( കാശ് വാങ്ങി സ്കൂളുകളിലെ പഠന നിലവാരത്തെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പരിചയപ്പെടുത്തുകയാണ് . മുന്‍ ലക്കങ്ങള്‍ കൂടി വായിക്കുമല്ലോ .ഇത് നാലാം ലക്കം
- ടോപ് സ്കൂളുകള്‍ ടോപ്പാണോ -൧
- ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്?!-2
- വിദ്യാര്‍ഥികളുടെ പഞ്ചനക്ഷത്ര വിവരക്കേട് )
ഭാഷ കുട്ടികള്‍ സ്വതന്ത്രമായും അനായാസമായും കൈകാര്യം ചെയ്യണം. പുസ്തകത്തില്‍ പഠിച്ച പാഠങ്ങളിലെ ചോദ്യങ്ങള്‍ക്ക്വീണ്ടും ഉത്തരം എഴുതുന്നത് വലിയ കഴിവല്ല. അതെ നിലവാരമുള്ളവ വിഇയിച്ചു മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും കഴിയണം.ഒപ്പം പുതിയ സന്ദര്‍ഭങ്ങളില്‍ തെറ്റുകൂടാതെ ഭാഷ ഉപയോഗിക്കാനും .
എല്‍ കെ ജി മുതല്‍ ഇംഗ്ലീഷ് പഠിച്ചു വരുന്ന കുട്ടികളാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പൊതുവേ ഉള്ളത്. നാലാം ക്ലാസ് എത്തുമ്പോഴേക്കു ആര് വര്‍ഷത്തെ ഇംഗ്ലീഷ് പഠനം.
അങ്ങനെയുള്ള കുട്ടികളുടെ ഭാഷ ശേഷി എങ്ങനെ എന്നുള്ള അന്വേഷണം വിപ്രോ നടത്തി.ഫലം നോക്കുക.--
കുട്ടികളുടെ രചനാ ശേഷി എങ്ങനെ. അവര്‍ എഴുതിയ ഉത്തരക്കടലാസ് അതെ പോലെ കൊടുക്കുകയാണ് .നാലാം ക്ലാസിലെ കുട്ടിയുടെ എഴുത്ത് നോക്കാം--
---
കുട്ടികള്‍ വരുത്തിയ പിശകുകള്‍ പഠന റിപ്പോര്‍ട്ടില്‍ ക്രോഡീകരിച്ചിട്ടുണ്ട് . നാളിലെയും ആറിലെയും എട്ടിലെയും കുട്ടികള്‍ ഇംഗ്ലീഷില്‍ വരുത്തിയ പിശകുകള്‍ ഇവയാണ്.
നമ്മുടെ പൊതു വിദ്യാലയങ്ങലെക്കാള്‍ മെച്ചം ആണോ? എട്ടില്‍ എത്തുന്ന ഇംഗ്ലീഷ് മീഡിയം കുട്ടി പത്ത് വര്ഷം ഇംഗ്ലീഷ് പഠിച്ചു എന്ന് മാത്രമല്ല എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ ആണ് പഠിച്ചതും.സ്കൂളില്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതും. നഗരങ്ങളിലെ പേര് കേട്ട വിദ്യാലയങ്ങളിലെ സ്ഥിതി ഇങ്ങനെ ആണെങ്കില്‍ നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് മീഡിയങ്ങളിലെ സ്ഥിതി ആലോചിക്കാവുന്നതയൂള്ളൂ .എന്തായാലും ഒരു പഠനം ഇവിടെയും നടത്തുന്നത് നല്ലത് .
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം സംബന്ധിച്ചുള്ള ചില വിശേഷങ്ങള്‍ കൂടി വായിക്കുക
ചുവടെ കൊടുത്തിരിക്കുന്ന ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക
No blind man can lead a blind man properly!Now its high time to reorient the present pattern of english language training for the teacher,s in our state.So a content orient training for the teacher,s are badly required.how a teacher know that that he/she is 'wrong' with respect of his student?
ReplyDeletehow can
ReplyDelete