകള്‍ ഭാഗം സാമൂഹിക ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച പുരാവസ്തു ശേഖരം വെയ്ക്കാന്‍.ക്ലാസ് ലാബിനും ലൈബ്രറിക്കും ഇടം.
ഫോട്ടോ ഗാലറിയും ക്ലാസില്‍.
വേറൊരു ക്ലാസ് ഇതാ-
ബോര്‍ഡ്. ബിഗ്‌ പിക്ചര്‍, പോര്‍ട്ട്‌ ഫോളിയോ ബാഗുകള്‍,, അധ്യാപികയുടെ റിസോഴ്സ് അലമാര ഇവ ഒരു വശത്ത്. വായനാസാമാഗ്രികള്‍ മറ്റൊരു വശത്ത്.ബാക്കി രണ്ടു ചുവരുകളില്‍ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍.
ക്ലാസിന്റെ സാധ്യത അനുസരിച്ചാണ് ക്രമീകരണം.എല്ലാ ക്ലാസിലും പോര്‍ട്ട്‌ ഫോളിയോ ഫയല്‍/ ബാഗ്.
ഡിസ്പ്ലേ ബോര്‍ഡുകള്‍ ക്ലാസ് വിഷയ സ്വഭാവം ആവശ്യം അനുസരിച്ച് സമൃദ്ധം.
കുട്ടികള്‍ കൂടിയതിനാല്‍ വളരെ ഏറെ സ്ഥലപരിമിതി .
ബുദ്ധിമുട്ടുകള്‍ക്കിടയിലും സജീവത പ്രതിഫലിപ്പിക്കുന്ന ക്ലാസുകള്‍.
പുറം ചുമരുകളില്‍ ബാല.
ഗണിതം മാത്രമല്ല എല്ലാ വിഷയങ്ങള്‍ക്കും ഇടം.
ശാസ്ത്ര ക്ലബ് പ്രസിദ്ധീകരിക്കുന്ന നേച്ചര്‍ വാച് ശ്രദ്ധേയം .അതില്‍ സ്കൂള്‍ അഭിമാനിക്കുന്നു.അത് എല്ലാ കുട്ടികളിലും പര്സ്ഥിതി അവബോധം വളര്‍ത്താന്‍ കഴിയും വിധം ഡിസ്പ്ലേ ചെയ്തിട്ടുണ്ട്
.ഓരോ ക്ലാസിന്റെയും പുറം ചുമരില്‍ ഓരോ ബോര്‍ഡുണ്ട്.അത് ഓരോരോ ക്ലബുകള്‍ക്ക് നല്‍കിയിരിക്കുന്നു.എന്നും ക്ലബ് വിശേഷങ്ങള്‍
കൂടാതെ വാര്‍ത്തകള്‍ എഴുതുന്നതിനു രണ്ടു ബോര്‍ഡുകള്‍.വേറെയും.ഹിന്ദി കവിതകളും വാര്‍ത്തകള്‍ക്കും ഇടം
മികവു നാല്)
ലോകം ശാസ്ത്രം സാഹിത്യം
മൂന്നു പെട്ടികള്‍ വെച്ചിട്ടുണ്ട്.അതില്‍ കുട്ടികളുടെ ഉത്തരങ്ങളും പ്രതികരണങ്ങളും
ഓരോ ആഴ്ചയിലും പ്രശ്നങ്ങള്‍,ചോദ്യങ്ങള്‍ ബോര്‍ഡില്‍ വരും
അത് പത്രപാരായണം പ്രോത്സാഹിപ്പിക്കാന്‍
സാഹിത്യകൃതികള്‍ പരിചയപ്പെടാന്‍
ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉത്തകുന്നവയായിരിക്കും
കുട്ടികള്‍ വളരെ ഗൌരവത്തോടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുന്നു.

4 comments:

  1. "കുട്ടികള്‍ വളരെ ഗൌരവത്തോടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുന്നു."

    Excellent. അഭിനന്ദനങ്ങൾ!

    ReplyDelete
  2. ചൂണ്ടുവിരല്‍ കണ്ടു. ഏറെ സന്തോഷം തോന്നി. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളും തേടിക്കൊണ്ടിരിക്കുകയാണ്. സാര്‍ത്ഥകമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. അഭിനന്ദനങ്ങള്‍!

    --ബിനു ജേക്കബ്‌ നൈനാനും സഹപ്രവര്‍ത്തകരും.

    ReplyDelete
  3. ചൂണ്ടുവിരല്‍ കൂടുതല്‍ സ്കൂളുകളിലേക്ക് വരണം എന്നാഗ്രഹിക്കുന്നു.
    സി എം സിലും.
    നല്ല വാര്‍ത്തകള്‍ നല്ലനിക്കുന്നില്‍ ഉണ്ടാവുമല്ലോ

    ReplyDelete
  4. എന്നും മികവുകള് കാഴ്ച്ചവെക്കു ന്നത് പൊതുവിദ്യലയങ്ങള് തന്നെ.അധ്യാപകര്ക്കും രക്ഷിതാക്കള്കും വഴികട്ടിയകന് ചൂണ്ടുവിരല് ഉപകരിക്കും

    ReplyDelete

പ്രതികരിച്ചതിനു നന്ദി