പ്രവര്‍ത്തന
ലക്ഷ്യം
1.എന്റെ
വിദ്യാലയത്തില്‍ മെന്ററിംഗ്
പ്രാവര്‍ത്തികമാക്കി എല്ലാ
കുട്ടികളേയും പഠനനേട്ടത്തിനുടമകളാക്കും.എല്ലാവിധ കഴിവുകളും വളര്‍ത്തും
എന്നു തീരുമാനിക്കുന്ന അധ്യാപകര്‍ക്കു മാത്രമേ ഈ കുറിപ്പ് പ്രയോജനപ്പെടൂ. (മറ്റുളളവര്‍ ഇതു വായിക്കാതിരിക്കുക)
എന്താണ്
മെന്ററിംഗ്? മെന്ററിംഗ്
ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍? അവ്യക്തതയുളളവര്‍ ചുവടെയുളള ലിങ്കില്‍ ക്ലിക് ചെയ്ത് വ്യക്തത വരുത്തിയ ശേഷം വായന തുടരുക
മെന്ററിംഗ്
ഘട്ടങ്ങള്‍
ഏതു പ്രവര്‍ത്തനത്തിലുമെന്ന പോലെവിദ്യാഭ്യാസ രംഗത്തെ മെന്ററിംഗിനും ചില ഘട്ടങ്ങള്‍ ഉണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.
1.ആവശ്യമാക്കല്‍, 2.
ലക്ഷ്യ
നിര്‍ണയം ,3.വിവരശേഖരണം
(കുട്ടിയെഅറിയല്‍
),4.കുട്ടിയുടെ
വിശ്വാസം ആര്‍ജിക്കല്‍,
5.മെന്ററിംഗ്
ആരംഭിക്കല്‍,6.ഡോക്യുമെന്റേഷന്‍,7.അവലോകനവും
മെച്ചപ്പെടുത്തലും
വിശദാംശങ്ങള്‍
1.ആവശ്യമാക്കല്‍
- വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടേയും ആവശ്യമാകണം, സന്നദ്ധതയുണ്ടാകണം. ഇത് പൊതു ചര്‍ച്ചയിലൂടെ രൂപപ്പെടുത്താവുന്ന മനോഭാവമാണ്.
- മെന്റര്‍ എന്ന നിലയില്‍ അധ്യാപകര്‍ക്ക് തങ്ങളുടെ റോള്‍ സംബന്ധിച്ച് വ്യക്തതഇല്ലാതെ ആവശ്യമാക്കല്‍ നടക്കില്ല
- രക്ഷിതാക്കളുടെ പിന്തുണ ലഭ്യമാക്കുന്ന വിധവും ചര്‍ച്ച ചെയ്യണം. അധ്യാപിക ഒറ്റയ്ക്കല്ലെന്ന ബോധം ആവശ്യമാക്കല്‍ പ്രക്രിയയെ ഗുണാത്മകമായി സ്വാധീനിക്കും
2.ലക്ഷ്യനിര്‍ണയം
- കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍, പ്രചോദിപ്പിക്കാന്‍, self image മെച്ചപ്പെടുത്താന്‍കുട്ടികളുടെ പ്രതീക്ഷാനില ഉയര്‍ത്താന്‍, ഉയര്‍ന്നഅക്കാദമിക നേട്ടം സാധ്യമാണെന്നു ബോധ്യപ്പെടുത്താന്‍, സാമൂഹിക നൈപുണി വളര്‍ത്തിയെടുക്കാന്‍, അധ്യാപകരുമായും സഹപാഠികളുമായും മറ്റുളളവരുമായും നല്ല ബന്ധം സ്ഥാപിക്കാന്‍,എല്ലാവിധ കഴിവുകളുടേയും വികാസത്തിന്, പ്രശ്നപരിഹരണത്തിന്
- വിദ്യാലയത്തിന്റെ പൊതുവായ ലക്ഷ്യവും ആകാം.
- ഓരോ കുട്ടിയെ പരിഗണിച്ചും ലക്ഷ്യം അതത് മെന്റര് തീരുമാനിക്കേണ്ടിവരുംഏതൊരു പരിപാടി ആരംഭിക്കുന്നതിനും ആസൂത്രണം അനിവാര്യമാണ്.
- ആസൂത്രണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ പരിഗണിക്കണം?ആസൂത്രണത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്കാലയളവ് / തീയതികുട്ടിയെ അറിയല്‍ ( കുട്ടിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍, പഠനസാഹചര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍,ആഗ്രഹങ്ങള്‍, അക്കാദമിക നിലവാരം...)ജൂണ്‍ പത്തിനകംമെന്ററിംഗിനുളള ഇടപെടല്‍ മേഖലകള്‍ തീരുമാനിക്കല്‍
കുട്ടിക്ക് അധ്യാപകരുമായി ഹൃദയബന്ധം സ്ഥാപിക്കാനുളള അവസരം ഒരുക്കല്‍
പിന്തുണാ രീതിയെക്കുറിച്ച് കുട്ടികളോട് ലളിതമായി വിശദീകരിക്കല്‍
രക്ഷിതാക്കളെ ബോധ്യപ്പെടുത്തല്‍
മെന്ററിംഗ് ആരംഭിക്കല്‍
അനുഭവം പങ്കിടല്‍, ഇടക്കാല അവലോകനം
മെച്ചപ്പെട്ട തുടര്‍ പ്രവര്‍ത്തനം
3. കുട്ടിയെ അറിയല്യു പി ക്ലാസുകളില്‍ കുട്ടികള്‍ക്കു തന്നെ പൂരിപ്പിച്ചു തരാവുന്ന രീതിയില്‍ ചില കാര്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും.പേപ്പറില്‍ പദസൂര്യന്‍ പോലെ എഴുതാം. അല്ലെങ്കില്‍ മേഖല തിരിച്ച് താഴെ താഴെ എഴുതാം.ഈ ചോദ്യങ്ങള്‍ മതിയാകുമോ?1)എന്തെല്ലാമാണ് എനിക്കുളളസവിശേഷമായ കഴിവുകള്‍, എനിക്ക് നന്നായി ചെയ്യാമെന്നു കരുതുന്ന കാര്യങ്ങള്‍? 2)എന്റെ നല്ല ചങ്ങാതി എന്നെക്കുറിച്ച് പറയാനിടയുളള ഗുണങ്ങളും മറ്റു പ്രത്യേകതകളും?3) ഞാന്‍ അംഗീകരിക്കുന്ന വിശ്വസ്തരായവരാരൊക്കെ?4)എന്ക്ക് ഒഴിവു സമയത്ത് ചെയ്യാനാണാഗ്രഹിക്കുന്ന കാര്യങ്ങളിവയാണ്,5)ഞാന്‍ ഇഷ്ടപ്പെടുന്ന വിനോദം?6)എനിക്ക് ആരാകാനാണ് ആഗ്രഹം?7)എനിക്ക് എതു കാര്യത്തിലാണ് സഹായം കിട്ടിയാല്‍ മെച്ചപ്പെടാന്‍ കഴിയുമെന്നു കരുതുന്നത്?8)ഏതൊക്കെ വിഷയങ്ങളാണ് എനിക്ക് പ്രിയം?9)എനിക്ക് പ്രയാസമുളള വിഷയങ്ങള്‍?10)എന്റെ പഠനത്തിനു തടസ്സമായിട്ടുളള കാര്യങ്ങള്‍?11)........................................................ഏഴാം ക്ലാസിലെ ദേവൂട്ടിയോട് ഞാന്‍ പറഞ്ഞു. പേപ്പര്‍ ആറായി മടക്കുക. വലത്തു മുകളിലുളള കളത്തില്‍ ദേവൂട്ടിയുടെ കഴിവുകള്‍ എഴുതുക. ഇടതു മുകളില്‍ ഇഷ്ടപ്പെട്ട വിഷയങ്ങളും. ഇങ്ങനെ പത്തുമിനിറ്റു കൊണ്ടു ശേഖരിച്ച ഈ വിവരങ്ങള്‍ വിശകലനം ചെയ്യുക. ദേവൂട്ടിക്ക് എന്തെല്ലാം കഴിവുകളാണുളളത്?കുട്ട ഉണ്ടാക്കും. നാടകം കളിക്കും, ചന്ദനത്തിരി ഉണ്ടാക്കാനറിയാം എന്നിവ നല്‍കുന്ന സൂചനകള്‍ കരവിരുതിലും അഭിനയത്തിലും കഴിവ് എന്നല്ലേ? സംഗീതവും നൃത്തവും പടം വരയ്ക്കലും അനുഗ്രഹീത കലാകാരി തന്നെ. പക്ഷേ സോഷ്യല്‍ സയന്‍സും ഇംഗ്ലീഷും കംമ്പ്യൂട്ടറും ഇവളുടെ ജീവിതത്തെ ഇരുളിലാഴ്ത്തില്ലേ?അവളുടെ അമ്മയുടെ കഷ്ടപ്പാട്ടുളള ജീവിതമോഹം ക്ലാസിലെ ചിലവിഷയങ്ങള്‍ തല്ലിക്കെടുത്തുന്നില്ലേ?ദേവൂട്ടിക്ക് ഏറെ നന്മകളുളള സ്വഭാവം ?ഏതൊക്കെ മേഖലകളിലാണ് ശ്രദ്ധ വേണ്ടത്? എന്തൊക്കെ ഇടപെടല്‍ സാധ്യതകള്‍? കഴിവുകളെ എങ്ങനെ പരിമിതികള്‍ ഉളള മേഖലകളില്‍ പ്രയോജനപ്പെടുത്താം. സാമൂഹികശാസ്ത്രപാഠങ്ങളുടെ ചിത്രകഥാരൂപത്തിലുളള ആഖ്യാനം അവള്‍ ചെയ്യുമോ? നാടകം ഇംഗ്ലീഷ് പഠനത്തിലുപയോഗിക്കാമോ?പെരുമാറ്റം, ബന്ധങ്ങള്‍, മനോഭാവം എന്നിവ സംബന്ധിച്ച് എന്തൊക്കെ വിവരങ്ങള്‍ ലഭിച്ചു?ഇങ്ങനെ കുട്ടിയെ അറിയുമ്പോഴാണ് മെന്റര്‍ക്ക് പ്രവര്‍ത്തന ലക്ഷ്യം ഉണ്ടാവുക.ദേവൂട്ടിക്ക് മെന്ററിംഗ് നടത്തിയ അധ്യാപിക എസ് ആര്‍ ജിയില്‍ പങ്കുവെക്കേണ്ടത്1)അഭിസംബോധന ചെയ്ത കാര്യങ്ങള്‍, 2) അതിന്റെ ഫലം എന്തായിരുന്നു? 3)സഹാധ്യാപകരുടെയോ മറ്റുളളവരുടെയോ സഹായം അവളുടെ കഴിവു വളര്‍ത്താന്‍ ആവശ്യമുണ്ടോ?4.കുട്ടിയുടെ വിശ്വാസം ആര്ജിക്കല്ആദ്യവാരത്തില് തന്നെ ചില പുതിയതലങ്ങള്‍ സൃഷ്ടിക്കണം. തിയേറ്റര്‍ ഗയിമുകള്‍ നല്ലൊരു മാര്‍ഗമാണ്.കുട്ടിയും അധ്യാപികയും ഒത്തുളള ചിത്രരചന, ഈണപ്പാട്ടുകള്‍,നിര്‍മാണപ്രവര്‍നങ്ങള്‍ ഒക്കെയാകാം. ശരിക്കും പഠനപങ്കാളിയായി മാറണം.തുറന്നിടപഴകണം.- മെന്‍റര്‍ മെന്റി ബന്ധം വിജയപ്രദമാക്കാന്‍ തുടര്‍ന്നെന്തെല്ലാം ചെയ്യണം?
കുട്ടിയുടെ ജീവിതത്തിലെ സാന്നിദ്ധ്യമാവുക. എപ്പോള്‍ വേണമെങ്കിലും കാണാനും വിളിച്ചു കാര്യം പറയാനും ഇരുവരും സന്നദ്ധരാവുക. ലക്ഷ്യവും കൂട്ടായ പ്രയത്നവും അയയാതെ നോക്കുക അഭ്യുദയകാംക്ഷിയെന്ന ശക്തമായ തോന്നല്‍ സൃഷ്ടിക്കുക (ക്ഷേമാന്വേഷണങ്ങള്‍ ,ഫോണ്‍ വിളികള്‍..)കുട്ടിയുടെ ആവശ്യങ്ങളില്‍ കേന്ദ്രീകരിക്കുക. കുട്ടിയെക്കുറിച്ചുളള പ്രതീക്ഷകള്‍ അവള്‍ തന്നെ ഉയര്‍ത്താന്‍ സഹാകമായ അനുഭവങ്ങളും ആത്മവിശ്വാസവും. നമ്മുടെ ആവശ്യങ്ങളടിച്ചേല്‍പ്പിക്കുന്നതായി കുട്ടിക്ക് തോന്നാതിരിക്കുക.അഭിപ്രായങ്ങളെ മാനിക്കുക. ചങ്ങാതി മനസിനുടമയാവുക.കുട്ടിയുടെ പക്ഷത്തു നിന്നും നോക്കിക്കാണുക .കുട്ടിയുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക.അധികാരത്തിന്റെ ശബ്ദം ഉപേക്ഷിക്കുക, ശാസനകളും നിയമങ്ങളും അല്ല ജനാധിപത്യപരമായ തീരുമാനവും പെരുമാറ്റവുമാണ് പ്രധാനം.മെന്ററിംഗിനെക്കുറിച്ച് ധാരണ രൂപീകരിച്ചു .എങ്കില്‍ ആദ്യ എസ്‍ ആര്‍ ജിയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എന്തെല്ലാം.?- മെന്ററിംഗ് പ്രായോഗികമാക്കി മാതൃക സൃഷ്ടിക്കണം.
- എല്ലാ അധ്യാപകരും ഈ പ്രവര്‍ത്തനം ഏറ്റെടുക്കണം
- എല്ലാവരുടേയും അനുഭവങ്ങള്‍ പങ്കിടണം, മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കണം
അഞ്ചു തരം മെന്ററിംഗ്കൂടുതല് കുട്ടികളുളള ക്ലാസുകളില്‍ അധ്യാപികയ്ക്ക് എല്ലാ കുട്ടികളേയും മെന്ററിംഗ് ചെയ്യാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകാം. അപ്പോള്‍ മറ്റു സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തണം.അതാനാണ് വിവധരീതികള്‍ പരിചയപ്പെടുത്തുന്നത്.- Traditional One-to-One Mentoring.,
- Group Mentoring (ഒരു മെന്ററും ഒരു സംഘം പഠിതാക്കളും),
- Team Mentoring. (മെന്ററ്‍മാരുടെ ഒരു ടീമും ചെറിയ കൂട്ടം പഠിതാക്കളും),
- Peer Mentoring.(സഹപാഠികളോ ഉയര്‍ന്ന ക്ലാസിലെ കുട്ടികളോ മെന്ററിംഗ് നടത്തുന്നു) ,
- E-mentoring
അധ്യാപികയുടെ മെന്ററിംഗ് പരിധിക്കകത്ത് സംപുഷ്ടീകരണത്തിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്. മനോഭാവ മാറ്റമാണ് ആദ്യം വേണ്ടത്.5.മെന്ററിംഗ് ആരംഭിക്കല്‍,6.ഡോക്യുമെന്റേഷന്‍,7.അവലോകനവും മെച്ചപ്പെടുത്തലുംഈ ഘട്ടങ്ങള്‍ വിശദീകരിക്കുന്നില്ല. അത് അനുഭവത്തിലൂടെ തെളിയിച്ചെടുക്കുക
എന്തിനാണ്
എന്റെ വിദ്യാലയത്തില്‍
മെന്ററിംഗ് ?
ഈ
ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍
ലക്ഷ്യമായി .അതൊന്നു എഴുതി വെക്കുന്നത് നല്ലതാണ് ( നിര്‍ബന്ധമില്ലെങ്കിലും അതു ചെയ്യുന്നതാണ് അഭികാമ്യം)
ഉദാഹരണം നോക്കുക
അങ്ങനെ മാസ്റ്റ്ക്ക് ഒരു പേരു കൂടി കിട്ടി അത്ര തന്നെ.
ReplyDelete:)
ReplyDeleteനാം സജ്ജരായേ പറ്റൂ.
ReplyDeleteകാലം നമ്മെ ഏല്‍പിച്ച ദൌത്യം തന്നെയെന്ന് കരുതണം.
thank u sir
ReplyDeletethank u sir
ReplyDeleteThudanganam Ivideninn. Thanks
ReplyDeleteKollam... Enthayalum sramikkan theerumanichu.....
ReplyDeleteKollam... Enthayalum sramikkan theerumanichu.....
ReplyDeleteKollam... Enthayalum sramikkan theerumanichu.....
ReplyDeleteGood... Thanks...
ReplyDeleteമൂന്നു കൊല്ലം മുന്‍പ് എന്‍റെ എഴാം ക്ലാസ്സില്‍ ഉണ്ടായിരുന്ന 11 കുട്ടികള്‍ (ഇപ്പോള്‍ അവര്‍ പത്താം ക്ലാസ്സില്‍ )എന്‍റെ കൈത്താങ്ങ് വേണം എന്ന ആവശ്യവുമായി വീട്ടില്‍ വന്നു.അവര്‍ക്ക് എപ്ലസ് വാങ്ങാന്‍ പ്രചോദനവും സഹായവും വേണം എന്നതാണ് ആവശ്യം.ഞങ്ങളുടെ ആദ്യ കൂടിയിരുപ്പ് കഴിഞ്ഞു.ഈ പോസ്റ്റ് എനിക്കേറെ പ്രയോജനപ്രദം .
ReplyDeleteമൂന്നു കൊല്ലം മുന്‍പ് എന്‍റെ എഴാം ക്ലാസ്സില്‍ ഉണ്ടായിരുന്ന 11 കുട്ടികള്‍ (ഇപ്പോള്‍ അവര്‍ പത്താം ക്ലാസ്സില്‍ )എന്‍റെ കൈത്താങ്ങ് വേണം എന്ന ആവശ്യവുമായി വീട്ടില്‍ വന്നു.അവര്‍ക്ക് എപ്ലസ് വാങ്ങാന്‍ പ്രചോദനവും സഹായവും വേണം എന്നതാണ് ആവശ്യം.ഞങ്ങളുടെ ആദ്യ കൂടിയിരുപ്പ് കഴിഞ്ഞു.ഈ പോസ്റ്റ് എനിക്കേറെ പ്രയോജനപ്രദം .
ReplyDeleteഈ മാതൃക വളരെ ഇഷ്ടപ്പെട്ടു. ഞാനും ഏട്ടന്‍ സുനന്ദന്‍ മാഷും ഇത് ഗാൗരവമായിത്തന്നെ കാണുന്നു
ReplyDeleteഈ മാതൃക വളരെ ഇഷ്ടപ്പെട്ടു. ഞാനും ഏട്ടന്‍ സുനന്ദന്‍ മാഷും ഇത് ഗാൗരവമായിത്തന്നെ കാണുന്നു
ReplyDeleteഈ മാതൃക വളരെ ഇഷ്ടപ്പെട്ടു. ഞാനും ഏട്ടന്‍ സുനന്ദന്‍ മാഷും ഇത് ഗാൗരവമായിത്തന്നെ കാണുന്നു
ReplyDeleteഈ മാതൃക വളരെ ഇഷ്ടപ്പെട്ടു. ഞാനും ഏട്ടന്‍ സുനന്ദന്‍ മാഷും ഇത് ഗാൗരവമായിത്തന്നെ കാണുന്നു
ReplyDeleteഈ മാതൃക വളരെ ഇഷ്ടപ്പെട്ടു. ഞാനും ഏട്ടന്‍ സുനന്ദന്‍ മാഷും ഇത് ഗാൗരവമായിത്തന്നെ കാണുന്നു
ReplyDelete