Pages

Friday, October 20, 2023

ഫിൻലാൻ്റ് വിദ്യാഭ്യാസ മന്ത്രിയും ഒന്നാം ക്ലാസിലെ സചിത്ര നോട്ടുബുക്കും* *


സുനിത ടീച്ചർ തൃപ്തിയിലാണ്. ഒന്നാം ക്ലാസിൽ ഈ വർഷം നടപ്പിലാക്കിയ സചിത്രനോട്ടുബുക്കും സംയുക്ത ഡയറിയും കുട്ടികളിലുണ്ടാക്കിയ മാറ്റം വീണ്ടും വീണ്ടും അംഗീകരിക്കപ്പെടുന്നതിൽ. ഇപ്പോൾ. കേരള വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ഫിൻലാന്റ് വിദ്യാഭ്യാസ മന്ത്രിയാണ് കുട്ടികളെ പ്രശംസിച്ചത്. ആശയാവതരണ രീതിയിൽ കുട്ടികൾ ഭാഷയിലുണ്ടാക്കിയ മുന്നേറ്റവും അതിന് സ്വീകരിച്ച തന്ത്രങ്ങളും ചർച്ചാവിഷയമായി. ടീച്ചറുടെ കുറിപ്പ് വായിക്കാം.

"ഫിൻലാൻറ് വിദ്യാഭ്യാസ വകുപ്പു മന്ത്രി അന്ന മജഹെൻട്രിക്സണിന്റെ വിദ്യാഭ്യാസ സംഘം തിരുവനന്തപുരം തൈക്കാട് മോഡൽ HSLPS ൽ ഒന്നാം ക്ലാസ് സന്ദർശിച്ചു.ഒന്നാം ക്ലാസിലെത്തിയ മന്ത്രിയുടെ മുന്നിൽ ചോദ്യങ്ങളുമായി കുട്ടികൾ എഴുന്നേറ്റു.. സചിത്ര ബുക്കിന്റെ പ്രവർത്തനം ഓരോരുത്തരിൽ നിന്നും സംഘങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കി.


ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി കുട്ടികൾ താരയെയും തത്തയെയും കുഞ്ഞിക്കോഴിയെയും പരിചയപ്പെടുത്തി... ചിത്രങ്ങളും ക്രാഫ്റ്റും കൂടി കലർന്ന സചിത്ര ബുക്ക് അവർ കൗതുകപൂർവ്വം നിരീക്ഷിച്ചു.

🙏 സംയുക്ത ഡയറിയിലെ വിഷയങ്ങളും ചിത്രീകരണവും അവരെ വിസ്മയിപ്പിച്ചു .. കൂട്ടുകാരും ടീച്ചറും ഹെഡ്മാസ്റ്ററുമൊക്കെ സംയുക്ത ഡയറിയിലെ കഥാപാത്രങ്ങൾ ആയത് അന്ന മാഡം തന്നെ കണ്ടു പിടിച്ചു. ക്ലാസ് മുറിയിലെ ചാർട്ടുകളും ഉൽപന്നങ്ങളും മതിപ്പുളവാക്കി. ഒന്നാം ക്ലാസിലെ പഠനരീതിയിൽ തീർപ്പും തൃപ്‌തരായിട്ടാണ് ഫിൻലാൻറ് സംഘം മടങ്ങിയത്.വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി സ്കൂൾ സന്ദർശനം; "

സുനിത ജി എസ്,

തൈക്കാട് മോഡൽ എൽ പി എസ്,

തിരുവനന്തപുരം




4 comments:

  1. നമ്മുടെ കുഞ്ഞുങ്ങൾക്ക് പുതുമയാർന്ന അനുഭവമായി, ഈ സ്നേഹസന്ദർശനം.

    ReplyDelete
  2. എല്ലാ പ്രവർത്തനങ്ങളും പരീക്ഷണങ്ങളായി മാറുന്നുവോ ?ഒന്നിനുപിറകെ മറ്റൊന്നായി വരുന്ന ഒന്നിനും തുടർച്ചയുണ്ടാകുന്നില്ല.. മലയാളത്തിളക്കവും,തേൻമലയാളവും, ഗണിതവിജയവുമെല്ലാം പരിഹാര ബോധന പ്രവർത്തനങ്ങളായാൽ മതിയോ ? ഇതേ രീതീശാസ്ത്രം പഠനബോധന പ്രവർത്തനങ്ങളിൽ വരികയല്ലേ വേണ്ടത് ? അതിനനുസൃതമായ മാറ്റങ്ങൾ പാഠപുസ്തകങ്ങളിലും Teacher Text ലും ഉണ്ടാവേണ്ടതല്ലേ? അതൊന്നും നടക്കാതെ പരീക്ഷണങ്ങൾ തുടരുന്നതു കൊണ്ടെന്തർഥം? മൂല്യനിർണ്ണയ രീതിയുടെ കാര്യം പറയുകയേ വേണ്ട.. കൃത്യമായ സൂചകങ്ങൾ പോലും വികസിപ്പിക്കാതെ തട്ടിക്കൂട്ട് ചോദ്യങ്ങൾ മാത്രമായി അവ തുടരുന്നു.. പരീക്ഷിച്ച് ബോധ്യപെട്ട നല്ല കാര്യങ്ങൾ ഉൾച്ചേർത്ത പാഠപുസ്തകം, പഠന പ്രക്രിയ, മൂല്യ നിർണ്ണയം .... പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി പ്രതീക്ഷിക്കാമോ?

    ReplyDelete
  3. മലയാളത്തിളക്കത്തിൻ്റെ തുടർച്ചയല്ലേ ബാക്കി പറഞ്ഞവ എല്ലാം

    ReplyDelete
  4. പഠിപ്പിച്ചു വിടുന്ന കാര്യങ്ങൾ വീട്ടിൽ ചെന്നാൽ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുക്കാനും പരീക്ഷക്ക്‌ ഏതെല്ലാം ഭാഗങ്ങൾ വരുമെന്നും ഏതൊക്കെ പഠിക്കണമെന്നും ഒരു വ്യക്തമായ ധാരണ ഇപ്പോഴില്ല... എവിടുന്നൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു... ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ കുട്ടികൾ വീട്ടിൽ നിന്നും പഠിച്ചു വരട്ടെ.. എഴുതട്ടെ പണ്ട് പഠിച്ചത് അങ്ങനെയല്ലേ....

    ReplyDelete

പ്രതികരിച്ചതിനു നന്ദി