Pages

Monday, August 8, 2011

യഥാര്‍ഥത്തില്‍ നമ്മുടെ അധ്യാപകര്‍ ആവശ്യപ്പെടുന്ന സഹായമെന്താണ്?

പരിശീലകരും കളരിയും വിമര്‍ശിക്കപ്പെടുന്നു -2

സുജനിക പറയുന്നു :-
നമ്മുടെ അധ്യാപകര്‍ മുഴുവന്‍ ബഹിഷ്കരണക്കാരും ദുഷ്ടചിന്തകള്‍ താലോലിക്കുന്നവരും ആണെന്ന് പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഈനല്ലമാഷമ്മാരെ പ്രതിയെങ്കിലും എന്താണു അവര്‍ ആവശ്യപ്പെടുന്നത്? ഈ ചര്‍ച്ച ഇനിയെങ്കിലും ആരംഭിക്കേണ്ടതല്ലേ
ജോലിസ്ഥിരത, അവകാശങ്ങള്‍, സമയാസമയം കിട്ടേണ്ട ആനുകൂല്യങ്ങള്‍ എന്നീ സ്ഥിരം സംഗതികള്‍ നോക്കാന്‍ അവര്‍ക്ക് സംഘടനകളുണ്ട്.  
എന്നാല്‍ ഒരു സംഘടനയും അധികം ഇടപെടാത്തഅക്കാദമിക്ക്മേഖലമാത്രം മുന്‍ നിര്‍ത്തി ആലോചിക്കുമ്പോഴോ? നമ്മുടെ അധ്യാപകര്‍ എന്തു സഹായമാണ് ഈ ട്രൈനര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?
( ഇവിടെ ചര്‍ച്ചകളരിയുമായി ബന്ധപ്പെടുത്തി മാത്രമാക്കിയാല്‍)
കളരിയുടെ ലക്ഷ്യങ്ങള്‍ ഇങ്ങനെയാണ്: (Ref:ചൂണ്ടുവിരല്‍)
  • · കൃത്യമായ ആസൂത്രണത്തോടെ ക്ലാസ് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ വ്യക്തത നേടുക
  • · വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
  • · കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക
  • · മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
  • · നിരന്തര വിലയിരുത്തലിന്റെ പ്രായോഗിക തലം കളരി വിദ്യാലയങ്ങളെ പരിചയപ്പെടുത്തുക
  • · കളരിയിലെ മികച്ച അനുഭവങ്ങള്‍ ഇതര വിദ്യാലയങ്ങള്‍ക്കു പകരുക

ഈ സങ്കല്‍‌പ്പങ്ങള്‍ നല്ലതു തന്നെ. പക്ഷെ, ഇതാണോ അധ്യാപകന്‍ ആവശ്യപ്പെടുന്ന സഹായം? ഓരോന്നായി നോക്കാം.
1. കൃത്യമായ ആസൂത്രണത്തോടെ …….വ്യക്തത നേടുക.

  • ഒരു 5 വര്‍ഷമെങ്കിലും സര്‍വീസുള്ള ഒരാള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ച പരിശീലനങ്ങളും അനുഭവങ്ങളും അത്ര കുറവാണെന്നാണോ ഇപ്പോള്‍ പറയുന്നത്. വാര്‍ഷികാസൂത്രണം, സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം എന്നീ വിഷയങ്ങളില്‍ ഡസന്‍ കണക്കിന്ന് പരിശീലനം നടന്നില്ലേ? അതിലൊക്കെ അസ്സലായി പങ്കെടുത്ത ആളുകളല്ലേ ? പരിശീലനങ്ങള്‍ , ക്ലസ്റ്ററുകള്‍, സ്കൂള്‍ SRG കള്‍, ഇവയിലൂടൊക്കെ കടന്നുപോയില്ലേ? അതും എത്രവട്ടം? ഇനിയും വ്യക്തത വന്നില്ലേ?
  • അപ്പോള്‍ പ്രശ്നം ഇനിയും ഈ വിഷയത്തിലുണ്ടാവേണ്ട വ്യക്തത എന്നത് അധ്യാപകന്റെ ആവശ്യമല്ല. ക്ലാസ്രൂം സാഹചര്യം പരിചയമില്ലാത്തവിദഗ്ദ്ധരുടെസാങ്കല്‍പ്പികമായ ആവശ്യമാണ് എന്നു കരുതേണ്ടിവരുമോ?
  • കൃത്യമായ ആസൂത്രണം (പരിശീലനം, ക്ലസ്റ്റര്‍, ഹാന്റ്ബുക്ക്വഴി ശരിയായി ലഭിച്ചത്) ക്ലാസില്‍ നടപ്പാക്കാനാവുന്നില്ല എന്നതാണ് അധ്യാപകന്‍ നേരിടുന്ന പ്രാഥമികമായ പ്രശ്നം. എല്ലാ അധ്യാപകരും പറയുന്നപോലെ പഠിപ്പിക്കാന്‍ മാത്രം സമയം ഇല്ല എന്നതാണ് യഥാര്‍ഥ പ്രശ്നം. (ഈ ടീച്ചര്‍മാര്‍ക്കെന്താ പണി എന്ന ഖണ്ഡം നോക്കുക) മറ്റെല്ലാം മറന്ന് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്നതിലെ ആഹ്ലാദം നമുക്കിവര്‍ക്ക് കൊടുക്കാനെന്താ പോംവഴി?

പോവഴി
  • സ്കൂള്‍ / ക്ലാസ്രൂം സാഹചര്യത്തിന്നനുസരിച്ച് ആസൂത്രണം നിര്‍വഹിക്കലാണോ? (അല്ല)
  • ശരിയായ ആസൂത്രണം (പരിശീലനം, ക്ലസ്റ്റര്‍, ഹാന്റ്ബുക്ക്വഴി ശരിയായി ലഭിച്ചത്) പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമായ ക്ലാസ് സാഹചര്യം ഉണ്ടാക്കലാണോ? (അപ്രായോഗികം: കാരണം സമയബന്ധിതമായി പാഠം തീര്‍ത്തില്ലെങ്കില്‍ ചോദിക്കാന്‍ ഒരുപാടാളുകള്‍ ഉണ്ട്)

  • ഇവിടെ കളരിക്ക് എന്തു ചെയ്യാന്‍ കഴിയും? ഇനി കളരി ഒന്നും പ്രത്യേകമായി ചെയ്യുന്നില്ലെങ്കിലും ഓരോ സ്ഥാപനവും സ്വയം വഴികള്‍ കണ്ടെത്തുന്നും ഉണ്ടല്ലോ. സ്വയം പര്യാപ്തത നിസ്സാരവുമല്ലല്ലോ
  • --------------------------------------------------------------------------------------------
(ചൂണ്ടുവിരല്‍  പ്രതികരണം ഇവിടെ തന്നെ നല്‍കുന്നതാവും ഉചിതം .
കൃത്യമായ ആസൂത്രണം എന്നാല്‍ സംഗ്രാസൂത്രണം,വാര്ഷികാസൂത്രണം,ദൈനംടിനാസൂത്രണം എന്നിങ്ങനെ കേട്ടും കണ്ടും ചെയ്തും പരിച്ചയിച്ചവ തന്നെ ആണെന്ന് മാഷ്‌ വ്യാഖ്യാനിച്ചു
കളരിക്ക് ഉപലക്ഷ്യങ്ങള്‍ ഉണ്ട്. അവ നേടുന്നതിനു സഹായകമായ സൂക്ഷ്മാസൂത്രണം ആണ് നടക്കുക.എന്താണ് സൂക്ഷ്മാസൂത്രണം എന്ന് ഹൈസ്കൂളില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. അവിടെ നടക്കുന്നില്ല  എന്നത് കൊണ്ട്  പ്രൈമറിയില്‍ വേണ്ട എന്ന് പറയാമോ.?
നല്ല അക്കാദമിക ആസൂത്രണ വൈഭവം എല്ലാ അധ്യാപകരും ആര്‍ജിച്ചു കഴിഞ്ഞു എന്നാണു മാഷ്‌ പറയുന്നത്. അത് എത്രമാത്രം സത്യത്തോട് അടുത്ത് നില്‍ക്കുന്നു. മറ്റെല്ലാം മറന്നു എല്ലാ കുട്ടികളെയും നന്നായി പഠിപ്പിക്കുന്നതിന്റെ ആഹ്ലാദം പകരുക എന്ന ദൌത്യം ഏറ്റെടുക്കുമെങ്കില്‍  പരിശീലകരെ അതിനു അനുവദിച്ചുകൂടെ.

എന്ന പോസ്റ്റ്‌ കൂടി വായിക്കുക)
-----------------------------------------------------------------------------------------------------

 സുജനിക തുടരുന്നു.
2. വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
  • ഇതിനുവേണ്ട അധിക സഹായം ചെയ്യേണ്ടത് ടീച്ചര്‍ക്കാണോ? അതോ ചുമതലക്കാരനായ ഹെഡ്മാസ്റ്റര്‍, മാനേജര്‍, സര്‍ക്കാര്‍ അധികാരികള്‍ എന്നിവര്‍ക്കോ? പി.ടി.എ ക്കോ? ഇവരെയൊക്കെ ഉദ്ദേശിച്ച് എന്തു പരിശീലനമാണ് നിലവില്‍ ഉള്ളത്?എന്തു മോണിറ്ററിങ്ങ് സംവിധാനം ഉണ്ട്?( ഉംറിപ്പോര്‍ട്ട് ചോദിക്കല്‍ മറക്കുന്നില്ല)
  • ഇനി ടീച്ചറുടെ സംഭാവനയും വേണമെന്നാണെങ്കില്‍ അതു ക്ലാസ്മുറിയില്‍ വെച്ചാണോ? കേരളത്തില്‍ എത്ര അധ്യാപകര്‍ തങ്ങള്‍ക്ക് ഈ രംഗത്ത് സഹായം വേണമെന്ന് അനൌപചാരികമായെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ട് എന്നു ആര്‍ക്കെങ്കിലും പറയാമോ?
  • അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സമഗ്രവികസനം നടക്കുന്നത് കളരി സഹായം കൊണ്ടാണോ?
  • അതായത് കളരിയുടെ ലക്ഷ്യവും അധ്യാപകന്റെ സഹായവാശ്യവുമായി വലിയ ബന്ധമില്ല.
(ചൂണ്ടുവിരലിന്റെ പ്രതികരണം
ഈ അവധിക്കാലത്ത്‌ രണ്ടു ദിവസം സമഗ്ര വിദ്യാലയ വികസനം ആണ് ചര്‍ച്ച ചെയ്തത്.
അത് സുജനിക അന്വേഷിച്ചില്ല
എന്തൊക്കെ ആയിരുന്നു അതില്‍ ഉള്‍പ്പെട്ടത്
  1. വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ സ്കൂള്‍ എങ്ങനെ മാറണം
  2. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു വിദ്യാലയമായി മാറാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം
  3. ശിശു സൌഹൃദ /പഠന സൌഹൃദ ക്ലാസ് സ്കൂള്‍ അന്തരീക്ഷം ഒരുക്കാന്‍ ഏറ്റെടുക്കാവുന്ന കര്‍മപരിപാടികള്‍
  4. പെണ്‍കുട്ടികളുടെ ശാക്തീകരണം ലെക്ഷ്യം വെച്ചുള്ള പ്രവര്ത്തങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രസക്തി 
  5. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പരിഗണന
  6. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ സ്കൂള്‍ കാച്ച്മെന്റ്റ്    ഏരിയയില്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാവുന്ന സമീപനം
  7. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള അനുരൂപീകരണം ഭൌതികാന്തരീക്ഷത്ത്തിലും പഠനാനുഭാവങ്ങളിലും.   
  8. രക്ഷാകര്തൃ  ശാക്തീകരണം വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ സാധ്യതകള്‍ 
  9. സ്കൂള്‍ റിസോഴ്സ് ഗ്രൂപിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍.
  •  ഇവയൊക്കെ ആണോ മാഷ്‌ മനസ്സില്‍ കണ്ടത് .അവധിക്കാലത്ത്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അധ്യാപകര്‍ പറഞ്ഞത് ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം പ്രവര്‍ത്തനം നടക്കെണ്ടാതുന്ടെന്നാണ് സ്കൂളുകള്‍ കരടു പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുകയും ചെയ്തു,അത് മുന്നോട്ടു പോകേണ്ടേ ?
  •  
  • അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സമഗ്രവികസനം നടക്കുന്നത് കളരി സഹായം കൊണ്ടാണോ?എന്ന് സുജനിക ചോദിക്കുമ്പോള്‍  ഞാന്‍ ഞെട്ടിപ്പോയി. എത്ര വേഗമാണ് അത്തരം സ്കൂളുകളില്‍ സമഗ്ര വികസനം നടക്കുന്നുവെന്നു സ്ഥാപിച്ചത്. ഏതു പുരോഗമനകാരിയും ഉള്ളിന്റെ ഉള്ളില്‍ ഈ സ്കൂളുകളെ കുറിച്ച് വര്‍ണാഭമായ ഒരു സങ്കല്പം താലോലിക്കുന്നുന്ടോ? സുജനിക പറയാതെ പറഞ്ഞെതെന്താണ് എന്ന് മനസ്സിലായി. ഈ ചിന്തയുടെ തുടര്‍ച്ചയായി അതായത് കളരിയുടെ ലക്ഷ്യവും അധ്യാപകന്റെ സഹായവാശ്യവുമായി വലിയ ബന്ധമില്ല. എന്ന് സുജനിക സാമന്യവത്കരിചു.)
  •    
  •  
സുജനികയുടെ നിരീക്ഷണം
    3. 
     കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക

    • ഇതു ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍, ട്രൈനര്‍മാര്‍. OSSകാര്‍ തുടങ്ങിയവരുടെ ആവശ്യമാണ്. അധ്യാപകന്റെ സഹായാഭ്യര്‍ഥനയോ അടിയന്തിര ആവശ്യമോ അല്ല എന്നാര്‍ക്കും മനസ്സിലാക്കാം.
     ചൂണ്ടുവിരല്‍  പ്രതികരണം ഇവിടെ
    അടുത്ത ക്ലസ്ടരില്‍ ആദ്യ പ്രവര്‍ത്തനം അനുഭവം പങ്കിടല്‍ ആണ്.എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.?
    ഗവേഷകയായ അധ്യാപിക തന്റെ ക്ലാസ്സില്‍ നടത്തിയ അക്കാദമിക പ്രവര്ത്തനാനുഭവങ്ങള്‍ പങ്കിടുകയാണ്.ചില നേട്ടങ്ങള്‍.അതിനു മറ്റുള്ളവര്‍ക്ക് വഴികാട്ടാന്‍ ഉപകരിക്കും.ചിലപ്രശ്നങ്ങള്‍ അതിനു മറ്റുള്ളവര്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയും
    സ്വയം വളര്‍ച്ചയുടെ പാതയില്‍ ഇവ പ്രധാനം.
     കളരി നടന്ന സ്കൂളുകളിലെ അധ്യാപകര്‍ കൂടുതല്‍ തെളിച്ചം നേടിയാല്‍ അത് പങ്കിടുന്നത് തുടര്പരിശീലനങ്ങളില്‍ ഗുണം ചെയ്യും.  ക്ലാസിലെ എല്ലാ കുട്ടികളെയും മുന്നോട്ടു കൊണ്ടുവരാന്‍ ആയി എന്ന് അനുഭവം ഉണ്ടാക്കുക അധ്യാപകന്റെ ആവശ്യമല്ലെന്നു വിധി എഴുതുമ്പോള്‍ അല്പം ആലോചന വേണമായിരുന്നു. ഈ പോസ്റ്റ്‌ കൂടി വായിക്കൂ .അധ്യാപകരുടെ അഭിപ്രായം എങ്ങനെ എന്ന് നോക്കാന്‍ ഇവിടെ ക്ലിക്ക്
    സുജനികയുടെ നിരീക്ഷണം തുടരുന്നു.
    4. മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
    • എന്താണ് നിലവില്‍ സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ദൃഷ്ടിയില്‍ മികവ്?ഏതെങ്കിലും ഒരു സാമൂഹ്യപ്രശ്നത്തിന്ന് ശ്രമകരമായ പഠനത്തിലൂടെ പരിഹാരം കണ്ടെത്തലോ? മികവാര്‍ന്ന ഒരു ശിശുസൌഹൃദ സ്കൂള്‍ രൂപകല്‍‌പ്പനചെയ്ത് പ്രാവത്തികമാക്കുന്നതോ? അത്യുല്‍കൃഷ്ടമായ ഒരു സ്കൂള്‍ മാസിക തയ്യാറാക്കുന്നതോ? എല്ലാ ക്ലാസിലും ലൈബ്രറി സ്ഥാപിക്കുന്നതോ?
    • ഇതെല്ലാം നല്ലതുതന്നെ. പക്ഷെ, മികവ് എന്ന് സമൂഹം, സര്‍ക്കാര്‍ കാണുന്നത് പൊതുപരീക്ഷയില്‍ നൂറുശതമാനം A+. നൂറുമേനി വിജയം. നൂറുമേനി വിജയം നേടിയവരെ സംസ്ഥാനം അനുമോദിക്കും. നേരത്തെ കാണിച്ച മികവുകള്‍ നേടിയവരെ അനുമോദിക്കും. പക്ഷെ, പൊതുപരീക്ഷയില്‍ റിസല്‍ട്ടില്ലെങ്കില്‍ കാര്യം വേറെ.
    • അധ്യാപകന്‍ ആവശ്യപ്പെടുന്ന സംഗതി ഈ മികവിലേക്കെത്തിക്കാനുള്ള OSS ആണ്. അതിന്ന് ഒരു കളരിയും വേണ്ട. പരീക്ഷക്ക് തയ്യാറാക്കിയാല്‍ മതി. അതു ഒരു കളരിയുടേയും സഹായമില്ലാതെ നമ്മുടെ നൂറുമേനിക്കാര്‍ നിറവേറ്റുന്നുമുണ്ട്.
    മികവിലേക്ക് എത്തിക്കാനുള്ള ഓ എസ് എസ് ആണ് വേണ്ടതെന്നു സുജനിക പറയുന്നു. പറച്ചിലില്‍ വൈരുധ്യം ഉണ്ട്. കളരി ഓ എസ് എസ് തന്നെയാണ് എന്ന് മനസ്സിലാക്കിയില്ല. മറ്റൊന്ന് പരിശീലകരെ ആകെ ചീത്ത പറഞ്ഞ മാഷ്‌ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നു ഓ എസ് എസ് (തല്‍സമയ സ്കൂള്‍ ക്ലാസ് പിന്തുണ )
    മികവിനെ കുറിച്ചും ചില ധാരണകള്‍ വേണം.  ആലോചന നല്ലത് .കഴിഞ്ഞ വര്ഷം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സ്കൂളുകളില്‍ പലതും പല ഷോ കാണിച്ചവര്‍.അക്കാദമിക നിലവാരത്തിനു വേണ്ടിയുള്ള ഒരു ശ്രമവും നടത്താത്ത നിരവധിപ്പേര്‍ .കൃഷിയും ,മരം നടീലും ഒക്കെ ചെയ്യും ക്ലാസില്‍ നന്നായി പഠിപ്പിക്കില്ല. മികവു എങ്ങനെയും  നൂറുമേനി ഉണ്ടാക്കല്‍ അല്ല.
    എല്ലാ കുട്ടികള്‍ക്കും നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയുള്ള ബഹുവിധ അന്വേഷണങ്ങള്‍ നടക്കണം
    കണ്ടെത്തണം.
     പരീക്ഷയ്ക്ക് തയ്യാറാക്കല്‍ -അതാണ്‌ മികവു എന്ന് സുജനിക പറഞ്ഞുകൂടായ്ടിരുന്നു.
    പരീക്ഷ -അതിന്റെ ഇന്നത്തെ സ്ഥാനം നിരാകരിക്കുന്നുമില്ല. എങ്കിലും..
    -------------------------------------------------------------------------------------

    സുജനിക ഉപസംഹരിക്കുന്നത്‌ ഇങ്ങനെ
    ചുരുക്കത്തില്‍ അധ്യാപകര്‍ക്കാവശ്യമുള്ള / അത്യാവശ്യമുള്ള സഹായങ്ങളുമായി സ്കൂള്‍ പരിശോധനക്ക് ചെന്നുനോക്കൂ; കാര്യങ്ങളില്‍ നല്ല മാറ്റമുണ്ടാകും. കളരിക്ക് അകത്ത് അധ്യാപകനെ നിര്‍ത്തണം; അതു ചെയ്യാനായില്ലെങ്കില്‍ അധ്യാപകന്‍ കളരിക്ക് പുറത്തേക്ക് ചാടും. എതിര്‍ക്കും.

    ചൂണ്ടുവിരല്‍  ചോദിക്കുന്നു.
    പ്രിയ മാഷ്‌ ,
     അധ്യാപകര്‍ക്ക് ആവശ്യമുള്ള സഹായം കൊടുക്കണം എന്ന് പറയുമ്പോള്‍  അത് എങ്ങനെയും പരീക്ഷയില്‍ നൂറുമേനി നേടാനുള്ള സഹായം,
    അണ്‍ എയ്ഡഡ്സ്കൂളുകള്‍ പോലെ ആകാനുള്ള സഹായം,ഇതൊക്കെ ആണോ അങ്ങ് ഉദ്ദേശിക്കുന്നത്.എങ്കില്‍ അതിനു കളരി വേണ്ട .
    • സര്ഗാതമാകമായ ഇടപെടലുകള്‍ നടന്നാലേ വിദ്യാഭ്യാസ രംഗം ചലനാത്മകമാകൂ. അവ പ്രോല്സാഹിപ്പിക്കപ്പെടനം
    • അതിനു കണ്ണടച്ച് സിന്ദാബാദ് വിളിക്കേണ്ട .
    • വിമര്‍ശിക്കണം 
    • തെറ്റുകള്‍ പോരായ്മകള്‍ ഒക്കെ ചൂണ്ടിക്കാട്ടാം
    • മുന്നോട്ടു പോകാനുള്ള സ്കൂളുകളുടെ സംവിധാനത്തിന്റെ ശ്രമങ്ങളെ നേര്‍വഴിക്കാക്കാം.
    • ആ ഉദ്ദേശ്യത്തോടെ ആകും സുജനിക കുറിച്ചത് ഫലത്തില്‍ മറിച്ചായി പോയി എന്ന് വിലയിരുത്താന്‍ അനുവദിക്കുക.
    • വിമര്‍ശനങ്ങള്‍ നല്ലതാണ്.അതിനാല്‍ വിയോജിപ്പുകളെ മാനിക്കുന്നു
    • പക്ഷെ വെളിച്ചം കൂടി തെളിയിക്കണം. അത് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തരുത്‌. 
    •     ഒരു വാര്‍ത്ത കൂടി  ചേര്‍ത്ത് വെയ്ക്കുന്നു. കാര്യങ്ങളുടെ പോക്കേ..
    • ---------------- ----------------------------------------------------------------------------
     ക്ലസ്റ്റര്‍ പരിശീലനം അവസാനിപ്പിക്കണം -കെ.പി.എസ്.ടി.യു.
     07 Aug 2011

    കോഴിക്കോട്: പ്രഹസനമായി മാറിയ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.യു. അക്കാദമിക് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

    പാഠപുസ്തകങ്ങളും പഠനസമീപനങ്ങളും മാറിയെങ്കിലും അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നില്ല. വിദഗ്ധരായ സ്ഥിരം ട്രെയിനര്‍മാരെ വെച്ച് ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണം -യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ 'ഇന്ത്യയെ കണ്ടെത്തല്‍' മെഗാ ക്വിസ്‌നടത്താന്‍ യോഗം തീരുമാനിച്ചു.

    കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പി.യു. വിത്സണ്‍ അധ്യക്ഷനായിരുന്നു.

    2 comments:

    1. അഞ്ചാണ്ടുമുന്പ് പണിയൊന്നുമില്ലാതെ ബി .ആര്‍.സി കളിലിരുന്നു കൂണുപിടിച്ച ട്രെയിനെര്‍മാരെ പടിപടിയായി അകാദേമിക മികവിലേക്ക് നയിച്ചുകൊണ്ട് ദിശാബോധമുള്ള വഴികാട്ടികള്ക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ നേര്കാഴ്ചയാണ് ഈ അങ്കത്തട്ടില്‍ കണ്ടത് .

      ReplyDelete
    2. premjith said...

      അധ്യാപക പരിശീലകര്‍ക്കിടയില്‍ കള്ളപണിക്കാര്‍ തീര്‍ച്ചയായും കാണും .എന്നാല്‍ എല്ലാപേരെയും അങ്ങനെ കാണുന്നത് ശരിയല്ല .ഉഴപ്പുന്നവര്‍ ഈ പരിപാടിക്ക് യോഗ്യരല്ല .നന്നായി നിരന്തരം പഠിക്കാനും പറയുന്ന സിദ്ധാന്തങ്ങള്‍ ക്ലാസ്സ്മുറിയില്‍ പ്രയോഗിച്ചു നോക്കാനും കഴിയുന്നവനാകണം പരിശീലകന്‍ . സ്വന്തം സംവിധാനത്തെ ഒറു കൊടുക്കുന്നവന്‍ നല്ല അധ്യാപകന്‍ പോലുമല്ല .കളരി നല്ല അധ്യാപക പരിശീലകരെ വാര്‍ത്തെടുക്കാനുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നു .അത് എവിടെയെങ്കിലും പാളിപ്പോയിട്ടുന്ടെങ്കില്‍ കാരണംമാണ് തിരക്കേണ്ടത്. ഞങളുടെ ബി ആര്‍ സി യില്‍ കളരിയുടെ ഭാഗമായി നല്ല ആസൂത്രണം നടന്നു മോനിട്ടരിങ്ങും ഫലപ്രദമായിരുന്നു .ബാലരാമപുരം എ ഈ ഓ കളരി വിധ്യലയങ്ങളിലെല്ലാം ഒന്നില്‍ കുടുതല്‍ പ്രാവശ്യം സന്നര്‍ശിച്ചു . കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടും സംവദിച്ചു .ലഭിച്ച മികവുകളും പരിമിതികളും h m മീറ്റിങ്ങിലും സെമിനാറിലും പങ്കു വച്ചു . ബി പി ഓ യും കളരി സ്കൂളിലെ ഹെട്മാസ്ടരും ഇത്തരത്തില്‍ പങ്കെടുത്തു . പിഴവുകള്‍ അടച്ചുള്ള പ്രവര്‍ത്തന പരിപാടിയുണ്ടെങ്കില്‍ എന്തും വിജയിക്കും. . ഞങ്ങള്ക് നല്ല അധ്യാപകരാകാനുള്ള അനുഭവങ്ങളാണ് കളരി സമ്മാനിച്ചത് . സമൂഹതിലെ പുഴിക്കുത്തുകള്‍ അധ്യാപകനെ ബാധിക്കുമ്പോള്‍ ഉള്ള ചിലടത്തെ അനുഭവങ്ങളാണ് ശ്രീ രാമനുണ്ണി സാര്‍ ചൂണ്ടിക്കാട്ടിയത് ....
      8/07/2011

      ReplyDelete

    പ്രതികരിച്ചതിനു നന്ദി