Pages

Thursday, March 10, 2011

തുറന്ന ക്ലാസ് മുറികള്‍..

ഞാന്‍ പരാതി കേട്ടു മടുത്ത ഒരു കാര്യം.അതു പരിഹരിച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി.
പല സ്കൂളുകളിലും ചെല്ലുമ്പോള്‍ ക്ലാസില്‍ ചാര്‍ട്ടും
കൈ എഴുത്ത് മാസികയും പതിപ്പുകളും ഒന്നുമില്ല.
അടച്ചു പൂട്ടില്ലാത്ത്ത ക്ലാസുകള്‍ .അവിടെ എങ്ങനെ ചാര്‍ട്ട് തൂക്കും.കാക്കയും പ്രാവും പിന്നെ സാമൂഹിക വിരുദ്ധരും (സ്കൂളിന്റെ അയല്‍ പക്കത്തുള്ള ചെരുപ്പക്കാരെല്ലാം സാമൂഹിക വിരുദ്ധരാത്രേ..!ഈ അധ്യാപകരുടെ ഒരു മനോഭാവം..മാറും അല്ലെ ) കയറി എന്ത് വെച്ചാലും നശിപ്പിക്കും
ഇതാ ഇവിടെ ഈ സ്കൂള്‍ പരിമിതി മറികടന്നു.
അര ഭിത്തിയുള്ള ക്ലാസുകള്‍.
അവര്‍ നൈലോണ്‍ വല അടിച്ചു.
കാറ്റും വെളിച്ചവും ഇഷ്ടം പോലെ
ചാര്‍ട്ടും മറ്റുല്‍പ്പന്നങ്ങളും തൂക്കാം
കാക്കയും പ്രാവുമൊക്കെ മരത്തില്‍ ഇരുന്നോളും
തുറന്ന ക്ലാസ് മുറികള്‍ ഒരു അനുഗ്രഹം തന്നെ.
ഇതിനും ആസാദ് മെമ്മോറിയല്‍ സ്കൂളിനു പഞ്ചായത്തിന്റെ പിന്തുണ
മനസ്സുണ്ടെങ്കില്‍ എല്ലാം നടക്കും.
ജനകീയ വിദ്യാലയങ്ങള്‍ അതാണ്‌ പഠിപ്പിക്കുന്നത്.
മുഹുമ്മയില്‍ ഇനിയും വിശേഷങ്ങള്‍ ഉണ്ട്

2 comments:

  1. മാതൃകയാക്കേണ്ടത് തന്നെ...

    പക്ഷേ കാറ്റും മഴയും ഉള്ള സമയങ്ങളില്‍ തുറന്ന ക്ലാസ്സ് മുറികള്‍ പ്രശ്നമാകില്ലേ!

    ReplyDelete
  2. പ്രിയ മനോജ്‌

    കാറ്റും മഴയും പ്രശ്നമാണ്.പക്ഷെ ഇടക്കാല സംവിധാനം എന്ന നിലയില്‍ ഇത് ഒരു സാധ്യത.
    ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരാം ക്ലാസ് ഡിസൈന്‍ ആണ് ആവശ്യം.
    കേരളത്തിന്റെ സവിശേഷതകള്‍ കണക്കിലെടുക്കുന്നതും

    ReplyDelete

പ്രതികരിച്ചതിനു നന്ദി