Pages

Sunday, November 2, 2014

വായനാകേന്ദ്രങ്ങളുമായി ഇതാ ഈ വിദ്യാലയം നാടിനെ നയിക്കുന്നു..


നവംബര്‍ ഒന്ന്
മുണ്ടക്കയം സി എം എസ് എല്‍ പി സ്കൂളില്‍ അവര്‍ ഒത്തു കൂടി
അറുപതോളം പേര്‍.
അവരില്‍ രക്ഷിതാക്കളുണ്ട്
അധ്യാപകരുണ്ട്
വിദ്യാഭ്യാസ പ്രവര്‍ത്തകരുണ്ട്
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണത്.
മുണ്ടക്കയം, പാറത്തോട്, കൊക്കയാര്‍, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ ഇരുപത്തിയഞ്ച് വായനാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരാണവര്‍
സ്കൂളാണ് കേന്ദ്രബിന്ദു. വിദ്യാലയത്തിന്റെ തനത് പരിപാടിയാണ് പ്രാദേശികവായനാകേന്ദ്രം
കഴിഞ്ഞ മെയ് മാസത്തിലാണ് ആദ്യ വായനാകേന്ദ്രം ആരംഭിക്കുന്നത്

  • അമ്പതു വിദ്യാര്‍ഥികളുളള ഒരു പ്രദേശമാണ് തെരഞ്ഞെടുത്തത്
  • അവിടെ സൗകര്യപ്രദമായ ഒരു വീടു കണ്ടെത്തണം.
  • പുസ്തകം സൂക്ഷിക്കാനും വിതരണം ചെയ്യാനും
  • അമ്പതു പുസ്തകങ്ങള്‍ ആ കേന്ദ്രത്തില്‍ നല്‍കും
  • വീട്ടുടമ പുസ്തകങ്ങളുടെ ചുമതല ഏല്‍ക്കണം ആ വീട്ടിലെ കുട്ടിക്കാണ് വിതരണച്ചുമതല
  • ഒരു വര്‍ഷം കൊണ്ട് മുന്നൂറ് മുന്നൂറ്റമ്പത് പുസ്തകങ്ങള്‍ ഓരോ കുട്ടിയും വായിക്കുക എന്നതാണ് ലക്ഷ്യം.
  • പുസ്തകങ്ങള്‍ സ്പോണ്‍സറിംഗിലൂടെയാണ് സമാഹരിക്കുന്നത്.
എല്ലാ വിധ ആശങ്കകളേയും അപ്രസക്തമാക്കി അഞ്ചു പഞ്ചായത്തുകളിലെ ഇരുപത്തിയഞ്ച്

വായനാകേന്ദ്രങ്ങളായി പരിപാടി വളര്‍ന്നു.
എല്ലാ വായനാകേന്ദ്രങ്ങളിലും പുസ്തകം നല്‍കാന്‍ സ്പോണ്‍സര്‍മാരുമുണ്ടായി.
ഓരോ കുട്ടിക്കും ഒരു പിടി പുസ്തകം എന്നതാണ് ലക്ഷ്യം
ഹോം ലൈബ്രറിയിലേക്ക് വികസിക്കണം
ഒരു വിദ്യാലയം ഒരു നാടിനെ മുഴുവന്‍ വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നിശബ്ദവിപ്ലവമാണിത്.
അറുപതോളം വായനാപരിപോഷകരെ സൃഷ്ടിക്കാനായത് തന്നെ വലിയ നേട്ടം,
ഓരോ കേന്ദ്രത്തിലും ശരാശരി മുപ്പതു കുട്ടികള്‍ സ്ഥിരമായി വായിക്കുന്നവരാണെന്ന് പ്രഥമാധ്യാപകന്‍ പറഞ്ഞു.

  • പുസ്തകമേള, പുസ്തക പരിചയം, പ്രശ്നോത്തരി, അക്ഷരറാലി തുടങ്ങിയ വിവിധ പരിപാടികള്‍ വായന

    സജീവമാക്കാന്‍ ഉപയോഗിക്കുന്നു.
  • പരിപാടി ആരംഭിച്ചപ്പോഴാണ് എല്ലാ കുട്ടികളുടേയും വീട്ടില്‍ പത്രം വരുത്തുന്നില്ലെന്നത് വിദ്യാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഒന്നര രൂപാ നിരക്കില്‍ എല്ലാ കുട്ടികള്‍ക്കും പത്രം നല്‍കാന്‍ ഒരു പത്രം തയ്യാറായി. അങ്ങനെ നാല്പത്തിയഞ്ച് രൂപ പ്രതിമാസം നല്‍കി എല്ലാ കുട്ടികളും പത്രവായനക്കാരായി.
  • വിദ്യാലയം നേരിട്ടും വായനാസാമഗ്രികള്‍ വായനാകേന്ദ്രത്തിലെത്തിക്കുന്നു. 300 ഡിക്ഷ്ണറികള്‍. എണ്ണൂറ് പഠിപ്പുര, മലാലയുടെ പുസ്തകം 50, ഡൈജസ്റ്റ് 72 ഇങ്ങനെ ആയിരത്തിലധികം വായനാസാമഗ്രികള്‍. പലതും പത്രസ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി ശേഖരിക്കുന്നതാണ്.
  • വായനയെ പ്രഭാത അസംബ്ലിയുമായി ബന്ധിപ്പിക്കുന്നു
  • എസ്‍ ആര്‍ ജിയില്‍ വായന അജണ്ടയാണ്
  • വായനാകേന്ദ്രങ്ങളിലെ പ്രവര്‍ത്തകരുടെ അവലോകന യോഗങ്ങളും ശില്പശാലകളും സംഘടിപ്പിക്കുന്നു.
വായനാപ്രവര്‍ത്തനത്തിന്റെ അടുത്ത തലം എന്താകണമെന്നാലോചിക്കുന്നതിനുളള ശില്പശാലയിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടത്. ഞാന്‍ അവതരിപ്പിച്ചത് വായനയുടെ വിവിധ തലങ്ങളാണ്.ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനായത് നല്ലൊരു അനുഭവമായി.കോട്ടയം ജില്ലയിലെ മറ്റു വിദ്യാലയങ്ങളില്‍ നിന്നുളള അധ്യാപകരും പരിപാടി കേട്ടറിഞ്ഞെത്തിയിരുന്നു. വായനാകേന്ദ്രങ്ങളിലെ പ്രവര്‍ത്തകരുടെ ഉന്മേഷം വലിയൊരു സാധ്യത പ്രതിഫലിപ്പിക്കുന്നു. വിദ്യാലയം നാടിന്റെ നായകസ്ഥാനത്തേക്കുയരുന്നതിങ്ങനെയാണ്.
പ്രധാനാധ്യാപകന്‍ റെജിമോന്‍ ചെറിയാന്‍, പി.ടി.എ പ്രസിഡന്‍റ് ജോസുകുട്ടി ജോണ്‍, മാതൃസമിതി പ്രസിഡന്‍റ് സ്വാലിഹ മുഹമ്മദ്, സിന്ധു സുരേഷ്, സന്തോഷ്, റീന തോമസ്, സിസി മാത്യു, രമ്യ മോള്‍ എന്നിവര്‍ക്ക് ആശംസകള്‍
വിദ്യാലയത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങളാണിവ


മറ്റൊരു വാര്‍ത്ത വായിക്കൂ..

കാര്‍ഷിക വിജ്ഞാന പദ്ധതിയുമായി മുണ്ടക്കയം സി.എം.എസ് സ്കൂള്‍



കോട്ടയം: ഐക്യരാഷ്ട്ര സഭയുടെ കുടുംബകൃഷി വര്‍ഷാചരണത്തിന്‍െറ ഭാഗമായി പഠനത്തോടൊപ്പം കാര്‍ഷിക വിജ്ഞാനത്തിനുതകുന്ന മാതൃക പദ്ധതിയുമായി മുണ്ടക്കയം സി.എം.എസ് എല്‍.പി സ്കൂള്‍ ശ്രദ്ധ നേടുന്നു. കാര്‍ഷികായുധമായ കലപ്പയുടെ പ്രാചീന നാമമായ ഞങ്ങോല്‍ എന്ന പേരിലാണ് ഈ അധ്യയനവര്‍ഷം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

  • പരമ്പരാഗത കൃഷിരീതികള്‍, വിത്തിനങ്ങള്‍, കാര്‍ഷിക കൃതികള്‍, നാടന്‍പാട്ടുകള്‍, കൃഷി ഗീതികള്‍, കൃഷി ഡയറി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. കാര്‍ഷിക കുടുംബങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി വീടുകള്‍, പൊതുസ്ഥലങ്ങള്‍, സ്വകാര്യഭൂമികള്‍ എന്നിവിടങ്ങളില്‍ കാര്‍ഷികോല്‍പാദനത്തിന് അവസരമൊരുക്കും.
  • പ്രഥമ കാര്‍ഷിക ഗ്രന്ഥമായ കൃഷിഗീതയിലെ പ്രസക്ത ഭാഗങ്ങള്‍, കൃഷി അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ സാഹിത്യ കൃതികളിലെ ഭാഗങ്ങള്‍ എന്നിവ കൂട്ടിയിണക്കി ഞങ്ങലാട്ടം എന്ന പേരില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാവിഷ്കാരവും തയാറായി.
  • കൃഷിയുടെ ആരംഭം, വളര്‍ച്ച, കാര്‍ഷിക സംസ്കാരങ്ങളുടെ ആവിര്‍ഭാവം, കൃഷിയുടെ പുരോഗതി, കാര്‍ഷികമേഖലയിലെ സാമൂഹിക പ്രശ്നങ്ങള്‍, കൃഷി കേരളത്തിലുണ്ടാക്കിയ മാറ്റങ്ങള്‍, കൃഷി നേരിട്ട പ്രശ്നങ്ങള്‍, ധാന്യവിളയില്‍നിന്ന് നാണ്യവിളയിലേക്കുള്ള മാറ്റം, കാര്‍ഷിക തകര്‍ച്ച, കൃഷിയിലേക്ക് മടങ്ങാനുള്ള ആഹ്വാനം എന്നിവയാണ് ഞങ്ങലാട്ടത്തിന്‍െറ ഇതിവൃത്തം. പ്രഫ. എം.ജി.ചന്ദ്രശേഖരന്‍നായര്‍ രചനയും കെ.പി.സജീവന്‍ സംവിധാനവും നിര്‍വഹിച്ചു.

വിദ്യാഭ്യാസ-കൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. രണ്ടു മുതല്‍ നാലു വരെ ക്ളാസുകളിലെ 27 കുട്ടികള്‍ രംഗത്തെത്തുന്ന ഈ കലാരൂപത്തിന്‍െറ അരങ്ങേറ്റം ഫെബ്രുവരി രണ്ടിന് വൈകുന്നേരം നാലിന് മുണ്ടക്കയം ബേക്കര്‍ഹാളില്‍ നടന്നു.
.....................................................................

"ഞങ്ങളുടെ ക്ളാസ്സിലെ എല്ലാ കുട്ടികളും തളിര് വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.

തളിരിന്റെ ചിത്രങ്ങളും ചിത്രകഥകളും ഞങ്ങളെ വളരെയധികം ആകര്‍ഷിച്ചു. കഥകള്‍ക്ക് യോജിച്ച വര്‍ണാഭമായ ചിത്രങ്ങള്‍! അടുത്ത ലക്കത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.”
സി എം എസ് എല്‍ പി എസ്, മുണ്ടക്കയത്തെ നാലാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ തളിരിനെഴുതിയ കത്തില്‍ നിന്ന്

2 comments:

  1. Orayiram aasamsakal.... Ajilal gups kalakkodu, kollam

    ReplyDelete
  2. നൂതനാശയത്തിന് ഒരായിരം നന്ദി ......

    ReplyDelete

പ്രതികരിച്ചതിനു നന്ദി