( വിദ്യാഭ്യാസ നിലവാര പഠന റിപ്പോര്‍ട്ട് ചര്‍ച്ച -അഞ്ചാം ലക്കം ആണിത്.മുന്‍ ലക്കങ്ങള്‍ വായിക്കുമല്ലോ )
സമത്വം, അവസര തുല്യത, തുല്യ നീതി, അവകാശം ഇവയൊക്കെ സ്കൂളില്‍ പഠിപ്പിക്കും .എന്നാല്‍ വിവേചനത്തിന്റെ പാഠങ്ങള്‍ അനുഭവതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
ആണ്‍ കുട്ടികളോടും പെണ്‍കുട്ടികളോടും ഒരേ പോലെ പെരുമാരുന്നുവെന്നു പറയാറുണ്ടെങ്കിലും വാര്‍പ്പ് മാതൃകകള്‍ തന്നെയാണ് ബോധ തലത്തില്‍ സൃഷ്ടിക്കുന്നത്.
വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. സ്ത്രീ ശാക്തീകരനത്തിനു വേണ്ടി വാ തോരാതെ സംസാരിക്കുന്ന ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ കണ്ടുപിടിച്ച ഒരു കുറ്റം -ഒരു അധ്യാപിക മറ്റൊരു അധ്യാപകന്റെ ബൈക്കിന്റെ പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്തത്രേ!( പൊതു വേദിയില്‍ വാശിയോടെ മറ്റുള്ളവരെ ശാസിക്കല്‍. നന്നാക്കി എടുക്കല്‍ !സ്വകാര്യ സംഭാഷണത്തില്‍ ഇത്തരം വികല നിലപാടുകള്‍ ..)
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ആത്മ വിമര്‍ശനം നടത്താന്‍ ,കുറച്ചു കൂടി തുറന്നു ചിന്തിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടല്ലേ ?
. രാത്രി എട്ടു മണി കഴിഞ്ഞു വീട്ടില്‍ ഒരു ദിവസം എത്തുന്ന പെണ്‍കുട്ടിയെ കുറിച്ച് കഴിഞ്ഞ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു .റോള്‍ പ്ലേ ആയിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ കാഴ്ചപ്പാട് അനുസരിച്ച് രംഗം അവതരിപ്പിക്കാം. ദൌര്‍ഭാഗ്യം എന്ന് പറയട്ടെ അപൂര്‍വ്വം പേര്‍ മാത്രമേ എന്താ "മോളെ താമസിച്ചത്? വണ്ടി കേടായോ?" എന്ന് സൌമ്യമായി ചോദിച്ചുള്ളൂ. മറ്റുള്ള എല്ലാവരും അവളെ പ്രതി സ്ഥാനത്ത് നിറുത്തി. "എന്താടീ താമസിച്ചേ?" എന്ന് ഉച്ചത്തില്‍ ഞെട്ടുന്ന സ്വരത്തില്‍ ഭീഷണിപ്പെടുത്തി അലറി. പിഴച്ചവള്‍ എന്ന ധ്വനിയില്‍ സംസാരിച്ചു . പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എടുത്ത നിലപാടുകള്‍ ഞെട്ടിപ്പിക്കുന്നത് ആയിരുന്നു. !
- ഒരു മകള്‍ അവളോട് സൌമ്യമായി കാരണം പോലും തിരക്കാതെ കോപിച്ചത് ശരിയോ?
- എട്ടു മണി അസമയം ആണോ? ആരുടെ കുറ്റം കൊണ്ടാണ് ആ സമയം സുരക്ഷിത സമയം അല്ലാതായത്?
- എല്ലാ ഭാരതീയരും സഹോദരീ സഹോദരരാനെന്നു നിത്യവും പ്രതിജ്ഞ ചൊല്ലി വളര്‍ന്ന തലമുറ എങ്ങനെ കേടു പിടിച്ചു.
- ഒരു പെണ്ണിന് കേരളത്തില്‍ എട്ടു മണി എങ്ങനെ അപവാദത്തിന്റെ അവസരം ആക്കി ?തുടങ്ങിയ ചോദ്യങ്ങളിലൂടെ ചര്‍ച്ച കൊണ്ടുപോകാനും സ്ത്രീ ശാക്തീകരണം അജണ്ട ആക്കാനും ആയിരുന്നു ഉദ്ദേശിച്ചത്.ചില ജില്ലകള്‍ ഈ റോള്‍ പ്ലേ ഒഴിവാക്കി.ആരെയാണ് ഇവരൊക്കെ ഭയക്കുന്നത്? അവരവരുടെ ഉള്ളിലെ യാഥാസ്ഥിതിക ബോധത്തെയോ ? ...
- അധ്യാപക സംഘടനകള്‍ സ്കൂളിനുള്ളിലെ വിവേചനങ്ങള്‍ക്ക് എതിരെ എന്ന് മുതല്‍ കര്‍മ പരിപാടി തയ്യാറാക്കും.?
ഇത്രയുംകാര്യങ്ങള്‍ ആമുഖമായി സൂചിപ്പിച്ചത് വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പറയുമ്പോള്‍ കുട്ടിയില്‍ രൂപപ്പെട്ട കാഴ്ചപ്പാടുകളും കണക്കിലെടുക്കണം എന്ന് പറയാനാണ്.
വിപ്രോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചു.തീര്‍ച്ചയായും ചോദ്യങ്ങളില്‍ ഇവ കടന്നു വരുന്നത് കൂടുതല്‍ ആലോചനയ്ക്കു വഴി ഒരുക്കും.
ക്വാളിറ്റി എഡ്യൂക്കേഷന്‍ സര്‍വേയിലെ ചോദ്യങ്ങളിലേക്കു കടക്കാം.ആദ്യത്തെ ചോദ്യം നാലിലും ആറിലും എട്ടിലും പഠിക്കുന്ന കുട്ടികളോടാണ് ചോദിച്ചത്,
- പെണ്‍ കുട്ടി വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന പതിനഞ്ചു ശതമാനം കുട്ടികള്‍ ഉണ്ട്.
- ആണ്‍ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്കണം എന്ന് കരുതുന്നവരും നല്ലൊരു ശതമാനം വരും.
- നാല്പതു അമ്പത് ശതമാനം പേര്‍ ശരിയായ കാഴ്ച്ചപ്പാടില്ലാത്തവരാന്. ഇതൊരു സാമൂഹിക ദുരന്തം ആയി മാറിയേക്കാം. പഠനം നടന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് എന്നത് കണ്ട് മറ്റു സ്കൂളുകളില്‍ എല്ലാം ശുഭം എന്ന് കരുതാമോ?
സമൂഹത്തിലെ അനുഭവങ്ങളും വീട്ടിലെ അനുഭവങ്ങളും ചര്‍ച്ചകളും സ്കൂളിലെ ഉദാസീനതയും മാധ്യമങ്ങളിലെ പരിപാടികളും നല്‍കുന്ന പാഠങ്ങളിലൂടെ അബോധ പൂര്‍വ്വം രൂപപ്പെടുന്ന മാനസിക തലം ബോധ പൂര്‍വ്വം ഇടപെട്ടാലെ മാറൂ .
നിലവാരം സംബന്ധിച്ചുള്ള മറ്റൊരു കണക്കു നോക്കൂ
ഗണിതത്തിനും ശാസ്ത്രത്തിനും എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പെണ്‍ കുട്ടികള്‍ പിന്നില്‍ .യുക്തി ചിന്ത, പ്രശ്ന പരിഹരണം, ശാസ്ത്രീയ അന്വേഷണ വാസന , പുറം ലോകവുമായി സംവദിക്കാനുള്ള അവസരം ( കടകളില്‍, മാര്‍ക്കറ്റുകളില്‍ പോകാനും സൌഹൃദ ചര്‍ച്ചകളില്‍ പങ്കെടുക്കാനും പൊതു പരിപാടികളില്‍ ഇടം തേടാനും ഒക്കെ ആര്‍ക്കാണ് കൂടുതല്‍ അവസരം ) .ഇവയൊക്കെ പ്രായോഗിക പാഠങ്ങള്‍ ആകും .അത് കൊണ്ട് അവ ലഭിക്കുന്ന ആണ്‍ കുട്ടികള്‍ മുന്നിലെ എത്തും.
ആലപ്പുഴ ഡയറ്റില്‍ ജോലി ചെയ്തപ്പോള്‍ ഒരു പഠനം നടത്തി . "പെണ്‍കുട്ടികളുടെ ശാക്തീകരണം സ്കൂളുകളില്‍" എന്നതായിരുന്നു വിഷയം
അന്ന് പെണ്‍കുട്ടികള്‍ ഞങ്ങളോട് പറഞ്ഞത്... പുതിയ പഠന രീതിയില്‍ സര്‍വേയും മറ്റും ചെയ്യാനുണ്ട്. വീട്ടുകാര്‍ അനുവദിക്കുന്നില്ല. ലൈബ്രറിയില്‍ പോകണം .സമ്മതിക്കുന്നില്ല.അഭിമുഖം നടത്തണം. വിലക്കുന്നു. സ്കൂളില്‍ വെച്ച് എന്ത് വേണേലും ആയിക്കോ പുറത്ത് ഇറങ്ങി പഠിക്കേണ്ട. ദേവാലയങ്ങളിലും കല്യാണ സ്ഥലങ്ങളും മാത്രമായി പുറം ലോകം ചുരുങ്ങുന്നു എന്നും അവര്‍ പരാതിപ്പെട്ടു. സ്കൂളില്‍ നേതൃത്വം ഇപ്പോഴും ആണ്‍ കുട്ടികള്‍ക്ക്. സൂക്ഷ്മതയോടെ നോക്കിയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ .
പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ട് അതിനു എല്ലാവരും ഇടപെടണം.
എന്ത് ചെയ്യാന്‍ കഴിയും എന്ന് അഭിപ്രായം പങ്കുവെക്കുന്നത് നല്ലത്.
.
നമ്മുടെ പരീക്ഷകളിലെ ചോദ്യങ്ങള്‍ കുട്ടികളുടെ കാഴ്ചപ്പാട് കൂടി വിലയിരുത്തുന്നത് ആയാലെന്താ ?
ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റുകള്‍ കൂടി വായിക്കുക
ശാക്തീകരണമൊക്കെ കൊള്ളാം. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കണ്ട സാമൂഹ്യവിരുദ്ധന്മാരുടെ കൂടെ ഒളിച്ചോടുന്ന സ്ഥിതി പണ്ടത്തേക്കാൾ കൂടി വരികയാണ്. ഇതിനൊരു കൌൺസിലിംഗൊക്കെ കുട്ടികൾക്ക് നൽകുന്നത് നന്നാകും!
ReplyDeleteപ്രിയ സജീം സാമൂഹിക വിരുദ്ധന്മാരുടെ കൂടെ ഒളിച്ചോടുന്നത് തെറ്റാണ്
ReplyDeleteസാമൂഹികവിരുദ്ധന്മാര്‍ നമ്മുടെ ക്ലാസിലെ കുട്ടികളായിരുന്നു ഒരു കാലത്ത്.
അന്നു നമ്മള്‍ പെണ്ണിനെ കുറിച്ച് നല്‍കിയ പാഠങ്ങള്‍ എന്തായിരുന്നു
അബല,അടിമ, വടിവുള്ള ശരീരം, പുരുഷനുള്ള ഇര, എതിര് പറയാത്തവല്‍ , ചോദ്യം ചെയ്യാത്തവള്‍ , പ്രലോഭനത്തില്‍ വീഴുന്നോള്‍ ..
ചെറുത്തു നില്‍ക്കാനുള്ള തന്റേടം ഉണ്ടെന്നു അവളെയും അവനെയും ബോധ്യപ്പെടുത്തിയോ
ആണിനും പെണ്ണിനും ഒരേ പോലെ നല്‍കേണ്ട അവബോധത്തെ കുറിച്ചാണ് ഞാന്‍ ചര്‍ച്ച ചെയ്തത്
അതില്‍ നിന്നും സജീം ഒളിചോടരുത്
എന്ത് ചെയ്യാന്‍ കഴിയും എന്നു പറയണം
കുറ്റപ്പെടുത്താന്‍ സജീം വേണമെന്നില്ല
സമൂഹത്തിന്റെ മനസ്സ് എന്നത് നിര്മിചെടുക്കുന്നതാണ്.അതിനെ സ്വാധീനിക്കാന്‍ കഴിയും.
കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ നഷ്ടപ്പെട്ട ഒരു താക്കാതിന്റെ ശബ്ദം ഉണ്ടല്ലോ അതും ഒരു കാരണം ആണ്
നല്ല സൗഹൃദം കളങ്ക രഹിതം.അതിനു ദുഷ്ടലാക്കില്ല
കുട്ടികള്‍ മനസ്സ് തുറന്നു പറയാന്‍ അടുപ്പം ഉള്ളവര്‍ കുറയുമ്പോഴാണ് മറ്റുള്ളവര്‍ അടുത്ത് കൂടുന്നത്.അതില്‍ സ്കൂളിനും വീടിനും പങ്കുണ്ട്
ശാക്തീകരണം എന്നത് ഇന്ന് ഒരു ബാനറില്‍ എഴുതുന്ന ഏതോ ജീവനില്ലാത്ത പരിപാടിയുടെ സ്പോന്‍സര്‍ ചെയ്ത അര്‍ത്ഥമുള്‍ക്ല വാക്കാണ്
അതല്ല ഞാന്‍ ഉദ്ദേശിച്ചത്
പെണ്‍ പക്ഷ സമീപനം ഉള്ള സമൂഹവും സ്കൂളും എന്നു പറയുന്നത് സാധ്യമാണ്
അവകാശങ്ങള്‍ നിഷേടിക്കപ്പെടുമ്പോള്‍, ചൂഷണം ചെയ്യപ്പെടുമ്പോള്‍, നാം ആരുടെ പക്ഷതതാവണം?
“കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ നഷ്ടപ്പെട്ട ഒരു താക്കാതിന്റെ ശബ്ദം ഉണ്ടല്ലോ അതും ഒരു കാരണം ആണ്“. സ്കൂളിൽ മാത്രമല്ല, കലാലയങ്ങളിലും രാഷ്ട്രീയമില്ലാത്തതിന്റെ തിക്തഫലങ്ങൾ ഉണ്ടായല്ലോ. വിദ്യാലയങ്ങളിലെ രാഷ്ട്രീയ നിരോധനം ചെറുക്കാൻ ശക്തമായ നിയമം കൊണ്ടുവരാൻ നമ്മുടെ സർക്കാരുകൾക്ക് കഴിയുന്നുമില്ലല്ലോ. എല്ലാം കോടതിവഴിക്കാണെങ്കിൽ പിന്നെ ഇവിടെ രാഷ്ട്രീയവും ജനാധിപത്യവും നിയമനിർമ്മാണ സഭയുമൊന്നും വേണ്ടല്ലോ. വന്ന് വന്ന് തെരുവോരത്ത് കൂടി നിന്ന് നാല് നാട്ടുവർത്തമാനം പറയാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതായി. തെരുവിലറിങ്ങി സ്വാതന്ത്ര്യപോരാട്ടം നടത്തേണ്ട ഇടതുപക്ഷവും എല്ലാ കാര്യത്തിനും കോടതിയുടെ ദയാവായ്പിനുവേണ്ടി മാത്രം ഒച്ചാനിച്ചു നിൽക്കുന്നു.എല്ലാ രാഷ്ട്രീയക്കാർക്കും ജനാധിപത്യധ്വംസനത്തിനെതിരെ പോലും ഒരുനിച്ചു നിൽക്കാനുമാകുന്നില്ല. അഥവാ ഒരുമിച്ചു നിർത്താനുള്ള ശ്രമവും ഉണ്ടാകുന്നില്ല. വിഷയം വിട്ട് എഴുതിയതിൽ ക്ഷമിക്കുക. എനിക്ക് അങ്ങനെയൊന്നുമില്ല!
ReplyDeleteപ്രിയ സജീം
ReplyDeleteതാങ്കള്‍ ആരാണെന്ന് എനിക്കറിയാം
അങ്ങയില്‍ നിന്നു തന്നെ ഒരു വിശദീകരണം കിട്ടുന്നതിന്റെ സുഖം കമന്റുകളെ ക്രിയാത്മകം ആക്കും
നേതാക്കള്‍ മക്കളെ ഇവിടെ വിടുന്നു എന്നു കഴിഞ്ഞപോസ്റ്റില്‍ താങ്കള്‍ ചോദിച്ചു.അതിനു കൂടി ഉള്ള പ്രതികരണം ആണ് പുതിയ പോസ്റ്റ്
"പൌരബോധം മുളയ്ക്കാത്ത വിദ്യാര്‍ഥിമനസ്സുകള്‍"
ആശംസകളോടെ
പെണ്‍കുട്ടികളുടെ ശാക്തീകരണം വീട്ടില്‍, വിദ്യാലയത്തില്‍, സമൂഹത്തില്‍ എന്ന നിലയിലേക്ക് വളരെണ്ടാതുണ്ടെന്നാണ് ആനുകാലിക സംഭവങ്ങള്‍ നമ്മെ ഓര്മപ്പെടുതിക്കൊണ്ടിരിക്കുന്നത്. വീട്ടില്‍ നിന്ന് തുടങ്ങി വിദ്യാലയത്തിലേക്ക് വളര്‍ന്നു സമൂഹത്തിലേക്കു പടരുന്ന ശക്തമായ ബോധവത്കരണ തന്ത്രം രൂപപ്പെടുതെണ്ടിയിരിക്കുന്നു. വിദ്യാലയം കരുപ്പിടിപ്പിക്കുന്ന പല ഇടപെടലുകളും വീട്ടുപടിക്കല്‍ കരിഞ്ഞുപോകുന്നു എന്നതിന് തെളിവാണ് താങ്കളുടെ പഠന വേളയില്‍ പെണ്‍കുട്ടികളില്‍ നിന്നുണ്ടായ പ്രതികരണം. ഇതിനര്‍ത്ഥം വിദ്യാലയങ്ങളുടെ ഇടപെടല്‍ വേണ്ടെന്നല്ല, മറിച്ച് ഇതിനു കരുത്തു പകരുന്ന തരത്തില്‍ വീടും സമൂഹവും ഇടപെടനമെന്നാണ്. അങ്ങനെ വരുമ്പോള്‍ ഇത് അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തം എന്നതിനപ്പുറം സാമൂഹ്യ പുരോഗതി ലക്‌ഷ്യം വയ്ക്കുന്ന മുഴുവനാളുകളുടെതുമായി മാറുന്നു. facebook ല്‍ താങ്കള്‍ പരാമര്‍ശിച്ച ദൃഷ്ടി ദോഷം ബാധിച്ച മാധ്യമങ്ങളടക്കം അവരുടെ അജണ്ട പുനര്‍ നിര്‍ണയിക്കണം. ദൃശ്യ-ശ്രാവ്യ-വായനാ മാധ്യമങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ... എല്ലാം കണ്ണിചെര്‍ന്നു പ്രവര്‍ത്തിക്കണം.
ReplyDeleteആണ്‍-പെണ്‍ ഭേദങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. ഒരു വശത്ത് അതിന് അയവുവരുത്താന്‍ നോക്കുമ്പോള്‍ മറുവശത്ത് അത് കൂടുതല്‍ തീക്ഷണമാവുന്നു.
ReplyDeleteഭാഷയുടെ പ്രയോഗങ്ങളില്‍, പാഠപുസ്തകങ്ങളിലെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും ചിത്രങ്ങളില്‍ കളികളില്‍, കലാ-കായിക രംഗങ്ങളില്‍, മത്സരങ്ങളില്‍, തുടങ്ങി സ്കൂളും വീടും എല്ലാം ഈ വിവേചനത്തിന്റെ പരിധികളില്‍ തന്നെയാണ് ഇന്നും. തോളത്തു കയ്യുമിട്ടു വലിയ വ്യത്യാസം കൂടാതെ സൗഹൃദം പങ്കിടുന്ന കലാലയവിദ്യര്‍ത്ഥികള്‍ പോലും ക്ലാസില്‍ കയറിയാല്‍ പെണ്‍ബഞ്ചുകളും ആണ്‍ബഞ്ചുകളുമായി മാറുന്നെങ്കില്‍ അതിന്റെ കാരണം വളരെ ശക്തമായ വിധത്തില്‍ അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിവേചനബോധം തന്നെയാണ്.
ട്രാക്കിംഗ്...
ReplyDeleteപ്രിയ മനോജ്
ReplyDeleteനാം നടത്തുന്ന പല പരിപാടികളും മേലെ നിന്നുള്ള നിരേശം അനുസരീകലായി മാറുന്നു.ഹെല്പ് ഡസ്ക് രൂപീകരിക്കാന്‍ പറഞ്ഞാല്‍ ഉടന്‍ രൂപീകരിച്ചു റിപ്പോര്‍ട്ട് നല്‍കും .ആ പ്രവര്തനത്ത്നെ സ്വാംശീകരിക്കില്ല. പെണ്‍കുട്ടികളുടെ ശാക്തീകരണം എന്നാല്‍ ക്യാമ്പും സൈക്കിളുമാണ് (.സൈക്കിള്‍ കച്ചവടം കൊണ്ട് നന്നാകുന്നവര്‍ ഉണ്ടാകും.).പെണ്‍പക്ഷ വിദ്യാലയ സംസ്കാരം വളര്‍ത്തി എടുക്കാന്‍ ഏതെങ്കിലും സ്കൂളുകള്‍ ശ്രമിച്ചേ പറ്റൂ ..ആര് മുന്നിട്ടിറങ്ങും?
പ്രിയ ടോട്ടോച്ചാന്‍
വേര്തിരിവിന്റെ പാഠങ്ങള്‍ സ്കൂളുകളിലെ സ്റാഫ് റൂമില്‍ കാണാം .ഹയര്‍ സെക്കണ്ടറിക്കാരുടെ റൂം, സെക്കണ്ടറിക്കാരുടെ റൂം, പ്രൈമറി ക്കാരുടെ റൂം.ഇത് പോലെ ആണുങ്ങളുടെ റൂം, പെണ്ണുങ്ങളുടെ റൂം. വല്ല കാര്യവും ഉണ്ടോ .
സമൂഹം കല്പിച്ചു കൊടുത്ത ഇരിപ്പിടങ്ങള്‍ പൊളിഞ്ഞത് കസേരകള്‍ ഇട്ടപ്പോള്‍ ,ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ദേശിച്ചപ്പോള്‍ നാം കണ്ടു. പ്രഭാഷണങ്ങള്‍ കേട്ടിരിക്കുന്ന സദസല്ല ക്ലാസുകള്‍. പരസ്പരം ആശയങ്ങള്‍ ചര്‍ച്ച ചെയ്തു അറിവ് കൂട്ടുന്നതാകണം .അതിനു സ്ഥിരം ഇരിപ്പിടങ്ങള്‍ പാടില്ല.