Pages

Monday, March 7, 2011

ബീന ടീച്ചര്‍


ആത്മാവു നഷ്ടപ്പെടുന്ന ജനത. പാര്‍ശ്വവത്കരിക്കപ്പെട്ട പണിയ സമൂഹം. വയനാടിന്‍റെ വാടിയ മുഖം.
അവരുടെ മക്കള്‍ സ്കൂളില്‍ ചേരും പിന്നെ ഹാജര്‍ ബുക്കില്‍ പേരുണ്ടാവും ക്ലാസില്‍ ഇരിപ്പിടങ്ങള്‍ ശൂന്യം.
സ്കൂളില്‍ പത്ത് മണി അടിക്കുമ്പോള്‍ അവര്‍ കുളത്തില്‍ മീനിനു ഉന്നം വെയ്ക്കുകയാവും ഞണ്ടിനു കെണി ഒരുക്കുകയാവും
തോട്ടിലും തൊടിയിലും അവര്‍ കൂത്താടി നടന്നു.
പകലന്തിയോളം കളിയുടെ പാഠങ്ങള്‍ .
പാടത്ത് കറ്റ പെറുക്കാനും വീടുകാരെ സഹായിക്കാനും മറ്റു ചില്ലറ ജോലികള്‍ക്കും ഒക്കെ അവര്‍ തയ്യാര്‍. സ്കൂളില്‍ പോകാന്‍ മാത്രം അവര്‍ മടിച്ചു
സര്‍ക്കാര്‍ ബാഗും കുടയും പഠനോപകരണങ്ങളും നീട്ടി. ആ പ്രലോഭനങ്ങളില്‍ അവര്‍ വീണില്ല.
ആദിവാസി സമൂഹത്തിന്‍റെ ഇളം തലമുറ വെളിച്ചത്തിന് പുറം തിരിഞ്ഞു നിന്നു.
വയനാട് പടിഞ്ഞാരെത്തര പഞ്ചായത്തിലെ വിവേകോദയം എല്‍ പി സ്കൂള്‍.
വിവേകം ഉദിക്കാന്‍ അന്തരീക്ഷം ഒരുക്കുന്നതിനെ കുറിച്ച് ഒരു ടീച്ചര്‍ ആലോചിച്ചു.
ഈ കുട്ടികളുടെ ഭാവിയില്‍ നൊന്തു
ആ നൊമ്പരം ചോദ്യങ്ങള്‍ ഉയര്‍ത്തി
എന്താണ് കാരണം.ഇതിനു പരിഹാരമില്ലേ.
പുരോഗമന അവബോധം മുന്നോട്ടു പോകാന്‍ ഊര്‍ജം നല്‍കി
ഇടപെപ്ടാന്‍ തീരുമാനിച്ചു
ആദിവാസി ആവാസ കേന്ദ്രങ്ങളിലേക്ക് യാത്ര.
സ്വീകരണം തണുത്തത്.അവര്‍ അകന്നു നിന്നു.മനസ്സ് തുറക്കാതെ മടിച്ചു നിന്നു.
നിരാശയോടെ മടങ്ങേണ്ടി വന്ന ദിനങ്ങള്‍.എങ്കിലും പിന്മാറിയില്ല.
അതാണ്‌ ബീന ടീച്ചറെ മറ്റു ടീച്ചര്‍മാരില്‍ നിന്നും വ്യത്യസ്തയാക്കിയത്‌.
നിരന്തര സന്ദര്‍ശനം
കുടിലുകളുടെ വാതില്‍ തുറന്നു.അവര്‍ ടീച്ചറോട് അടുത്ത് ടീച്ചര്‍ അവരെ അറിയുകയായിരുന്നു.അവരുടെ ആചാരം ജീവിതം ഭാഷ,സാമൂഹിക സാമ്പത്തിക സ്ഥിതി..
എല്ലാം പഠിക്കുകയായിരുന്നു.ഒരു അധ്യാപക പരിശീലനത്തിലും കിട്ടാത്ത പാഠങ്ങള്‍.
പണിയ സമൂഹത്തോടൊപ്പം അവരില്‍ ഒരാളായി പാടാനും ആടാനും ബീന ടീച്ചര്‍ തയ്യാറായി..
കുട്ടികളുടെ കൂട്ടുകാരിയായി
അവരുടെ യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിഞ്ഞു.
സ്കൂളില്‍ പഠനം അവരുടെ മാതൃ ഭാഷയില്‍ അല്ല.
മാതൃ ഭാഷയില്‍ പ്രാഥമിക വിദ്യാഭാസം എന്നാ അവകാശത്തെ കേരളത്തിലെ പൊതു സമൂഹം അവര്‍ക്ക് നിഷേധിച്ചു.
ചതുരവടിവ്‌ മലയാളത്തിനപ്പുരം മൊഴി ഭേദങ്ങളുടെ സമൃദ്ധിയെ അന്ഗീകരിക്കാത്ത്ത പാട പുസ്തകമാണ് ഈ കുട്ടികളുടെ ആത്മ വിശ്വാസം കെടുത്തിയത്.
അവരെ ക്ലാസിലും പിന്നോക്കക്കാരാക്കിയത്
മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരായി നികാന്‍ അവര്‍ തയാറല്ലായിരുന്നു.അതിന്‍റെ മറുപടി ആണ് സ്കൂള്‍ ഉപേക്ഷിക്കല്‍
ബീന ടീച്ചര്‍ അവര്‍ക്ക് വേണ്ടി പാഠങ്ങള്‍ ഉണ്ടാക്കി.
കൈ വിളക്ക് എന്നാ ഭാഷ പഠന സഹായി രൂപപ്പെട്ടു
അവരുടെ ഭാഷ ക്ലാസില്‍ മുഴങ്ങി
മീന്‍ പിടുത്തവും ഞണ്ടും ഗണിത പാടങ്ങളായി.
തോടും തൊടിയും ഭാഷ യുടെ നാടന്‍ ശീലുകളില്‍ തെളിഞ്ഞു
സ്കൂളില്‍ ഹാജര്‍ നില ഉയര്‍ന്നു.
കുട്ടികള്‍ സ്കൂളിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി
ബീന ടീച്ചര്‍ പുതിയ അധ്യയന മാതൃക വികസിപ്പിച്ചു.
പ്രദേശത്തിന്റെ സാംസ്കാരിക തനിമകളെ പ്രയോജനപ്പെടുത്തി
വിവേകോദയം സ്കൂളിലേക്ക് ദേശീയ ശ്രദ്ധ
ബീന ടീച്ചര്‍ക്ക് ദേശീയ അവാര്‍ഡു.
കുട്ടികളെ സ്നേഹിക്കുന്ന എല്ലാ അധ്യാപകര്‍ക്കും പ്രചോദനം.
പൊതു വിദ്യാഭ്യാസത്തിന്റെ അഭിമാനം
(ദേശാഭിമാനി -സ്ത്രീ ശബ്ദത്തോട് കടപ്പാട്.)

2 comments:

  1. പോസ്റ്റ്‌ വായിക്കാന്‍ കഴിയുന്നില്ല.മോസില്ല,ക്രോം,എക്സ്പ്ലോറര്‍ എന്നിവയിലൂടോന്നും ഫലം കണ്ടില്ല.ദേശാഭിമാനിയില്‍ നിന്ന് അതേപടി കോപ്പിപൈസ്റ്റ്‌ ചെയ്തതാണോ കാരണം?

    ReplyDelete
  2. എന്‍റെ ലാപ് ടോപ്പില്‍ വായിക്കാന്‍ ആകുമായിരുന്നു.
    ദേശാഭിമാനി ഫോണ്ട് സഹായിച്ചിരിക്കാം
    .ഇപ്പോള്‍ തിരുത്തി
    വായന തടസ്സം നീക്കി.
    ചൂണ്ടിക്കാട്ടിയത്ത്തിനു നന്ദി
    .

    ReplyDelete

പ്രതികരിച്ചതിനു നന്ദി