Pages

Wednesday, January 20, 2021

കൊവിഡ് കാലത്ത് എല്‍ എസ് എസും യു എസ് എസും വേണമോ?

1.

ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി ഉപയോഗിച്ച കവിതയോടെ തുടങ്ങാം

ഉയിര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്‍

മരിക്കിലും തോല്‍ക്കില്ല നമ്മള്‍

ജാക്സണ്‍ എഴുതിയ ഈ വരികള്‍ പിന്മാറ്റത്തിന്റെ സന്ദേശമല്ല നല്‍കുന്നത്. പ്രതിസന്ധികള്‍ നേരിടുകയും സാധ്യമായ തലം വരെ മുന്നേറുകയും ചെയ്യുന്നവരാണ് കേരളക്കാര്‍.

സ്കൂള്‍ തുറക്കാന്‍ പറ്റാതായിട്ടും പഠനം മുടക്കാന്‍ നാം തയ്യാറായില്ല

ഓണ്‍ലൈന്‍ ക്ലാസാരംഭിച്ചപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടി വിയെ സ്മാര്‍ട്ട് ഫോണോ ഇല്ലെന്നു തിരിച്ചറിഞ്ഞ സമൂഹം ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഓണ്‍ലൈന്‍ പഠനത്തെ പിന്തുടരാന്‍ അധ്യാപകര്‍ അവരവരുടേതായ രീതികള്‍ സ്വീകരിച്ചു.

ഭവനസന്ദര്‍ശനം നടത്തി സംശയദുരീകരണം നടത്തിയവരുമുണ്ട്

Wednesday, January 13, 2021

ഗ്രാമപഞ്ചായത്തുകളും വിദ്യാഭ്യാസവികസനവും

പുതിയപഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വരികയാണ്. പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ

മാനം നല്‍കേണ്ടതുണ്ട്. അതിനായി വിശകലനാത്മകമായ ചിന്ത അനിവാര്യമാണ്. ഓരോ ഔദ്യോഗിക സംവിധാനവും അവരവരുടെ ചട്ടക്കൂട്ടിലേക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. നിലവിലുളള രീതി തുടരാനായുളള പ്രവണതയും കണ്ടേക്കാം. ഭാവിസമൂഹത്തെക്കുറിച്ചു സ്വപ്നം കാണുന്ന പഞ്ചായത്തുകള്‍ക്ക് മുന്നോട്ട് പോകാനാകണം. ജനാധിപത്യപരമായ രീതിയില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടാകണം അത്. വിദ്യാഭ്യാസ രഗത്തുളളവരുടെ സജീവപരിഗണനയ്കായി ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്.
വിദ്യാഭ്യാസ വിീകസനപരിഗണനകള്‍ എന്തെല്ലാമാകണം?
ഞാന്‍ നിര്‍ദേശിക്കുന്നത്  ചുവടെയുളള അഞ്ചു കാര്യങ്ങളാണ്.
1. സാമൂഹിക നീതി
2. നിലവാരം
3. സമഗ്രത
4. സമൂഹപങ്കാളിത്തം
5. പിന്തുണാസംവിധാനവും ഏകോപനവും
ഓരോന്നും ചര്‍ച്ച ചെയ്യാം

Monday, January 11, 2021

കോവിഡ് കാലത്തെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ (ചെറിയാക്കര മാതൃക)

ജൂണ്‍മഴ വന്നു വിളിച്ചിട്ടും കുട്ടികള്‍ വീട്ടിലിരുന്നു. വിദ്യാലയം അടഞ്ഞു കിടന്നു.


വിക്ടേഴ്സില്‍ ടി വി അധ്യാപകര്‍ കുട്ടികളുമായി സംവദിച്ചു. അസാധാരണമായ വര്‍ഷമാണ് കടന്നു പോയത്. ഈ പരിമിതികളെ എങ്ങനെ സര്‍ഗാത്മകമാക്കി ഉപയോഗിക്കാം എന്ന് ആലോചിച്ച അധ്യാപകരുടെ വിദ്യാലയങ്ങളുണ്ട്. ഓണ്‍ലൈന്‍ സാധ്യത വ്യാപകമായി പരീക്ഷിക്കപ്പെടുകയാണ്. കുട്ടികള്‍ക്ക് ഏകാന്തതാബോധം ഉണ്ടാവാതെ നോക്കണം. അവരുടെ ക്രിയാത്മകതയെ, മാനസീക സന്തോഷത്തെ , അന്വേഷണതൃഷ്ണയെ അഭിസംബോധന ചെയ്യണം. വേറിട്ട വഴികളാണ് പലരും തെരഞ്ഞെടുത്തത്. ചില വിദ്യാലയങ്ങള്‍ ജൂണിനു മുമ്പേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്തരം വിദ്യാലയങ്ങളിലന്നാണ് ചെറിയാക്കര ഗവ.എൽ.പി സ്കൂള്‍. അവിടെ നടന്ന ചില പ്രവര്‍ത്തനങ്ങളാണ് ചൂണ്ടുവിരല്‍ പങ്കിടുന്നത്. കോവിഡ്കാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റേ ഭാഗമാകേണ്ടവയാണ്. ‍ അത് വിക്ടേഴ്സ് ക്ലാസുകളെ‍ മാത്രമായി ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഗാത്മക വിദ്യാലയങ്ങളെ മാനിക്കാതിരിക്കലാകും.

Friday, January 1, 2021

202l ന് തുടക്കം കുറിച്ചത് ക്ലാസ് നൂതന പ്രൊജക്ടുകൾ

2020 അവസാനിക്കുന്ന ദിവസം സന്ധ്യ കഴിഞ്ഞപ്പോൾ കലവൂർ ഹൈസ്കൂളിലെ എലിസബത്ത് ടീച്ചർ വിളിച്ചു. അഭിമാനമുള്ള ഒരു കാര്യം പറയാനാണ് . 
"എന്താ ടീച്ചറെ പറയൂ? "
 "എൻ്റെ ആറ് സി ക്ലാസിലെ  എല്ലാവരും A, B ഗ്രേഡുകളിലായി. നാളെ അതിൻ്റെ വിജയപ്രഖ്യാപനമാണ്. " ടീച്ചർ അതിൻ്റെ വിശദാംശങ്ങൾ പറഞ്ഞു. വാക്കുകളിൽ ആവേശം.
അൽപം കഴിഞ്ഞപ്പോൾ
സ്കൂളിലെ എസ്എം സി ചെയർമാൻ മോഹനദാസിൻ്റെ ഫോൺ
" സ്കൂളിലെ പുതുവർഷത്തുടക്കം പുതുമകളോടെയാ" എന്ന ആമുഖത്തോടെ അദ്ദേഹം കലവൂർ ഹൈസ്കൂളിലെ ഗവേഷണാത്മക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞു.