കോഴിക്കോട് വെച്ചാണ് ശ്രീ രാജന്‍മാഷ് എനിക്ക് വാര്‍ഷികസ്മരണിക തന്നത്. നടക്കാവില്‍ നടന്ന സംസ്ഥാനതല ശില്പശാലയുടെ തിരക്കിനിടയില്‍ അത് വായിക്കാനായില്ല. മടക്കയാത്രയില്‍ ഞാന്‍ അത് മാരാരിക്കുളത്തെ ശ്രീ മോഹന്‍ദാസുമൊരുമിച്ച് വായിച്ചു. പ്രീതിക്കുളങ്ങര സ്കൂളിലെ പി ടി എ പ്രസിഡന്റായ മോഹന്‍ദാസിന്റെ മുഖത്ത് തെളിയുന്ന അതിശയഭാവം ഞാന്‍ ശ്രദ്ധിച്ചു.
വലപ്പാട് അദ്ദേഹത്തിന് ആവേശം നല്‍കുന്നു. എനിക്കും.
നടക്കാവിനെക്കുറിച്ച് പറയുമ്പോള്‍ ജിമ്മിസാര്‍ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട് . "നടക്കാവുന്നതേ പറയാവൂ."
വലപ്പാട് അദ്ദേഹത്തിന് ആവേശം നല്‍കുന്നു. എനിക്കും.
നടക്കാവിനെക്കുറിച്ച് പറയുമ്പോള്‍ ജിമ്മിസാര്‍ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട് . "നടക്കാവുന്നതേ പറയാവൂ."
അതെ ഇവിടെ നടന്നതാണ് പറയുന്നത്.
നടക്കുന്നതാണ് പങ്കിടുന്നത്.
നടത്താവുന്നവയാണ് ..
ഒന്നും അതേ പോലെ ആവര്‍ത്തിക്കപ്പെടരുത്. അനുയോജ്യവത്കരണവും സമ്പുഷ്ടീകരണവും വേണം. കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് വലപ്പാട് സ്കൂള്‍ ഒരു ചര്‍ച്ചാ വിഷയമാണ്.
വലപ്പാട്
ജി വി എച്ച് എസ് എസ്
പ്രവര്‍ത്തന
മികവു കൊണ്ട് ശ്രദ്ധേയമായ
പൊതുവിദ്യാലയമാണ് തൃശ്ശൂര്‍
ജില്ലയിലെ ജി വി എച്ച് എസ്
എസ് വലപ്പാട്.
വളരെ
പരിമിതമായ ഭൗതിക സൗകര്യങ്ങളും
വര്‍ഷം തോറും കുട്ടികള്‍
കുറഞ്ഞു വരുന്ന അവസ്ഥയും
സമഗ്രവികസനത്തിനു വിരുദ്ധമായ
അന്തരീക്ഷവും നിലനിനിന്നിരുന്ന
വിദ്യലയത്തെ പ്രഥമാധ്യാപകന്റെ
കാഴ്ചപ്പാടും നൂതനാശയങ്ങളും
പ്രവര്‍ത്തന ശൈലിയും അധ്യാപകരുടെ
സന്നദ്ധതയും പി ടി എ,
പൊതുസമൂഹം
എന്നിവയുടെ പങ്കാളിത്ത വുമാണ്
വിദ്യാലയത്തെ ജില്ലയിലെ
മികച്ച സ്കൂളിനുള്ള പുരസ്കാരത്തിന്
അര്‍ഹമാക്കിയത്.
ഇവിടെ
നടപ്പിലാക്കിയ നൂതന
പ്രവര്‍ത്തനങ്ങള്‍ വിദ്യാലയ
വികസന ചിന്തകള്‍ക്ക് മാതൃക
യാക്കാവുന്നവയാണ്.
രണ്ട്
വര്‍ഷം കൊണ്ട് 107
കുട്ടികളുടെ
വര്‍ദ്ധനവ്.
കിതപ്പില്‍
നിന്ന് കുതിപ്പിലേക്ക്.
ഏറ്റവും
മികച്ച പൊതുവിദ്യാലയ പദവിയിലേക്ക്.
കഴിഞ്ഞ
രണ്ടു വര്‍ഷങ്ങളിലായി വിദ്യാലയം
നടപ്പിലാക്കിയ നൂതന
പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
മേഖല-ഭൗതികം
ഉപമേഖല
– പോഷകാഹാരം-വിതരണം
-ഊട്ടുപുര
-
ഫാനും ട്യൂബ് ലൈറ്റുകളും ,വെളിച്ചവും വൃത്തിയും പ്രസരിപ്പുമുളള അടുക്കള
-
വിരിയിട്ട ഡസ്കുകള്‍
-
പ്രസിദ്ധീകരിച്ച മെനു
-
ബയോഗ്യാസ്
-
മിക്സി, കുക്കര്‍,പൈപ്പ് കണക്ഷന്‍
-
സ്കൂള്‍ പച്ചക്കറിത്തോട്ടം
-
വീട്ടില്‍ നിന്നും വിഭവങ്ങള്‍ (ഊഴമിട്ട് കറിവേപ്പില- എല്ലാവര്‍ക്കും പങ്കാളിത്തം)
-
പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറി അരമണിക്കൂര്‍ സൊര്‍ക്കയില്‍ ഇട്ടുവെക്കും
-
ഗ്ലാസുകളും പ്ലെയിറ്റുകളും എന്നും തിളപ്പിച്ച വെളളത്തില്‍ കഴുകും
-
അമ്മമാരുടെ സാന്നിദ്ധ്യം പാചകത്തിലും വിളമ്പലിലും
-
കോട്ടും തലയില്‍ തൊപ്പിയും ധരിക്കുന്ന പാചകത്തൊഴിലാളികള്‍.
-
അധ്യാപകരും കുട്ടികളും ഒന്നിച്ച് ആഹാരം കഴിക്കുന്നു
-
വിളമ്പലിന് അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സമിതി
-
ചമുതലാചാര്‍ട്ടുകള്‍ ഓഫീസിലും അടുക്കളയിലും
-
എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ച വെളളം നല്‍കാനുളള സംവിധാനം
-
ടംബ്ലറുകളില്‍ വെളളം നിറച്ച് വരാന്തയില്‍ ജലലഭ്യത
-
പി ടി എയുടെ സാമ്പത്തിക സഹായം
-
നൂറ്റമ്പത് കുട്ടികള്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുളള സൗകര്യം
ഉപമേഖല
– കായിക വിദ്യാഭ്യാസസൗകര്യം
(വിശാലമായ
സ്കൂള്‍ മൈതാനം സജീവം)
-
കായിക പീരീഡുകള്‍ ഗ്രൗണ്ടില്‍
-
പി ടി മാസ്റ്റര്‍ക്കൊപ്പം ക്ലാസ് അധ്യാപകരും പരിശീലകര്‍
-
മാസ് ഡ്രില്‍, ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഷട്ടില്‍ എന്നിവയ്ക്ക് പരിശീലനം
-
ജിംനേഷ്യം, എയ്റോബിക്സ്, കരാട്ടേ, ചെസ് പരിശീലനം എന്നിവക്കും അവസരം
-
അവധിക്കാലത്ത് ഫുട്ബോള്‍ പരിശീലനം
-
ഗ്രാമപഞ്ചായത്തിന്റെ സഹകരണം -ഗ്രൗണ്ടില്‍ 4 ഹൈമാസ്റ്റ് വിളക്കുകള്‍.ഗ്രൗണ്ടില്‍ രാത്രിയിലും വെളുപ്പിനും പരിശീലനത്തിനു സഹായകം
-
ബ്ലോക്ക് പഞ്ചായത്തുവക ടോയ് ലറ്റ് സൗകര്യം
-
അടുത്ത അവധിക്കാലത്ത് ഫുട്ബോളിനു പുറമെ ടെന്നിസിലും ഹാന്റ്ബോളിലും പരിശീലനം
-
കായികക്ഷമതയ്ക്കായി സ്പോട്സ് ക്ലബ്. ചെസ്, ഫുട്ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍,ലോണ്‍ ടെന്നിസ്, ടേബിള്‍ ടെന്നിസ്, വോളിബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ ഇനങ്ങളില്‍ സ്പോട്സ് ക്ലബ് അംഗങ്ങള്‍ക്ക് പരിശീലനം
-
ഷൂട്ടിംഗ് പരിശീലനം
-
2017 ല്‍ എല്ലാ കുട്ടികള്‍ക്കും നീന്തല്‍ സാക്ഷരത ലക്ഷ്യംവെച്ച് നീന്തല്‍ക്കുള നിര്‍മാണത്തിനുള്ള തയ്യാറെടുപ്പില്‍
-
സ്കൂള്‍ ഗ്രൗണ്ടില്‍ ഗാലറി, ബാത്ത്റൂം സൗകര്യങ്ങലോടുകൂടിയ ഒരു പവലിയന്‍ സമീപ ഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷ.
ഉപമേഖല
-
സ്കൂള്‍
ആകര്‍ഷകത്വം
-
കമനീയമായ ആര്‍ച്ച്, ബോര്‍ഡ് എന്നിവയോടെ പ്രവേശന കവാടം
-
മതിലുകള്‍ വളരെ ഉയരത്തില്‍ കെട്ടിപ്പൊക്കി ആകര്‍ഷകമായ പെയിന്റടിച്ചു
-
പ്രകൃതി സൗഹൃദ ടൈല്‍ പാകി മനോഹരമാക്കിയ പ്രവേശനാങ്കണം
-
വിദ്യാലയ മുറ്റത്തെ സൈക്കിള്‍ ഷെഡ്
-
അതിഥികള്‍ക്കിരിക്കാന്‍ കമനീയമായ ചാരുബഞ്ചുകള്‍
-
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ഹാങ്ങിംഗ് ഗാര്‍ഡന്‍
-
ക്ലാസ് മുറികളും വരാന്തയും ടൈല്‍ പതിച്ച് വൃത്തിയാക്കി
-
ക്ലാസുകളിലെ ഇടഭിത്തികളുടെ അര്‍ദ്ധാവസ്ത മാറ്റി സമ്പൂര്‍ണ ഭിത്തികളാക്കി
-
മഴവെള്ളം വീഴുന്നതൊഴിവാക്കാന്‍ ഫൈബര്‍ ട്രാന്‍സ്പാരന്റ് ഷീറ്റുകള്‍ ഗ്രില്ലില്‍ ചേര്‍ത്തു
-
എല്ലാ ക്ലാസുകളിലും ചുമരില്‍ സ്ഥിരമായ ബ്ലാക്ക് ബോര്‍ഡുകള്‍
-
എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും മള്‍ട്ടിമീഡിയ സൗകര്യങ്ങളും
-
ലാബ് നവീകരണം. പൊട്ടിപ്പൊളിഞ്ഞ അവസ്ഥ മാറ്റി പാഴ്വസ്തുക്കള്‍ നീക്കം ചെയ്ത് സജീവമാക്കി. ശാസ്ത്രക്ലാസുകള്‍ ലാബില്‍
-
വരാന്തകളില്‍ വേസ്റ്റ് ബിന്‍
-
പ്ലാസ്റ്റിക് രഹിത വിദ്യാലയം
-
ലേഡീസ് ഫ്രണ്ട് ലി ടോയ് ലറ്റുകള്‍
-
ഓരോ ക്ലാസിനും വെവ്വേറെ ടോയ് ലറ്റുകള്‍
-
25 വര്‍ഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കിണര്‍ വൃത്തിയാക്കി കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തി. നീര്‍ത്തട സംരക്ഷണ സന്ദേശം
-
കൂട്ടുകാരോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ഫാനും ട്യബ് ലൈറ്റും വിരിയിട്ട ഡസ്കും ബഞ്ചും ഉള്‍പ്പെടുന്ന ഊട്ടുപുര
-
ലയണ്‍സ് ക്ലബിന്റെ സഹായത്തോടെ സ്റ്റേജ് നവീകരണം
-
ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെ സ്കൂളിന്റെ പേരില്‍ സ്വന്തമായി ഫ്രന്റ് കര്‍ട്ടനും ബാക്ക് കര്‍ട്ടനും
-
അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും വക മനോഹരമായ വലിയ ഉദ്ഘാടന വിളക്ക്
-
കുടിവെള്ള പാത്രങ്ങളും പ്ലേറ്റുകലും ഗ്ലാസുകളും
ഉപമേഖല
-വിദ്യാലയ
പരിസരം(വിദ്യാലയം
തന്നെ പാഠപുസ്തകം)
-
വിദ്യാലയ മുറ്റത്തെ വൃക്ഷങ്ങള്‍ തിരിച്ചറിയല്‍. വൃക്ഷങ്ങളുടെ നാടന്‍പേരും ശാസ്ത്രീയ നാമവും ചേര്‍ത്ത് വിദ്യാലയ പരിസരത്തെ എല്ലാ വൃക്ഷങ്ങള്‍ക്കും നാമകരണം. വൃക്ഷങ്ങള്‍ക്കും രജിസ്റ്റര്‍.
-
കുട്ടിവനം പദ്ധതി- വനത്തിന്റെ ചെറിയ ഒരു പതിപ്പ്-ജീവികളുടെ ആവാസ വ്യവസ്ഥ മനസിലാക്കാം, ജൈവവൈവിധ്യം നിലനിര്‍ത്തി പ്രകൃതിസംരക്ഷണം നടപ്പിലാക്കാം.
-
നക്ഷത്രവനം പദ്ധതി
-
ജൈവ വൈവിധ്യോദ്യാനം
-
ഔഷധോദ്യാനം -ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നു, തിരിച്ചറിയുന്നു
-
ജീവനം ജൈവകൃഷി പദ്ധതി
-
പൂന്തോട്ടം
-
ഗാന്ധിദര്‍ശന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടുന്ന ഗാന്ധിമരങ്ങള്‍
-
പരിസ്ഥിതി ക്ലബ്, ആരോഗ്യക്ലബ്, ലഹരി വിരുദ്ധക്ലബ്, കൃഷിക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധിപ്പിക്കല്‍
-
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എന്‍ എസ് എസിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൃഷി വ്യാപനം
-
200 ഗ്രോ ബാഗുകളില്‍ ടെറസില്‍ കൃഷിക്ലബ്
-
ബയോഗ്യാസ് പ്ലാന്റ്
ഉപമേഖല
-എല്ലാ
ക്ലാസുകളിലും മള്‍ട്ടിമീഡിയ
സൗകര്യം
-
5 മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളിലും എല്‍ സി ഡി പ്രൊജക്ടര്‍ ചേര്‍ന്നുള്ള മള്‍ട്ടിമീഡിയ പഠന സൈകര്യം
-
എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 100 % വിജയം കൈവരിച്ചതിനു എം എല്‍ എയുടെ സ്നേഹോപഹാരം.
ഉപമേഖല
-ശുചിത്വം
(ശുചിത്വത്തിനായി
100
മണിക്കൂര്‍)
-
അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ ദിവസവും ശുചിത്വത്തിനായി ഓരോ മണിക്കൂര്‍ വീതം ചെലവഴിക്കുന്ന 100 മണിക്കൂര്‍ പദ്ധതിക്ക് തുടക്കം.
-
കുട്ടികള്‍ അധ്യാപകന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാവിലെ പ്രവൃത്തിസമയത്തിനുമുമ്പും വൈകിട്ട് പ്രവൃത്തി സമയത്തിനു ശേഷവും അരമണിക്കൂര്‍ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു
-
ക്ലാസ് മുറികള്‍ക്ക് പുറത്ത് വെയ്സ്റ്റ് ബിന്‍.
-
എല്ലാ ദിവസവും മാലിന്യ സംസ്കരണം
-
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ
-
ആഴ്ചയിലൊരിക്കല്‍ വിദ്യാലയ ശുചിത്വത്തിന് എന്‍ സി സി ക്കാരുടെ പിന്തുണ
-
25 പെണ്‍കുട്ടികള്‍ക്ക് ഒരു ടോയ് ലറ്റ്. 40 ആണ്‍കുട്ടികള്‍ക്ക് ഒന്ന് എന്ന തരത്തില്‍ ആധുനിക ടോയ് ലറ്റുകള്‍.
-
ഗേള്‍സ് ഫ്രണ്ട് ലി ടോയ് ലറ്റുകള്‍
-
ടോയ് ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് പ്രത്യേക ശുചിത്വ സേനയും അധ്യാപകരും ഇടപെടുന്നു
-
ക്ലാസ് തിരിച്ച് ടോയ് ലറ്റുകളുടെ താക്കോല്‍ വിദ്യാര്‍ത്ഥിക്കും അധ്യാപകനും ഓഫീസിലും നല്‍കിയിട്ടുണ്ട്
-
വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളവും തിളപ്പിച്ചാറിയ വെള്ളവും കുടിവെള്ളത്തിനായി ക്രമീകരിച്ചിരിക്കുന്നു
മേഖല-
അക്കാദമികം
ഉപമേഖല
– വായന -പുസ്തകോത്സവം
-
പാഠപുസ്തകത്തിനു പുറമേ ഒരു പുസ്തകമെങ്കിലും ഒരു കുട്ടിക്ക് സ്വന്തം
-
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്വന്തമായ ഹോം ലൈബ്രറി
-
മലയാളത്തിലെ വിഖ്യാതരായ ഏഴു പ്രസാധകരുടെ പതിനായിരത്തോളം പുസ്തകങ്ങള്‍ തൊടാനും അടുത്തറിയാനും അവസരം (ഗ്രീന്‍ ബുക്സ്, ഡി സി ബുക്സ്, കറന്റ് ബുക്സ്, ഗാന്ധിദര്‍ശന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, മാതൃഭൂമി, എച്ച് ആന്റ് സി)
-
പൊതുജനങ്ങള്‍ക്കും,രക്ഷിതാക്കള്‍ക്കും വിദ്യര്‍ത്ഥികള്‍ക്കും പരിസര വിദ്യാലയത്തിലെ കുട്ടികള്‍ക്കും വായനയുടെ ഉത്സവം
ഉപമേഖല-
വായന-വായനയുടെ
സ്വര്‍ഗം
-
പ്രഥമാധ്യാപകന്‍, അധ്യാപകര്‍, അനധ്യാപകര്‍ എനിനവരുടെ കൂട്ടായമയില്‍ റീഡേഴ്സ് ഫോറം പ്രവര്‍ത്തിക്കുന്നു
-
വിദ്യാലയത്തിലെ എല്ലാ സ്റ്റാഫും സാമ്പത്തിക പങ്കാളികള്‍
-
എല്ലാ അധ്യാപക അനധ്യാപകരും മാസംതോറും 30 രൂപ നല്‍കി മലയാളത്തിലെ എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും വരുത്തുന്നു. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, ദീപിക (പത്രം), മാതൃഭൂമി, സമകാലിക മലയാളം, ദേശാഭിമാനി, ഭാഷാപോഷിണി, കലാകൈമുദി, മാതൃഭൂമി സ്പോട്സ്, മാതൃഭൂമി ആരോഗ്യമാസിക, മനോരമ ആരോഗ്യം, വനിത, ഗൃഹലക്ഷ്മി,വെള്ളിനക്ഷത്രം (ആനുകാലികങ്ങള്‍), ബാലരമ, ബാലഭൂമി, ബാലരമ ഡൈജസ്റ്റ്, യുറീക്ക,ശാസ്ത്ര കേരളം (ബാലപ്രസിദ്ധീകരണം), അന്നകൈരളി, മെന്റര്‍, യാത്ര (മാസിക), തൊവില്‍ വാര്‍ത്ത, തൊഴില്‍ വീഥി.
-
ഫാനും ലൈറ്റുമുള്ള കമനീയമായ റീഡിംഗ് റൂം
-
ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം ഇരുന്നു വായിക്കാനുള്ള ഫര്‍ണിച്ചറുകളും അവസരവും റീഡിംഗ് റൂമിലുണ്ട്
-
രാവിലെയും, വൈകിട്ടും, ഉച്ചസമയത്തെ ഇടവേളകളിലും, ലൈബ്രറി പീരീഡിലും കുട്ടികള്‍ റീഡിംഗ് റൂം ഉപയോഗിക്കുന്നു
-
പുസ്തകങ്ങള്‍ അടുക്കി ചിട്ടയോടെ വെക്കുന്നതിന് ഓരോ ക്ലാസിലെയും സര്‍ഗവേദി കണ്‍ വീനറുടെ നേതൃത്വത്തിലുള്ള ടീം.
-
ആവശ്യമായ കുട്ടികള്‍ക്ക് പത്രം വീട്ടില്‍ കൊണടുപോയി വായിക്കാനവസരം
-
ക്ലാസ് റൂം ലൈബ്രറി. മെയിന്‍ ലൈബ്രറിയില്‍ നിന്നും ഓരോ ക്ലാസിലേക്കും ആവശ്യമായ പുസ്തകങ്ങള്‍ ക്ലാസ് ടീച്ചര്‍വഴി വിതരണം
-
കുട്ടി ലൈബ്രേറിയന്‍മാര്‍ വഴി ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ ക്ലാസ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ പുസ്തകവിതരണം
-
വായിച്ച പുസ്തകങ്ങളിലെ ആകര്‍ഷണീയ ഭാഗങ്ങള്‍ കൂട്ടികാരുമായി പങ്കുവെക്കല്‍, വായനക്കുറിപ്പ് കൈമാറി വായിക്കല്‍.
-
പുസ്ത കൈമാറ്റത്തിന് ഓരോ ക്ലാസിലും രജിസ്റ്റര്‍. ഒരു കുട്ടിക്ക് വേണ്ടി രജിസ്റ്ററിലെ ഒരു പേജ്
-
ഒന്നിടവിട്ട ആഴ്ചകളിലെ സര്‍ഗവേള ലൈബ്രറി പീരീഡ്
-
ക്ലാസ് തോറും കയ്യെഴുത്ത് മാാസികകള്‍. മികച്ചവയ്ക്ക് അവാര്‍ഡ്. റീഡിംഗ് റൂമില്‍ വായിക്കനവസരം
-
ക്ലാസ് റൂം സര്‍ഗവേളയിലെ പ്രകടനങ്ങളില്‍ തെരഞ്ഞെടുത്തവ പ്രതിമാസം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ അവസരം
ഉപമേഖല-
മാധ്യമപ്രവര്‍ത്തനം-സ്വന്തമായി
പത്രവും ഫേസ് ബുക്കും
-
ലക്ഷ്യം -വിദ്യാലയ മേന്മ സമൂഹത്തിലെത്തിക്കല്‍
-
വലപ്പാട് സമീക്ഷ -വിദ്യാലയത്തിന്റെ സ്വന്തം പത്രം 5000 കോപ്പി പ്രസിദ്ധപ്പെടുത്തി
-
സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച പത്രത്തിലൂടെ പ്രതിഫലിക്കുന്നു
-
പ്രഥമാധ്യാപകന്‍ ഉള്‍പ്പെട്ട പത്രാധിപ സമിതിയില്‍ അധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും അംഗങ്ങള്‍
-
പഠനസമയം അപഹരിക്കാതെ അവധി ദിവസങ്ങളിലും സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷവു വിദ്യാര്‍ത്ഥികള്‍ പത്രപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നു
-
വിദ്യാലയത്തിന്റെ മികവ് വിളിച്ചോതുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പത്രത്തിലൂടെ പ്രസിദ്ധപ്പെടുത്തുന്നു
-
പുതുമ നിറഞ്ഞതും വിദ്യാര്‍ത്ഥികളില്‍ നന്മയും സാമൂഹ്യ ബോധവും ഉത്തരവാദിത്വവും സര്‍ഗാത്മകതയും ഉണര്‍ത്തുന്ന പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കല്‍ വേദിയായി പത്രം മാറി
-
പൊതുവിദ്യാലയം -ഫേസ് ബുക്ക് .
ഉപമേഖല-
വ്യക്തിത്വ
വികാസം സര്‍ഗാത്മക വികാസം-ശില്പശാലകള്‍
-
പഠനസമയം നഷ്ടപ്പെടുത്താതെ അവധിദിനങ്ങളില്‍
-
കുട്ടികളുടെ സമഗ്ര വികസനത്തിനായി 16 ശില്പശാലകള്‍
-
കുട്ടികളുടെ താല്പര്യം അനുസരിച്ച് ഓരോ ശില്പ ശാലയിലും യു പി, എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് വിഭാഗങ്ങളിലെ 50 കുട്ടികള്‍.
-
പ്രസംഗ ശില്പശാല
-
നാടന്‍പാട്ട് നാട്ടറിവ് ശില്പശാല
-
തീയറ്റര്‍ ശില്പശാല
-
വിവര സാങ്കേതിക വിഞ്ജാന ശില്പശാല
-
സര്‍ഗ്ഗ രചന കയ്യെഴുത്ത് മാസിക ശില്പശാല
-
യോഗ നേതൃത്വ പരിശീലന ശില്പശാല
-
പ്രകൃതി സംരക്ഷണ ശില്പശാല
-
സിനിമാസ്വാദന ശില്പശാല
-
സംഗീത ശില്പശാല
-
ചിത്രരചന ശില്പശാല
-
ലഘു സാങ്കേതിക വിദ്യ നിത്യ ജീവിതത്തില്‍
-
ഫസ്റ്റ് എയിഡ് അറിയേണ്ടതെല്ലാം
-
പഠനോപകരണ നിര്‍മാണ ശില്പശാല
-
മാധ്യമ വിചാര ശില്പശാല
-
എ പ്ലസ് പരീക്ഷയിലും ജീവിതത്തിലും
-
ലഹരി വിരുദ്ധ ജീവിതം കൈവരിക്കാം
ഉപമേഖല-
ആശയവിനിമയശേഷീവികാസം
-ഫലപ്രദമായ
ആശയവിനിമയം ഭാഷാക്ലബിലൂടെ
-
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി എന്നീ ഭാഷകളിലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍
-
കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്താനും അവരിലെ നന്മയും പുത്തന്‍ ചിന്തകളും തിരിച്ചറിയാനുംഅവസരം
-
കുട്ടികളുടെ ആത്മ വിശ്വാസവും കൂട്ടായ്മയും വളര്‍ത്താന്‍ സാധിക്കുന്നു
-
ഭാഷാക്ലബിന്റെ നേതൃത്വത്തില്‍ എല്ലാ ഭാഷകളിലുമുള്ള അസംബ്ലി
-
അഞ്ചുഭാഷകളിലും പൊതുവായി വരുന്നതും നിത്യജീവിതത്തില്‍ പ്രയോഗിക്കുന്നതുമായ വ്യവഹാര പദങ്ങള്‍ മനസിലാക്കാന്‍ ഈ ഭാഷകളിലുള്ള കലണ്ടറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു(സംഖ്യാനാമങ്ങള്‍, ക്രിയാപദങ്ങള്‍, നാമപദങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, കളറുകള്‍, ആഞ്ജകള്‍, അഭ്യര്‍ത്ഥനകള്‍ തുടങ്ങിയവയുടെയെല്ലാം കലണ്ടറുകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു
ഉപമേഖല-പഠനപിന്നാക്കാവസ്ഥ
പരിഹരിക്കല്‍(
ഒപ്പം
ഒപ്പത്തിനൊപ്പം)
-
പഠന പിന്നാക്കാവസ്ഥക്കുള്ള പരിഹാരബോധനം
-
മൂന്ന് ഭാഷകളിലും എഴുതാനും വായിക്കാനും പിന്നാക്കം നില്ക്കുന്ന കുട്ടികളെയും ഗണിതത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെയും പൊതുധാരയിലെത്തിക്കുന്നതിനായി എല്ലാ ദിവസവും ഒരു മണിക്കൂര്‍ പരിഹാരബോധനം. കുട്ടികള്‍ക്ക് വ്യക്തിഗത പിന്തുണ ഉറപ്പാക്കുന്നു
ഉപമേഖല-പ്രതിഭാപോഷണം
പദ്ധതി-
സ്കോളര്‍ഷിപ്പ്
പരീക്ഷാ പരിശീലനം(-
മികവിന്റെ
തീരം)
-
എല്ലാ സ്കോളര്‍ഷിപ്പുകള്‍ക്കും പരിശീലനം ( എല്‍ എസ് എസ്, യു എസ് എസ്, എന്‍ ടി എസ്, എന്‍ എം എം എസ്...)
-
അധ്യാപക പരിശീലനവും മെറ്റീരിയല്‍ വിതരണവും കൊച്ചിന്‍ സര്‍വ്വ കലാശാല അധ്യാപകരുടെ നേതൃത്വത്തില്‍
-
മറ്റ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അവസരം
-
അവധിക്കാലത്തും അവധി ദിവസങ്ങലിലും ക്ലാസുകള്‍
-
ആദ്യവര്‍ഷത്തില്‍ തന്നെ എട്ടാം ക്ലാസിലെ നാലുപേര്‍ക്ക് ദേശീയ സ്കോളര്‍ഷിപ്പ് (എന്‍ എം എം എസ്).
ഉപമേഖല-ദിനാചരണങ്ങള്‍
(100
ശതമാനം
ഹാജരോടെ ദേശീയദിനാഘോഷങ്ങള്‍)
-
ദേശീയദിനാഘോഷങ്ങള്‍ ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യത്തില്‍
-
അധ്യാപകരുടെയും കുട്ടികളുടെയും പൂര്‍ണ പങ്കാളിത്തം
-
ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബാന്റ് സംഘങ്ങള്‍ സ്വന്തം
-
ഹൈസ്കൂളിലെ ആണ്‍കുട്ടികളുടെയും ഹയര്‍സെക്കന്ററിയിലെ പെണ്‍കുട്ടികളുടെയും ബാന്റ് സംഘങ്ങള്‍
-
ഉപകരണങ്ങള്‍, പരിശീലനം, യൂണിഫോം എന്നീ ഇനങ്ങളില്‍ ചെലവായ രണ്ട് ലക്ഷത്തോളം രൂപ പൂര്‍വവിദ്യാര്‍ത്ഥിയുടെ സംഭാവന
ഉപമേഖല
-ജനാധിപത്യ
നേതൃത്വ പരിശീലനം (പൊതുതെരഞ്ഞെടുപ്പിന്റെ
രീതിയില്‍ സ്കൂള്‍ പാര്‍ലമെന്റ്)
-
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ എന്തെല്ലാമെന്നും എങ്ങനെയെന്നും ബോധ്യപ്പെടുന്ന രീതിയില്‍.
-
പഠന പ്ര്ക്രിയയുടെ ഭാഗമായി വ്യക്തമായ മുന്നൊരുക്കം
-
കൃത്യമായ അച്ചടക്കം തെരഞ്ഞെടുപ്പില്‍
-
കുട്ടികളില്‍ നിന്നും പോളിംഗ് ഓഫീസറെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി
-
ബാലറ്റ് പേപ്പര്‍, ബാലറ്റ് പെട്ടി, പോളിംഗ് ബൂത്ത് എന്നിവ തയ്യാറാക്കി
-
കുട്ടികള്‍ക്ക് അവരുടെ പേരെഴുതിയ സ്ലിപ്പ് നല്‍കി വരിയായി നിന്ന് വോട്ട് രേഖപ്പെടുത്താനുള്ള അവസരം
-
തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് എന്‍ സി സി കേഡറ്റുകളുടെ സഹകരണം
-
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍പ്പെട്ട പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ പൊതു പരിപാടികള്‍
ഉപമേഖല-
മേളകളില്‍
മികവ്
-
സ്കൂള്‍തല മേളകള്‍ -ശാസ്ത്രം, സാമൂഹ്.ശാസ്ത്രം, ഗണിതം, ഐ ടി, പ്രവൃത്തി പരിചയം എന്നീ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു
-
ഉപജില്ലയിലും ജില്ലയിലും സംസ്ഥാനത്തിലും നടന്ന മേളകളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി
-
ചോക്ക് നിര്‍മാണം, വയറിംഗ്, മെറ്റല്‍ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, പാവ നിര്‍മാണം, ചന്ദനത്തിരി നിര്‍മാണം എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം. വിവിധ തലങ്ങളിലെ മേഖലകളില്‍ മികവ് പുലര്‍ത്തി
-
ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡല്‍,സ്റ്റില്‍ മോഡല്‍, പ്രോജക്ട് എന്നിവയില്‍ ജില്ലാതലത്തിലും സംസ്ഥാനത്തിലും പങ്കെടുത്തു
-
ഗണിതം, സാമൂഹ്യശാസ്ത്ര മേളകളിലും മികച്ച വിജയം കൈവരിച്ചു
-
2015- 16 ല്‍ ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയില്‍ ജില്ലയിലെ ചാമ്പ്യന്മാര്‍
-
2015- 16 അക്കാദമിക വര്‍ഷം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതം, സാമൂഹ്യശാസ്ത്ര മേളകളില്‍ സെസ്ഛാനതലത്തില്‍ രണ്ടാം സ്ഥാനം. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്ര മേളകളില്‍ ഒന്നാം സ്ഥാനം
-
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
-
ഒരു ശാസ്ത്രമേള കഴിയുന്നതോടെ അടുത്ത വര്‍ഷത്തെ ഇനങ്ങള്‍ നിശ്ചയിക്കും.
-
അവധിക്കാലത്തു തന്നെ മത്സരങ്ങല്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും
-
സമ്മാനമായി ലഭിക്കുന്ന തുക വിദ്യാര്‍ത്ഥികളുടെ പഠനത്തിനും അടുത്ത മത്സരത്തിലേക്കുള്ള സാമഗ്രികള്‍ വാങ്ങുന്നതിനുമായി വിനിയോഗിക്കുന്നു
ഉപമേഖല-
മാനസീകാരോഗ്യം
-കൗണ്‍സിലിംഗിന്
സ്ഥിരം സംവിധാനം
-
സാമൂഹ്യ ക്ഷേമ വകുപ്പ് വിദ്യാലയത്തില്‍ ഒരു കൗൺസിലറെ നിയമിച്ചു.
-
കൗണ്‍സലിംഗിിനു മാത്രമായി ഒരു മുറി
-
കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും.
-
രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ്
ഉപമേഖല-
സാമൂഹിക
സന്നദ്ധസേവനം
-
എന്‍ സി സി, എന്‍ എസ് എസ്, റെഡ്ക്രോസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു
-
ഫസ്റ്റ് എയ്ഡ് ക്ലാസുകള്‍
-
ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ്
-
പൂര്‍വ വിദ്യാര്‍ത്ഥി കവി കുഞ്ഞുണ്ണിമാസ്റ്റര്‍ സ്മാരക ബസ് സ്റ്റോപ്പ് നിര്‍മാണം.
-
എന്‍ സി സി യുടെ നൂറ് കേഡറ്റുകള്‍
-
അച്ചടക്കത്തിനും ശുചിത്വത്തിനും നേതൃത്വം എന്‍ സി സി കേഡറ്റുകള്‍ക്ക്
-
8,9 ക്ലാസുകളിലെ കുട്ടികള്‍ക്ക് പരിശീലനം.
-
സേന വിഭാഗത്തിലെ പട്ടാളക്കാരും പരിശീലനം ലഭിച്ച അധ്യാപരും കുട്ടികളെ പരിശീലിപ്പിക്കുന്നു
-
ആകെ 120 പീരീഡുകള്‍. മൂന്നു പീരുകള്‍ വീതമുള്ള 40 പീരീഡുകള്‍
-
ആഴ്ചയില്‍ രണ്ടുദിവസം 3.30 മുതല്‍ 5.30വരെ പരേഡ്
-
കേറ്റുകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം.
-
75% ഹാജരും ക്യാമ്പിലെ പങ്കാളിത്തവും പരീക്ഷായോഗ്യത
-
പരേഡ്, മാപ് റീഡിംഗ്, ആയുധ പരിശീലനം, ഫസ്റ്റ് എയ്ഡ്, സിവില്‍ ഡിഫന്‍സ്, ദേശീയോദ്ഗ്രഥനം, പൊതുവിജ്ഞാനം, ഡിസ്സ്റ്റര്‍ മാനേജ്മെന്റ് എന്നിവയില്‍ പരിശീലനം
-
വര്‍ഷത്തില്‍ രണ്ടുതവണ പത്തുദിവസം നീണ്ട ക്യാമ്പ്
-
സൈനിക ക്യാമ്പ്, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്, അഡ്വഞ്ചറസ് ക്യാമ്പ്, ഷൂട്ടിംഗ് മത്സരം എന്നിവയില്‍ പങ്കെടുക്കാനവസരം
-
യൂത്ത് എക്സ്ചെയ്ഞ്ച് പ്രോഗ്രാം വഴി സര്‍ക്കാര്‍ ചെലവില്‍ വിദേശ പര്യടനം
മേഖല-
സാമൂഹികം
ഉപമേഖല-
ക്ലാസ്
പി ടി എ
-
ഓരോ മാസാദ്യത്തിലും ക്ലാസ് പി ടി എ
-
പി ടി എ പ്രസിഡന്റ്, ക്ലാസ് പി ടി എ പ്രസിഡന്റ്, പ്രഥമാധ്യാപകന്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് പി ടി എ
-
കൃത്യമായ തീയതികളില്‍ മാസം തോറും പരീക്ഷകള്‍
-
ക്ലാസ് പി ടി എയില്‍ പ്രോഗ്രസ് കാര്‍ഡ് വിതരണം
-
വിജയദിനം. ഓരോ ക്ലാസിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ഗോള്‍ഡ്, സില്‍വര്‍,ബ്രോണ്‍സ് മെഡലുകളും ബാഡ്ജുകളും മാസാദ്യം നടക്കുന്ന അസംബ്ലിയില്‍
-
കുട്ടികളുടെ കലാ- കായിക- സ്വഭാവ രൂപീകരണ മേഖലകളിലെ സമഗ്രമാ. വികസനത്തിന് ക്ലാസ് പി ടി എയില്‍ ഊന്നല്‍
-
ഓരോ രക്ഷിതാവിനും തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയാന്‍ ക്ലാസ് പി ടി എയില്‍ അവസരം
-
വിദ്യാലയത്തിലെ ഓരോ പൊതുപരിപാടിയിലും രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ മാസം തോറുമുള്ള ക്ലാസ് പി ടി എ സഹായിക്കുന്നു
-
രക്ഷിതാക്കളുടെനിരന്തരമായ വിദ്യാലയ സന്ദര്‍ശനങ്ങള്‍.
-
പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ കാര്യക്ഷമമായ ഇടപെടല്‍
-
രക്ഷിതാക്കള്‍ക്ക് സി ഇ മാര്‍ക്ക്, ഗ്രേഡ് എന്നിവയെക്കുറിച്ച് ബോധവല്ക്കരണം
ഉപമേഖല-
പൂര്‍വജീവനക്കാരുടെ
സംഘം
-
അധ്യാപക- അനധ്യാപക പൂര്‍വസൂരികളുടെ കൂട്ടായ്മ പിന്തുണ
-
ഒരു ദിവസമെങ്കിലും വലപ്പാട് സര്‍ക്കാര്‍ വിദ്യാലയത്തില്‍ ജോലി ചെയ്തിട്ടുണ്ടങ്കില്‍ വിരമിച്ചാല്‍ ഈ സംഘത്തില്‍ അംഗം എന്ന വ്യവസ്ഥ
-
ഇരുന്നോറോളം അംഗങ്ങളുള്ള സംഘം വര്‍ഷംതോറും സംഗമിക്കുന്നു
-
പരസ്പരം സാന്തവനവും സഹായവും
-
പൊതുവിദ്യാലയ നവീകരണത്തിന് ഉത്തമമായ ധനസ്രോതസ്സ്
-
ഈ വര്‍ഷം എല്ലാ ക്ലാസുകളിലും ഫാനുകള്‍ പൂര്‍വജീവനക്കാരുടെ വക
-
കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ള ഒട്ടേറെ സ്കോളര്‍ഷിപ്പുകള്‍ സംഘം ഏര്‍പ്പെടുത്തിയിരിക്കുന്നു
ഉപമേഖല-
മഹാത്മസ്വാശ്രയസംഘം
-
തെരഞ്ഞെടുക്കപ്പെട്ട അമ്മമാരുടെയും കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മ
-
സ്വാശ്രയ സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്വരൂപിച്ചു.
-
ഒഴിവുസമയങ്ങളില്‍ വിഷരഹിതവും രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതുമായ അച്ചാറുകള്‍, ചിപ്സ് എന്നിവ നിര്‍മാണം
-
മാതൃസംഘത്തിന്റെ നേതൃത്വത്തില്‍ സ്വാശ്രയ പാഠങ്ങള്‍ സമ്പാദ്യശീല തത്വങ്ങള്‍
-
വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ കവറാക്കിക്കൊണ്ട് സ്കൂളിന്റെ പേരില്‍ നോട്ടുബുക്ക് നിര്‍മാണവും വിതരണവും
-
എല്ലാ കുട്ടികള്‍ക്കും നിലവാരമുള്ളതും വിലകുറഞ്ഞതുമായ നോട്ടുബുക്കുകള്‍ വിതരണം ചെയ്തു.
-
പഠനത്തോടൊപ്പം തൊഴില്‍ മാഹാത്മ്യവും വരുമാനവും
ഉപമേഖല-
എന്‍
എസ് എസ് പ്രവര്‍ത്തനം -സാമൂഹ്യ
പ്രതിബദ്ധതയുടെ പര്യായം
-
എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം
-
നൂര് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം
-
വലപ്പാട് സര്‍ക്കാര്‍ ആശുപത്രി രോഗികള്‍ക്ക് ഉച്ചഭക്ഷണം.പൊതിച്ചോറ് എല്ലാ വെള്ളിയാഴ്ചയും
-
യോഗിനിമാതാ ബാലികാ സദനിലെ കുട്ടികള്‍ക്ക് കൃഷിയിടം ഒരുക്കി നല്‍കി
-
സൗജന്യ ആയുര്‍വേദ പഞ്ചഗവ്യ ചികിത്സാ ക്യാമ്പ്
-
ഒരേക്കര്‍ പാടത്ത് സമ്പൂര്‍ണ ജൈവ നെല്‍ക്കൃഷി
-
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃഷി
-
ചെന്നൈ പ്രളയബാധിതര്‍ക്ക് കാല്‍ലക്ഷം രൂപയുടെ ഭക്ഷണവിതരണം
-
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ വെച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
-
പാലിയേറ്റീവ് കെയര്‍യൂണിറ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തില്‍ ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍
-
സ്കൂളിന്റെ മുന്നിലുള്ള ഇടിഞ്ഞ് വീഴാറായ ബസ്റ്റോപ്പ് പുതുക്കിപ്പണിതു
-
രക്തദാന ക്യാമ്പ്, സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ നടത്തി
ഉപമേഖല-സ്കൂള്‍
വാര്‍ഷികാഘോഷം
-
പ്രഥമാധ്യാപകനും സഹാധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒന്നിച്ചഭിനയിക്കുന്ന നാടകം
-
അമ്മമാരുടെ കൈകൊട്ടിക്കളി
-
രക്ഷിതാക്കളുടെ കലാപരിപാടികള്‍, കായികമത്സരങ്ങള്‍
-
പാതിരാവരെ പരിപാടികള്‍
-
ഗാനമേള
-
കുട്ടികളുടെ കലാപരിപാടികള്‍
-
വാര്‍ഷികപരിപാടികളിലെ ചിത്രങ്ങള്‍ സഹിതമുളള വിദ്യാലയസ്മൃതികലണ്ടര്‍
-
വേറിട്ടത്, നൂതനം, നാടിനെ ഉണര്‍ത്തുന്നത്, ആവേശാനുഭവം
ഇതൊക്കെ ഒരു സ്കൂളിൽ നടപ്പാക്കാനായി എന്ന് വിശ്വസിക്കാനായില്ല.എന്തായാലും വായിച്ചപ്പോൾ നിറഞ്ഞ സന്തോഷം.
ReplyDeleteഇതിനൊക്കെ
പ്രത്യേക
ഫണ്ടുകൾ എങ്ങനെ കണ്ടെത്തിയെന്ന് അറിയാനാഗ്രഹമുണ്ട് പി.ടി.ഏയ്ക്ക് ഇത്രയധികം പണം ചെലവാക്കാനുണ്ടായിരിക്കില്ലല്ലൊ ? .
അങ്ങിനെയൊരു സ്കൂളന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു.... http://12541gupsnalilamkandam.blogspot.in/
ReplyDeleteഅസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ചു.
ReplyDeleteThis comment has been removed by the author.
ReplyDeleteസ്കൂളിന്റെ ഈ നന്മ ഒരുപാട് കാലം ഒരുപാട് തലമുറകൾക്ക് വെളിച്ചമാവട്ടെ
ReplyDeleteസർ,
ReplyDeleteറിഫ്ളക്ഷൻ നോട്ട്സ് സംബന്ധിച്ച വിവരങ്ങൾ ഒന്നുമെയിൽ ചെയ്യുമോ ?
ssaibrahimsait@gmail.com
സർ,
ReplyDeleteറിഫ്ളക്ഷൻ നോട്ട്സ് സംബന്ധിച്ച വിവരങ്ങൾ ഒന്നുമെയിൽ ചെയ്യുമോ ?
ssaibrahimsait@gmail.com