Pages

Tuesday, October 25, 2011

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )...

Quality Council of India യ്ക്ക്  വേണ്ടി  നടത്തിയ  Quality in School Education എന്ന  പഠനത്തില്‍  വിവിധ  സിലബസുകള്‍  പ്രകാരം  പ്രവര്‍ത്തിക്കുന്ന  സ്കൂളുകളെ  താരതമ്യം  ചെയ്യുന്നുണ്ട് . ഒരു വിദ്യാലയത്തിന്റെ നിലവാരം അതിന്റെ സിലബസിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. 
നാല് തരം വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങളെ പഠന വിധേയമാക്കി.  പട്ടിക നോക്കുക . 
പൊതുവേ IBO (International Baccalaureate Organaisation )സ്കൂളുകള്‍  ആണ് മുന്നില്‍ .
വര്‍ക്ക് കള്‍ചറില്‍    ഒരു സി ബി എസ ഇ സ്കൂള്‍ മാത്രമാണ്  അവര്‍ക്കൊപ്പം എത്തിയത്. CISEC ,ദല്‍ഹി സര്‍ക്കാര്‍ സ്കൂളുകള്‍ ഇവ വളരെ പിന്നിലാണ്
ക്വാളിറ്റി പാരാമീറ്റെഴ്സ് നോക്കുക. അധ്യാപകരുടെ പെര്‍ഫോമന്‍സ്, ലഭിക്കുന്ന പരിശീലനം, ക്ലാസിലെ  പഠനപ്രക്രിയ നല്‍കുന്ന സംതൃപ്തി, കുട്ടികള്‍  സ്കൂളിനെ കുറിച്ച് നടത്തുന്ന വിലയിരുത്തല്‍ ഇവയാണ് പരിഗനിച്ചത്. ഇന്റര്‍ നാഷണല്‍ സ്കൂളുകളും ഒരു സി ബി എസ ഇ സ്കൂളുമാണ് ഉയര്‍ന്ന നില കാട്ടിയത്. ദല്‍ഹിയിലെ പൊതു വിദ്യാലയങ്ങള്‍ പിന്നില്‍ .അടിസ്ഥാന പരമായ സംഗതിയിലെക്കാണ്  ഇത് വിരല്‍ ചൂണ്ടുന്നത്. 



ഡല്‍ഹി ബോര്‍ഡ് സ്കൂളുകളും സി ബി എസ് ഇ സ്കൂളുകളും പിന്തുടരുന്നത് ഒരേ കരിക്കുലം/സിലബസ്/ പുസ്തകം  ആണ്. എന്നിട്ടും ദല്‍ഹി ബോര്‍ഡ് സ്കൂളുകള്‍ ഗുണനിലവാരത്തില്‍ പിന്നിലാകുന്നെങ്കില്‍ എന്താണ് മനസ്സിലാക്കേണ്ടത്? 
 IB സ്കൂളുകളിലെ   കരിക്കുലം  പ്രയോഗത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കുട്ടികളുടെ ധാരണ ആണ് പരിശോധിക്കുക. ഓര്‍ത്തു വെക്കാനുള്ള കഴിവല്ല. ഗവേഷണ നൈപുണി, ആത്മവിശ്വാസം, സംഘാടന ശേഷി ഇവയ്ക്കു ഊന്നല്‍ . പ്രൈമറി തലത്തില്‍ പരീക്ഷ ഇല്ല. എന്ത് പഠിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ പഠിക്കുന്നു എന്നതിന് പരിഗണന .
ഹോം വര്‍ക്ക്, ക്ലാസ് വര്‍ക്ക് എന്നിങ്ങനെ വിഭജനം ഇല്ല. പഠന പ്രവര്‍ത്തനങ്ങള്‍ അത് പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന സമയം സ്ഥലം ഇവ പ്രവര്‍ത്തനത്തിന്റെ സ്വഭാവം അനുസരിച്ചിരിക്കും.
 വിവിധഏജന്‍സികളുടെ  പഠന രീതികള്‍ പരിശോധിക്കാം. ശിശു കേന്ദ്രിത സമീപനം ആണ് പിന്തുടരുന്നതെന്ന് സി ബി എസ് ഇ പറയുന്നത് നമ്മുടെ നാട്ടിലെ സ്കൂള്‍ അനുഭവങ്ങളുമായി എത്ര മാത്രം പോരുത്തപ്പെടുന്നുണ്ട് എന്ന് ആലോചിക്കുന്നത് നല്ലതാണ്. സി ബി എസ് ഇ യും ദല്‍ഹി ബോര്‍ഡും എന്‍ സി ഇ ആര്‍ ടി യുടെ സിലബസ് ആണ് പ്രൈമറി തലത്തില്‍ ഉപയോഗിക്കുന്നത്.ദല്‍ഹി ബോര്‍ഡു സ്കൂളുകള്‍ സി ബി എസ് ഇ മായി അഫിലിയേറ്റ് ചെയ്തതാണ്.അതിനാല്‍ സക്കണ്ടാരി തലത്തിലും ഒരേ കരിക്കുലം ആണ് . ഒരേ കരിക്കുലം /സിലബസ്/പുസ്തകം  ഉപയോഗിക്കുന്നവര്‍ രണ്ടു പഠന രീതി പിന്തുടരുന്നു എന്ന് പറയുമ്പോള്‍ വരുധ്യം ഉണ്ട്
 ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍ ആധുനിക ബോധന രീതികള്‍ ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലും ഈ രീതികള്‍ ആണല്ലോ. ഇന്റര്‍ നാഷണല്‍ സ്കൂള്‍ നിലവാരത്തില്‍ മുന്നിലെങ്കില്‍ അവിടുത്തെ ബോധന രീതികളും  പ്രധാനം .
 കുട്ടികളുടെ കഴിവുകളെ വിലയിരുത്തുന്ന രീതികള്‍ നോക്കുക.
 ഗുണ നിലവാരത്തിന്റെ മറ്റു ചില ഘടകങ്ങള്‍ കൂടി പരിശോധിക്കാം.
 ലോക ബാങ്ക് പഠനം 


ഇന്ത്യയില്‍ പല ഏജന്‍സികള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാത്രം  ലോക ബാങ്ക് പരിശോധിക്കുന്നു
സി ബി എസ് ഇ ,ഐ സി എസ് ഇ , ഇന്ത്യയില്‍  സ്കൂളുകള്‍  ഉള്ള   ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Inter national Baccualaureate (IB) .ഇന്റര്‍ നാഷണല്‍ സ്കൂളുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്.സമ്പന്നര്‍  സി ബി എസ് ഇ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു.
ഇത്യന്‍ സിലബസും ഇന്റര്‍ നാഷണല്‍ സിലബസും ലോക ബാങ്ക് താരതമ്യം ചെയ്യുന്നു. സി ബി എസ് ഇ പോലുള്ള ഇന്ത്യന്‍ സിലബസുകള്‍ നിലവാരം കുറഞ്ഞതാണെന്ന് അവര്‍ വിലയിരുത്തുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാബല്യത്തിലിരുന്ന  വ്യാകരനാധിഷ്ടിത പഠനം. കാണാതെ പഠിക്കാനുള്ള കഴിവില്‍ ഊന്നല്‍ .പഠനഭാരം കൂടുതല്‍ .ഇവയാണിപ്പോഴും ഈ  ബോര്‍ഡുകളില്‍ പിന്തുടരുന്നത്.
ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍ ലഭിക്കുന്നത് എന്താണ്?
,ഉയര്‍ന്ന ചിന്താ നൈപുണികള്‍ , പാഠങ്ങളുടെ ആഴം കണ്ടെത്താന്‍ സഹായകമായ  വിമര്‍ശനാത്മക വായന , ആശയ വിനിമയത്തിനുള്ള പ്രാധാന്യം. ചുറ്റുപാടുമുള്ള നേരായ ജീവിതവുമായി ബന്ധിപ്പിച്ച സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തല്‍ ,മെറ്റാ കൊഗ്നിട്ടീവ് സ്കില്‍സ് ,ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന പഠനം ..
മുകളില്‍ സൂചിപ്പിച്ച രണ്ടു പഠനവും കുട്ടികളുടെ പഠന നിലവാരം  കണ്ടെത്തുന്നതിനുള്ള ഏതെങ്കിലും അസസ്മെന്റ് രീതികള്‍ സ്വീകരിച്ചിട്ടില്ല . രേഖകളും സ്കൂള്‍ നിരീക്ഷണങ്ങളും ആണ് ആധാരമാക്കിയത്. ഇപ്പറയുന്ന  സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് പഠന റിപ്പോര്‍ടുകള്‍ ഉണ്ട്. ഈ ബ്ലോഗില്‍ അത് പങ്കിട്ടിരുന്നു .വീണ്ടും വായിക്കാം 

കൊമ്പന്‍ സ്കൂളുകള്‍ക്ക് നിലവാരമില്ല


കൊട്ടിഘോഷിക്കുന്ന കൊമ്പന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് നിലവാരമില്ലെന്ന് പഠനം.
മെട്രോ നഗരങ്ങളില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ള വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഫീസ്‌ കൊടുത്തു പഠിക്കുന്ന കുട്ടികളുടെ കാര്യം പോക്കാണെന്ന്.
നാല് വര്ഷം മുമ്പ് വന്ന പഠന റിപ്പോര്‍ട്ട് ഇപ്പോഴും പ്രസക്തം.
പ്രത്യേകിച്ചും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍.
ചൂണ്ടു വിരല്‍ ഇന്നലെ തുടങ്ങിയ സംവാദത്തില്‍ ഈ റിപ്പോര്‍ട്ടും ചേര്‍ക്കുന്നു.
പുതിയ ലോകസാഹചര്യത്തില്‍    വിദ്യാഭ്യാസം എങ്ങനെ ഉള്ളതായിരിക്കണം എന്നും ലോക ബാങ്ക് പറയുന്നുണ്ട്
  • വിവരങ്ങള്‍ കണ്ടെത്താനും ഉചിതമായവ തെരഞ്ഞെടുക്കാനും വിലയിരുത്താനുമുള്ള കഴിവ്
  • സംഘമായി പ്രവര്‍ത്തിക്കാനും പഠിക്കാനുമുള്ള ശേഷി
  • പൊതു സമൂഹവുമായി ഫലപ്രദമായി സംവദിക്കാനുള്ള കഴിവ്
  • സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാനും പ്രവൃത്തി മികവുറ്റതാക്കാനുമുള്ള  കഴിവ്
  • പുതിയ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഇതൊരു പ്രശ്നവും നേരിടാനുള്ള കഴിവ്
  • തൊഴില്‍ വിപണിയില്‍ തന്റെ ഇടം എവിടെ എന്ന് കണ്ടെത്താനുള്ള കഴിവ്
  • സാമൂഹിക നൈപുണികള്‍
  • നേത്രുത്വ പഠനം
  • സേവനം നല്‍കാനും പരിരക്ഷിക്കാനുമുള്ള പഠനം
ഇവയൊക്കെ ആണോ നമ്മള്‍ ലക്ഷ്യമിടുന്നത്? തികച്ചും വ്യക്ത്യാധിഷ്ടിതവും വിപണി കേന്ദ്രിതവുമായ വിദ്യാഭ്യാസം
കേരളത്തിന്റെ ഇന്ത്യയുടെ വികസനാവശ്യങ്ങള്‍ പരിഗനിക്കണ്ടേ?
അങ്ങനെ ലക്‌ഷ്യം തീരുമാനിച്ചു അതിനു പറ്റിയ കരിക്കുലം രൂപപ്പെടുത്തുന്നതിന് പകരം അവിടുന്നും ഇവിടുന്നും കുറെ ഉള്ളടക്കം കൂടി ചേര്‍ത്ത് നിലവാരം ഉണ്ടാക്കാമെന്നു പറയുന്നതിന്റെ ശാസ്ത്രീയ  അടിത്തറ  എന്താണ് ?

-------------------------------------------------
അനുബന്ധം ഒന്ന്
Countries with more than 40 schools teaching IB programmes
Country Primary Middle Diploma Schools
USA 281 445 751 1,297
Canada 56 146 142 311
United Kingdom 11 11 219 225
Australia 63 42 62 130
Mexico 41 22 57 86
India 27 8 73 80
China 39 23 73 99
Spain 4 8 54 54
Germany 18 7 48 51
Argentina 7 3 47 48
Ecuador 4 5 47 48
Total schools 805 902 2,291 3,264
Countries 93 81 139 141






--------------------------------------------------------
അനുബന്ധം രണ്ടു

School Boards in India
1. Andhra Pradesh Board of Secondary Education
2. Andhra Pradesh Board of Intermediate Education
3. Assam Board of Secondary Education
4. Assam Higher Secondary Education Council
5. Bihar School Examination Board
6. Bihar Intermediate Education Council
7. Central Board of Secondary Education
8. Council for the Indian School Certificate Examination
9. Goa Board of Secondary & Higher Secondary Education
10. Gujarat Secondary Education Board
11. Haryana Board of Education
12. Himachal Pradesh Board of School Education
13. J&K State Board of School Education
14. Karnataka Secondary Education Examination Board
15. Karnataka Board of the Pre-University Education
16. Kerala Board of Public Examinations
17. Madrasa boards
18. Maharashtra State Board of Secondary and Higher Secondary Education
19. Madhya Pradesh Board of Secondary Education
20. Manipur Board of Secondary Education
21. Manipur Council of Higher Secondary Education
22. Meghalaya Board of School Education
23. Mizoram Board of School Education
24. Nagaland Board of School Education
25. Orissa Board of Secondary Education
26. Orissa Council of Higher Secondary Education
27. Punjab School Education Board
28. Rajasthan Board of Secondary Education
29. Tamil Nadu Board of Secondary Education
30. Tamil Nadu Board of Higher Secondary Education
31. Tripura Board of Secondary Education
32. Uttar Pradesh Board of Education
33. West Bengal Board of Secondary Education





2 comments:

  1. വിദ്യാഭ്യാസത്തിന്റെ നിലവാരം പരിശോധിക്കുന്നതിനും പരീക്ഷിക്കുന്നതിനും അയല്‍പക്കത്ത് നോക്കേണ്ട കാര്യമില്ല എന്നതാണ് എന്റെ ദൃടമായ അഭിപ്രായം ....കരിക്കുലം അധ്യാപകന് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ചൂണ്ടുപലക മാത്രമാണ് . ധിഷണാശാലിയായ ഒരു അദ്ധ്യാപകന്‍ തന്റെ മുന്നിലെത്തുന്ന കൂട്ടുകാരെ ജീവിതത്തിലേക്ക് നയിക്കും . അവനെ മനുഷ്യനാക്കുന്ന പ്രക്രിയയാണ് ക്ലാസ്സ് മുറിയില്‍ നടക്കേണ്ടത് .
    ഒരാള്‍ നേടുന്ന വിദ്യാഭ്യാസത്തിന്റെ അളവുകോല്‍ അവന്റെ ജീവിതം തന്നെയാകണം . ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗം നേടുന്ന ,ധാരാളം അറിവ് നേടിയെന്നു അഹങ്ക്കരിക്കുന്ന ഒരാളിനെയാണ് ഇന്നത്തെ സമൂഹത്തിനും സംബ്രദായങ്ങള്‍ക്കും ആവശ്യം ....
    ഇതു നേടാന്‍ ജയിലറകള്‍ പോലുള്ള വിദ്യാലയ മുറികള്‍ സൃഷ്ട്ടിചെടുക്കലാണ് ഇന്നിവിടെ നടക്കുന്നത് .സമൂഹത്തെ അറിഞ്ഞു സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന , നന്മയെ മനസ്സില്‍ ആവാഹിച്ച കൂട്ടുകാരാണ് നമ്മുടെ പ്രകൃതിയുടെ പോലും നിലനിപ്പിനു ഇന്നു വേണ്ടത് .
    ഇതു ഏത് കരിക്കുലത്തിലൂടെ നേടാന്‍ കഴിയും എന്ന ചിന്ത ആണ് വേണ്ടത് ....അതിനു രക്ഷിതാക്കള്‍ മക്കളെ നേര്ച്ചക്കൊഴികളെ പോലെ വളര്‍ത്തുന്ന രീതി മാറണം ...!
    ഇത്തരം കാര്യങ്ങളില്‍ ,അക്ഷരങ്ങള്‍ അഗ്നിയാണെന്നും അമ്മിഞ്ഞപ്പാലാനെന്നും കൊട്ടിഘോഷിക്കുന്നവര്‍ പോലും സ്വാര്ധരായി മാറുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും ..... ഇതുമൂലം ഒരു മാറ്റവും വേര് പിടിക്കാതെ പോകുന്നു .ഈ ശാപം മാറിയിരുന്നെങ്കില്‍ .............

    ReplyDelete
  2. രേംജിത്ത്
    എങ്കിലും നാം ചര്‍ച്ച ചെയ്യണം
    മനുഷ്യത്വം ഉള്ള പഠന രീതിയെ കുറിച്ച്
    ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നതിന്റെ കാര്യം നല്ല പഠനത്തെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നും അവയില്‍ ഒക്കെ ഇടപെടല്‍ ആവശ്യമാണെന്നും സൂചിപ്പിക്കാന്‍
    സ്വന്തം ക്ലാസില്‍ കുരുന്നുകളുടെ കണ്ണുകളില്‍ ഹൃദയത്തിന്റെ തിളക്കം കാണുന്ന അധ്യാപകരെ ആണ് വേണ്ടത്
    ഒപ്പം മറ്റു പിന്തുനാഘടകങ്ങളും
    അധ്യാപകരുടെ കൂട്ടുകാരായി എന്നാണ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മാറുക ? കുട്ടികളുടെ കൂട്ടുകാരായി അധ്യാപകര്‍ മാറുക?
    ജനങ്ങളില്‍ ഒരാളായി നേതാക്കള്‍ മാറുക ?
    ജനാധിപത്യ ജീവിത സംസ്കാരം വിദ്യാലയങ്ങളില്‍ എന്ന മുദ്രാവാക്യം ആരെങ്കിലും ഉയര്‍ത്തുമോ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി