Pages

Sunday, November 17, 2019

ഇതരസംസ്ഥാന കുട്ടികളുടെ പഠനനിലവാരം. ഒരു താരതമ്യ പഠനം (2)


 
2014, April 1 ന് ഞാന്‍ പെരുമ്പാവൂരിലെ വടക്കേ വാഴക്കുളം സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഒന്നാം ക്ലാസിലെ കുട്ടികളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളോടൊപ്പം ഞാന്‍ വിശകലനം ചെയ്ത അനുഭവമാണ് പങ്കിട്ടത്. എല്ലാ ഒന്നാം ക്ലാസുകാരും നന്നായി എഴുതി. അതിന്റെ തെളിവുകളും നല്‍കിയിരുന്നു. ആ കുട്ടികളില്‍ ചിലര്‍ ഇതരസംസ്ഥാനക്കുട്ടികളായിരുന്നു. 2015 മെയ് 1,8,15  തീയതികളിലും വടക്കേ വാഴക്കുളം സ്കൂളിന്റെ മികവാണ് എഴുതിയത്. ആ വിദ്യാലയത്തില്‍ കുട്ടികള്‍ മികവിലേക്ക് ഉയരുന്നുവെങ്കില്‍ അക്കാദമിക ധാരണയുളള ഒരു സംഘം അധ്യാപകരുടെ സക്രിയമായ ഇടപെടല്‍ അതിനു പിന്നിലുണ്ട് എന്നു പറയേണ്ടി വരും. ഇതുപോലെ ഇടപെടുന്ന വിദ്യാലയങ്ങളെ ഉദാഹരിച്ച് ജില്ലയില്‍ നടപ്പിലാക്കുന്ന ഒരു പദ്ധതി വിജയമാണോ പരാജയമാണോ എന്നു പറയാനാകില്ല. സ്വാധീനഘടകങ്ങളെല്ലാം പരിഗണിക്കണം. ഇതിവിടെ സൂചിപ്പിക്കുന്നത് അത്തരം പരിശോധനക്ക്  വിധേയമാക്കാതെ പരീക്ഷാഫലത്തെ മാത്രം ആധാരമാക്കിയുളള ഒരു താരതമ്യപഠനം അവതരിപ്പിക്കുന്നതിന്റെ പരിമിതി സൂചിപ്പിക്കാനാണ്.

September 11, 2019 ന് ചൂണ്ടുവിരലില്‍ ഒരു കെയ്സ് സ്റ്റഡി ചര്‍ച്ച ചെയ്തിരുന്നു. ബഹുഭാഷകളുളള ക്ലാസുകള്‍ നേരിടുന്ന പ്രശ്നങ്ങളും മാതൃഭാഷയും എന്ന ആ കുറിപ്പില്‍ എറണാകുളം ജില്ലയില്‍ എസ് എസ് എ ഇതരസംസ്ഥാനക്കുട്ടികളെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ സൂചിപ്പിച്ചിരുന്നു.അവ ചുവടെ

  • 2541കുട്ടികളാണ് എറണാകുളം ജില്ലയിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍
  • ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇവരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല
  • ഇതരസംസ്ഥാന വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നുഭാഗം മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുളളവര്‍
  • അതിനാല്‍ ഹിന്ദി ഉപയോഗിച്ച് പരിഹാരം കാണാമെന്ന രീതി പര്യാപ്തമാകില്ല
  • ഹിന്ദി, ബംഗാളി, ഒറിയ, ആസാമീസ്, തമിഴ്, ഭോജാപ്പൂരി, മാര്‍വാടി ഭാഷക്കാരാണുളളത്
  • നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകയ്കും എല്ലാ ഭാഷകളും വശമില്ല
  • ഏതെങ്കിലും ഇതരഭാഷയില്‍ പ്രാവീണ്യമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരില്ലാത്ത വിദ്യാലയങ്ങളും ജില്ലയിലുണ്ട്.
  • 2016-17ല്‍ 453, 2017-18ല്‍ 107 എന്നിങ്ങനെയാണ് വിദ്യാലയത്തിലെത്താത്ത കുട്ടികളെക്കുറിച്ചുളള സര്‍വേയില്‍ കണ്ടെത്തിയ എണ്ണം
  • ബഹുഭാഷാ ബഹുസംസ്കാര ക്ലാസുകളില്‍ എങ്ങനെ പഠിപ്പിക്കണമെന്നതു സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല
  • ഇതരഭാഷാസമൂഹത്തില്‍ നിന്നും വരുന്ന കുട്ടികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ , സാംസ്കാരിക പരിസരം, പശ്ചാത്തലം ഇവ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല,
അതേ പോസ്റ്റില്‍ത്തന്നെ ബഹുഭാഷാ വിദ്യാര്‍ഥികളുളള ഒരു എല്‍ പി വിദ്യാലയത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായി ഞാന്‍ സംസാരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. (ബഹുഭാഷകളുളള ക്ലാസുകള്‍ നേരിടുന്ന പ്രശ്നങ്ങളും മാതൃഭാഷയും)
പ്രീസ്കൂള്‍ മുതല്‍ മലയാളിക്കുട്ടികളുമായി ഇടപഴകി വരുന്ന ഇതരസംസ്ഥാന കുട്ടികളെക്കുറിച്ചാണ് അതില്‍ ചര്‍ച്ച ചെയ്തത്. ഈ വിദ്യാഭ്യാസ പ്രവര്‍ത്തക റോഷ്നി പദ്ധതിയുടെ ആശയതലം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച അന്വേഷണങ്ങളുടെയും അനുഭവങ്ങളുടെയും തുടര്‍ച്ചയായി ചൂണ്ടുവിരലിലെ കഴിഞ്ഞ പോസ്റ്റില്‍ ഇതരസംസ്ഥാന കുട്ടികളുടെയും കേരളക്കാരായ കുട്ടികളുടെയും പഠനനിലവാരം താരതമ്യം ചെയ്തിരുന്നു. ഈ കുറിപ്പില്‍ റോഷ്നി നടപ്പിലാക്കിയതും നടപ്പിലാക്കാത്തുമായ വിദ്യാലയങ്ങളിലെ ഇതരസംസ്ഥാനക്കുട്ടികളുടെ പഠനനിലവാരമാണ് താരതമ്യം ചെയ്യുന്നത്. 
പഠനലക്ഷ്യങ്ങള്‍
  1. റോഷ്നി പദ്ധതി നടപ്പിലാക്കിയതും നടപ്പിലാക്കാത്തതുമായ വിദ്യാലയങ്ങളിലെ ഇതരസംസ്ഥാനകുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠനനിലവാരം താരതമ്യം ചെയ്യുക
  2. വിവിധ സംസ്ഥാനക്കാരായ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠനനിലവാരം താരതമ്യം ചെയ്യുക
  3. ഇതരസംസ്ഥാനകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ രൂപീകരിക്കുക
പഠനരീതി
  • ഇതരസംസ്ഥാനകുട്ടികള്‍ പഠിക്കുന്ന, റോഷ്നി പദ്ധതി നടപ്പിലാക്കിയതും നടപ്പിലാക്കാത്തതുമായ വിദ്യാലയങ്ങളിലെ  നാലാം ക്ലാസാണ് പഠനത്തിനായി തെരഞ്ഞെടുത്തത്
  • റോഷ്നി പദ്ധതിയില്‍ പെട്ട 52 ഇതരസംസ്ഥാനകുട്ടികളും പ്രസ്തുതപദ്ധതിയില്‍ പെടാത്ത 57 ഇതരസംസഥാനകുട്ടികളുമാണ് പഠനത്തിനു വിധേയമായത്. സംസ്ഥാനാടിസ്ഥാനത്തിലുളള വിവരം ചുവടെ ചേര്‍ക്കുന്നു
  • വിവിധ  ബി ആര്‍ സിയില്‍ നിന്നും ഇരുവിഭാഗത്തിലും പെട്ട ഓരോന്ന് വീതം എന്ന  വിദ്യാലയങ്ങളാണ് തെരഞ്ഞെടുത്തത്.
  • ഒന്നാം ടേം പരീക്ഷയുടെ ഉത്തരക്കടലാസ് അതത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ പരിശോധിച്ച് ഗ്രേഡ് നല്‍കിയതിനെ ആധാരമാക്കിയാണ് വിശകലനം നടത്തിയിട്ടുളളത്.
  • പഠനത്തിനായി വിവരശേഖരണം നടത്തുമെന്ന കാര്യം ഉത്തരക്കടലാസ് പരിശോധിക്കുന്നതിന് മുമ്പ് അറിയിച്ചിരുന്നില്ല. ഗ്രേഡ് വിവരം ക്ലാസില്‍ കുട്ടികളെ അറിയിച്ചതിനു ശേഷമാണ് വിവരം ശേഖരിച്ചത്.
  • മലയാളം , ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുടെ കുട്ടികളുടെ നിലവാരം എ, ബി , സി , ഡി എന്നീ ഗ്രേഡുകളിലാക്കി തരുന്നതിനാണ് വിദ്യാലയത്തോട് ആവശ്യപ്പെട്ടത്. ഓരോ ഗ്രേഡിലുമുളള ഓരോ വിഭാഗം കുട്ടികളുടെ എണ്ണം പ്രത്യേക ഫോര്‍മാറ്റ് നല്‍കി ശേഖരിച്ചു
സാമ്പിള്‍


തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
ആകെ
റോഷ്നി പദ്ധതിയിലുളളത്
6
7
5
6
28
52
റോഷ്നി ഇല്ലാത്തത്
20
11
4
7
15
57
 
പഠനത്തിന്റെ പരിമിതികള്‍
  • നാലാം ക്ലാസിലെ കുട്ടികളെ മാത്രമാണ് പരിഗണിച്ചത്
  •  റോഷ്നിപ്രകാരം ഓരോ കുട്ടിക്കും ലഭിച്ച അക്കാദമിക പിന്തുണയുടെ രീതിയോ കാലദൈര്‍ഘ്യമോ പരിഗണിച്ചിട്ടില്ല. വിവിധ വിദ്യാലയങ്ങളില്‍ ഇതരസംസ്ഥാനകുട്ടികള്‍ക്ക് ഏതൊക്കെ തരത്തിലുളള പിന്തുണയാണ് ലഭിച്ചതെന്ന കാര്യവും ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
  • പരിഗണിച്ച കുട്ടികള്‍ക്ക് പ്രീസ്കൂള്‍ തലം മുതല്‍ ലഭിച്ച ഭാഷാനുഭവം നിര്‍ണായക സ്വാധീനഘടകമാണ്. അത് പഠനപരിധിയിലില്ല
  • സ്കോര്‍ ലഭിച്ചിട്ടില്ല എന്നത് ശതമാനരീതിയില്‍ മാത്രം താരതമ്യം ചെയ്യുന്നതിലേക്ക് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
  • അധ്യാപകരുടെ ലഭ്യത, ക്ലാസിലെ കുട്ടികളുടെ എണ്ണം, ബഹുഭാഷാവിദ്യാര്‍ഥികളുളള ക്ലാസുകളിലെ വിനിമയ പ്രക്രിയ തുടങ്ങിയ കാര്യങ്ങളും പഠനവിധേയമാക്കിയിട്ടില്ല.
ദത്തവിശകലനവും കണ്ടെത്തലുകളും 
റോഷ്നി പദ്ധതി നടപ്പിലാക്കുന്ന എട്ടു വിദ്യാലയങ്ങളിലെയും റോഷ്നിയില്ലാത്ത പതിമൂന്നു വിദ്യാലയങ്ങളിലെയും കുട്ടികളുടെ പരീക്ഷാഫലവിവരമാണ് അപഗ്രഥിച്ചത്. ( കുട്ടികളുടെ എണ്ണം ഏകദേശം തുല്യമാക്കുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്)
മലയാളത്തിലെ പ്രകടനം
റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
20%
27%
25%
0
7%
B ഗ്രേഡ്
10%
0
25%
42%
20%
C ഗ്രേഡ്
20%
23 %
25%
29%
20%
D ഗ്രേഡ്
50%
50.%
25%
29%
53.%
റോഷ്നി പദ്ധതി വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
0
14
20
0
21
B ഗ്രേഡ്
16
57
0
0
21
C ഗ്രേഡ്
67
0
0
0
29
D ഗ്രേഡ്
17
29
80
100
29

എ ഗ്രേഡുകാരുടെ ശതമാനം റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങളിലാണ് കൂടുതല്‍. എന്നാല്‍ ഡി ഗ്രേഡുകാര്‍ കുറവുളളത് റോഷ്നി പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലാണ്. ആസാംം ബംഗാള്‍ വിഭാഗങ്ങളിലൊഴികെയാണ് ഈ പ്രവണത. ഈ രണ്ടു സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം കുട്ടികളും റോഷ്നി വിദ്യാലയങ്ങളില്‍ ഡി ഗ്രേഡിലാണ്. റോഷ്നി പദ്ധതി നടപ്പിലാക്കാത്ത വിദ്യാലയങ്ങളിലേക്കാള്‍ പിന്നിലാണ്. , ബി ഗ്രേഡുകള്‍ പരിഗണിച്ചാല്‍ ബീഹാര്‍ , മറ്റു സംസ്ഥാനങ്ങള്‍ എന്നിവയില്‍ റോഷ്നി വിദ്യാലയങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നു.
ഇംഗ്ലീഷ്
റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
20%
18%
50%
0%
13%
B ഗ്രേഡ്
15%
20%
10%
57%
27%
C ഗ്രേഡ്
25%
25%
40%
43%
27%
D ഗ്രേഡ്
35%
37%
0%
0%
33%
റോഷ്നി പദ്ധതി വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
16
28
20
0
36
B ഗ്രേഡ്
0
16
0
0
14
C ഗ്രേഡ്
16
14
0
16
10
D ഗ്രേഡ്
68
42
80
84
40
ഇംഗ്ലീഷിന്റെ കാര്യത്തില്‍ തമിഴ് നാട്, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കുട്ടികള്‍ റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങളില്‍ എ ഗ്രേഡില്‍ മുന്നിലാണ്. റോഷ്നി പദ്ധതിയുളള വിദ്യാലയങ്ങളിലെ ബീഹാറുകാരും മറ്റു സംസ്ഥാനക്കാരും എ ഗ്രേഡില്‍ മുന്നിട്ടു നില്‍ക്കുന്നു. , ബി ഗ്രേഡുകള്‍ ഒന്നിച്ച് പരിഗണിച്ചാല്‍ മികച്ച പ്രകടനം നടത്തുന്ന ബംഗാള്‍കുട്ടികള്‍ റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങളിലാണുളളത്. ഡി ഗ്രേഡുകാര്‍ കുടുതലുളളത് റോഷ്നി പദ്ധതിയുളള വിദ്യാലയങ്ങളിലുമാണ്.
പരിസ്ഥിതി പഠനം
റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
40
22
50
0
6
B ഗ്രേഡ്
25
34
25
86
40
C ഗ്രേഡ്
15
22
25
14
27
D ഗ്രേഡ്
20
22
0
0
27
റോഷ്നി പദ്ധതി വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
33
42
0
0
32
B ഗ്രേഡ്
17
42
60
0
32
C ഗ്രേഡ്
0
16
14
40
25
D ഗ്രേഡ്
50
0
26
60
11
പരിസരപഠനത്തിലും റോഷ്നിപദ്ധതിയുളള വിദ്യാലയങ്ങളില്‍ ഡി ഗ്രേഡുകാരുടെ എണ്ണം താരതമ്യേന കൂടുതലാണ് ( തമിഴ്നാട്, ബംഗാള്‍, ആസാം). , ബി ഗ്രേഡുകളില്‍ ബീഹാറുകാരും മററു സംസ്ഥാനക്കാരും റോഷ്നി പദ്ധതിയുളള വിദ്യാലയങ്ങളില്‍ മുന്നിട്ടു നനില്‍ക്കുമ്പോള്‍ തമിഴ്നാട്, ആസാം ,ബംഗാള്‍ എന്നീ സംസ്ഥാനക്കാര്‍ റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഗണിതം
റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
50
54
50
29
20
B ഗ്രേഡ്
5
18
18
29
33
C ഗ്രേഡ്
25
18
18
42
33
D ഗ്രേഡ്
20
10
14
0
14
റോഷ്നി പദ്ധതി വിദ്യാലയങ്ങള്‍
തമിഴ് നാട്
ബീഹാര്‍
ആസാം
ബംഗാള്‍
മറ്റു സംസ്ഥാനങ്ങള്‍
Aഗ്രേഡ്
33
29
40
0
50
B ഗ്രേഡ്
16
71
0
16
4
C ഗ്രേഡ്
16
0
60
33
28
D ഗ്രേഡ്
35
0
0
51
18
ഗണിതത്തിലും ഉയര്‍ന്ന ഗ്രേഡുകള്‍ ( , ബി) പരിഗണിച്ച് വിശകലനം നടത്തിയാല്‍ തമിഴ് നാട്, ആസാം,ബംഗാള്‍ സംസ്ഥാനക്കാര്‍ മുന്നിട്ടു നില്‍ക്കുന്നത് റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങളിലാണ് ബീഹാറുകാരുടെ കാര്യത്തില്‍ റോഷ്നി പദ്ധതിയുളള വിദ്യാലയങ്ങളിലെ നൂറു ശതമാനം കുട്ടികളും ഉയര്‍ന്ന ഗ്രേഡിലാണ്. ഒറീസ, ഉത്തരപ്രദേശ് തുടങ്ങിയ മറ്റു സംസ്ഥാനക്കാരുടെ കാര്യത്തില്‍ കേവലം ഒരു ശതമാനത്തിന്റെ അന്തരമാണ് ഉളളത്.
കണ്ടെത്തലുകള്‍
  • എല്ലാ ഇതരസംസ്ഥാനക്കാരുടെയും നേട്ടനിലവാരം റോഷ്നി പദ്ധതിയുളളയിടത്തും ഇല്ലാത്തിടത്തും ഒരുപോലെയല്ല. തമിഴ് നാട്, ആസാം, ബംഗാള്‍ സംസ്ഥാനക്കാരായ കുട്ടികള്‍ മികച്ച പ്രകടനം നടത്തുന്നത് റോഷ്നി പദ്ധതിയില്ലാത്ത വിദ്യാലയങ്ങളിലാണ്. അതേ സമയം ബീഹാര്‍, ഒറീസ, ഉത്തരപ്രദേശ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ റോഷ്നിവിദ്യാലയങ്ങളിലാണ് മികച്ചു നില്‍ക്കുന്നത്.
  • റോഷ്നിപദ്ധതി നടപ്പിലാക്കയതുകൊണ്ട് പ്രകടമായ നിലവാര വ്യത്യാസം ഉണ്ടാക്കുവാനായിട്ടുണ്ട് എന്ന് സാമാന്യവത്കരണം നടത്തുന്നതിനുളള തെളിവുകള്‍ ഈ പഠനത്തിലൂടെ ലഭിക്കുന്നില്ല.
  • ഡി ഗ്രോഡുകാര്‍ മലയാളത്തില്‍ കൂടുതലുളളത് ആസാം, ബംഗാള്‍ സംസ്ഥാനക്കാരൊഴികെയുളളവരില്‍ ആണ്
    നിര്‍ദേശങ്ങള്‍ 
    1. കേരളത്തിലെ  എല്ലാ ജില്ലകളിലെയും ഇതരസംസ്ഥാന കുട്ടികളുടെ അക്കാദമിക നിലവാരം , അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ശാസ്ത്രീയമായി പഠിക്കണം
    2. ഇതരസംസ്ഥാനകുട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് വിദ്യാലയങ്ങള്‍ സവിശേഷമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം.
    3.  ഇതരസംസ്ഥനക്കുട്ടികളുടെ പഠനസംഘങ്ങള്‍ ആവാസകേന്ദ്രങ്ങളെ അടിസ്ഥാനമാക്കി രൂപീകരിച്ച് അവരുടെ തന്നെ ഭാഷയില്‍  വിഷയാടിസ്ഥാനത്തിലുളള ആശയരൂപീകരണത്തിന് അവരസരം ഒരുക്കണം
    4. റോഷ്നി പദ്ധതിയുടെ സാധ്യതകളും പരമിതികളും പഠനത്തിന് വിധേയമാക്കണ്
    5. ഇതരസംസ്ഥാന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ ബഹുഭാഷാസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുളള രീതി ശാസ്ത്രം വികസിപ്പിക്കുന്നതിന് അക്കാദമിക സ്ഥാപനങ്ങള്‍ ഗവേഷണാത്മകമായ പദ്ധതി ഏറ്റെടുക്കണം.
    6. ബഹുഭാഷാ പഠനസാമഗ്രികള്‍ ലഭ്യമാക്കണം
    7. ബോധനമാധ്യമം സംബന്ധിച്ച് വ്യക്തത വരുത്തണം. 
    8. എറണാകുളം ജില്ലയിലെ കൊഴി‍ഞ്ഞുപോക്കിന്റെ പ്രവണത റോഷ്നി പദ്ധതിക്കു  മുമ്പും ശേഷവും എന്താണെന്നു കണ്ടെത്തുന്നതിനുളള പഠനങ്ങളും നടത്തണം. പ്രഭാതഭക്ഷണം നല്‍കാത്ത വിദ്യാലയങ്ങളുമായും ഇത് താരതമ്യം ചെയ്യണം.
    9. വിദ്യാലയത്തിനു പുറത്തുളള കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനു മുന്‍ഗണന നല്‍കണം. അവര്‍ക്കായി ബ്രിഡ്ജ് മെറ്റീരിയല്‍ തയ്യാറാക്കണം.
    10. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മക്കളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധ വകുപ്പ് തലത്തില്‍ നടത്തണം. ശ്രദ്ധ പോലെയുളള പരിപാടികളുടെ ശ്രദ്ധ ഇവിടേക്ക് കേന്ദ്രീകരിക്കണം.
അനുബന്ധം

റോഷ്‌നി

എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളില് നിന്നും അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ മക്കളായ വിദ്യാര്ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി ആവിഷ്കരിച്ച പദ്ധതിയാണ് റോഷ്നി. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സര്വശിക്ഷാ അഭിയാന്, സന്നദ്ധസംഘടനകള് എന്നിവയുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്.
ജില്ലയില് കുടിയേറ്റ തൊഴിലാളികളുടെ മക്കള് ഏറ്റവും കൂടുതല് പഠിക്കുന്ന തൃക്കണാര്വട്ടം യൂണിയന് എല്.പി സ്കൂള്, പൊന്നുരുന്നി ഗവണ്മെന്റ് എല്.പി സ്കൂള്, കണ്ടന്തറ ഗവ. യു.പി സ്കൂള്, ബിനാനിപുരം ഗവണ്മെന്റ് ഹൈസ്ക്കൂള് എന്നീ നാലു വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില് പദ്ധതി നടപ്പാക്കിയത്. തുടര്ന്ന് ഇത് 14 സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിച്ചു. ജി.എല്.പി.എസ് പള്ളിലാംകര, ജി.യു.പി.എസ് നോര്ത്ത്വാഴക്കുളം, ജി.യു.പി.എസ് നോര്ത്ത് അല്ലപ്ര, നിര്മ്മല എല്.പി.എസ്മലമുറി, ജി.എല്.പി.എസ്മലയിടംതുരുത്ത്, ജി.എല്.പി.എസ് ഉളിയന്നൂര്, സി.കെ.സി എല്.പി പൊന്നുരുന്നി, ജി.എല്.പി.എസ് തൃക്കാക്കര, എല്.എഫ് യു.പി കലൂര്, സെന്റ്. ജോസഫ്യു.പി കടവന്ത്ര, സെന്റ്. ജോര്ജ്യു.പി പൂണിത്തുറ, കെ.എം.യു.പി.എസ് എരൂര്, ജി.എച്ച്.എസ് നെല്ലിക്കുഴി, എസ്.എന്.എച്ച്.എസ് തൃക്കണാര്വട്ടം, തുടങ്ങിയ സ്കൂളുകളിലാണ് പുതുതായി പദ്ധതി ആരംഭിച്ചത്.
മലയാളഭാഷയില് വിദ്യാര്ത്ഥികള്ക്ക് പ്രാവീണ്യം നല്കുന്നതിനുള്ള കോഡ് സ്വിച്ചിങ്, സ്കൂള് സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂര് കുട്ടികള്ക്ക് താല്പര്യമുള്ള ഭാഷയില് പ്രത്യേക പരിശീലനം, ലഘുപ്രഭാത ഭക്ഷണം, സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി ശില്പ്പശാലകള്, പഠനയാത്രകള് തുടങ്ങിയവയാണ് റോഷ്നി പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുള്ളത്. ബംഗാളി, ഒറിയ, ഹിന്ദി ഭാഷകള് കൈകാര്യം ചെയ്യാനറിയാവുന്ന സന്നദ്ധപ്രവര്ത്തകരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. ജില്ലയിലെ 18 സര്ക്കാര് വിദ്യാലയങ്ങളിലായി രണ്ടായിരത്തോളം അന്യസംസ്ഥാന വിദ്യാര്ത്ഥികളാണ് പഠനം നടത്തുന്നത്. ഇടയ്ക്ക് പഠനം ഉപേക്ഷിച്ചു പോകുന്നവരുടെ സംഖ്യ നാള്ക്കുനാള് വര്ധിക്കുകയാണെന്ന് സര്വെകളില് നിന്നും വ്യക്തമായ സാഹചര്യത്തിലാണ് റോഷ്നി പദ്ധതി ആവിഷ്കരിച്ചത്. വിദ്യാര്ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ശാസ്ത്രീയ മാര്ഗങ്ങളിലൂടെ പാഠ്യ – പഠ്യേതര വിഷയങ്ങളില് അവരുടെ കഴിവുകള് കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പദ്ധതി വഴിയൊരുക്കുന്നു.
ഭാരത് പെട്രോളിയം കോര്പ്പറേഷന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി