ടോപ് സ്കൂളുകള്‍ ടോപ്പാണോ -6
പൌരബോധം പരിശോധിക്കാന്‍ എങ്ങും തൊടാത്ത കുറെ ചോദ്യങ്ങള്‍ നാം ചോദിക്കും.കണ്മുമ്പിലെ സത്യങ്ങളോടുള്ള പ്രതികരണമോ, പ്രശനങ്ങളിലുള്ള നിലപാടുകളോ ആവശ്യപ്പെടാറില്ല.അത് കൊണ്ട് തന്നെ പരീക്ഷാ ചോദ്യങ്ങള്‍ കുട്ടികളുടെ ഉത്തരത്തില്‍ ചരമം പ്രാപിക്കും.സത്യത്തില്‍ വേണ്ടത് ചിന്തയുടെ ഉജ്വലമായ ഉണര്‍വ് അനിവാര്യമാക്കുന്ന ചോദ്യങ്ങളല്ലേ .അത് സാമൂഹിക ചര്‍ച്ചകള്‍ക്ക് കൂടി വഴി വെക്കുന്ന രീതിയില്‍ ആയാലോ. ജനാധിപത്യ രാഷ്ട്രത്തില്‍ തെരഞ്ഞെടുപ്പുകളില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് വികസന പ്രശ്നങ്ങള്‍ വിശകലനം ചെയ്താണോ? അതോ സ്വന്തം മതം ജാതി, പാര്‍ടി ഇവയിലുള്ള അന്ധ വിശ്വാസം അടിസ്ഥാനമാക്കിയോ? പാര്‍ടി വേണം പക്ഷെ അത് ശരിയായ വികസന അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാകണം.അങ്ങനെ ഉള്ള പാര്‍ടികളിലെ അണികളും നല്ല കാഴ്ചപ്പാടും നിലപാടുകളും ഉള്ളവരാകണം.അതിനു സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന വിശകലന ശേഷികള്‍ നിര്‍ണായകം.ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടി വോട്ടു ചെയ്യാനുള്ള അര്‍ഹതയുടെ പടിവാതിലില്‍ ആണെന്നുമോര്‍ക്കണം. വിപ്രോ നടത്തിയ പഠനത്തിലെ ഒരു ചോദ്യവും അതിന്റെ പ്രതികരണവും നോക്കുക. രാഷ്ട്രീയ നേതാവിന്റെ നിലപാടുകള്‍ അപ്പടി വിഴുങ്ങുന്നതിനു പകരം ശരിയാണെങ്കില്‍ യോജിക്കുക എന്നാ സന്ദേശം ആണ് ചോദ്യം പൊതുവേ നല്‍കുന്നത്. പ്രതികരണങ്ങള്‍ നമ്മുടെ ഭാരതത്തിലെ സമ്പന്ന വിഭാഗങ്ങളിലെ കുട്ടികളുടെ ചിന്താ രീതി അടയാളപ്പെടുത്തുന്നു. ഡി തെരഞ്ഞെടുത്ത പതിനേഴു ശതമാനം കടുത്ത സങ്കുചിത പ്രാദേശിക വാദം പുലര്ത്തുന്നവരാന്. സി യോട് യോജിച്ച ഇരുപത്തിനാല് ശതമാനവും അടിമകള്‍ ആണ് .അവര്‍ക്ക് ശരിയായ നിലപാടില്ല. മറ്റുള്ളവര്‍ പറയുന്നത് വേദവാക്യം. മറ്റു സംസ്ഥാനക്കാര്‍ക്ക് തൊഴില് കൊടുത്തു കൂടാ എന്നു നിലപാടുള്ള പതിനെട്ടു ശതമാനം കൂടിയാകുമ്പോള്‍ ബഹു ഭൂരിപക്ഷവും ഇന്ത്യ എന്ന വികാരം ഇല്ലാത്തവരായി. സ്കൂളുകളില്‍ നിന്നും കിട്ടുന്ന പാഠങ്ങള്‍ ഇത്രയ്ക്ക് ദുര്‍ബലമോ .സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ കുട്ടികള്‍ പൌരബോധം ഇല്ലാത്തവരായി പുറത്തിറങ്ങിയാല്‍ അത് സമൂഹത്തെ എങ്ങനെ ബാധിക്കും? എന്നിട്ടും നമ്മുടെ നേതാക്കളുടെ മക്കള്‍ ജീവനക്കാരുടെ മക്കള്‍ ഒക്കെ തേടിപ്പോകുകയാണ് അവിടേക്ക്. ഇന്ത്യയുടെ ഭാവി ഭീഷണി നേരിടുന്നത് കുട്ടികളുടെ ബോധതലത്തിലെ പുഴുക്കുത്തു വിദ്യാഭ്യാസത്തില്‍ നിന്നാവും
-
ഇനി മതാതീത മാനവികത സംബന്ധിച്ച ചോദ്യത്തിലേക്ക് കടക്കാം.
ബി പ്രസ്താവന അംഗീകരിച്ചവര്‍ പതിനേഴു ശതമാനം വരും.അതായത് "ചില മതങ്ങളില്‍ "പെട്ടവര്‍ താരതമ്യേന അക്രമാസക്തര്‍ ആണന്നു അവര്‍ കരുതുന്നു. മതങ്ങളെ കുറിച്ച് അവര്‍ക്ക് നല്‍കിയിട്ടുള്ള പാഠങ്ങള്‍ മത മൌലികവാദികള്‍ തയ്യാരാക്കിയതാകും? അല്ലെങ്കില്‍ തന്നെ ആരാണ് സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ കരിക്കുലവും പാടപുസ്തകവും മത നിരപെക്ഷമാണോ എന്ന് പരിശോധിക്കുന്നത്.?
അപകടകരമായ വസ്തുക്കള്‍ ,അതിനോടുള്ള സമീപനം പ്രധാനമാണ് .(കേരളത്തില്‍ ഇപ്പോള്‍ വിളപ്പില്‍ശാല ചര്‍ച്ച ചെയ്യുകയാണല്ലോ ) പത്ത് ശതമാനം കുട്ടികള്‍ അപകടം പിടിച്ച മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചാര്ത്തിക്കൊടുക്കണം എന്നാണു പറയുന്നത്. ഹോ ഇവര്‍ സമ്പന്നരും സ്വാധീനം ഉള്ളവരും കൂടിയാണെങ്കില്‍ നാട് മുടിഞ്ഞു പോകുമല്ലോ. പരിസ്ഥിതി മലിനമാക്കി പ്രശ്നം കൈകാര്യം ചെയ്യാമെന്നുള്ള നിലപാടുകാരാന് ബി വിഭാഗക്കാര്‍. എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് സ്വന്തം ഉത്തരവാദിത്വം ഒഴിയുന്നവരും നല്ലൊരു ശതമാനം.
-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അടുത്ത ചോദ്യം ഇങ്ങനെ. മുപ്പത്തി മൂന്നു ശതമാനം മറ്റുള്ളവര്‍ ചെയ്യുന്ന അതിനാല്‍ നമ്മള്‍ക്കും അങ്ങനെ ചെയ്യാമല്ലോ എന്നാണു കരുതുന്നത്.ഇതാണോ പൌര ബോധം?
തെരഞ്ഞെടുപ്പുകളിലെ മുനഗണന നിശ്ചിയിക്കള്‍ പ്രധാനമാണ്. അത് തെറ്റിപ്പോയാല്‍ തെറ്റുന്നത് അഞ്ചു വര്‍ഷത്തെ സാമൂഹിക ജീവിതം മാത്രമല്ല ഭാവി സന്തുലിത രഹിതമായ വികസനം വിതയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ നിറഞ്ഞത് ആകുകയും ചെയ്യും.കുട്ടികളോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ പരിശോധിക്കാം. ഗതാഗത സൗകര്യം പോലും ഇല്ലാത്ത ,വികസന പിന്നാക്കാവസ്ഥ ഉള്ള പ്രദേശത്ത് സിനിമ ഹാള്‍ പണിയുമെന്ന് ഒമ്പത് ശതമാനം കുട്ടികള്‍ ! അതില്വിഷമല്ലേ ബി വിഭാഗത്തിലെ പതിനെട്ടു ശതമാനം !
എന്തിനാ നാം ഈ ചോദ്യങ്ങള്‍ വിശകലനം ചെയ്യുന്നത്
വിദ്യാഭ്യാസ നിലവാരം എന്ന് പറഞ്ഞാല്‍ കേവലം വിഷയങ്ങളുടെ ഉള്ളടക്കം മാത്രമല്ല.
ഒരു സമൂഹത്തില്‍ നല്ല പൌരനായി ജീവിക്കാനുള്ള കാഴ്ചപ്പാടും നിലപാടുകളും അതിലേക്കു നയിക്കുന്ന അനുഭവങ്ങളും നല്‍കുന്ന സ്കൂള്‍ ആണോ എന്ന് കൂടി പരിശോധിക്കപ്പെടണം.
നാടിനെ ക്രിച്ചുള്ള കരുതല്‍ മറക്കുന്ന വിദ്യാഭ്യാസം കാശ് കൊടുത്തു വാങ്ങുന്നവര്‍ ഇത് കേള്‍ക്കിലായിരിക്കാം എങ്കിലും പറയാതെ വയ്യ.
പുതുവര്‍ഷത്തില്‍ മനസ്സില്‍ വിദ്യാഭ്യാസത്തെ കുറിച്ച് കൂടി നല്ല നിലപാടുകള്‍ ഉണ്ടാകണേ ?
ആശംസകളോടെ
കലാധരന്‍
....................................................................................
വിപ്രോ നടത്തിയ പഠനം അടുത്ത ലക്കത്തില്‍ ? അത് അപ്പോള്‍ വായിക്കാം. മുന്‍ ലക്കങ്ങള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്ത്തനം.ലിങ്ക് കൊടുത്താലും മതി.
കഴിഞ്ഞ അഞ്ചു ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
Why dont we conduct a survey with these questions in our GOVT SCHOOLS to find what our education has given them?
ReplyDelete