Pages

Thursday, October 26, 2023

സ്വതന്ത്ര വായനയും ഒന്നാം ക്ലാസും

ഒന്നാം ക്ലാസിൽ ഗവേഷണാധ്യാപനം നടത്താൻ സന്നദ്ധരായ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ട്.


അവിടെ വികസിപ്പിക്കുന്ന പല പ്രവർത്തനങ്ങളും അധ്യാപക സമൂഹത്തിൽ പങ്കിടുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.

പ്രായോഗികമാക്കിയ കാര്യങ്ങൾ ഫലപ്രദമാണെന്ന് ബോധ്യപ്പെട്ട അധ്യാപകർ പങ്കിടുന്നു

ഇത്തവണ വിഷയം യഥാർത്ഥ വായന എങ്ങനെ വിലയിരുത്താം എന്നതായിരുന്നു. യഥാർത്ഥ വായനക്ക് (റിയൽ റീഡിംഗ്)  വേണ്ടത്ര അവസരം ക്ലാസിൽ ഇല്ല.

 *സ്വതന്ത്രവും നിശബ്ദവുമായ വായന.* 

അതായത് അപരിചിതമായ ഒരു വായനാ സാമഗ്രി വായിക്കാനും ആശയം ഗ്രഹിക്കാനും ആസ്വദിക്കാനുമുള്ള കഴിവ്

ഓരോ കുട്ടിയിലും ചിലപ്പോൾ  വ്യത്യസ്ത വായന നടക്കും. പല ആശയങ്ങൾ കണ്ടെത്തിയേക്കും.

വായനയിലെ  തടസ്സങ്ങൾ (പുതിയ അക്ഷരം, മനസ്സിലാകാത്ത വാക്ക്, വാക്യത്തിലെ ആശയത്തിൽ അവ്യക്തത തുടങ്ങിയവ ) മറികടക്കൽ ആവശ്യമായി വരും. ആവശ്യാധിഷ്ഠിതമായി സഹായിക്കണം

അപ്പോൾ അവർ സഹായം തേടുന്നതിൽ തെറ്റില്ല.

നാം കുട്ടികളെ സ്വതന്ത്രവായനക്കാരാക്കാൻ ശ്രമിക്കുന്നില്ല. അതിന് പറ്റിയ വായനാ സാമഗ്രികൾ നൽകണം.

സ്വതന്ത്രമായി വായിക്കാൻ ശ്രമിക്കുന്നതിലൂടെ വായന പഠിക്കലാണ്.

  • ഇതിനായി വളരെ ചെറിയ ഒരു വായനാ സാമഗ്രിയാണ്
  • ഇത് വായിച്ചു കേൾക്കരുത്.
  • തനിയെ നിശബ്ദമായി വേണം കുട്ടികൾ വായിക്കാൻ
  • ചിത്രകഥയാക്കാൻ നിർദ്ദേശിക്കാം
  • എത്ര ചിത്രങ്ങൾ വേണമെന്ന് അവർക്ക് തീരുമാനിക്കാം
  • ചിത്രത്തിനടിയിൽ അവർക്ക്.... കഥയിലെ വരികൾ അതുപോലെയോ സ്വന്തം രീതിയിലോ എഴുതാം.
  • എഴുതിയില്ലെങ്കിലും കുഴപ്പമില്ല.
  • ഈ ചിത്രങ്ങളാണ് വായന നടന്നതിന്റെ തെളിവ്. എഴുത്തല്ല.

(പലപ്പോഴും വായനയും എഴുത്തും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തനം.ലേഖനത്തിലെ വൈദഗ്ധ്യക്കുറവ് വായനയിലെ വൈദഗ്ധ്യക്കുറവായി തെറ്റിദ്ധരിക്കപ്പെടും)

15-20 മിനിറ്റ് സമയം വേണ്ടി വരും

നൽകിയത് താഴെ.

മീനില്ലാത്ത കടലിൽ

ഒരു കപ്പല് വന്നു

കപ്പല് നിറയെ മീനുകൾ

കടൽ കപ്പലിനെ നോക്കി.

ദയനീയമായ ആ നോട്ടത്തിൽ കപ്പൽ ബലൂൺ പോലെ പൊട്ടിപ്പോയി.

കടൽ സന്തോഷം കൊണ്ട് തുടിച്ചു.

മലപ്പുറം മൂർക്കനാട് സ്കൂളിലെ രചന


"വായനസാമഗ്രി ചാർട്ടിൽ എഴുതിയപ്പോൾ തന്നെ ഭൂരിഭാഗം പേരും വായിക്കാൻ തുടങ്ങി. ദയനീയമായത് വായിച്ച് അങ്ങിനെ പറഞ്ഞാൽ എന്താണെന്ന് ചോദിച്ചു.
ഉറക്കെ വായിക്കാൻ തുടങ്ങിയപ്പോൾ നിശ്ശബ്ദവായ നയ്ക്ക് നിർദ്ദേശം നൽകി. നിങ്ങൾ വായിച്ചത് ചിത്രമാക്കാൻ പറഞ്ഞു
നന്നായി ചിത്രീകരിച്ചവരുണ്ട്. നല്ല പ്രവർത്തനം🥰 "ജയന്തി ടീച്ചർ.


2

സെന്റ് ആന്റണീസ് യു.പി സ്‌കൂൾ, കണ്ണൂരിലെ കുട്ടികൾ വരച്ചെഴുതിയത്  നോക്കാം

" ഞാൻ എഴുതിയ ചാർട്ട് നോക്കി ഓരോന്നും വായിച്ച് അവരുടെ പുസ്തകത്തിൽ എഴുതിയതാണ്. ദയനീയമായ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് കുട്ടികൾ ചോദിച്ചു. കുട്ടികൾ ഇത്രയും നന്നായി ചിത്രീകരിക്കുമെന്ന് കരുതിയില്ല..... "




നിർദ്ദേശങ്ങൾ
  1. പാഠപുസ്തകം ക്ലാസിൽ പല തവണ പ്രോസസ് ചെയ്യുന്നതാണ്. അതു വായിക്കാൻ കഴിയുന്നത് കൊണ്ട് സ്വതന്ത്ര വായനാശേഷി നേടി എന്ന് കരുതരുത്
  2. ചെറിയ സ്വതന്ത്ര വായനസാമഗ്രികൾ ഒന്നാം ക്ലാസിൽ തുടക്കം മുതൽ നൽകാം. ആവശ്യധിഷ്ഠിത സഹായം വേണ്ടിവരും
  3. ലഘുലഘു ബാലസാഹിത്യ രചനകളുടെ സമൃദ്ധമായ വായനാന്തരീക്ഷം സൃഷ്ടിക്കണം. വീട്ടിലും ക്ലാസിലും
  4. വായന വിലയിരുത്താൻ ചിത്രീകരണം ഒരു സാധ്യതയാണ്
  5. മറ്റു സാധ്യതകൾ വികസിപ്പിക്കണം.
  6. അധ്യാപകരുടെ ഗവേഷണാത്മകത പോഷിപ്പിക്കണം

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി