1
ഇന്നത്തെ ക്ലസ്റ്റർ മികച്ച അനുഭവമായിരുന്നു .
സചിത്ര ബുക്ക് സംയുക്ത ഡയറി ഇതുവരെയുള്ള പ്രവർത്തനവിലയിരുത്തലുകൾ നടന്നു.
അടുത്ത പാഠത്തിന്റെ ഫ്രെയിമുകൾ നിർമ്മിച്ചു (ഗ്രൂപ്പ് അടിസ്ഥാനത്തിൽ )അത് ക്ലാസ്സിൽ എങ്ങനെയാണ് പ്രസന്റ് ചെയ്തതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു .അവധിക്കാല പരിശീലനത്തിൽ ഒരു പുസ്തകങ്ങളും സംയുക്ത ഡയറിയും രചനയും എല്ലാം പറഞ്ഞു തന്ന അറിവുകൾ ഇപ്പോൾ എങ്ങനെയാണെന്നും അതിലൂടെ കുട്ടികൾക്കുണ്ടായ മാറ്റവും നമുക്ക് അറിയാം.
സംയുക്ത ഡയറിയിൽ സങ്കൽപ്പങ്ങൾ ചേരുമ്പോൾ അത് മികച്ച അനുഭവമാകുമെന്ന് കരുതുന്നു. ഓരോ സെഷനും മികച്ച രീതിയിൽ പകർന്നു നൽകിയ വീണ ട്രനും ആശ ട്രനും നന്ദി ..
ചവറ ഉപജില്ല, കൊല്ലം
2
പ്രിയമുള്ളവരേ,
അവധിക്കാല അധ്യാപക സംഗമത്തിനും, അതിന്റെ തുടർച്ചയായ ഈ ക്ലസ്റ്ററും Rp ആവാൻ സാധിച്ചു. ഈ ക്ലസ്റ്ററിലൂടെ രചനോൽത്സവം, ബാലസാഹിത്യ കൃതി, കൂടാതെ ലേഖന രചനയിൽ ഇനിമുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതൽ ബോധ്യമായതായി അധ്യാപകർ അഭിപ്രായപ്പെട്ടു. തുടർന്ന് പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ സിമുലേറ്റ് ചെയ്തത് പ്രയോജനപ്രദമായതായി പറഞ്ഞു. കൂടാതെ അവധിക്കാല അധ്യാപക പരിശീലനത്തിൽപങ്കെടുക്കാൻ സാധിക്കാതിരുന്നപ്പോൾ, ഈ വർഷം ചേർന്ന് ഒരുപറ്റം അധ്യാപകർക്ക് സചിത്ര ബുക്കിനെക്കുറിച്ചും സംയുക്ത ഡയറിയെക്കുറിച്ചും പിന്തുണാ ബുക്കിനെക്കുറിച്ചും ഉള്ള സംശയങ്ങൾ മാറ്റി കൊടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നി. കൂടാതെ ഇംഗ്ലീഷും ഗണിതവും ഉൾപ്പെടുത്തിയത് വളരെ പ്രയോജനം ചെയ്തതായി അഭിപ്രായപ്പെട്ടു.
ഒന്നാം ടേം അവസാനിച്ചപ്പോഴേക്കും ഒന്നാം തരക്കാരെ രചയിതാക്കൾ ആക്കി മാറ്റാൻ സാധിച്ചതിൽ ആത്മസംതൃപ്തിയും അധ്യാപകരുടെ വാക്കുകളും പ്രകടമായി. അവധിക്കാല പരിശീലനത്തിൽ നേടിയ അറിവുകൾ രാകി മിനുക്കി പുതിയ കൂട്ടുകെട്ടുകൾ ക്ലാസ്സ് മുറികളിൽ പ്രാവർത്തികമാക്കി വിജയിപ്പിക്കാം എന്ന ശുഭ പ്രതീക്ഷയും പങ്കുവച്ചു അധ്യാപകർ പിരിഞ്ഞപ്പോൾ ഇതിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ സംതൃപ്തിയും സന്തോഷവും കൂടി ഇവിടെ പങ്കുവയ്ക്കുന്നു ....
ജൂബി ജോർജ്.
സെന്റ്. ജോസഫ് യു. പി സ്കൂൾ കൂവപ്പള്ളി.
കാഞ്ഞിരപ്പള്ളി.
3
ഇന്നത്തെ ക്ലാസ്സിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചത് വളരെ നല്ല കാര്യമായി തോന്നി. മലയാള പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം ചെയ്യുന്നുണ്ട് . അതുപോലെ തന്നെ ഗണിതാശയങ്ങളും വളരെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്നും മറ്റും ഞങ്ങളിൽ എത്തിച്ച ആർപി മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇംഗ്ലീഷിനും ഇതുപോലെ വ്യത്യസ്ത പരിപാടികൾ പ്രതീക്ഷിക്കുന്നു.
പ്രവീണ.വി
ജി.യു.പി സ്കൂൾ തത്തമംഗലം
4
തുഷാര: ഇന്നത്തെ അധ്യാപക പരിശീലനം വളരെ പ്രയോജനപ്രദമായിരുന്നു . എല്ലാ പ്രവർത്തനങ്ങളും പാഠാനുബന്ധ പ്രവർത്തനങ്ങൾ ആയിരുന്നു . നിർമ്മാണ പ്രവർത്തനങ്ങൾ ധാരാളമുള്ളതിനാൽ ക്ലാസ് വളരെ സജീവമായിരുന്നു. ആർ. പി മാരുടെ നിരന്തരം ഇടപെടൽ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾക്ക് വളരെ സഹായകമായിരുന്നു. 👍👍👍👏🏽👏🏽👏🏽
5
ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു.എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു. കുട്ടികളിൽ ഗണിതാശയങ്ങൾ വ്യത്യസ്തമായും ലളിതമായും അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഉള്ളിലെ കഴിവുകൾ ഉണർത്താനും അതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സഹായകമായിരുന്നു.' ഭാഷാ പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം നൽകുന്നുണ്ട്. ഈ ആശയങ്ങൾ ഞങ്ങളിൽ എത്തിച്ചു Rp മാർക്ക് വളരെ നന്ദി . ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു .
അനു. എ
ജി.വി.എൽ.പി.എസ് ചിറ്റൂർ
പാലക്കാട്
6
ഭാഷാ ഗണിതം ഇംഗ്ലീഷ് എന്നീ മുൻ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള ഇന്നത്തെ ക്ലാസ്സ് നന്നായിരുന്നു ആർ പി മാർ വളരെ രസകരമായി അവതരിപ്പിച്ചു ഗണിതത്തിൽ പ്രകൃതി പഠന സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് മനസ്സിലാക്കാൻ സാധിച്ചു
രേഖ. എം.കെ
Glpspudunagaramcentral
7
ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു. ആർപി മാർ വളരെ മികച്ച രീതിയിൽ തന്നെ ആശയങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു. ഗണിതം വളരെ രസകരമായ രീതിയിൽ പ്രകൃതിയോട് അടുത്ത് കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാമെന്ന് കാണിച്ചുതന്നു. എല്ലാ വിഷയങ്ങളിലും ഇന്നത്തെ അധ്യാപക പരിശീലനം വളരെ മികച്ചതായിരുന്നു.
സജിത. എസ്
ജിയുപിഎസ് ചിറ്റൂർ
8
വിവിധ വിഷയങ്ങൾ ഒന്നാം ക്ലാസ്സിൽ എങ്ങനെ ഫലപ്രദമാകും എന്ന് രസകരമായ പ്രവർത്തനങ്ങളിലൂടെ തന്ന RP മാർക്ക് അഭിനന്ദനങ്ങൾ. നന്ദി.
ലാംഷിമോൾ സി.കെ
ജിബിയുപിഎസ് തത്തമംഗലം
9
ഇന്നത്തെ അധ്യാപക സംഗമത്തിലെ ആദ്യത്തെ പ്രവർത്തനം മുതൽ യാതൊരുവിധത്തിലുമുള്ള എത്തിക്കൽ നീട്ടലുമില്ലാതെ ഉദ്ദേശിച്ച പഠനാശയം കുട്ടികളിൽ എത്തിക്കാനുള്ള വിവിധ പഠനതന്ത്രങ്ങൾ പരിചയപ്പെടുത്തി. ക്ലാസ്സിൽ അവലംബിക്കാൻ സാധിക്കുന്ന വ്യത്യസ്തമായ നിർമ്മാണ പ്രവർത്തനങ്ങളും പ്രകൃതിയോട് ഇണങ്ങിയ പ്രവർത്തനങ്ങളും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച RP മാർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
ശ്രീഷ്മ. വി
ജിവിഎൽപിഎസ്, ചിറ്റൂർ
10
എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള ഇന്നത്തെ ക്ലാസ് വ്യത്യസ്ത അനുഭവമായിരുന്നു. തുടക്കം മുതൽ അവസാനം വരെ ബോറടിച്ചില്ല. ആർപി മാർക്ക് അഭിനന്ദനങ്ങൾ.സുമജ. എ
ജി.എൽ.പി.എസ്. പാലത്തുള്ളി
11
നല്ല കഴിവുള്ള RP യുടെ നേതൃത്വത്തിൽ പ്രവർത്തനാധിഷ്ഠിത പരിശീലനം - അതി ഗംഭീരം .👏🙏
ജ്യോതി ടീച്ചർ
ജി.യു പി.എസ്. തത്തമംഗലം
പാലക്കാട് ജില്ല.
12
ആദ്യമായി ആണ് ഇങ്ങനെ ഒരു ക്ലാസ്സ് എനിക്ക് കിട്ടുന്നത്... ഞങ്ങൾക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികളായി കണ്ടു കൊണ്ട് അതോടൊപ്പം അതിനനുസൃതമായ ഉത്തരങ്ങൾ മറ്റ് അധ്യാപകർ നൽകുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. 'തോരണം' എന്ന ഭാഗത്ത് നമ്മൾ എല്ലാവരും തെറ്റ് ചെയ്യുന്നു, എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യം കൂടി ഇന്ന് നിങ്ങൾക്ക് ലഭിക്കുകയുണ്ടായി ...മൊത്തത്തിൽ ആദ്യത്തെ അനുഭവം തന്നെ ഇത്രയും രസകരമാക്കി മാറ്റിയ 2 അധ്യാപകർക്കും നന്ദി..
ശാലിനി
വി.പി.എൽ. പി. എസ് കരിങ്കരപ്പുള്ളി
13
ഇന്നത്തെ ക്ലസ്റ്റർ യോഗം വളരെ ഉപകാരപ്രദമായിരുന്നു ഗണിതം, ഇംഗ്ലീഷ് , ഭാഷ എന്നിവ ഉൾപ്പെടുത്തിയ പഠന പ്രവർത്തനങ്ങൾ വളരെ നന്നായിരുന്നു
ദീപ പി.എസ്
ജിഎൽപിഎസ് എണ്ണപ്പാടം
👆പാലക്കാട് ജില്ല ചിറ്റൂർ brc
14
SRGക്കു വന്നപ്പോ വല്ലാത്ത ആശങ്കയും ഉണ്ടായിരുന്നു, ആദ്യ ദിവസം ഒറ്റക്ക് പാലക്കാട് വന്നപ്പോൾ വേറെ ആരും ഇല്ലേന്നു ചോദിച്ചപ്പോൾ പ്രയാസവും.. ഇതൊക്കെ എങ്ങനെ DRG എടുക്കും ന്നുള്ള വേവലാതിയും...പക്ഷെ പരിശീലനം കഴിഞ്ഞു പോവുമ്പോ DRG എടുക്കാൻ ഉള്ള ആത്മവിശ്വാസം കിട്ടിയിരുന്നു,,രണ്ടാമത്തെ ദിവസം ഹരി മാഷേകൂടെ കിട്ടി..
DRG ക്കു സഹായിക്കാൻ ജില്ലയിൽ നിന്ന് പരിചയ സമ്പത്ത് ഉള്ള 2അധ്യാപകരെയും കൂട്ടി വളരെ മികച്ച രീതിയിൽ DRG പരിശീലനം നൽകി, ക്ലസ്റ്റർ തലം അധ്യാപകരുടെ ഫീഡ്‌ബാക്ക് ഇൽ മനസ് നിറഞ്ഞു ... എല്ലാ വിഷയങ്ങളും രസകരമായി ഒട്ടും വിരസത ഇല്ലാതെ എടുത്തു എന്ന് എല്ലാരും പറഞ്ഞു... മുതിർന്ന അധ്യാപകർ ഒക്കെയും പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ module ആണ് .. പരിശീലനം ആണെന്നാണ്....
വളരെ ആസ്വദിച്ചു തന്നെ ഓരോ സെഷനും എടുക്കാൻ സാധിച്ചു..ക്ലാസ്സ് കഴിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി 🙏🙏🙏
തുഷാര. കെ
പരിശീലകൻ
Brc ചിറ്റൂർ
പാലക്കാട് ജില്ല. 🔴🔴
15
Beena Vasudevan KLM: ഇന്ന് ഈ വർഷത്തെ ആദ്യത്തെ ക്ലസ്റ്റർ ക്ലാസ്സ് കൂടുകയുണ്ടായി. മലയാളം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു. ആദ്യത്തെ സെക്ഷനിൽ ഓണപരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ടതായിരുന്നു. ചോദ്യപേപ്പർ വിശകലനവും മുൻ ചോദ്യപേപ്പറിൽ നിന്നുള്ള വ്യത്യാസവും ചർച്ച ചെയ്തു. സചിത്ര ബുക്കുമായി ബന്ധപ്പെടുത്തി ഉള്ളതായിരുന്നു ചോദ്യപേപ്പറിലെ പ്രവർത്തനങ്ങൾ. പിന്നീട് ഏതൊക്കെ രീതിയിൽ കുട്ടിയിലേക്ക് ആശയങ്ങൾ എത്തിക്കാം എന്നതിനുതകും വിധത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഉത്സവം എന്ന ആശയംകുട്ടികളിലേക്ക് എത്തിക്കുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങളിലൂടെ തോരണം നിർമ്മിക്കുന്നു. തോരണം കെട്ടി എന്ന് എഴുതുകയും ചെയ്യുന്നു.
ഗണിതത്തിൽ സംഖ്യാബോധം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വർക്ക് ഷൈൻ നൽകിയ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ആവിഷ്കരിച്ചിരുന്നു.
ഇംഗ്ലീഷിൽ ഒരു ഡിസ്ക്രിപ്ഷൻ എഴുതുമ്പോൾ അത് എങ്ങനെയായിരിക്കണം എന്നും അതിനെ വിലയിരുത്തേണ്ട സൂചകങ്ങൾ എന്തൊക്കെയാണെന്നും വളരെ വ്യക്തമായി തന്നെ പറഞ്ഞുതരികയായിരുന്നു. പാർക്ക് എന്ന വാക്ക് അവതരിപ്പിക്കുകയും പാർക്കിൽ എന്തെല്ലാമുണ്ടെന്ന് പറയുകയും ആ വാക്കുകൾഎഴുതിയത് ചാർട്ടിൽ ഒട്ടിക്കാനും അവസരം നൽകി. പാർക്ക് എന്ന ആശയം കുട്ടികളിൽ എത്തിക്കാനായി പാർക്കിന്റെ ഒരു സ്റ്റിൽ മോഡൽ ചെയ്തു.അത് വളരെ രസകരമായിരുന്നു.
ഇന്നത്തെ ക്ലാസ്സ് വളരെ പ്രയോജനകരമായിരുന്നു. അധ്യാപകർ നല്ല രീതിയിൽ തന്നെ എല്ലാ ഭാഗവും ഞങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.
16
ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു.എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു. കുട്ടികളിൽ ഗണിതാശയങ്ങൾ വ്യത്യസ്തമായും ലളിതമായും അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഉള്ളിലെ കഴിവുകൾ ഉണർത്താനും അതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സഹായകമായിരുന്നു .ഈ ആശയങ്ങൾ ഞങ്ങളിൽ എത്തിച്ചു Rp മാർക്ക് വളരെ നന്ദി .
അനീഷ് ചന്ദ്ര : BRC പെരുമ്പാവൂർ👆
17
ഇന്നത്തെ ക്ലസ്റ്റർ നന്നായിരുന്നു ഗണിതത്തിന്റെയും ഇംഗ്ലീഷിന്റെയും കാര്യങ്ങൾ നമ്മുടെ ക്ലാസ്സ് റൂമിൽ നടക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചൊക്കെ പറഞ്ഞു തന്നു മലയാളംഅടുത്ത പാഠത്തിന്റെ സചിത്ര പുസ്തകം പരിചയപ്പെടുത്തി കൂടുതൽ കാര്യങ്ങൾ ചെയ്തു. ഡയറിയും സചിത്രപാഠപുസ്തകവും അതിലൂടെ രചനോത്സവത്തിൽ എത്തിയ നല്ല അനുഭവങ്ങൾ ഉള്ള കുറെ ടീച്ചേഴ്സ് ഷെയർ ചെയ്തു അപ്പോഴും പത്തിരുപത് ശതമാനം ട്രാൻസ്ഫർ ഒക്കെ ആയിട്ട് വന്നവർ ഇതൊന്നും തുടങ്ങാത്തവർ ഉണ്ട് . ചേർത്തല നന്നായിട്ട് പോകുന്ന ഒരു ബാച്ച് ആയിരുന്നു
ശക്തമായ മോണിറ്ററിങ്ങ് കൂടെ വേണം സർ. പുതിയ വർക്കായി അതൊക്കെ പിന്നെ നമ്മൾ ഇന്ന് ചേർത്ത ഡയറിയുടെ തലോ മാറിയത് സാങ്കൽപ്പികം ആയതെല്ലാം വളരെ ഭംഗിയായിട്ട് പറഞ്ഞുതന്നു ഓരോ മാസവും ഒരു ക്ലസ്റ്റർ ഉണ്ടെങ്കിൽ കുറച്ചുകൂടെ പ്രാവർത്തിക മായേനേ''വളരെ നന്നായിട്ട് പോകുമ്പോൾ എന്തിനും തയ്യാറായിട്ടുള്ള 75 ശതമാനം പേർ . ചെറിയൊരു ശതമാനം എങ്ങനെ ഇതെല്ലാം കൂടെ ചെയ്യൂ o എന്ന മനോഭാവത്തിൽ ഇരിക്കുന്ന അധ്യാപകരും ഉണ്ടായിരുന്നു
ശ്രീപ്രിയ
18
+91 6238 925 818:
നമസ്കാരം സർ ഇന്നത്തെ ക്ലസ്റ്റർ പരിശീലന അനുഭവം 4 മാസത്തിനുശേഷമോ ഓരോ അധ്യാപകർക്കും പറയാൻ ഉണ്ടായിരുന്നത് വേറിട്ടതായിരുന്നു . ഗണിതം ഇംഗ്ലീഷ് വിഷയധിഷ്ഠിതം ആയിരുന്നു മൊഡ്യൂൾ. ഗണിതശേഷി നേടാൻ കുട്ടികളെ എങ്ങനെ തല്പരരാക്കണമെന്ന് മനസിലാക്കാൻ കഴിഞ്ഞു. 🙏🙏🙏
19
ഇന്നത്തെ ക്ലാസ്സിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചത് വളരെ നല്ല കാര്യമായി തോന്നി. മലയാള പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ഗണിതാശയങ്ങളും വളരെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്നും മറ്റും ഞങ്ങളിൽ എത്തിച്ച RP മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇംഗ്ലീഷിനും ഇതുപോലെ വ്യത്യസ്ത പരിപാടികൾ പ്രതീക്ഷിക്കുന്നു.
പ്രവീണ.വി
ജി.യു.പി സ്കൂൾ തത്തമംഗലം
20
ഇന്നത്തെ അധ്യാപക പരിശീലനം വളരെ ഫലപ്രദമായിരുന്നു.എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു. കുട്ടികളിൽ ഗണിതാശയങ്ങൾ വ്യത്യസ്തമായും ലളിതമായും അവതരിപ്പിക്കാമെന്നും പറഞ്ഞു തന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഉള്ളിലെ കഴിവുകൾ ഉണർത്താനും അതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സഹായകമായിരുന്നു.' ഭാഷാ പഠനത്തിൽ സചിത്ര പുസ്തകവും സംയുക്ത ഡയറിയും വളരെ പ്രയോജനം നൽകുന്നുണ്ട്. ഈ ആശയങ്ങൾ ഞങ്ങളിൽ എത്തിച്ചു Rp മാർക്ക് വളരെ നന്ദി . ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു .
അനു. എ
ജി.വി.എൽ.പി.എസ് ചിറ്റൂർ, പാലക്കാട്
21
ബിന്ദു: സംയുക്ത ഡയറി സചിത്രം എന്നിവയെക്കുറിച്ചുള്ള ക്ലാസ് അനുഭവങ്ങൾ എല്ലാവരും വലിയ താൽപ്പര്യത്തോടെ പങ്കുവെച്ചു ഗണിത ക്ലാസ് പുതിയ ഒരു ഉണർവ്വേകി സന്തോഷകരമായ ഒരു അനുഭവം തന്നെയായിരുന്നു
21
: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഫസ്റ്റ് ടേം കഴിഞ്ഞപ്പോഴേക്കും കുട്ടികളെ സ്വതന്ത്രവായനയിലേക്കും എഴുത്തിലേക്കും നയിച്ച സചിത്ര പുസ്തകം, സംയുക്ത ഡയറി, വായനോത്സവം, ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന രചനോത്സവം എന്നിവ വളരെയധികം പങ്കു വഹിച്ചെന്ന് വളരെ സന്തോഷത്തോടെയാണ് പങ്കുവച്ചത്. സചിത്ര പുസ്തകത്തിന്റെ മാതൃകയിൽ ഇംഗ്ലീഷും കണക്കും സചിത്രമാക്കി വർ അവരുടെ രീതികൾ പങ്കു വച്ചു. ഗണിതത്തിലെ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ELPS ഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നതെന്നും അതിന് ഇനി പ്രത്യേകം തയ്യാറെടുപ്പുകൾ വേണ്ടായെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
: D. Baju
N Paravur,
EKM👆
22
+91 95677 47519: സചിത്ര നോട്ടുബുക്ക് ക്ലാസിൽ പ്രാവർത്തികമാക്കിയപ്പോൾ ഉണ്ടായ നേട്ടങ്ങളും പ്രതിബന്ധങ്ങളും ചർച്ച ചെയ്തു. ഗണിത ശേഷികൾ കൈവരിക്കുന്നതിന് സചിത്ര രീതി എങ്ങനെ പ്രാവർത്തികമാക്കാം എന്ന് വർക്ക്ഷീറ്റ് ചെയ്ത് മനസ്സിലാക്കാൻ സാധിച്ചു. ഇംഗ്ലീഷ് ന്റെ സാധ്യത കൂടി ചർച്ചയായെങ്കിലും വ്യക്തത വന്നില്ല. രക്ഷിതാക്കളും കൂടി ശക്തമായി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇംഗ്ലീഷ് ഭാഷാ ശേഷികൾ നേടാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിന് സഹായകമായ മികവുറ്റ മൊഡ്യൂൾ ഉടനെ പ്രതീക്ഷിക്കുന്നു.
23
പരീക്ഷയും, ഉത്തരക്കടലാസ് അവലോകനവും നടന്നു.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുക്കാത്ത ഉത്തരങ്ങൾ കുട്ടികൾക്ക് പ്രയാസമായെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ വന്നു . ഗണിത ചോദ്യങ്ങൾ അതിലളിതമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
സംയുക്ത ഡയറി വളരെ നല്ല രീതിയിൽ കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്ത സന്തോഷം എല്ലാവരും പങ്കുവെച്ചു .
കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിൽ കുട്ടികൾ വായിക്കാനും എഴുതാനും പ്രാപ്‌തി നേടുന്നുണ്ടെന്നും രക്ഷിതാക്കളുടെ പിന്തുണ കാര്യമായി ലഭിക്കുമെന്നും കുട്ടികൾ വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്നും വിലയിരുത്തപ്പെട്ടു.
നസീമ. വി.പി
ജി.എൽ.പി.എസ്. കിഴക്കമ്പലം
കോലഞ്ചേരി
എറണാകുളം
24
+91 97474 61630: ഗണിത പ്രകൃതിശക്തികൾ സംയുക്ത സങ്കൽപ്പിക്കടയറി ചുറ്റുപാടുള്ള വസ്തുക്കൾ ഉപയോഗിച്ച് ഗണിതം എങ്ങനെ രസകരമാക്കാം എന്നതിനെക്കുറിച്ച് മനസ്സിലായി
25
ഇന്നത്തെ ക്ലസ്റ്റർ മീറ്റിംഗ് വളരെ മികച്ച ഒരു അനുഭവമായിരുന്നു. സംയുക്ത ഡയറിയും സചിത്രപാഠപുസ്തകവും എന്റെ ക്ലാസിലെ കുട്ടികൾക്ക് ഒത്തിരി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . രക്ഷിതാക്കൾ വിളിച്ചു പറയാറുണ്ട് അവർ ബസ്സിന്റെ ബോർഡ്, കിട്ടുന്ന പേപ്പർ എന്നിവ വായിക്കാൻ ശ്രമിക്കുന്നുവെന്ന്.
ഇന്ന് ഉൾപ്പെടുത്തിയ ഗണിത ഇംഗ്ലീഷ് പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു . ഭാഷാ പഠനത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഇനി ഗണിത പഠനത്തിലും ഇംഗ്ലീഷ് പഠനത്തിലും സാധ്യമാകുമെന്ന് വിശ്വസിക്കുന്നു.
ശ്രീജ എം എസ്
ജി എൽപിഎസ് മലയാറ്റൂർ
അങ്കമാലി സബ്ജില്ല
എറണാകുളം
26
ഇന്നത്തെ ക്ലസ്റ്ററിൽ ആദ്യം കൈകാര്യം ചെയ്ത വിഷയം ഗണിതമാണ്. ഗണിതാശയ രൂപീകരണ ഘട്ടങ്ങൾ ഓരോന്നും പാലിച്ച് പഠിപ്പിക്കേണ്ട രീതി മനസിലാക്കാൻ സാധിച്ചു. ഓരോന്നും വിശദമാക്കി പറഞ്ഞു തന്നു. ഈ രീതിയിൽ ഗണിതം പഠിച്ചാൽ കുട്ടികൾക്ക് രസകരവും ഉത്സാഹവുമായിരിക്കും. മറക്കുകയുമില്ല . ഇംഗ്ലീഷ് വിഷയത്തിൽ word wall എന്നത് വ്യത്യസ്തമായി തോന്നി. മലയാളത്തിൽ സചിത്ര പുസ്തകം, സംയുക്ത ഡയറി എഴുതുന്നതിന് പുറമേ രചനോത്സവം, സാങ്കൽപ്പിക ഡയറി എന്നിവ എഴുതുന്നതിനെക്കുറിച്ച് പറഞ്ഞു. കുട്ടികളുടെ ചിന്തകൾ വളരാനും അവ പ്രകടിപ്പിക്കാനും കഴിയുന്നതാണ് ഇത്തരം (പവർത്തനങ്ങൾ. ഇന്ന് പറഞ്ഞ് തന്ന കാര്യങ്ങൾ എല്ലാം തന്നെ എന്റെ കുഞ്ഞുങ്ങളിലും ചെയ്യാൻ ശ്രമിക്കും. ക്ലാസ് എടുത്ത സാറിനും ടീച്ചർമാർക്കും നന്ദി.
അനുബീഗം. എ. വാത്തികുളം. എൽപി സ്കൂൾ.മാവേലിക്കര
27
അനുഭവങ്ങൾ അറിവുകൾ ആകുമ്പോൾ, ക്ലാസ്സ് മുറികൾ സജീവമാകും... പുതിയ പഠന രീതികൾ, അദ്ധ്യാപകന്റെ ചിന്തകളെ ഉണർത്തും. തനത് ക്ലാസ്സ് മുറികളിൽ രൂപപ്പെടും.. ഈ അധ്യയന വർഷം ഒന്നാം ക്ലാസ്സിനെ പുതിയ വാക്കുകൾ നൽകി പരിശീലിപ്പിച്ചു... അതിന് ഗുണങ്ങളും ഏറെയും ഒപ്പം ചില പരിമിതികളും...
എല്ലാം പരിഹരിച്ചു മുന്നോട്ടു കൊണ്ട് പോകാൻ നമുക്ക് കഴിയും.. പരിപൂർണ വിജയം സാധ്യമല്ലെങ്കിലുംതൃപ്തി ഉണ്ടാകും... ഈ ക്ലസ്റ്റർ നൽകിയത് വ്യത്യസ്തമായ കുറച്ചു അറിവ് നിർമ്മാണരീതികൾ,,
ഒട്ടും അതൃപ്തി ഇല്ലാതെ,പൂർണമായി ക്ലാസ്സിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു.. RPs ഏറ്റവും നന്നായി അവർ റോൾ കൈകാര്യം ചെയ്തു.. സമയം തീർന്നല്ലോ ന്നൊരു വിഷമം മാത്രം... ഇനിയും സംഗമം ഉണ്ടാകണം. സുഹൃത്തുക്കളെ കാണാൻ, വിഷയങ്ങളെ ആഴത്തിൽ അറിയാൻ, ഈ ആവശ്യം ആണ്. ആക്റ്റീവ് ആയി ഈ ഗ്രൂപ്പ് ഉണ്ടാകണം...
ശാലിനി
മാവേലിക്കര
28
+91 81368 62518: സർ, ഇന്നത്തെ ക്ലസ്റ്റർ നല്ലതായിരുന്നു. പക്ഷെ ക്ലാസ്സിൽ നടക്കുന്ന സചിത്ര പുസ്തകവും അതിനെ തുടർന്നുള്ള കാര്യങ്ങളും ചർച്ച ചെയ്തില്ല അത് പ്രതീക്ഷിച്ചു
+91 96458 86146: ഇന്നത്തെ ക്ലസ്റ്ററിൽ സചിത്ര സംയുക്ത സംഘൽപ്പിക ഡയറി പറഞ്ഞു.
29
ഇന്നത്തെ ക്ലസ്റ്റർ മികച്ച അനുഭവമായിരുന്നു. സചിത്ര ബുക്ക് സംയുക്ത ഡയറി ഇതുവരെയുള്ള പ്രവർത്തനവിലയിരുത്തലുകൾ നടന്നു.
അടുത്ത പാഠത്തിന്റെ ഫ്രെയിമുകൾ നിർമ്മിച്ചു (ഗ്രൂപ്പ് അടിസ്ഥാനത്തിൽ )അത് ക്ലാസ്സിൽ എങ്ങനെയാണ് എല്ലാവരും പ്രസന്റ് ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു .അവധിക്കാല പരിശീലനത്തിൽ സചിത്ര ബുക്കും സംയുക്ത ഡയറിയും രചനയും എല്ലാം ഒരു പറഞ്ഞു തന്ന അറിവുകൾ എന്നാൽ ഇപ്പോൾ നമുക്ക് ഓരോന്നും എങ്ങനെയാണെന്നും അതിലൂടെ കുട്ടികൾക്കുണ്ടായ മാറ്റവും അറിയാം.
30
ഇന്നത്തെ അധ്യാപക പരിശീലനം വളരെ പ്രയോജനം ഉള്ളതായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് കുറെ കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞു .ഭാഷയെ പോലെ തന്നെ ഗണിതവും ഇംഗ്ലീഷും എങ്ങനെ ചെയ്യാം എന്ന് പ്രവർത്തനങ്ങളിലൂടെ പഠിപ്പിക്കുകയും ചെയ്തു.സചിത്ര സംയുക്ത സാങ്കൽപിക ഡയറിയെ കുറിച്ച് പറയുകയും ചെയ്തു .സചിത്ര പുസ്തകം സംയുക്ത ഡയറി ഇവയെ കുറിച്ചുള്ള അവലോകനം നടത്തുകയും ചെയ്തു . ഇന്നത്തെ പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ ചെയ്യുവാൻ എല്ലാ അധ്യാപകർക്കും സാധിച്ചു .
ടെസ്സി തോമസ്,
MSC LPS, ഊട്ടുപറമ്പ്, മാന്നാർ.
31
നിലമ്പൂർ ബി ആർ സിയിൽ നിന്നും കിട്ടിയ നാല് പ്രതികരണങ്ങൾ:
എ
നമസ്ക്കാരം 🙏
ഇന്നത്തെ ക്ലാസ്സ് വളരെ നന്നായിരുന്നു. ഗണിതം, ഇംഗ്ലീഷ് എന്നിവ ഏതെല്ലാം രീതിയിൽ കുട്ടികളിൽ എത്തിക്കാം എന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നും മനസിലാക്കാൻ സാധിച്ചു. പ്രകൃതിശേഷികൾ, സചിത്രപുസ്തകം, സംയുക്ത ഡയറി ഇവയിലൂടെ കടന്നുപോകാൻ ക്ലാസിലൂടെ സാധിച്ചു .ആർപി മാർക്ക് ക്ലാസ്സ് നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്.🙏🙏
ബി
ഇന്നത്തെ അധ്യാപക സംഗമം മൂന്നു വിഷയങ്ങളും ഉൾപ്പെടുത്തി(MAL, ENG, MATHS) നടന്നത് ഒന്നായിരുന്നു... തുടക്കക്കാരായ എനിക്കെല്ലാം ഇനി മുന്നോട്ടുള്ള യാത്ര എങ്ങിനെയെല്ലാം ആവാം എന്ന് സംഗമത്തിലൂടെ അറിയാൻ കഴിഞ്ഞു... ഇനിയും ഒരുപാട് പഠിക്കാനുണ്ട് . ഇത്തരം അധ്യാപക സംഗമങ്ങളിലൂടെ ഞങ്ങളുടെ കഴിവുകളെ ഉയർത്താൻ സഹായിക്കുന്ന പ്രിയപ്പെട്ട ആർപിമാരോടും ഇതിന്റെ നേതൃത്വം പറയുന്നു. . സചിത്രപുസ്തകവും സംയുക്ത ഡയറിയുമെല്ലാം മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്.. ഇംഗ്ലീഷിൽ ഡിസ്ക്രിപ്ഷൻ എന്ന ആശയത്തിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്നും ഗണിതത്തിൽ പല ആശയങ്ങളും എങ്ങനെ ബന്ധിപ്പിക്കാം എന്നതിന്റെ എല്ലാ ശേഷികളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ELPS എന്ന ആശയത്തിലൂടെ പഠനം മുന്നോട്ട് പോകുന്നതുമെല്ലാം അറിയാൻ കഴിഞ്ഞു..
സി
ഇന്നത്തെ അധ്യാപക പരിശീലനം വളരെ നല്ലതായിരുന്നു. . കുട്ടികളിൽ സംഖ്യാബോധവും സംഖ്യാ വ്യാഖ്യാനവും ഉറപ്പിക്കാൻ ഈ പ്രവർത്തനങ്ങൾ വളരെ നല്ലതാണ്. ഇന്നത്തെ പരിശീലനത്തിൽ ഗണിതത്തിന് നല്ല പ്രാധാന്യം കൊടുത്തതു പോലെ തോന്നി. ഗണിതം ക്ലാസിൽ ലളിതമായി അവതരിപ്പിക്കുന്നതിന് സഹായകമായ ധാരാളം കാര്യങ്ങൾ ഇന്നത്തെ പരിശീലനത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും സെഷനുകളും വളരെ നല്ലതായിരുന്നു. സമയം കുറവായിരുന്നെങ്കിലും (ഇംഗ്ലീഷ്, മലയാളം, സെഷനുകൾ) ലഭ്യമായ സമയം ഫലപ്രദമായി വിനിയോഗിച്ച് കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ആർപി മാർ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും എടുത്തു പറയേണ്ടതായിട്ട് എനിക്ക് തോന്നിയത് കടലാസുകൾ കൊണ്ടുണ്ടാക്കിയ നിർമ്മാണ പ്രവർത്തനങ്ങളായിരുന്നു.കുട്ടികൾക്ക് യാതൊരു പ്രയാസവും ഉണ്ടാക്കാതെ ഇത്തരം പ്രവർത്തനങ്ങൾ ക്ലാസിൽ ചെയ്യാൻ ഈ പ്രവർത്തനങ്ങൾ നന്നായി സഹായിക്കും. അതുപോലെ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മികവുറ്റതായിരുന്നു
ഡി
രമ്യ ടീച്ചറും അനു ടീച്ചറും നയിച്ച അധ്യാപക പരിശീലനം വളരെ മികച്ചതായി തോന്നി. ഗണിതത്തിൽELPS സാധ്യതകളെക്കുറിച്ച് വീണ്ടുമൊന്ന് ഓർത്തെടുത്ത് ക്ലാസ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള ഉണർവ് ക്ലാസിലൂടെ ലഭിച്ചു - അതുപോലെ മലയാളത്തിലും സചിത്ര പുസ്തകങ്ങൾ, സംയുക്ത ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഉതകുന്ന ടിപ്സ് ക്ലാസിൽ ലഭിച്ചു . യി രു ന്നത് ഇനിവരുന്ന പാഠത്തിലെ ഒരു തീം എടുക്കുന്നതല്ലായിരുന്നോ എന്നൊരു സംശയം .അതു പോലെ ഇംഗ്ലീഷ് ചോദ്യപേപ്പർ ഡിസ്കഷനിൽ എന്തായിരുന്നു ഉദേശമെന്നും വ്യക്തമായില്ല അവിടെ ഒരു സംശയം വന്നതൊഴിച്ചാൽ ക്ലസർ പരിപൂർണ വിജയമായി തോന്നി
-രമ്യ: Brc നിലമ്പൂർ
32
ഇന്ന് നടന്ന ഒന്നാം ക്ലാസ്സിലെ ട്രെ യിനിങ്ങിൽ ഒന്നാം ടേമിലെ ഉത്തരം ശീട്ട് വിലയിരുത്തൽ നടത്തി. അതോടൊപ്പം അടുത്തമലയാളത്തിന്റെ ഒരുമയുടെ ഓണം എന്ന പാഠത്തിന്റെ രൂപീകരണ പാഠം തയ്യാറാ ക്കി.
രചനോത്സവത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെ സർഗ്ഗാ ൽമ രചയിതാക്കൾഎന്ന് പറഞ്ഞു. രചനോത്സവം ഭംഗിയായി തുടരുന്ന അദ്ധ്യാപകർ അനുഭവം പറഞ്ഞു. തുടർന്നുള്ള പാഠങ്ങളിൽ സംയുക്ത സാങ്കൽപിക ഡയറി, രചനോത്സവം, ബാലസാഹിത്യകൃതികൾ ഇവയിലൂടെ കടന്നുപോകണമെന്നും ടീച്ചർ പറഞ്ഞു.
ജൂബി ടീച്ചറും ലേ ഖീടീച്ചറും ഭംഗിയായി ക്ലാസുകൾ എടുത്തു. ഇംഗ്ലീഷ് റോസ് മേരിടീച്ചർ ആണ് പഠിപ്പിച്ചത്. ഉത്തരക്കടലാസ് വിലയിരുത്തൽ നടത്തി. ഓരോ ചോദ്യത്തിന്റെയും സൂചകങ്ങൾ അനുസരിച്ചു വിലയിരുത്തി. തുടർന്ന് പാർക്ക് എന്ന തീം അടിസ്ഥാനമാക്കി ഗ്രൂപ്പിൽ സ്റ്റിൽ മോഡൽ അദ്ധ്യാപകർ അവതരിപ്പിച്ചു.
തുടർന്ന് ഗണിതമാലിനി ടീച്ചർ പഠിപ്പിച്ചു. എല്ലാവരും പൂന്തോട്ടം നിർമ്മിച്ചു. വിവിധ ഗണിതാശയങ്ങൾ അതിലൂടെ മനസിലാക്കാൻ സാധിച്ചു.
AEO, BPO എന്നിവർ ക്ലാസുകൾ സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.3,6,9ക്ലാസ്സുകളിൽSEAS പരീക്ഷകൾ നടത്തുമെന്ന് ഷൈലജ മാഡം അറിയിച്ചു. വളരെ ഭംഗിയായി കോഴ്സുകൾ അവസാനിച്ചു. എല്ലാ Rp മാരോടും നന്ദി അറിയിക്കുന്നു. നമുക്ക് ലഭിച്ച അറിവിന്റെ വെളിച്ചം നമ്മുടെ കുഞ്ഞു മക്കൾക്കു പകരാൻ അദ്ധ്യാപകരായ നമുക്കു കഴിയട്ടെ കടകൾ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
ഷേർളി
Cms lps, പൊൻകുന്നം, കാഞ്ഞിരപ്പള്ളി
33
സംയുക്ത ഡയറി സചിത്രം എന്നിവയെക്കുറിച്ചുള്ള ക്ലാസ് അനുഭവങ്ങൾ എല്ലാവരും വലിയ താൽപ്പര്യത്തോടെ പങ്കുവെച്ചു ഗണിത ക്ലാസ് പുതിയ ഒരു അനുഭവം സന്തോഷകരമായ ഒരു അനുഭവം തന്നെയായിരുന്നു
പി ബിന്ദു
എ എം എൽ പി സ്കൂൾ ചേങ്ങോട്ടൂർ
33
ഇന്നത്തെ ക്ലസ്റ്റർ മീറ്റിംഗ് വേറിട്ടൊരു അനുഭവമായിരുന്നു. ഗണിതം, ഇംഗ്ലീഷ്, ഭാഷ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് ഇതിലെ ഓരോ പ്രവർത്തനങ്ങളും ELPS ലൂടെയാണ് കടന്നുപോകുന്നതെന്ന് ബോധ്യം വന്നു. ഗണിതാശയങ്ങൾ പ്രകൃതി സൗഹൃദമായി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ എങ്ങനെ ചെയ്യാമെന്ന് ബോധ്യം വന്നു. കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ പ്രത്യേകിച്ച് ഗോത്രവിഭാഗം കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ സചിത്ര പുസ്തകം വിജയകരമാണെന്ന് പല അധ്യാപകരും അഭിപ്രായപ്പെട്ടു . എന്റെ ക്ലാസിൽ വളരെയധികം വികസിപ്പിച്ച പുസ്തകമാണ് സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഇന്നത്തെ കോഴ്സ് ചെയ്ത RP മാർക്ക് അഭിനന്ദനങ്ങൾ👍🥰🥰🥰
റീന. സി.എ., ജി.എച്ച്.എസ്. അതിരാറ്റു കുന്ന്
വയനാട്
ബാലുശ്ശേരി ബി ആർ സി
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി