- -രക്ഷിതാക്കള്‍ കുട്ടിയുടെ നോട്ടുപുസ്തകം പ്രധാനപ്പെട്ട പഠന ത്തെളിവുകളില്‍ ഒന്നായി പരിഗണിക്കുന്നു. പക്ഷെ അത് പല്പ്പ്പോഴും അവരെ തൃപ്ത്തിപ്പെടുത്തുന്നില്ല.കാ
രണം -ഒന്നാം ക്ലാസില്‍ ആദ്യ ഘട്ടത്തില്‍ കുട്ടിക്ക് എഴുതാനുള്ള അവസരങ്ങള്‍ കുറവാണ് - ഈ പ്രശ്നം പരിഹരിക്കുന്നതിന് സമീപനത്തില്‍ നിന്നും വ്യതിചലിച്ചു കുട്ടിയെ പരിഗണിക്കാതെയുള്ള യാന്ത്രികമായ ആവര്ത്തിചെഴുത്ത് പല സ്കൂളുകളും പിന്തുടരുന്നു.
- ഒന്നാം ക്ലാസിലെ കുട്ടിയുടെ നോട്ടു പുസ്തകം -അതിനെ കുറിച്ച് ശിശു സൌഹൃദമായഒരു കാഴ്ചപ്പാട് ,അതിന്റെ ഉള്ളടക്ക സാധ്യതകള്‍ ഇവ സംബന്ധിച്ച ധാരണ ഇനിയും രൂപപ്പെട്ടിട്ടില്ല
.
എന്‍റെ കണ്ടെത്തലുകള്‍ /നിര്‍ദേശങ്ങള്‍
1.ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും
1.ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും
- ഒന്നാം ക്ലാസിലെത്തുന്ന കുട്ടിയുടെ നിലവാരം .ചിന്താ പ്രക്രിയ ഇവ പരിഗണിച്ചു ആദ്യ ദിനം മുതല്‍ തന്നെ എഴുത്തും വായനയും തുടങ്ണം . ഗ്രാഫിക് റീഡിംഗ് ഗ്രാഫ് എഴുത്ത് .ഇവ ആദ്യ ഘട്ടങ്ങളില്‍ അനുയോജ്യമാണ് .
- അരങ്ങ് ഒരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വര്‍ക്ക് ഷീട്ട് നല്‍കാം
- ഓരോ യുണിട്ടിലും മുന്‍ കൂട്ടി തീരുമാനിച്ച വര്‍ക്ക് ഷീറ്റുകള്‍...അവ ചേര്‍ത്ത് വച്ചാല്‍ നോട്ടു പുസ്തകത്തിന് ചില പേജുകള്‍ ആയി.
ആഖ്യാനം തുടരുന്നു .
അമ്മുവിന്റെ കുട കാണാന്‍ കുഞ്ഞിക്കിളി മാത്രം വന്നില്ല ..
മഞ്ഞക്കിളി വിചാരിച്ചു ...
അവള്‍ക്കു ഒരു ചിത്രം വരച്ചു നല്‍കാം.
നമുക്കും വരച്ചാലോ.. വരച്ചതോടൊപ്പം അവള്‍ ചില കാര്യങ്ങള്‍ എഴുതുകയും ചെയ്തു ...കൂട്ടിചെര്ത്തെഴുതാമോ ? വലിയ പേപ്പര്‍ നല്‍കുന്നു ...
അമ്മുവിന്റെ കുട ..അമ്മുവിന്റെ പുള്ളിക്കുട എന്നെഴുതിയ വര്‍ക്ക് ഷീറ്റു നല്‍കുന്നു .. ഇഷ്ടമുള്ള കുട വരച്ചു എഴുതി വരാന്‍ നിര്‍ദേശിക്കുന്നു.[പിറ്റേന്ന് കുട വിശേഷങ്ങള്‍ എഴുതിയ പേപ്പറുമായി
ഉദാഹരണം -2
കുഞ്ഞിക്കിളി.വീട്ടിലെത്തി ..
അവള്‍ മക്കളോട് മഴ വന്നതും അമ്മുവിന് കുട വാങ്ങിയതുമൊക്കെ പറഞ്ഞു
പിന്നെയും എന്തെല്ലാം കാര്യങ്ങളാണ് ?
സഹായമായി ചിത്രങ്ങള്‍ വരച്ചു നല്‍കി ... . ... ...സൂര്യനെ മേഘം മറച്ചു.. മഴവില്ല് കണ്ടു.. പുഴയില്‍ മഴ പെയ്തു എന്നൊക്കെയായിരുന്നു പ്രതികരണങ്ങള്‍ ..അവ വര്‍ക്ക് ഷീറ്റ് ആക്കി
3. അനുബന്ധ എഴുത്ത്
- ആഖ്യാന സന്ദര്‍ഭത്തില്‍ കുട്ടികളില്‍ നിന്ന് ലഭിക്കുന്ന സ്വതന്ത്ര പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് ഉപയോഗിച്ച് അനുബന്ധ എഴുത്ത് നല്‍കാം .ഭാഷാപ്രയോഗങ്ങള്‍.വ്യത്യസ്ത രചനാ ശൈലികള്‍ സ്വതന്ത്ര ചിന്ത ഇവ ഉള്‍പ്പെട്ട എഴുത്ത് .എന്നിവ ഈ അവസരത്തില്‍ ലഭിക്കും .അനുബന്ധ എഴുത്ത് -ഒറ്റപ്പെട്ട സ്വതന്ത്ര പ്രതികരണങ്ങള്‍ കുട്ടി എഴുതേണ്ടതില്ല...എന്നാല്‍ കൂട്ടിച്ചേര്‍ത്ത ആഖ്യാനത്തിലൂടെ ഈ പ്രതികരണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു .( കുട്ടികള്‍ പറഞ്ഞ പ്രതികരണങ്ങളില്‍ ചിലത് ഉള്‍പ്പെടുത്തി വരച്ചു നല്‍കി ...കൂടുതല്‍ വരയ്ക്കാനും എഴുതാനുമുള്ള അവസരം അതില്‍ നല്‍കിയിരുന്നു . )... അറിയാവുന്നവ എഴുതാം അല്ലാത്തവര്‍ക്ക് വരച്ചു ചേര്‍ക്കാം... അതു പരസ്പരം നോക്കാം.ആരാണ് കൂടുതല്‍ എഴുതിയത് .മറ്റെന്തെല്ലാം കൂട്ടിച്ചേര്‍ക്കാം .
പിറ്റേന്ന് എഴുതിയും വരച്ചും വന്നു.അന്ന് ക്ലാസ്സില്‍ നടന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു എന്നാണു അമ്മമാര്‍ പറഞ്ഞത് ... ഫലത്തില്‍ പുതിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട വായന മെട്ടീരിയാല്‍ കൂടി അത് മാറി..പിറ്റേ ദിനം ആഖ്യാനംതുടങ്ങിയത് ഈ സൃഷ്ടികളില്‍ നിന്നായിരുന്നു .....പ്രോസ്സസ്--
- മൂന്നു പേരുടെ അവതരണം ...
- ഗ്രൂപ്പില്‍ പങ്കു വയ്ക്കല്‍
- ഓരോ ഗ്രൂപ്പിനും ഡിസ്പ്ലേ ബോര്‍ഡില്‍ വയ്ക്കാന്‍ അവസരം ...
- ഈ കഥാപാത്രങ്ങളെ ചേര്‍ത്ത് ആഖ്യാന അവതരണം
- വായനാ സാമഗ്രികള്‍ നല്‍കുമ്പോള്‍ അതിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ ഉപയോഗിച്ച് കുട്ടിക്ക് പുതു കഥ എഴുതാം . കുട്ടിക്ക് ഇഷ്ടമുള്ള കഥാപാത്രം .(വായിച്ചു കേട്ട കഥയിലെ) ഏതെന്നും എന്ത് കൊണ്ടെന്നും പറയാന്‍ അവസരം ..
എങ്കില്‍ ഈ കഥാപാത്രത്തിന്റെ മറ്റൊരു കഥ പറയാമോ . എഴുതാമോ ...ചിത്രമാക്കാമോഅഭി ഗിരിഷ് .. ആനക്കുട്ടന്റെ ചിത്രം . തെനീച്ചക്കടി കൊള്ളുന്ന ......ആയി വന്നു.
അരുണും അരവിന്ദും പുതിയ കഥ എഴുതി.
.(.ആന യെ കണ്ടപ്പോള്‍ പേടി തോന്നി ... ഒടുവില്‍ആനക്ക് വാഴപ്പഴം വായില്‍ വച്ച് കൊടുത്തതും .. അതാണ് അരുണ്‍ എഴുതി വന്ന കഥ .
കഥയില്‍ രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട് ..അവരുടെ വര്‍ത്തമാനം ഉണ്ട് .അച്ഛന്‍ വരച്ചു കൊടുത്ത ചിത്രവും ഒപ്പമുണ്ട്)എല്ലാവര്ക്കും കൂടുതല്‍ ഇഷ്ടപ്പെട്ടത് ആന വെള്ളം കുടിക്കുന്ന പേജ്... പക്ഷെ.അനഘക്ക് ഇഷ്ടം പുലി തന്നെ ..
- മുതിര്‍ന്ന ക്ലാസുകളില്‍ ഡയറി എഴുതുവാനുണ്ട് ..ഇതിന്‍ തുടക്കമെന്നോണം പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയുള്ള വീട്ടു വിശേഷം എഴുതാം .ഒരു ദിനം ഒന്ന് മതി. അമ്മയ്ക്ക് കുട്ടിയെ സഹായിക്കാനാവും.
ഞാന്‍ കുട്ടികളോട് പറഞ്ഞു ..അമ്മുവിന്‍റെ വീട്ടില്‍ നാളെ ഒരു വിശേഷമുണ്ട് ...എന്‍റെ വീട്ടിലും ..നിങ്ങളുടെ വീട്ടിലോ / ഉണ്ട് ..നോക്കട്ടെ ...ചോദിക്കാം ..നെ പറയാം എന്നൊക്കെ മറുപടി . എങ്കില്‍ നാളെ ചിത്രം വരച്ചോ എഴുതിയോ വിശേഷം പറയാമെന്നു അവര്‍ ...ഒരാള്‍ ഒരെണ്ണം പോരെ...ഞാന്‍ചോദിച്ചു ,...മതി ...
പിറ്റേന്ന് രാവിലെ അവര്‍ എന്നെ കാത്തിരുന്നു ..വീട്ടു വിശേ ഷങ്ങള്‍ പങ്കു വയ്ക്കാന്‍ ..മിക്കവരും എഴുതി വന്നു ..രക്ഷിതാക്കളുടെ ആരോഗ്യപരമായ ഇടപെടല്‍ അവയില്ഞാന് കണ്ടു ..
അമ്മുവിന്‍റെ മുത്ത ശ്ശി വിശേഷമാണ് ആഖ്യാനമായി അവതരിപ്പിച്ചത് .
.ഞാനും പറഞ്ഞു ഒരു വിശേഷം ...
ആകെ പുത്തനുനര്‍വ്വ് ..ഇന്ന് വള്ളം ഉണ്ടാക്കി എണ്ണി എടുക്കണം ... വള്ളം വരച്ചു നിറം കൊടുത്തു ...ഓരോരുത്തരും ഉണ്ടാക്കിയത് ഒട്ടിച്ചു .ആസിയ കൊടുത്ത നിറങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി .combination contrast .. proportion ... വലിയ ചിത്രകാരന്മാര്‍ക്ക് തുല്യം ... അതും അവളുടെ നോട്ടു പുസ്തകത്തിന്‍ പേജ് ആയി മാറി .
- വായനാസാമഗ്രി നല്‍കുമ്പോള്‍ കഥ തുടരല്‍ പേജ് കൂടി ഉണ്ടെങ്കില്‍ കുട്ടിക്ക് സ്വന്തം ഭാവന ഉപയോഗിച്ച് മറ്റൊരു കഥ നിര്‍മ്മിക്കാം.രണ്ടോ മൂന്നോ വരികള്‍ മതിയാവും .
ആഖ്യാനം... കുട്ടികള്‍ കൊണ്ടുവന്ന ചിത്രത്തിലെ പ്രത്യേകതകള്‍ കൂടി ഉള്‍പ്പെടുത്തി ഞാന്‍ ആഖ്യാനം അവതരിപ്പിച്ചു ..
അമ്മുവിന്‍റെ ചുവന്ന പുള്ളികളുള്ള പുന്നാരക്കുട ...
അവളും തവള ച്ചാരും ഞണ്ടും ഒന്നിച്ചു കളിക്കാന്‍ തുടങ്ങി.. .
പെട്ടെന്ന് കാറ്റു വന്നു .. അവര്‍ പേടിച്ചു ...
അയ്യോ ... അമ്മു നിലവിളിച്ചു .എന്‍റെ കുട ..
.അമ്മുവിന്‍റെ കുടയ്ക്ക് എന്ത് പറ്റിക്കാണും?
അവളും തവള ച്ചാരും ഞണ്ടും ഒന്നിച്ചു കളിക്കാന്‍ തുടങ്ങി..
പെട്ടെന്ന് കാറ്റു വന്നു .. അവര്‍ പേടിച്ചു ...
അയ്യോ ... അമ്മു നിലവിളിച്ചു .എന്‍റെ കുട ..
.അമ്മുവിന്‍റെ കുടയ്ക്ക് എന്ത് പറ്റിക്കാണും?
കുട്ടികള്‍ക്ക് പറയാന്‍ അവസരം .. 5 പേര്‍ വീതം ഗ്രൂപ്പകുന്നു ..
ഗ്രൂപ്പില്‍ പ്രവചനങ്ങള്‍ എഴുത്ത് ... അവതരണം
ഗ്രൂപ്പില്‍ പ്രവചനങ്ങള്‍ എഴുത്ത് ... അവതരണം
ഞാന്‍ മുന്‍കൂട്ടി തയാരക്കിയ വായനാ സാമഗ്രി നല്‍കി... (അമ്മുവിന്റെ കുട എന്ന വായനാസാമഗ്രി..) അവര്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്തി .[ ഫോട്ടോ കോപ്പി എല്ലാവര്‍ക്കും കൊടുത്തു .]
തുടര്‍ന്നു ടീച്ചര്‍ വേര്‍ഷന്‍ ഉള്‍പ്പെടുത്തിയ ഓരോ പേജ് നല് കി ... കുടയെടുക്കാനായി അമ്മു കൈ നീട്ടി ... പെട്ടെന്ന് ...
.കഥ തുടരാനുള്ള സന്ദര്ഭാമോരുക് കിയിരുന്നു ..
.അതു വീട്ടില്‍ വച്ചു എഴുതാം
അമ്മമാര്‍ക്കും കുട്ടിയെ സഹായിക്കാം ...
ആഖ്യാന ഭാഗമാണ് ആദ്യം കഥാ രൂപേനെ നല്‍കിയിരുന്നത്
വയമ്പ് ..രീതിയാണ് വായനാസാമഗ്രി ക്കായി തെരഞ്ഞെടുത്തത് .. ഓരോ വാക്ക് ..വരി എന്നിവയോക്കെയെ കുട്ടികള്‍ എഴുതിയുള്ളൂ ..വായിക്കാന്‍ കഥ എഴുതിക്കൊടുത്ത്തപ്പോള്‍ തന്നെ ഒരു പേജ് കൂടി തയാറാക്കിയിരുന്നു ... അതില്‍ ആഖ്യാനത്തിന്‍ ഒരു ചെറിയ ഭാഗം ചേര്‍ത്തിരുന്നു ..അമ്മ അത് പറയുമ്പോള്‍ .കുട്ടിക്ക് തുടര്‍ക്കഥ അവളുടെ ഭാവനയില്‍ വിരിയിക്കാന്‍ കഴിയും കുട്ടി .. പറയുന്നത് അമ്മയ്ക്ക് എഴുതി നല്‍കാം.അതു വീട്ടില്‍ വച്ചു എഴുതാം
അമ്മമാര്‍ക്കും കുട്ടിയെ സഹായിക്കാം ...
ആഖ്യാന ഭാഗമാണ് ആദ്യം കഥാ രൂപേനെ നല്‍കിയിരുന്നത്
7. ബിഗ് പിക്ചര്‍
- ബിഗ് പിക്ചര്‍ ആവിഷ്ക്കരിക്കാനുള്ള നിര്‍ദേശം കുട്ടികള്‍ക്ക് നല്‍കാം അവര്‍ വരച്ചു കൊണ്ട് വരുന്ന ചിത്രങ്ങള്‍ അവതരിപ്പിച്ചു ഇഷ്ടമുള്ളതും അനുയോജ്യമായതും തെരഞ്ഞെടുക്കാം
നാളെ വലിയ കാന്‍വാസില്‍ വെക്കാന്‍ ഈ കഥയുമായി ബന്ധപ്പെട്ട ചിത്രം വരച്ചു വരാമോ എന്നു ചോദിച്ചു ... കൂട്ടുകാര്‍ ..മഞ്ഞക്കിളി ..ഞണ്ട് .. തവള ... അവര്‍ എന്തോ പറയുന്നുണ്ട് ... എന്താവും ...ടീച്ചറിനെ സഹായിക്കലാണ് ..അവര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തു .
രാവിലെ കുട്ടികക്ക് എന്തുല്സാഹം ... ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ കാന്‍വാസ് ഒരുക്കാന്‍ തുടങ്ങിയിരുന്നു
.ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..
തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട് ഫോളിയോ ആകും
8. ആഖ്യാനത്തില്‍ കൂട്ടി ചേര്‍ക്കലുകള്‍.ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..
തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട് ഫോളിയോ ആകും
- ആഖ്യാനത്തില്‍ കൂട്ടി ചേര്‍ക്കലുകള്‍ നടത്തി കൂടുതല്‍ വ്യവഹാര രൂപങ്ങള്‍ എഴുതാന്‍ അവസരം നല്‍കണം
- വ്യവഹാര രൂപങ്ങളുടെ എണ്ണം കുറവായതിനാല്‍ .. ആഖ്യാനം വികസിപ്പിച്ചു . കഥാപാത്രങ്ങളെ കൂട്ടി ചേര്‍ത്ത് കുട്ടിക്ക് കൂടുതല്‍ എഴുതാനുള്ള അവസരം നല്‍കി
മഴനടത്തം കഴിഞ്ഞപ്പോള്‍..
അമ്മമാര്‍ മക്കളെ വിളിക്കാന്‍ എത്തി...
അവര്‍ കൌത്കത്ത്തോടെ ക്ലാസ്റൂം നോക്കി .
ചിത്രങ്ങളും എഴുത്തും നോക്കി ..
അമ്മമാര്‍ മക്കളെ വിളിക്കാന്‍ എത്തി...
അവര്‍ കൌത്കത്ത്തോടെ ക്ലാസ്റൂം നോക്കി .
ചിത്രങ്ങളും എഴുത്തും നോക്കി ..
ഞാന്‍ ചോദിച്ച ..എന്തൊക്കെ വിശേഷം?
അപ്പോള്‍ മനസ്സിലായി ന്നലെ കഥ എഴുതിയത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു അത് ഫലം ചെയ്തു. ..
നോട്ടു പുസ്തകത്തിന്‍ വളര്‍ച്ച.. ആര്‍ക്കും അമിത ഭാരം നല്‍കാതെ...അപ്പോള്‍ മനസ്സിലായി ന്നലെ കഥ എഴുതിയത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു അത് ഫലം ചെയ്തു. ..
ചിന്തക്ക് വക നല്‍കി യുള്ളത് .
- ഇപ്പോള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ബുക്കുകള്‍ കുട്ടിയെ പരിഗണിക്കുന്നതല്ല ..... ആകര്‍ഷകമായ ലേ-ഔട്ട് ...സ്ടിക്കരുകള്‍ ഇവ നല്‍കി ആകര്ഷകമാക്കണം
- വിരലുകള്‍ സ്വതന്ത്രമാകും വണ്ണം വലിയപേപ്പറില്‍ ഉള്ള ബുക്ക് നല്‍കണം അത് കുട്ടിയുടെ ശേഖരണ പുസ്തകവുമാണ് .
- കുട്ടിയുടെ ഉയര്‍ന്ന പഠനത്തെളിവായി നോട്ട് പുസ്തകം ( പോര്‍ട്ട് ഫോളിയോ) നില നില്‍ക്കുന്നു
- ക്ലാസ് റൂം പ്രക്രിയയിലൂടെ ശിശുസൌഹൃദ നോട്ടു പുസ്തകം രൂപപ്പെടുത്തുക..
- കുട്ടി അധ്യാപിക രക്ഷിതാവ് -ഇവര്‍ക്കിടയില്‍ കണ്ണിയാകാനുള്ള ഇടം നിലനിര്‍ത്തുക .സമീപനത്തില്‍ കൂടുതല്‍ തെളിച്ചം സമൂഹത്ത്തിനുണ്ടാകും വിധം ക്ലാസ് പി.ടി.എ യില്‍ പ്രയോജനപ്പെടുത്തുക
- വളരുന്ന പുസ്തകമാക്കിക്കൂടി മാറ്റാനുള്ള പ്രക്രിയകള്‍ ഇണക്കി ചേര്‍ക്കുക
കുട്ടിയുടെ നോട്ടു പുസ്തകം പഠന ത്തെളിവായി നില നില്‍ക്കണമെങ്കില്‍ ഒന്നാം ക്ലാസിലെ ഭാഷാ ക്ലാസില്‍ -ക്ലാസ്റൂം പ്രക്രിയയില്‍ എന്തെല്ലാം ശ്രദ്ധിക്കണം- എന്ന അന്വേഷണം നടത്തിയത് ജി. എല്‍ .പി എസ് പേരുമലയില്‍ . 14 -7 -11 മുതല്‍ 27 -6 -11 വരെ.
- ആകെ കുട്ടികള്‍ --30
- ക്ലാസ് ടീച്ചര്‍ ---ശ്രീമതി -മായ ഒപ്പം ഉണ്ടായിരുന്നു.
-ബിന്ദു.വി .എസ്
ആറ്റിങ്ങല്‍ ബിആര്‍ സി
---
=
ആറ്റിങ്ങല്‍ ബിആര്‍ സി
---
=
നന്നായിട്ടുണ്ട് ബിന്ദു !! ആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDelete