ഞാന്‍ ഒരിക്കല്‍ ഹരിപ്പാട് ബി ആര്‍ സിയുടെ പരിധിയിലുള്ള ഒരു എല്‍ പി സ്കൂളില്‍ പോയി. അടുത്തുള്ള കാവിലേക്കു കുട്ടികളെ നിരീക്ഷണത്തിനു കൊണ്ട് പോയിരിക്കുകയാണ്.
അവര്‍ തിരകെ വന്നു .
കണ്ട കാഴ്ചകള്‍ എഴുതിയിട്ടുണ്ട് ?
നിരീക്ഷണം സമഗ്രമല്ല .
മറ്റൊരിക്കല്‍ വടകരയില്‍ ഒരധ്യാപിക പരാതിപ്പെട്ടത് അവര്‍ നടത്തിയ നിരീക്ഷണം അവരുടെതല്ലാത്ത കാരണത്താല്‍ പാളിപ്പോയെന്ന്.
ഒരു ഐസ് കട്ട കുട്ടികള്‍ കാണ്‍കെ സ്റ്റീല്‍ പാത്രത്തില്‍ വെച്ച്. നിരീക്ഷിക്കാന്‍ പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോള്‍ നിരീക്ഷണ വിവരം പങ്കിടാന്‍ ആവശ്യപ്പെട്ടു.എല്ലാവരും ഐസ് ഉരുകി എന്ന് മാത്രം എഴുതി വെച്ചു . സ്റ്റീല്‍ പത്രത്തിന്റെ പുറത്ത് ജലകണങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കുട്ടികള്‍ കണ്ടില്ലത്രെ ! ഞാന്‍ അത്ഭുതപ്പെട്ടു. ഈ ടീച്ചര്‍ പരീക്ഷണത്തിനു മുമ്പും ശേഷവും സ്റ്റീല്‍ പാത്രം തൊട്ടു നോക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. താപ വ്യതിയാനം ഒരു പ്രധാന ഘടകം ആണ് ഈ നിരീക്ഷണത്തില്‍ .എന്നിട്ടും ! അതിന്റെ ഫലമോ ? ടീച്ചര്‍ ചൂണ്ടിക്കാട്ടി.
"സ്റ്റീല്‍ പാത്രത്തിനു പുറം ഭാഗം നോക്കൂ. വെള്ളത്തുള്ളികള്‍. ഇതെവിടുന്നു വന്നു ? പാത്രം ചോരുന്നുണ്ടോ ? ഇല്ലല്ലോ .അപ്പോള്‍ അന്തരീക്ഷത്തില്‍ ജലാംശം ഉണ്ടെന്നു മനസ്സിലായല്ലോ ! "
എങ്ങനെയുണ്ട്? കാര്യ കാരണ ബന്ധം വിശകലനം ചെയ്തു കുട്ടികള്‍ സ്വയം എത്തിച്ചേരേണ്ട ഒരു നിഗമനം യുക്തി രഹിതമായി അധ്യാപിക അവതരിപ്പിക്കുന്നു. ഐസ് കട്ട എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് കുട്ടികള്‍ ആലോചിക്കുന്നില്ല . ഇതിനു മുമ്പ് വെള്ളത്തുള്ളികള്‍ ഇതു അവസ്ഥയില്‍ ആയിരുന്നിരിക്കാം എന്നും ചിന്തിക്കാന്‍ അനുവദിച്ചില്ല.
എല്‍ പി ക്ലാസിലും യു പി ക്ലാസിലും നിരീക്ഷണം കാണല്‍കുറിപ്പുകള്‍ ആയി പോകുന്നു.
നിരീക്ഷണാവശ്യം ഒരു പഠനപ്രശ്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞോ എന്നത് പ്രധാനം. നിരീക്ഷണത്തെ കുറിച്ച് കുട്ടികള്‍ക്കുള്ള ധാരണ അനുഭവം അത് ദുര്‍ബലം .
ചുവടെ ചേര്‍ത്തിട്ടുള്ള ഗ്രാഫിക് ഓര്‍ഗനൈസര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാലോ ? നിരീക്ഷണത്തിന്റെ സ്വഭാവം മാറും.
രുചിച്ചു നോക്കുന്നതിന്റെ മുന്‍കരുതല്‍ ആലോചിക്കാം .എന്ത് കൊണ്ടാണ് നമ്മുടെ മുന്നൊരുക്കങ്ങള്‍ പാളി പോകുന്നത്.
ആറാം ക്ലാസില്‍ വെറ്റിലയുടെ കോശങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനം ഉണ്ട് .കുട്ടികളുടെ നിരീക്ഷണ പാടവം സ്വയം ബോധ്യപ്പെട്ടിട്ടു മതി പുതിയ നിരീക്ഷണം എന്ന് കരുതിയ അധ്യാപിക ഓരോ മെഴുകുതിരി ഓരോ ഗ്രൂപ്പിനും നല്‍കി .
കത്തുന്ന മെഴുകു തിരി നിരീക്ഷിക്കല്‍ . നേരത്തെ സൂചിപ്പിച്ച പോലെ പരിമിതമായ കാര്യങ്ങള്‍ മാത്രം അവര്‍ കണ്ടെത്തി.
മെഴുതിരിയുടെ ജ്വാലയ്ക്ക് എത്ര നിറങ്ങള്‍ ?
എത്ര ഉയരത്തില്‍ ആണ് ജ്വാല ?
എത്ര അകലം വരെ ചൂട് ലഭിക്കും?
കത്തിയപ്പോള്‍ ഗന്ധം അനുഭവപ്പെട്ടോ?
ഇത്തരം ചോദ്യങ്ങള്‍ അധ്യാപിക ഉന്നയിച്ചു. ഒന്നിനും ഉത്തരം അവര്‍ കുറിച്ചിരുന്നില്ല.
വീണ്ടും നിരീക്ഷണം .സസൂക്ഷമം. ആദ്യ തവണ പത്തില്‍ താഴെ മാത്രം കാര്യങ്ങള്‍ എഴുതിയ അതെ കുട്ടികള്‍ ഇരുപതില്‍ ഏറെ കാര്യങ്ങള്‍ കണ്ടെത്തി.!അപ്പോള്‍ കുട്ടികളുടെ കഴിവ് കേടല്ല അധ്യാപികയുടെ കഴിവ് പ്രയോജനപ്പെടുത്താത്തതാണ് പലപ്പോഴും കുട്ടികളെ പിന്നില്‍ ആക്കുന്നത് . വെറ്റില നിരീക്ഷണം വന്‍ വിജയമായി .
ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കാം .ഗ്രൂപ്പ് അവതരണം നടക്കുമ്പോള്‍ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഉപയോഗിച്ച ഒരു ഗ്രാഫിക് ഓര്‍ഗനൈസര്‍ നോക്കൂ (മറ്റു രാജ്യത്ത് നിന്നുമുള്ളത് )
ഇനിയും ഇത് മെച്ചപ്പെടുത്താന്‍ കഴിയും. ഇവിടെ സൂചിപ്പിക്കുന്നത് വിവരങ്ങള്‍ ശാസ്ത്രീയമായി രേഖപ്പെടുത്താനുള്ള അനുഭവം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ്. ? ചിട്ടയോടെ എഴുതിയില്ലെങ്കില്‍ അപഗ്രഥനം തടസപ്പെടും. നിഗമനം പാളും.
വിവര ശേഖരണം ആസൂത്രണം ചെയ്യുമ്പോഴും ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് ആകാം. അതിനൊരു ഉദാഹരണം ഇതാ.
ശാസ്ത്രത്തിന്റെ പ്രക്രിയ വിശദമാക്കുന്ന ഒരു ഗ്രാഫിക് ഓര്‍ഗനൈസര്‍ ചുവടെ നല്‍കിയിരിക്കുന്നു.
സങ്കീര്‍ണമായ കാര്യങ്ങളും വേഗത്തില്‍ എളുപ്പം വ്യക്തമാക്കാന്‍ ഈ ചിത്രീകരണ രീതി- ഗ്രാഫിക് ഒര്‍ഗനൈസേഴ്സ്- കൊണ്ട് സാധ്യമാണ് എന്ന് മനസ്സിലായല്ലോ .
കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപക പരിശീലനത്തിലും ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് ഉപയോഗിക്കാം
1ശാസ്ത്രാധ്യാപകാര്‍ക്ക് ഈ ചാര്‍ട്ട് സ്വന്തം പ്രവര്‍ത്തനങ്ങളെ പ്രക്രിയാപരമായി വിലയിരുത്തുന്നതിന് സഹായകം.ഇത് പാലിച്ചു ഒരു ടീച്ചിംഗ് നോട്ടു എങ്ങനെ എഴുതും എന്ന് പരിശോധിച്ച് നോക്കൂ .
2.റിസോഴ്സ് പെഴ്സന്സിനും ഉപയോഗിക്കാം.ഇതില്‍ കൂട്ടിചെര്‍ക്കാലോ ഒഴിവാക്കാലോ ആവശ്യമുണ്ടോ? കുട്ടികളുടെ നിലവാരത്തിലേക്ക് എങ്ങനെ ഇതിനെ പുനര്‍ രചിക്കാം? അറിവ് നിര്‍മാണത്തിന്റെ ഏതെങ്കിലും ഘടകം വിട്ടു പോയോ? നമ്മുടെ ക്ലാസില്‍ ഒന്നാമത്തെ സ്റ്റെപ് ഇത് തന്നെയാണോ ?
3.ക്ലാസില്‍ കുട്ടികളുടെ പ്രവര്‍ത്തനം കൂട്ടായി വിലയിരുത്തുംപോഴും ഈ ഗ്രാഫിക് ഓര്‍ഗനൈസര്‍ ഗുണം ചെയ്യും
4.കരിക്കുലം വിലയിരുത്താനും ഈ രീതി സഹായകം. ഉദാഹരണം ഉയര്‍ന്ന ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങള്‍ ഈ പ്രക്രിയയ്ക്ക് വഴങ്ങുന്നുണ്ടോ ?
ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് സൂചിപ്പിക്കുന്ന ഗ്രാഫിക് ഓര്‍ഗനൈസര്‍ കാണുക. കൂട്ടിചേര്‍ക്കലുകള്‍ ആകാം
ചൂണ്ടുവിരല്‍ ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് മുമ്പും പരിചയപ്പെടുത്തിയിട്ടുണ്ട് അവ വായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ക്ലിക്ക് ചെയ്യുക

-
വൈ(Y) ചാര്‍ട്ട് (graphic organizers-8)
ഗ്രാഫിക് ന്യൂസ്+സെപ്തംബര്‍ 11 -സന്ദേശം
കുമിള ചിത്രീകരണം (Graphic Organizers-6)
മരച്ചാര്ട്ട് ( graphic organizers-5)
കെഡബ്ലിയൂഎച് എല്‍ ചാര്‍ട്ട് ( graphic organizers-4)
സമയരേഖയും സമാന ചിത്രീകരണങ്ങളും-൩
ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് ക്ലാസ്സില്‍ -൨
ഗ്രാഫിക് ഒര്‍ഗനൈസേഴ്സും ആശയവിനിമയവും -1
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി