കലയ്ക്കോട്
Govt.യു.പി.എസ്സ്
ലേക്ക്
ഏവര്‍ക്കും
സ്വാഗതം.
|
ഈ
അറിയിപ്പ് നാട്ടില്‍
ചര്‍ച്ചാവിഷയമായി
കുട്ടികള്‍
രക്ഷിതാക്കളോടു പറഞ്ഞു
രക്ഷിതാക്കള്‍
സ്കൂളിലേക്ക് രാവിലെ തന്നെ
പുറപ്പെട്ടു.
ചെന്നപ്പോഴോ
നിറയെ ചിത്രങ്ങള്‍!
ഒന്നും
രണ്ടുമല്ല നൂറുകണക്കിന് !
ഒരു
വിദ്യാലയത്തിലെ മുഴുവന്‍
കുട്ടികളേയും ചിത്രമെഴുത്തുകാരാക്കാന്‍
കഴിയുക എന്ന അപൂര്‍വാനുഭവത്തിനാണ്
സ്കൂള്‍ സാക്ഷ്യം വഹിച്ചത്
കൊട്ടാരക്കര
ഡയറ്റില്‍ വെച്ചാണ് ഞാന്‍
കലയ്ക്കോട്
Govt.യു.പി.എസിലെ
ശ്രീ
അജിലാലിനെ കാണുന്നത്.
കൈയ്യില്‍
നിറയെ കുട്ടികളുടെ വര്‍ണക്കൂട്ടുകള്‍.
അദ്ദേഹവുമായി
നടത്തിയ അഭിമുഖത്തിലെ പ്രധാന
വിവരങ്ങള്‍ വായിക്കൂ
"കുട്ടികളെ
കലാപരമായി എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം
അതിനെന്താണ് വഴി?
എല്ലാ
കുട്ടികളിലും സര്‍ഗഭാവനയും
കഴിവുകളുമുണ്ട് അതെങ്ങനെ
പുറത്തേക്കുകൊണ്ടുവരാമെന്നാണ്
ഞാനാലോചിച്ചത്
വിഷയവുമായി
ബന്ധിപ്പിച്ചാണ് ആലോചിച്ചത്
ഉദാഹരണത്തിന്
ഒന്നാം ക്ലാസില്‍ മഴയെക്കുറിച്ച്
ഒരു പാഠമുണ്ട്?
ഞാന്‍
അവരുമായിമഴയെക്കുറിച്ച്
ചര്‍ച്ച ചെയ്തു.
എന്താണ്
മഴ? എങ്ങനെയാണ്
മഴ?അതിനുളള
അനുഭവം അവര്‍ക്കു കൊടുക്കുന്നു.
കുട്ടികളില്‍
നിന്നും അവരുടെ അനുഭവമാണ്
സൃഷ്ടികളായി വരേണ്ടത്.
എങ്കിലേ
അതിനര്‍ഥമുളളൂ.
അതിനാല്‍
ഞാന്‍ അവരുമായി മഴയെക്കുറിച്ച്
സംസാരിച്ചു പുറത്തുമഴപെയ്യുന്നതു
കാണാനും മഴ നനയാനും അവസരം
ഒരുക്കി.അതില്‍തന്നെ
ചെളിയില്‍ ചവിട്ടി നടക്കാനും
അനുഭവങ്ങളെല്ലാം ക്ലാസില്‍
വന്ന് അഭിനയിച്ചു കാണിക്കാനും
പറഞ്ഞു.കുട്ടികളുടെ
അഭിനയം കഴിഞ്ഞാല്‍ ഞാന്‍
എന്റെ ഭാവനയില്‍ നിന്ന്
അഭിനയിച്ചു കാണിച്ചുകൊടുക്കുന്നു.
ചില കുട്ടികള്‍
വരയ്കും ചിലര്‍ പാടും ചിലര്‍
നൃത്തം വെക്കും ഇതൊന്നും
ചെയ്യാത്തവരുമുണ്ടാകും.
അവര്‍ക്ക്
കൈത്താങ്ങ് നല്‍കണം.
അവരെ ഒപ്പം
നിറുത്തണം.
അവര്‍ക്കും
സന്തോഷമുണ്ടാക്കുന്ന വളരെ
മനോഹരമായ അനുഭവം ക്ലാസിലൊരുക്കി.
അവര്‍
കണ്ടനുഭവിച്ച മഴ,
പാഠപുസ്തകത്തിലെ
മഴയല്ല, അവരോടു
ചിത്രമാക്കാന്‍ പറഞ്ഞു
അത്ഭുതമാണ്
സംഭവിച്ചത്.
ഓരോരുത്തരും
അവരുടെ സ്വന്തം മഴ ചിത്രീകരിച്ചു....അത് ചിലപ്പോള്‍
വീട്ടിലെ മഴയാകും.
പറമ്പിലെ
മഴയാകും. മുറ്റത്തെ
മഴയാകും...പലമഴകള്‍..
രണ്ടാം
ക്ലാസില്‍ മരത്തില്‍ പടര്‍ന്നു
കയറുന്ന ഒരു മത്തന്‍ ചെടിയുണ്ട്
മരവും
മത്തനും തമ്മിലൊരു സംസാരം
.
നിനക്കെങ്ങനെ
ഉയരത്തിലേക്ക് വരാന്‍ പറ്റും?
എനിക്ക്
ചില്ലകളുളളതിനാല്‍ ഞാന്‍
ഉയരത്തിലോക്ക് ഉയര്‍ന്നു
പോകും
എനിക്ക്
നിന്നില്‍ ചുറ്റിപ്പടര്‍ന്നു
കയറാനുളള കഴിവുണ്ട്?
കാറ്റടിച്ചാല്‍
നീ വീണുപോകില്ലേ
ഇല്ല
പറ്റിപ്പിടിച്ചിരിക്കാനുളള
വളളികളാണെന്റേത്?
എന്നു
മത്തന്‍ മറുപടി പറയുന്നു
ഈ
സംസാരത്തെ അഭിനയാനുഭവമാക്കി
മാറ്റിയശേഷം ചിത്രമാക്കി
അവര്‍
അത് പരസ്പരം കൈമാറി ആസ്വദിക്കണം.
വിലയിരുത്തണം.
അതിനു
ശേഷം എന്റെ ചിത്രീകരണവും
ഉണ്ടാകും. ടീച്ചര്‍
വേര്‍ഷന്‍ . അതു
നിറച്ചേര്‍ച്ച,
സ്ഥലവിന്യാസം
എന്നിവ സംബന്ധിച്ച ചിന്തയ്ക്ക്
അവസരം നല്‍കും
ആറാം
ക്ലാസിലെ എന്റെ കുടുംബം എന്ന
പാഠമാണ് ചിത്രീകരണത്തിനുപയോഗിച്ചത്.
കുടുംബത്തെക്കുറിച്ച്
ആഴത്തില്‍ ചര്‍ചചെയ്തു.വൈകാരികമായ
തലത്തിലേക്ക് ചര്‍ച്ച വികസിച്ചു.
സ്വന്തം
അനുഭവം അവര്‍ ആവിഷ്കരിച്ചു
ഏഴാം
ക്ലാസില്‍ അമ്മയെക്കുറിച്ചുളള
പാഠമാണ് തെരഞ്ഞെടുത്തത്
ഒരു
കുട്ടി വരച്ചത് കാലില്‍
ചങ്ങലയുളള അമ്മയെ ആണ്
അത്
അത് സ്വന്തം അനുഭവം
ഇത്തരം
സൃഷ്ടികളെ നമ്മള്‍ ക്ലാസ്മുറിയിലോ
അലമാരയിലോ അടുക്കി വെക്കുകയല്ല
വേണ്ടത്
പുറത്തുളളവര്‍
അറിയണം
അതിനായി
ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു
കുട്ടികളുടെ
ചിത്രങ്ങള്‍ക്ക് ഞാന്‍
ചെറിയഫ്രെയിം നല്‍കി.അല്പം
ആകര്‍ഷകമാക്കി.
ചിത്രപ്രദര്‍ശനത്തിന്റെ
എല്ലാ ചിട്ടവട്ടങ്ങളും നടത്തി
പോസ്റ്റര്‍
അച്ചടിച്ചു,
ബാനല്‍
തയ്യാറാക്കി.
ആര്‍ച്ച്
ഉണ്ടാക്കി
രക്ഷിതാക്കളുടേയും
സമൂഹത്തിന്റേയും സഹായവും
പങ്കാളിത്തവും തേടി
സ്കൂള്
ബ്ലോഗ്, ഫേസ്
ബുക്ക് ( എന്റെയും
സ്കൂളിന്റെയും )
പ്രചരണവേദിയാക്കി
എണ്ണൂറു
ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്
എല്ലാം
ഈ വര്‍ഷത്തെ വര്‍ക്ക്
ആദ്യമൊക്കെ
രക്ഷിതാക്കള്‍ക്ക്
യോജിപ്പുണ്ടായിരുന്നില്ല.
പഠിക്കാനുളള
സമയം പടം വരച്ചുപാഴാക്കുന്നു
എന്നാണ് പലരും കരുതിയത്.
എന്നാല്‍
പാഠമാണ് പടമാകുന്നതെന്നും
തങ്ങളുടെ കുട്ടികള്‍ക്ക്
തങ്ങള്‍ വിചാരിക്കുന്നതിലധികം
കഴിവുണ്ടെന്നും മനസിലായപ്പോള്‍
അവര്‍ പിന്തുണയ്കാന്‍
തയ്യാറായി.”
കലാപഠനം
എല്ലാ വിഷയങ്ങളുമായും
ബന്ധിപ്പിച്ച് ചെയ്യാന്‍
സാധിക്കും
നമ്മുടെ
വിദ്യാഭ്യാസം കുട്ടിയുടെ
ഭാവനയെ, സര്‍ഗശേഷിയെ
നിരുത്സാഹപ്പെടുത്തുന്നതാകരുത്
ആദ്യം
ഇത്തരം സാധ്യതകളുടെ ശക്തി
ബോധ്യപ്പെടണം
അജിലാല്‍
കേരളത്തിലെ അധ്യാപകര്‍ക്ക്
നല്‍കുന്ന സന്ദേശം വളരെ
പ്രസക്തമാണ്
ഇന്നലെ
വിദ്യാലയത്തിലെ നാടകക്കളരിയുടെ
പോസ്റ്റ് ഫേസ് ബുക്കില്‍ .
അതെ
വിദ്യാഭ്യാസത്തിന്റെ എല്ലാ
മാനങ്ങളേയും ആഘോഷിക്കുകയാണ്
അവിടെ
നിങ്ങളുടെ
അധ്യാപനമാനക്കേട് തീര്‍ക്കാനൊരു
വഴി കാട്ടിത്തരികയും.
ആശംസകള്‍
അജിലാല്‍
താങ്കളെ
കാണാന്‍ കഴിഞ്ഞത് വലിയൊരു
സൗഭാഗ്യം തന്നെ.
Excellent!a great job...congrats to Ajilal mash
ReplyDeleteThis comment has been removed by the author.
ReplyDeleteചിത്രമെഴുത്തിന്റെ അറിവ് നിര്‍മ്മാണ പ്രക്രിയ !!ഒരു സ്കൂളിലെ മുഴുവന്‍ കുട്ടികളെയും ചിത്രകലയുടെ അനുഭവം നുകരാന്‍ പര്യാപ്ത മാക്കിയ ഈ ശ്രേഷ്ഠ അധ്യാപകന് പ്രണാമം
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രിയപ്പെട്ട മാഷെ , സമ്മതിച്ചിരിക്കുന്നു.....കഴിവും,നന്മയുമുള്ള ഒരു പുത്തൻ തലമുറകാന് നിങ്ങൾ വെള്ളവും , വളവും നല്കുന്നത്...താങ്കളുടെ എല്ലാ ശ്രമങ്ങളും ഫലമണിയട്ടെ....നന്ദി .....
ReplyDeleteExcellent.... A Hard work done by shri V S AJILAL with a smiling face ....
ReplyDelete