രണ്ടു വർഷമായി ഞാൻ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു. ഈ വർഷം പുതുമയർന്ന വർഷം തന്നെ. കഴിഞ്ഞ വർഷം Home work കളുടെ പൂരമായിരുന്നു. ആവർത്തനം മാത്രം .
- ഈ വർഷത്തെ സംയുക്ത ഡയറിലൂടെ കുട്ടികൾ അറിയാതെ തന്നെ വാക്കുകൾ പഠിക്കുകയും അക്ഷരങ്ങൾ മനസിലാക്കുകയും ചെയ്തു.
- സചിത്ര ലേഖനങ്ങൾ എനിക്ക് ഉത്സാഹം തരുന്നവയായിരുന്നു. അപ്പോൾ കുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ?
- എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് എല്ലാ പ്രവർത്തനങ്ങളും.
- മുതൽമാസം മുതൽ സംയുക്തഡയറി എഴുതാൻ തുടങ്ങി. ഇപ്പോൾ കുറച്ചു പേർ സഹായമില്ലാതെ ഡയറി എഴുതാൻ തുടങ്ങിയിട്ടുണ്ട്.
- ലേഖനത്തിൽ മാത്രമല്ല ചിത്രരചനയിലും മികവു കാണിക്കുന്നവരാണ് എന്റെ മക്കൾ.
- രചനനോത്സവം വലിയ മാറ്റങ്ങളാണ് കുട്ടികളിൽ വരുത്തുന്നത്. അമ്മമാരുടെ ശ്രദ്ധയും മക്കൾക്കും കൂടുതലായി കിട്ടുന്നുണ്ട്.
ഷെർലി പി.പി.
ഗണപത് എൽ.പി.എസ്.
വെസ്റ്റ് കല്ലായ്
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി