Pages

Thursday, November 21, 2019

വിദ്യാലയവിസ്മയങ്ങള്‍ തുടരട്ടെ

വീട്ടുമുറ്റ സാഹിത്യ ചര്‍ച്ച എന്ന സാധ്യതയാണ് കിടങ്ങന്നൂര്‍ ഹൈസ്കൂള്‍ പരീക്ഷിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് വിദ്യാലയ വിസ്മയങ്ങള്‍ എന്നൊരു കോളം ദേശാഭിമാനിയില്‍ ആരംഭിച്ചിരിക്കുന്നു. മുന്നോട്ടു കുതിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങളെ പ്രചോദിപ്പിക്കും. കിടങ്ങന്നൂര്‍ സ്കൂളിലെ ലൈബ്രറി ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കുട്ടികളാണ് അതിന്റെ നടത്തിപ്പുകാര്‍. ഏതു സമയവും അതുപയോഗിക്കാം. വായനയുടെ ഉല്പന്നങ്ങളും സര്‍ഗാത്മക സൃഷ്ടികളും പതിപ്പുകളുമെല്ലാം നിരന്തരവായനക്കാരായ ഒരു സംഘം കുട്ടികള്‍ അവിടെ വളരുന്നുണ്ട് എന്നതിന്റെ തെളിവാണ്. വീട്ടുമുറ്റ സാഹിത്യ ചര്‍ച്ച അതിഗംഭീരം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി