2023 അധ്യയന വർഷത്തിലെ 5 മാസങ്ങൾ പിന്നിട്ടപ്പോൾ ഒന്നാം ക്ലാസിലെ അധ്യാപിക നടത്തിയ അർധവാർഷിക വിലയിരുത്തൽ ക്കുറിപ്പാണ് ചുവടെയുള്ളത്. വായിക്കാം
ഒന്നാംക്ലാസ് അദ്ധ്യാപിക എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു
- ഈ അധ്യയന വർഷത്തെ പുതിയ പഠനപദ്ധതികൾ ആയിരുന്നു സചിത്ര ബുക്ക്, സംയുക്ത ഡയറി എന്നിവ.
- ഒന്നാം മാസം മുതൽ തന്നെ ഡയറിയെഴുത്ത് ആരംഭിക്കുവാൻ സാധിച്ചു.
- നേരത്തെ വലിയ ക്ലാസുകളിൽ മാത്രമേ 'ഡയറിയെഴുത്ത്' എന്ന പ്രവർത്തനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി അമ്മയും കുഞ്ഞും ചേർന്ന് സംയുക്തഡയറി എന്ന ആശയം മെയ് മാസത്തിൽ കോഴ്സിനോട് അനുബന്ധിച്ച് കേട്ടതായ സമയത്ത് ഒരു ആശങ്ക തന്നെയായിരുന്നു എനിക്ക്. എന്നാൽ ഞാനത് ക്ലാസിൽ പ്രാവർത്തികമാക്കിയപ്പോൾ എന്റെ രക്ഷിതാക്കളും ഒപ്പം നിന്നു.
- ഒന്നാം മാസം ആരംഭത്തിൽ തന്നെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു.
- എങ്ങനെയാണ് സചിത്ര ബുക്കും സംയുക്ത ഡയറിയും എഴുതേണ്ടതെന്ന് അവരെ മനസ്സിലാക്കി കൊടുത്തു.
ഓരോ മാസത്തിലെയും വിലയിരുത്തൽ
ജൂൺ
- കുട്ടികൾ ആദ്യമായി സ്കൂളിൽ എത്തിയ സമയം, അവർക്ക് ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷം,പുതിയ സൗഹൃദങ്ങൾ, പുതിയ അധ്യാപകർ, തികച്ചും വ്യത്യസ്തമായ ക്ലാസ് അന്തരീക്ഷം ഇവയെല്ലാമായിരുന്നു അവരുടെ ആദ്യ അനുഭവം,
- ആദ്യമാസം ഡയറിയിൽ പേന കൊണ്ടുള്ള എഴുത്ത് കൂടുതലായിരുന്നു (അമ്മയെഴുത്ത്). കുട്ടിയുടെ എഴുത്തിലുള്ള പങ്കാളിത്തം കുറവായിരുന്നു
ജൂലൈ
- കുട്ടികൾക്ക് നേരനുഭവങ്ങൾ കൂടുതലായി കിട്ടാൻ തുടങ്ങി
- അവർ കണ്ടും കേട്ടതുമായ കാര്യങ്ങൾ വീട്ടിലെത്തി അവതരിപ്പിക്കുകയും ചെയ്യുന്നു
- അമ്മയ്ക്കും അച്ഛനും ഒപ്പം ചിത്രങ്ങൾ വരച്ചും ചെറിയ വാക്യങ്ങൾ എഴുതുന്നു
- ഏറെ താല്പര്യത്തോടെ ഈ പ്രവർത്തനങ്ങളിലൂടെ പങ്കാളികളാവുകയും ചെയ്തു.
ഓഗസ്റ്റ് -സെപ്തംബർ
- വാക്യങ്ങൾ എഴുതാൻ തുടങ്ങി.
- രചനോത്സവത്തിന്റെ ഭാഗമായി ചെറിയ വാക്യങ്ങളിലൂടെ കഥകളും കവിതകളും എഴുതാൻ തുടങ്ങി.
- ഒപ്പം അമ്മമാരും സ്കൂളിൽ എത്തി രചനോൽസവത്തിൽ പങ്കെടുക്കുന്നു.
- കുട്ടികൾ പാഠഭാഗങ്ങൾ വായിക്കുന്നതിലും കൂടുതൽ സജ്ജീവമായി.
- പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും പിന്തുണ ബുക്കിന്റെ സഹായത്താൽ മുന്നോട്ട് പോകാൻ ഒരുപരിധിവരെ സാധിക്കുന്നു എന്നുള്ളതും ഈ ചാരിത്ര്യാർത്ഥ്യത്തോടെ ഓർക്കുന്നു.
* എല്ലാ മാസങ്ങളിലും ഈ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നുണ്ട്
* ഒന്നാം ക്ലാസിലെ സംസ്ഥാന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ എന്റെ ക്ലാസ് പ്രവർത്തനങ്ങൾ ഏറെ ഗുണപ്രദവും, കുട്ടികളിൽ കൂടുതൽ താൽപ്പര്യം ഉണർത്തുന്നവയുമാണ്. ഓരോ വെള്ളിയാഴ്ചയും എന്റെ കുട്ടികൾ ഈ രചനോൽസവത്തിലെ കഥകൾക്കായി കാത്തിരിക്കുന്നു.
* എല്ലാ ആഴ്ചകളിലും ലഭിക്കുന്ന രചനാസമാഹാരത്തിലെ കഥകൾ (കുട്ടി, രക്ഷിതാക്കൾ, ടീച്ചർ) മാർച്ച് മാസം ഒന്നാം ക്ലാസിന്റെ ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു.
രക്ഷിതാക്കളുടെ വിലയിരുത്തലുകൾ
കോട്ടയം ജില്ലയിൽ പൊൻകുന്നം സി. എം. എസ്. എൽ. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾ സംയുക്ത ഡയറി എഴുതുന്നതിൽ എന്നും അതീവ താല്പര്യം കാണിക്കുന്നുണ്ട്. ഓരോ ദിനവും വ്യത്യസ്ത വാചകങ്ങൾ എന്നോട് പറഞ്ഞു തരും. പുസ്തകങ്ങൾ വായിക്കുന്നതിലും താല്പര്യം കാണിക്കുന്നുണ്ട്.രസകരമായ ഓരോ ചെറുകഥകളിലെ വാചകം പോലെ ഞാനും മോളും എന്നും ഈ എഴുത്ത് തുടരുന്നു.
അമ്മ -സുഷമ സജൻ
പൊൻകുന്നം സി. എം. എസ്. എൽ. പി സ്കൂളിൽ പഠിക്കുന്നു. ആൻ മരിയ. പി എസ് എന്ന കുട്ടിയുടെ മാതാവാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് കുട്ടിക്ക് കൂടുതൽ അക്ഷരങ്ങൾ പഠിക്കാനും ചിത്രങ്ങൾ വരച്ചത് കണ്ട് മനസ്സിലാക്കാനും പെട്ടെന്ന് സാധിക്കുന്നുണ്ട് മലയാളം എഴുതാനുള്ള ആഗ്രഹവും വളർന്നുവരുന്നു. ഡയറി എഴുതുന്നതുമൂലം പുറത്തുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി. ഡയറി എഴുതുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.കുട്ടി എല്ലാദിവസവും എഴുതാൻ ഓർക്കുന്ന കാര്യമാണ് സംയുക്ത ഡയറി.
അമ്മ - ജോസ്മി
എൻ്റെ പേര് സംഗീത ഞാൻ സിഎംഎസ് എൽപി സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന ടെസ്സ അനൂപിന്റെ അമ്മയാണ്. എൻ്റെ മോൾക്ക് സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് അതിലൂടെ അക്ഷരങ്ങളും അടയാളങ്ങളും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഓരോ ദിവസവും കാര്യങ്ങൾ എഴുതാനും വരക്കാനും അവളുടെ താൽപ്പര്യം ആണ് .സംയുക്ത ഡയറി വളരെ ഉപകാരപ്രദമാണ്.
അമ്മ- സംഗീത അനൂപ്
എന്റെ പേര് ഷൈമോൾ ഷിനോ എന്റെ മകളുടെ പേര് ഷിനില ടി എസ് കോട്ടയം ജില്ലയിൽ സിഎംഎസ് എൽ പി സ്കൂൾ പൊൻകുന്നം ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് എന്റെ മക്കൾക്ക് സംയുക്ത ഡയറി എന്നതുകൊണ്ട് അവൾക്ക് ഒരു നല്ല അറിവാണ് ഇംഗ്ലീഷ് ആയാലും മലയാളമായാലും എഴുതാനും വായിക്കാനും സാധിക്കുന്നുണ്ട് ക്ലാസ് ടീച്ചർ പാഠപുസ്തകം വായിച്ചു മനസ്സിലാക്കി കൊടുക്കുന്നുണ്ട് അക്ഷരങ്ങൾ കാണുമ്പോൾ അത് ഞാൻ പഠിച്ചു എന്ന് സംയുക്ത പറയുന്നു ഡയറി എഴുതണമെന്ന് അവൾ തന്നെയാണ് ഇങ്ങോട്ട് പറയുന്നത് സ്കൂളിൽ പോകുമ്പോൾ കാണുന്നതും കേൾക്കുന്നതും അവൾ വന്നു പറയും സംയുക്ത ഡയറി എഴുതുന്നത് നല്ലൊരു അഭിപ്രായമാണ് എനിക്ക് പറയാനുള്ളത്
അമ്മ - ഷൈമോൾ ഷിനോ
കുട്ടികളുടെ മികവുകൾ
- രക്ഷിതാക്കളും കുഞ്ഞുമക്കളും വളരെ സന്തോഷത്തിലും, ആകാംക്ഷയിലുമാണിപ്പോൾ.
- ചിത്രരചന, കളറിങ് ഇവയെല്ലാം കുഞ്ഞു മക്കൾക്കു സന്തോഷം തന്നെ.
- അടുത്തദിവസത്തെ ഡയറിയുടെ വിഷയം ആരായുകയാണ് രക്ഷിതാക്കൾ. അച്ഛന്റെയും അമ്മയുടെയും എത്രത്തോളം ഈ പ്രവർത്തനങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നു എന്ന് ഇവിടെ നിന്ന് നമുക്ക് കാണാൻ സാധിക്കും.
- എന്റെ രക്ഷിതാക്കൾ എനിക്ക് നല്ല പിന്തുണയാണ് നൽകുന്നത്.
- ഇതിലൂടെ കുട്ടികൾ, രക്ഷിതാക്കൾ ഇവരുടെ കഴിവുകൾ ഒരുപോലെ മനസിലാക്കാൻ സാധിക്കും..
- ഞാനും, എന്റെ കുഞ്ഞുമക്കളും എന്റെ രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്.
- ഒന്നാംക്ലാസ് അദ്ധ്യാപിക എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.
ഷേർലി . ജെ,
സി.എം.എസ്.എൽ.പി.എസ്. പൊൻകുന്നം, കോട്ടയം ജില്ല
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി