- വിദ്യാലയങ്ങളുടെ വികസനപദ്ധതി തയ്യാറാക്കേണ്ടതാരാണ്?
- അവയുടെ നിര്‍വഹണപുരോഗതി വിലയിരുത്തേണ്ടതോ?
- സമഗ്രമായ വിദ്യാലയ വികസനപദ്ധതിയുടെ അടിസ്ഥാനത്തിലാണോ നമ്മുടെ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നത്?
- വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ പ്രകാരം തങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതലകളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച വ്യക്തമായ ധാരണയോടെയാണോ എസ് എം സി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്?
ശില്പശാലയുടെ
ഉളളടക്കം
- വിദ്യാഭ്യാസ അവകാശ നിയമവും സമൂഹവും
- സ്കൂള്‍ മാനേജ് മെന്റ് കമ്മറ്റിയുടെ ചുമതലകള്‍,ഇടപെടല്‍ മേഖലകള്‍
- വിദ്യാലയവികസനപദ്ധതി
- എസ് എം സി സംഘാടനം
ശില്പശാലയില്‍
പങ്കെടുത്ത എസ് എം സി
ചെയര്‍പേഴ്സണ്‍ ശ്രീമതി ഉഷാ
പ്രദീപ് ഇങ്ങനെ വിലയിരുത്തി
“2014
ഡിസംബറില്‍
നെടുമുടി എന്‍ എസ് എല്‍ പി
സ്കൂളില്‍ വെച്ചു രണ്ടു ദിവസം
നടന്ന എസ് എം സി അംഗങ്ങള്‍ക്കുവേണ്ടിയുളള
പരിശീലനം വളരെയധികം
ഫലപ്രദമായിരുന്നു.
വിവിധ
വിദ്യാലയങ്ങളില്‍
നിന്നെത്തിയ അധ്യാപകരും എസ്
എം സി അംഗങ്ങളും അവരുടെ
വിദ്യാലയങ്ങളില്‍ ഏറ്റെടുത്ത
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പറയുകയുണ്ടായി.
എസ്
എം സിയില്‍ എത്ര അംഗങ്ങളുണ്ടായിരിക്കണമെന്നും
വിദ്യാലയവികസനപദ്ധതി എങ്ങനെയാണ്
തയ്യാറാക്കേണ്ടതെന്നും ഓരോ
മാസവും ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍
നടത്താമെന്നതിനെക്കുറിച്ചും
മനസിലായി.
സ്കൂളിലെ
കുട്ടികളുടെ എണ്ണം അടുത്ത
വര്‍ഷം കൂട്ടുന്നതിന് എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തണമെന്നതിനെക്കുറിച്ച്
അറിവു കിട്ടി.
എന്റെ
സ്കൂളില്‍ നിന്നും പ്രഥമാധ്യാപികയും
മൂന്നു എസ് എം സി അംഗങ്ങളുമാണ്
പങ്കെടുത്തത്.
രണ്ടാമത്തെ
ദിവസം ഒരു എസ് എം സി യോഗം
നടത്തിക്കാണിച്ചു.
ഞങ്ങള്‍
നിരീക്ഷണഗ്രൂപ്പായിരുന്നു.
നെടുമുടി
സ്കൂളിലെ എസ് എം സി അംഗങ്ങളാണ്
യോഗം നടത്തിയത്.എസ്
എം സി യോഗം നിരീക്ഷിക്കുന്നതിന്
ചില കാര്യങ്ങള്‍ ഞങ്ങള്‍ക്ക്
പരിചയപ്പെടുത്തിയിരുന്നു.
അതു
പ്രകാരം നിരീക്ഷിച്ച്
പോരായ്മകള്‍ കണ്ടെത്തി
അവതരിപ്പിച്ചു.
എങ്ങനെയാണ്
ഒരു എസ് എം സി മീറ്റിംഗ്
കൂടേണ്ടതെന്നും ഓരോ പ്രതിനിധിയുടേയും
പങ്കെന്താണെന്നും ഈ പരിശീലനത്തിലൂടെ
എനിക്ക് മനസിലായി.
ഞങ്ങളുടെ
വിദ്യാലയത്തിലെ വികസനപദ്ധതി
തയ്യാറാക്കുമ്പോള്‍ ഏതെല്ലാം
കാര്യങ്ങള്‍ക്ക് മുന്‍ഗണന
കൊടുക്കണമെന്നും എനിക്ക്
മനസിലായി.”
ശില്പശാലയുടെ
ലക്ഷ്യങ്ങള്‍
ശ്രീമതി
ഉഷാപ്രദീപിന്റെ അനുഭവം
ശില്പശാലയുടെ ലക്ഷ്യങ്ങളുമായി
തട്ടിച്ചുനോക്കിയാലോ പരിശീലനം
എത്രമാത്രം ഫലപ്രദമായി എന്നു
കണ്ടെത്താനാകൂ.
ശില്പശാലയുടെ
ലക്ഷ്യങ്ങള്‍ ഇവയായിരുന്നു.
- സ്വന്തം ചുമതലകള്‍ സംബന്ധിച്ച് എസ് എം സി അംഗങ്ങള്‍ക്ക് വ്യക്തത പകരുക
- പ്രായോഗികാനുഭവത്തിലൂടെ എസ് എം സി യോഗനടത്തിപ്പനെ സംബന്ധിച്ച ധാരണ മെച്ചപ്പെടുത്തുക
- വിദ്യാലയ വികസന പദ്ധതി തയ്യാറാക്കുന്നതിന് പ്രാപ്തി നേടുക
- എസ് എം സി , പി ടി എ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച അവ്യക്തത പരിഹരിക്കുക
എസ്
എം സി ശില്പശാലയ്ക്ക് മുമ്പ്
സമ്പൂര്‍ണ
ഗുണമേന്മാവിദ്യാലയ മാനേജ്മെന്റില്‍
എസ് എം സി യ്ക് സുപ്രധാനമായ
പങ്കാണുളളത്.
അതിനാലാണ്
ഡയറ്റ് എസ് എം സി അംഗങ്ങളെ
ശാക്തീകരിക്കുന്നതിന് നടപടി
സ്വീകരിച്ചത്.
നിലവിലുളള
എസ് എം സിയുടെ പ്രവര്‍ത്തനങ്ങള്‍
വിശലകനം ചെയ്ത് പരിമിതികള്‍
കണ്ടെത്തിയ ശേഷം ആസൂത്രണം
ചെയ്ത പരിശീലനമായതിനാല്‍
അത് പങ്കാളികളെ തൃപ്തിപ്പെടുത്തി.
കേവലം
ബോധവത്കരണ തലത്തിലൊതുക്കാതെ
ശാക്തീകരണമാനത്തില്‍
സമീപച്ചതിനാലാണ് ഈ പരിപാടി
വിജയം കണ്ടത്.
പരിശീലനം
നടത്തുന്നതിനു മുമ്പ് ഡയറ്റ്
ഫാക്കല്‍റ്റി അംഗങ്ങള്‍
വിദ്യാലയം സന്ദര്‍ശിച്ച്
എസ് എം സി മിനിറ്റ്സ് വിശകലനം
നടത്തി.പ്രഥമാധ്യാപികയുമായി
ആശയവിനിമയംനടത്തി എസ് എം സി
സംബന്ധിച്ച് നിലവിലുളള സ്ഥിതി
മനസിലാക്കി.
പങ്കാളിത്തം
ഉറപ്പാക്കാനും ആവശ്യകതാബോധം
സൃഷ്ടിക്കാനും ശില്പശാല
സംഘാടനക്രമീകരണത്തിനും കൂടി
ഈ മുന്നൊരുക്കസന്ദര്‍ശനം
സഹായകമായി.
ശേഷം
എന്തു സംഭവിച്ചു?
ശില്പശാലയില്‍
പങ്കെടുത്തവര്‍ തിരികെ
വിദ്യാലയത്തിലെത്തിയതിനു
ശേഷം എന്തു സംഭവിച്ചു എന്നറിയണം.
വിദ്യാലയത്തില്‍,
എസ്
എം സി പ്രവര്‍ത്തനത്തില്‍
എന്തെങ്കിലും ഗുണപരമായമാററം
ഉണ്ടായോ?
അത്തരമൊരു
അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
വെട്ടിയാര്‍
മുഹമ്മദന്‍ എല്‍ പി സ്കൂള്‍
- ചുനക്കരയില്‍ നടന്ന പരിശീലനത്തില്‍ പത്ത് എസ് എം സി അംഗങ്ങളാണ് പങ്കെടുത്തത്.
- അവര്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതമായി ചെയ്യുന്നതിനു തീരുമാനിച്ചു. ജനുവരി , ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വശദമായ വികസനകലണ്ടര്‍ തയ്യാറാക്കി.
- ത്രിവത്സരവിദ്യാലയവികസനപദ്ധതി രൂപപ്പെടുത്തി.
- എസ് എം സി യോഗം എല്ലാവരുടേയും സജീവപങ്കാളിത്തത്തോടെ ജനാധിപത്യപരമായി സംഘടിപ്പിച്ച് പരിശീലനത്തില്‍ നിന്നും ലഭിച്ച തിരിച്ചറിവുകള്‍ പ്രായോഗികമാക്കി.
- ഭവനസന്ദര്‍ശനം നടത്തി.
- കൂടുതല്‍ കോര്‍ണര്‍ പി ടി എകള്‍ സംഘടിപ്പിച്ചു.
- വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി വരുന്നു.
കേളമംഗലം
എല്‍ പി സ്കൂള്‍
- അഞ്ച് അംഗങ്ങളാണ് പങ്കെടുത്തത്. എസ് എം സി ശില്പശാലയില്‍ നിന്നും കിട്ടിയ ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാലയവികസനപദ്ധതി മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിച്ചു
കാവാലം
ജി എല്‍ പി എസ്
- മാതൃകാപരമായ രീതിയില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി കൂടുവാന്‍ കഴിഞ്ഞു.
- ലൈബ്രറി വികസനം ആയിരുന്നു മുഖ്യ അജണ്ട. ഈ മേഖലയിലുളള പ്രവര്‍ത്തനം എസ് എം സി ഏറ്റെടുത്തു നടപ്പിലാക്കി
നെടുമുടി
എന്‍ എസ് എല്‍ പി എസ്
- പതിനാറ് എസ് എം സി അംഗങ്ങളും ശില്പശാലയില്‍ പങ്കെടുത്തിരുന്നു.
- വിദ്യാലയവികസനചര്‍ച്ചയില്‍ കണ്ടെത്തിയ പല പരിമിതികളും പരിഹരിക്കാന്‍ എസ് എം സി സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
- ഭവനസന്ദര്‍ശനം നടത്തി.
- കൃഷിയെ പഠനവുമായി ബന്ധിപ്പിച്ചു ( മുമ്പ് കൃഷി മാത്രമേ ഉണ്ടായിരുന്നുളളൂ).
- പരിസരത്ത് വളര്‍ന്നു നിന്ന കാട് വെട്ടിനീക്കി. പരിസരം വൃത്തിയാക്കി.
- അംഗനവാടി പ്രവര്‍ത്തകരില്‍ നിന്നും വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏറിയയിലുളള കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു.
- ഭവനസന്ദര്‍ശനം നടത്തി വിദ്യാലയമികവുകള്‍ സമൂഹത്തിലെത്തിച്ചു.
- എസ് എം സി യോഗം മാതൃകാപരമായി കൂടി.
- പുതുവര്‍ഷദിന പുസ്തകസമാഹരണം നടത്തി. കോര്‍ണര്‍ പി ടി എ സംഘടിപ്പിച്ചു
ഗവണ്മെന്റ്
വെല്‍ഫെയര്‍ എല്‍ പി എസ്
ചുനക്കര
- ശില്പശാല ഈ സ്കൂളില്‍ വെച്ചായിരുന്നു നടത്തിയത്.എല്ലാ എസ് എം സി അംഗങ്ങളും പങ്കെടുത്തിരുന്നു.
- ശില്പശാലയില്‍ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തില്‍ വിദ്യാലയവികസനപദ്ധതി തയ്യാറാക്കി.
- അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നും രണ്ടു കുട്ടികളെ എസ് എം സി ഈ സ്കൂളിലേക്ക് എത്തിച്ചു.
- എല്ലാ അംഗങ്ങളുടേയും പരിപൂര്‍ണ പങ്കാളിത്തവും ചര്‍ച്ചകളിലെ ഇടപെടലുകളും തീരുമാനങ്ങളിലെ കൃത്യതയും ഒക്കെ ഉറപ്പാക്കി മെച്ചപ്പെട്ട രീതിയില്‍ എസ്‍ എം സി യോഗം സംഘടിപ്പിച്ചു.
- എസ് എം സി ചെയര്‍മാന്‍ യോഗനടപടികള്‍ സജീവമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിച്ചു.
- കോര്‍ണര്‍ പി ടി എ സംഘടിപ്പിച്ചു.
- സ്കൂള്‍ വാര്‍ഷികം ജനകീയ ഉത്സവമാക്കാന്‍ തീരുമാനിച്ചു.
തേവലപ്പുറം
ഗവ എല്‍ പി സ്കൂള്‍,
കാവില്‍
തെക്ക്
- മുഴുവന്‍ എസ് എം സി അംഗങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കടെുക്കാനവസരം ലഭിച്ചു .
- പരിശീലനത്തെത്തുടര്‍ന്ന് വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ എസ് എം സി അംഗങ്ങള്‍ കൂടുതലായി മുഴുകാന്‍ തുടങ്ങി.
- സമൂഹത്തിന്റെ വിവിധ തുറകളിലുളളവരുടെ പിന്തുണ വര്‍ധിപ്പിച്ചു.
- ചില ഉദാഹരണങ്ങള്‍ ഇതാ-
- മേനാത്തേരി വായനശാല സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കാനും പുസ്തക വായന പ്രോത്സാഹിപ്പിക്കാനും അവസരം നല്‍കി.
- മാമ്പ്രകന്നേല്‍ യുവജനസമിതി സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഭക്ഷണം, മൈക്ക്സെറ്റ് എന്നിവ സ്പോണ്‍സര്‍ ചെയ്തു.
- പൂര്‍വവിദ്യാര്‍ഥികള്‍ വിദ്യാലയത്തിന് ഷെല്‍ഫുകള്‍ നല്‍കാമെന്നു് ഉറപ്പു നല്‍കി.
- കൃഷ്ണപുരം ,മുക്കട സൈമാസ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്കൂള്‍ വാര്‍ഷികത്തിന് അയ്യായിരം രൂപ നല്‍കി.
- രക്ഷിതാക്കളില്‍ ചിലര്‍ വിദ്യാലയത്തിലെ പാചകാവശ്യത്തന് വേണ്ട പാത്രങ്ങള്‍ നല്‍കാന്‍ സന്നദ്ധരായി.
- എസ് എം സി കൂടുതല്‍ സജീവമായി.
ഗ്രാമം
ഗവണ്മെന്റ് കെ വി ജെ ബി എസ്
- എസ് എം സി ചെയര്‍മാന്‍ തന്റെ കടമകളും കര്‍ത്തവ്യങ്ങളും ബോധ്യപ്പെട്ടു കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
- കുട്ടികളുടെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും തുടങ്ങി.
- ജനപ്രതിനിധിയുടെ റോള്‍ വ്യക്തമായി.
- എല്ലാവരുടേയും പങ്കാളിത്തത്തോടെ എസ് എം സി യോഗം കാര്യക്ഷമമായി, ജനാധിപത്യപരമായി .
- ക്ലാസും വിദ്യാലയവും കൂടുതല്‍ ആകര്‍ഷകമാക്കി.
- ഗ്രാമശ്രീ അയല്‍പക്ക വായനക്കൂട്ടങ്ങള്‍ ആരംഭിച്ചു.
- സ്കൂള്‍ പത്രം തയ്യാറാക്കി വിതരണം ചെയ്തു.
- ഗ്രാമം സ്കൂളില്‍ വെച്ചായിരുന്നു എസ് എം സി ശില്പശാല സംഘടിപ്പിച്ചത്. അതിനാല്‍ എല്ലാ എസ് എം സി അംഗങ്ങള്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഇത് എസ് എം സി പ്രവര്‍ത്തനത്തെ ഗുണപരമായി സ്വാധിനിച്ചു.
ഏതെല്ലാം
വിദ്യാലയങ്ങള്‍?
എസ്
എം സി പരിശീലനം വിദ്യാലയങ്ങളില്‍
വെച്ചു നടത്തണമെന്നാണ് ഡയറ്റ്
തീരുമാനിച്ചത്.
എസ്
എം സി അംഗങ്ങളുടെ സൗകര്യം,
പങ്കാളിത്തം
ഉറപ്പാക്കാനുളള മാര്‍ഗം
,വിദ്യാലയവികസനചര്‍ച്ചകള്‍ക്ക്
അടിസ്ഥാനമാക്കാവുന്ന
വിവരസ്രോതസ്സുകളുടെ ലഭ്യത
തുടങ്ങിയവ പരിഗണിച്ചാണ്
ഇങ്ങനെ തീരുമാനിച്ചത്.
ഡയറ്റിന്റെ
ഒരു പ്രോഗ്രാമെന്നതിലുപരി
സംഘടിപ്പിക്കുന്ന വിദ്യാലയത്തിന്റെ
പരിപാടി എന്ന നിലയിലേക്ക്
ഈ ശില്പശാലയെ മാറ്റാനും ഇതുവഴി
സാധിച്ചു.
സംഘാടനത്തില്‍
അതത് കേന്ദ്രങ്ങളിലെ
പ്രധാനാധ്യാപകര്‍ വഹിച്ച
പങ്ക് വലുതായിരുന്നു.
തീയതി | ശില്പശാലാ കേന്ദ്രം | പങ്കെടുത്ത വിദ്യാലയങ്ങളും എസ് എം സി അംഗങ്ങളുടെ എണ്ണവും |
2014 ഡിസംബര്‍ 19,20 | നെടുമുടി എന്‍ എസ് എല്‍ പി എസ് |
|
2015 ജനുവരി 19,20 | ചുനക്കര വെല്‍ഫെയര്‍ എല്‍ പി എസ് |
|
2015ജനുവരി | ഗ്രാമം കെ വി ജെ ബി എസ് |
|
2015ജനുവരി | തെവലപ്പുറം എല്‍ പി എസ് |
|
നിരന്തരം
പുതുക്കിയ മോഡ്യൂള്‍
ഓരോ
ശില്പശാലയിലെയും അനുഭവങ്ങള്‍
വിശകലനം ചെയ്ത് ഉളളടക്കത്തിലും
സംഘാടനത്തിലും നിരന്തരം
മെച്ചപ്പെടുത്തലുകള്‍
വരുത്താന്‍ ഡയറ്റ് ശ്രദ്ധിച്ചു.
മുന്‍കൂട്ടി
തയ്യാറാക്കിയ ഒരു പരിശീലന
മോഡ്യൂള്‍ അതേ പോലെ എല്ലായിടത്തും
ആവര്‍ത്തിക്കുകയല്ല ചെയ്തത്.
ആദ്യ
ശില്പശാലയില്‍ സമീപവിദ്യാലയങ്ങളില്‍
നിന്നുളള പങ്കാളിത്തം
അഞ്ചുവീതമാണ് ഉണ്ടായിരുന്നത്.
ഇത്
ആ വിദ്യാലയങ്ങളുടെ വികസനപദ്ധതി
തയ്യാറാക്കുന്നതിന് സഹായകമല്ല
എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന
അടുത്ത പരിശീലനത്തില്‍
പങ്കാളിത്തം കൂട്ടി.
ശില്പശാലയിലെ
വിദ്യാലയങ്ങളുടെ എണ്ണക്കൂടുതലും
പ്രശ്നമായി.
മൂന്നു
വിദ്യാലയങ്ങള്‍ക്ക് മാത്രമേ
വികസനപദ്ധതി രൂപീകരണത്തിലേക്ക്
കടക്കാന്‍ കഴിഞ്ഞുളളൂ.
അടുത്ത
പരിശീലനങ്ങളില്‍ രണ്ടു
വിദ്യാലയങ്ങളിലെ എല്ലാ എസ്
എം സി അംഗങ്ങളുമെന്നു
തീരുമാനിച്ചു.
ഇത്
ഗുണം ചെയ്തു.
ഓരോ
വിദ്യാലയത്തിലേയും എല്ലാ
എസ് എം സി അംഗങ്ങളും
പരിശീലിക്കപ്പെടുമ്പോള്‍
മാത്രമേ ഒരേ ആശയതലത്തില്‍
നിന്നുളള പ്രവര്‍ത്തനം
സാധ്യമാകൂ.
അതേ
പോലെ ആദ്യ രണ്ടു ശില്പശാലകളില്‍
ഒരു വിദ്യാലയത്തിലെ എസ് എം
സി യോഗം മാത്രം നടത്തി പരിമിതികള്‍
കണ്ടെത്തുന്ന രീതിയായിരുന്നു.
മൂന്നും
നാലും ശില്പശാലകളില്‍
പരിശീലനത്തില്‍ പങ്കെടുത്ത
രണ്ടു വിദ്യാലയങ്ങള്‍ക്കും
എസ് എം സി യോഗം നടത്താനും
പരസ്പരം നിരീക്ഷിച്ച്
മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശം
നല്‍കാനും അവസരമൊരുക്കി.
ഇത്
എല്ലാവര്‍ക്കും തങ്ങളുടെ
മികവുകളും പരിമിതികളും
തിരിച്ചറിയാന്‍ ഉപകരിച്ചു.
നാലാമത്തെ
ശില്പശാലയുടെ ഭാഗമായി കോര്‍ണ്‍
പി ടി എ കൂടി ഒന്നാം ദിവസം
സംഘടിപ്പിച്ചിരുന്നു.
എങ്ങനെ
വിദ്യാലയമികവുകള്‍ സമൂഹവുമായി
പങ്കിടാമെന്നതിന്റെ
പ്രായോഗികാനുഭവം ഇതിലൂടെ
ലഭിച്ചു.
ഓരോ
സെഷനുകളുടെ ഉളളടക്കത്തിലും
പ്രക്രിയയിലും മെച്ചപ്പെടുത്തല്‍
വരുത്തി.
വിദ്യാഭ്യാസ
അവകാശനിയമം ചര്‍ച്ച ചെയ്യുന്ന
സെഷനില്‍ പ്രതീക്ഷിച്ചതിലും
കൂടുതല്‍ സമയം വേണ്ടിവന്നിരുന്നു.
പുതിയ
ചര്‍ച്ചാരേഖ തയ്യാറാക്കി
അതു പരിഹരിച്ചു.
എസ്
എം സി പ്രവര്‍ത്തനം വിശകലനം
ചെയ്യാന്‍ അതത് വിദ്യാലയങ്ങളുടെ
എസ് എം സി മിനിറ്റ്സ് കൂടി
കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്
രണ്ടാം ശില്പശാലയിലാണ്.
വസ്തുതാപരമായ
വിശകലനത്തിന് ഇതു സഹായകമായി.
ഇങ്ങനെ
എല്ലാ സെഷനുകളിലും മെച്ചപ്പെടുത്തല്‍
നടത്തിയ പരിശീലനമോഡ്യൂള്‍
വിദ്യാലയസാഹചര്യങ്ങള്‍
പരിഗണിച്ചുളള സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്ന രീതി
സ്വീകരിച്ചു.
കണ്ടെത്തലുകളും
നിര്‍ദ്ദേശങ്ങളും
- വിദ്യാലയത്തിലെ എല്ലാ എസ് എം സി അംഗങ്ങള്‍ക്കും ഒരോ ധാരണ ലഭിക്കത്തക്ക വിധം പരിശീലനം സംഘടിപ്പിക്കണം
- പരിശീലനത്തിന്റെ ഉളളടക്കവും ദൈര്‍ഘ്യവും ദിവസവും നിശ്ചയിക്കേണ്ടത് പരിശീലകസ്ഥാപനത്തിന്റെ മാത്രം സൗകര്യം പരിഗണിച്ചാകരുത്. വിദ്യാലയത്തിലുണ്ടാകേണ്ട മാറ്റത്തെ മുന്‍ നിറുത്തിയാകണം. (ഗ്രാമം സ്കൂള്‍ ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ക്ക് സൗകര്യമെന്ന് അറിയിച്ചപ്പോള്‍ ഡയറ്റ് അതിനു വഴങ്ങിെയതുപോല. )
- ശില്പശാലയുടെ ഭാഗമായി കോര്‍ണര്‍ പി ടി എ സംഘടിപ്പിക്കുന്നത് ഗുണം ചെയ്യും
- തയ്യാറാക്കിയ വികസനപദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുടര്‍പിന്തുണ ആവശ്യമാണ്. വാര്‍ഷികപദ്ധതിയുടെ നിര്‍വഹണം, ആസൂത്രണം തുടങ്ങിയവ ചിട്ടപ്പെടുത്താന്‍ പരിശീലനം വേണ്ടിവരും
- പരിശീലനത്തിനു മുന്നോടിയായുളള വിദ്യാലയസന്ദര്‍ശനം പ്രധാനമാണ്. വിദ്യാലയത്തിന്റെ സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ് പരീശിലനത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ഇതു സഹായിക്കും. സംഘാടനം മെച്ചപ്പെടുത്തും.
- എല്ലാ അധ്യാപകര്‍ക്കും ശില്പശാലയിലെ അനുഭവം ലഭിക്കുന്നില്ല. എസ് എം സി പ്രതിനിധികള്‍ മാത്രമാണ് ഇപ്പോള്‍ പരിശീലിക്കപ്പെടുന്നത് . ഇതു പരിഹരിക്കാനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. വികസനപദ്ധതി എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യണം. ഇതിനായി മുഴുവന്‍ അധ്യാപകരും ഒരു പൂര്‍ണദിനം കൂടിയിരിക്കുന്നതിന് ഡയറ്റ് വേദി ഒരുക്കുന്നത് നന്നായിരിക്കും.
- ഉപജില്ലാ ഓഫീസര്‍ , ബി ആര്‍ സി എന്നിവരുടെ പൂര്‍ണസമയ പങ്കാളിത്തം ഉറപ്പാക്കാനായില്ല എന്നത് ദൗര്‍ബല്യമാണ്. ഇതും മറികടക്കണം.
- വിദ്യാലയവികസനപദ്ധതി സമഗ്രമായാല്‍ സമ്പൂര്‍ണ വിദ്യാലയഗുണമേന്മാ മാനേജ്മെന്റ് യാഥാര്‍ഥ്യമാകുന്നതിന് അടിത്തറയാകും.
റിപ്പോര്‍ട്ട്
തയ്യാറാക്കിയത്
അനിയന്‍
പി (
ഗവ.യു
പി എസ് ഹരിപ്പാട്)
പത്മകുമാരി
സി (
ഗവ
കെ വി ജെ ബി എസ് ഗ്രാമം)
സിന്ധു
കെ(
ഗവ
വെല്‍ഫെയര്‍ എല്‍ പി എസ്
ചുനക്കര)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി