Pages

Sunday, September 11, 2011

ഗ്രാഫിക് ന്യൂസ്+സെപ്തംബര്‍ 11 -സന്ദേശം

 
 ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് സംബന്ധിച്ച കുറിപ്പുകള്‍ തുടരുകയാണ് . പുതിയ വായനക്കാര്‍ മുന്‍ ലക്കങ്ങള്‍ വായിക്കുമല്ലോ
ഇന്ന് പത്ര വാര്‍ത്തകളുടെ ലോകത്തെ ദൃശ്യാനുഭവ ഇനം എന്ന നിലയില്‍ ഉള്ള ഗ്രാഫിക് ന്യൂസുകള്‍ ആണ് പരിചയപ്പെടുത്തുന്നത്
വാര്‍ത്താ ചിത്രീകരണം-ഗ്രാഫിക് ന്യൂസ് -ഇന്ന് പത്രങ്ങള്‍ വളരെ ഫലപ്രദം ആയി ഉപയോഗിക്കുന്നു
ആ സങ്കേതം സ്കൂളുകളിലും ഉപയോഗിക്കാം
സംഭവങ്ങളെ ഫോട്ടോയുടെയും  വരച്ച ചിത്രങ്ങളുടെയും മറ്റു ചിത്രീകരണസാധ്യതകളുടെയും ലഘു കുറിപ്പുകളുടെയും  സഹായത്തോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്
സ്കൂളുകളില്‍ കുട്ടികള്‍ പലവിധ വാര്‍ത്തകള്‍ തയ്യാറാക്കേണ്ടതുണ്ടല്ലോ    .ഇതു പരിചയപ്പെടുത്താം
കഥകളില്‍ നിന്നും വാര്‍ത്തകള്‍ തീര്‍ക്കുമ്പോഴും സംഭവ വിവരണങ്ങള്‍ രൂപപ്പെടുത്തുംപോഴും ഒപ്പം ഈ ദൃശ്യാനുഭവം കൂടി ആയാലോ ?
ഇന്നത്തെ പ്രത്യേകത പരിഗണിച്ചു തീവ്രവാദികളുടെ ചെയ്തികള്‍ ഓര്‍മപ്പെടുത്തുന്ന ഗ്രാഫിക് ന്യൂസ് നല്‍കുന്നു

 ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്തിന്റെ വാര്‍ത്താ ചിത്രീകരണവും നോക്കുക 




സെപ്തംബര്‍ 11 -സന്ദേശം
തീവ്ര വാദത്തിനും മതമൌലിക വാദത്തിനും സാമ്രാജ്യത്വത്തിനും എതിരായ അവബോധം വളര്‍ത്താനും വിദ്യാഭാസ പ്രവര്‍ത്തകര്‍ ശ്രമിക്കണം.
ഇത്തരം ശക്തികള്‍ പലരൂപങ്ങളില്‍ നമ്മുടെ ചിന്തയെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .അതിനാല്‍ നിരന്തര ജാഗ്രതയും പ്രിതിരോധവും നടക്കണം
അതു അധ്യാപകരുടെ കടമയാണ്






3 comments:

  1. 2001 സെപ്തംബര്‍ 11നും അതിനെ തുടര്‍ന്ന് നടന്ന യുദ്ധങ്ങളിലും മരിച്ച/മരിക്കുവാനിരിക്കുന്ന നിര്‍ഭാഗ്യരായ മനുഷ്യ ജന്മങ്ങള്‍ക്ക് സെല്യൂട്ട്....

    ReplyDelete
  2. പ്രിയ മനോജ്‌
    മൃഗങ്ങള്‍ അതിന്റെ കൊമ്പുകളും കോര്‍മ്പല്ല്കളും കൊണ്ട് നടക്കുമ്പോലെ ആണ് സഹജമായ ആസക്തിയുമായി മനുഷ്യരെ വേട്ടയാടാന്‍ അവര്‍ വരുന്നത്
    കൊള്ളയടിച്ച പണം കൊണ്ട് ജീവ കാരുണ്യ പ്രവര്‍ത്തനമായി.ശാന്തിയുടെ ദൂതരായി സമാധാനത്തിന്റെ കാവല്‍ക്കാരായി, വിശ്വാസിയുടെ പ്രാര്‍ഥനാ മന്ത്രമായി കൊടിയ വിഷം ഉള്ളില്‍ നിറച്ചു അവര്‍ വരും
    നരഹത്യയുടെ അര്‍ഥം ഇവരില്‍ കണ്ടെത്താം .

    ReplyDelete
  3. ഇത്തരം ഭീകരതകള് നമുക്ക് ചുറ്റിലും ഉണ്ട് . ചിലര് ഇതിനെ ഭുരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പേരിട്ടു വിളിച്ചു ഓമനിച്ചു വളര്ത്തുന്നു .
    വളര്ന്നു വരുന്ന ഭീകരതയെ അധികാരം നിലനിര്ത്തുന്നതിന് വേണ്ടി ജനാധിപത്യമെന്ന മൂടുപടമിട്ടു സ്വീകരിക്കുന്നു .
    ഇതു ഭീകരരൂപം പ്രാപിക്കുബോഴാണ് നാം പശ്ചാതപിക്കുന്നതും സെപ്ടുംബെര് പതിനൊന്നുകള് ആവര്ത്തിക്കുന്നതും .
    വാര്ത്തകളിലെ ഗ്രാഫിക് രീതി പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട് .... ഒപ്പം ആഗോള ഭീകരതയെ കുറിച്ചുള്ള ഓര്മപെടുത്തലിനും ....

    ReplyDelete

പ്രതികരിച്ചതിനു നന്ദി