Pages

Saturday, October 11, 2014

എൽ . പി സ്കൂൾ കുട്ടികളുമായി ഇംഗ്ലീഷിൽ എം എല്‍ എയുടെ സംവാദം

എം എല്‍ എ യുടെ അടുത്ത് കലവൂര്‍ ടാഗോര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളിധിക‍ൃതര്‍ എത്തി. 
ആവശ്യമിതാണ് ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ അങ്ങയുമായി ഇംഗ്ലീഷില്‍ അഭിമുഖം നടത്താനാഗ്രഹിക്കുന്നു.
കുട്ടികളുടെ നിലവാരം പൊതുസമൂഹം അറിയാനാണ് ഈ പരിപാടി.
കുട്ടികളുടെ കഴിവും ആത്മവിശ്വാസവും പ്രകടമാക്കപ്പട്ട ആ ചടങ്ങില്‍ പങ്കെടുത്ത ഡോ. തൊമസ് ഐസക്, എം എല്‍ എ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി
"ഈ സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പുതിയ അഡ്മിഷൻ വെറും 5 കുട്ടികൾ വീതം ആയിരുന്നു. കലവൂർ വൈ. എം എ വായനശാല പ്രവർത്തകർ സ്കൂളിന് ഒരു പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയിരിക്കുന്നു . ആദ്യ തീരുമാനം എന്താണെന്നോ? പ്രധാനപ്പെട്ട പ്രവര്ത്തകരുടെ എല്ലാം കുട്ടികളെ ഈ അണ്‍ ഇക്കണോമിക് സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചു . തങ്ങളുടെ മക്കൾ അടക്കം ഉള്ള കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം എങ്ങിനെ നല്കാം എന്നുള്ളതാണ് ലക്ഷ്യം .

ഷിഫ്റ്റ്‌ നിർത്തലാക്കി , പി ടി എ ചെലവിൽ ഒരു പുതിയ അദ്ധ്യാപികയെ നിയമിച്ചു .
കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ . 3 കമ്പ്യുട്ടറുകൾ . നവീകരിച്ച ക്ലാസ് മുറികൾ .
മീഡിയം മലയാളം തന്നെ ആയിരിക്കും .

രക്ഷകർത്താക്കൾക്ക് ഇംഗ്ലീഷ് മീഡിയം വേണമെമെന്നാണ് ആവശ്യം. അതിനു എല്ലാം ഇംഗ്ലീഷിൽ പഠിക്കേണ്ടതില്ലാ എന്ന് വായനശാല പ്രവർത്തകർ, അതില്ലാതെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുമോ? ബഷീർ എന്നൊരു അദ്ധ്യാപകൻ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് .സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ഉണ്ട് . വീട്ടിൽ അര മണിക്കൂർ ഇംഗ്ലീഷ് സംസാര സമയവും നിശ്ചയിച്ചിട്ടുണ്ട്. ഇതിനു രക്ഷകർത്താക്കൾക്ക് പ്രത്യേക പരിശീലനം നല്കുന്നുണ്ട് . ആകെ 22 രക്ഷകർത്താക്കൾ ആണുള്ളത് . അതിൽ 20 പേരും ഇന്നലെ യോഗത്തിൽ ഉണ്ടായിരുന്നു . ഞാൻ അര മണിക്കൂർ കുട്ടികളോട് ഇംഗ്ലീഷിൽ സംവദിച്ചു. പ്രസംഗം അല്ല , ചോദ്യോത്തരം . എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികൾ എല്ലാം ഇംഗ്ലീഷ് സംസാരിച്ചു.
യോഗം അവസാനിച്ചത് കൗതുകകരമായ ചടങ്ങോടെ ആണ്.

6 രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ അവിടെ ചേർക്കുവാൻ ഉള്ള സമ്മത പത്രം എന്നെ ഏൽപ്പിച്ചു . ഒരു ബസ് തന്നാൽ അടുത്ത വർഷം 20-25 കുട്ടികളെ എങ്കിലും പുതുതായി സ്കൂളിൽ ചേർക്കാം എന്നാണ് അദ്ധ്യാപകർ പറയുന്നത്"
എം എല്‍ എയുടെ പിന്തുണ വിദ്യാലയപ്രവര്‍ത്തകര്‍ക്ക് ആവേശം പ്രാദാനം ചെയ്തിട്ടുണ്ട്.
........................................
ഈ വിദ്യാലയം  ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ബ്ലോഗില്‍ രണ്ടുതവണ വിദ്യാലയത്തെ പരിചയപ്പെടുത്തുകയും ചെ്യ്തു.
കഴിഞ്ഞ മാസം വിദ്യാലയം സന്ദര്‍ശിച്ച അനുഭവം പങ്കിടാനുണ്ട്.

പ്രീതികുളങ്ങര വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ അധ്യാപിക ഗംഭീരപ്രവര്‍ത്തനമാണ്
നടത്തുന്നത്. കുട്ടികളുടെ രചനകളുടെ വലിയശേഖരം അവിടെ കാണാം. കുരുന്നുകള്‍
പത്രവാര്‍ത്തകള്‍ ശേഖരിച്ചാണ് അക്ഷരം പഠിക്കുന്നത്. നിരി‍ദിഷ്ട അക്ഷരമുളള

വാര്‍ത്തകള്‍ പത്രങ്ങളില്‍ നിന്നും വെട്ടി ഒട്ടിക്കുന്ന ഒരു ബുക്ക് അവര്‍ക്കെല്ലാം ഉണ്ട്. 

ഒന്നാം ടേം കഴിഞ്ഞപ്പോഴേക്കും കുട്ടികള്‍ വായനയില്‍ മിടുക്കര്‍. 
പരിസപരപഠനവും വേറിട്ട
രീതിയിലാണ്.

കരയിലുളളവ ജലത്തിലുളളവ എല്ലാം ചിത്രങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ഒട്ടിക്കും. 
ഇംഗ്ലീഷിന്റെ ചാര്‍ട്ടുകള്‍ ഭിത്തിയില്‍ ധാരാളം.
അതെല്ലാം ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗം. നാലാം ക്ലാസിലെ അധ്യാപിക
കുട്ടികളുടെ പ്രശ്നങ്ങള്‍ വ്യക്തിഗതമായി ശേഖരിച്ചു.
സ്വതന്ത്രമായി എഴുതാം. പേരുവെക്കാതെഴുതാ. വീട്ടിലും വിദ്യാലയത്തിലും പഠനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍..
അപ്പോഴാണ് കണക്കിലെ ചില പാഠങ്ങള്‍ ചില കുട്ടികള്‍ക്ക് മനസിലായില്ലെന്നു
അധ്യാപികയ്ക്ക് ബോധ്യപ്പെട്ടത്. ഗണിതം എല്ലാ കുട്ടികള്‍ക്കും മനസിലാകും
വിധം പഠിപ്പിക്കാന്‍ അധ്യാപിക പിന്നീട് വളരെ ശ്രദ്ധിച്ചു.
യാത്രാവിവരണമെഴുതുന്നതില്‍ കുട്ടികള്‍ക്ക് പരിശീലനം കിട്ടാന്‍
രക്ഷിതാക്കളും അധ്യാപകരും എല്ലാ കുട്ടികളും ചേര്‍ന്ന് ലൈറ്റ് ഹൗസിന്റെ
മുകളിലേക്ക് ഒരു പഠനയാത്ര നടത്തി. ആകാശക്കാഴ്ചയുടെ ആ അനുഭവം കുട്ടികള്‍
വിവരിച്ചു. കടല്‍‍ക്കുളിയും. 

ഇപ്പോള്‍ ഒരു അച്ചടിച്ച പ്രസിദ്ധീകരണം കൂടി  ഇറക്കി. 
പഞ്ചായത്ത് എന്തു സഹായവും ചെയ്യാന്‍ തയ്യാറ്‍. അധ്യാപകരും സന്നദ്ധര്‍. 
സമൂഹം കൂടെ നിന്നാല്‍ മതി
ജനകീയ ഓഡിറ്റിംഗ് നടത്താന്‍ സമ്മതമുളള വിദ്യാലയം കൂടിയാണിത്
അതിനുളള ആലോചനകള്‍ നടക്കുന്നു. 
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കഴിവുകള്‍ സമൂഹത്തെ അറിയിക്കുന്നതിന്റെ ഭാഗമായിരുന്നു എം എല്‍ എയുമായി ഇംഗ്ലീഷിലുളള സംവദിക്കല്‍

4 comments:

  1. ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയാല്‍ മലയാളത്തില്‍ പഠിക്കുക എന്ന ആശയം അവര്‍ ഉള്‍ക്കൊള്ളും .കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ ആത്മ വിശ്വാസം വേണം എന്ന രക്ഷിതാക്കളുടെ സ്വപ്നം സാക്ഷത്കരിക്കേണ്ട ഉത്തരവാദിത്വം വിദ്യാലയാതിനുണ്ട്.അധ്യാപകര്‍ക്ക് ഉണ്ട് .

    ReplyDelete
  2. ......നല്ല മാതൃക

    ReplyDelete
  3. Kuttikal MLA yumaayi nadathiya conversationinte viedio ulpeduthiyirunenkil nannaakumaayirunnu

    ReplyDelete
  4. Thankyou teacher.Also thanks to the persons in favour of the programme

    ReplyDelete

പ്രതികരിച്ചതിനു നന്ദി