ജി.എൽ.പി.എസ് ചെറിയക്കര നാട്ടുനന്മയിൽ പുനർജനിച്ച പൊതുവിദ്യാലയം
:::::::::::::::::::::::::::::::
ചിത്രത്തിലെ 3 വിദ്യാലയ കെട്ടിടങ്ങൾക്ക് 5 വർഷത്തെ ചെറിയക്കരയുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും കഥകൾ പറയാനുണ്ട്.
:::::::::::::::::::::::::::::::
ഒന്നാം ക്ലാസിൽ അർച്ചന പഠിച്ചത്, വിദ്യാലയത്തിലെ കുട്ടികളുടെ ആകെ എണ്ണം 13-ലേക്ക് താഴ്ന്നതും, ഒറ്റുറുമ്മകൾ ബുദ്ധിമുട്ടിച്ച വിദ്യാലയാന്തരീക്ഷവും, അങ്ങനെ അഭിമാനത്തോടെ ഒന്ന് നിവർന്ന് നിൽക്കാൻ പോലും സാധിക്കാതെപോയിടത്തുനിന്നും വിസ്മയിപ്പിക്കുന്ന വിധം നാട് വിദ്യാലയത്തെ തിരിച്ചുപിടിക്കാൻ കഴിഞ്ഞ 5 വർഷത്തെ ചെറിയ കാഴ്ചകൾ സമ്മാനിച്ചു. 5 വർഷം മുൻപേ പരിമിതികളിൽ വീർപ്പുമുട്ടിയ വിദ്യാലയം ഇന്ന് അടിമുടി മാറി.
ഹൈടെക്ക് കെട്ടിടം, സ്കൂൾ വാഹനം, ആവശ്യങ്ങൾക്ക് കുട്ടികൾ, തുടർച്ചയായ വർഷങ്ങളിൽ എസ്.എസ്.എസ്.ഉയർന്ന പൊതുപരീക്ഷകളിലെ ഉയർന്ന വിജയശതമാനം, ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ പോലും അക്കാദമിക മികവിൽ മത്സരിക്കാനും വിജയിക്കാനും പ്രാപ്തരായ കുഞ്ഞുങ്ങൾ... എല്ലാം നമുക്ക് സ്വന്തം.ഇതിനിടയിൽ സംസ്ഥാനത്ത് മികച്ച പി.ടി.എ. അധ്യാപക പുരസ്‌കാരവും സീഡ് പരിസ്ഥിതി പുരസ്‌കാരങ്ങളും വിദ്യാലയത്തെ തേടിയെത്തി.ഇത് കൂട്ടായ്മയുടെ വിജയമാണ്. ചെറിയക്കരയിലെ ടീച്ചേഴ്‌സ് ടീമും പിടിഎയും വികസനസമിതിയും പൂർവവിദ്യാർത്ഥി സംഘടനയും ഗ്രാമീണ ജനങ്ങളും അഹോരാത്രം നേടിയ വിജയം. ഈ കൂട്ടായ്മയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നു.കൂടെ നിന്നതിനും പ്രോത്സാഹിപ്പിച്ച് പിന്തുണ തന്നതിനും നന്ദി.
ഇന്ന് ചെറിയക്കരയെ അർപ്പണചിന്തയോടെ നയിക്കാൻ ഉഷ ടീച്ചർ എന്ന മികച്ച ഹെഡ്മിസ്ട്രസ് ഉണ്ട്.ഒപ്പം സ്കൂളിനെ അക്കാദമിക തലത്തിൽ അടയാളപ്പെടുത്താൻ കഴിവുള്ള സൗമ്യ ടീച്ചറും ദിവ്യ ടീച്ചറും ഒപ്പം എല്ലാ പിന്തുണയുമായി നിൽക്കുന്ന രസിത ടീച്ചറും വിദ്യാലയത്തിന്റെ കരുത്തു തന്നെയാണ്. പ്രിസ്‌കൂളാണെങ്കിൽ രേഷ്മ ടീച്ചറും റിജു ടീച്ചറും കൈകളിൽ ഭദ്രവുമാണ്.ചെറിയാക്കരയുടെ എല്ലാ പ്രതിസന്ധികളും അനുഭവിച്ച വിദ്യാലയത്തിന്റെ വളർച്ചയിൽ ഇന്നും കൂടെയുള്ള തമ്പാനേട്ടനും സരോജിനിയേച്ചിയും സ്കൂൾ വാഹന സാരഥി സനൂജും ചേരുമ്പോൾ ടീം ഏറ്റവും മികച്ച കൂട്ടായ്മയായി മാറുകയാണ്. ഇനി നമുക്കൊപ്പം രാജൻ കുഞ്ഞി മാഷു കൂടെ ചേരുമ്പോൾ വരും നാളുകൾ ചെറിയാക്കരയുടെ തന്നെയായിരിയ്ക്കും എന്നതിൽ സംശയമേതുമില്ല.
വിദ്യാലയ കാഴ്ചപ്പാടും കാര്യക്ഷമതയും സന്നദ്ധതയുമുള്ള നവീൻകുമാർ & ബിജു വികസന സ്ഥാപനമായ പി.ടി.എ., ഷിബ & രമ്യ മദർ പി.ടി. ഇ, ഗോപാലേട്ടൻ അമരക്കാരനായ വികസന സമിതി, ബാലചന്ദ്രേട്ടന്റെ സാരഥ്യ മുൻകാല വിദ്യാർത്ഥി സംഘം, പ്രഭാത ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ നല്ല കരുതലുള്ള അമ്മക്കൂട്ടം.. അങ്ങനെ സ്നേഹം, പിന്തുണ, പ്രോത്സാഹനം, അംഗീകാരം എന്നിവ കൃത്യമായി നൽകി ചെറിയക്കാരനെ മുന്നോട്ട് നയിക്കാൻ കഴിവും പ്രാപ്തിയുമുള്ള സംഘടനാ സംവിധാനങ്ങൾ... നിങ്ങൾ എല്ലാവരിലൂടെയും ചെറിയക്കാരും ഇനിയും മികവിലേക്ക് കുതിക്കട്ടെ.
::::::::::::::::::::::::::::::::::
ഇതിനെല്ലാം സമർപ്പിത നേതൃത്വം നൽകിയ മഹേഷ് ചെറിയക്കരയോട് യാത്ര പറയുന്നു. ഇനി പുതിയ വിദ്യാലയത്തിലേക്ക്
സ്കൂളിനെക്കുറിച്ചുള്ള ഇതും വായിക്കുക
1.
http://learningpointnew.blogspot.com/2019/02/blog-post_7.html?m=0
2.
http://learningpointnew.blogspot.com/2023/08/blog-post.html?m=0
3
http://learningpointnew.blogspot.com/2020/04/blog-post_29.html?m=1
4
https://www.google.com/amp/s/www.deshabhimani.com/amp/special/cheriyakkara/1074734
4
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി