ഒന്നാം ക്ലാസിൽ ചാർട്ടെഴുത്ത് എന്തിനാണ്? ബോർഡിൽ എഴുതിയാൽ പോരെ?
![]() |
ദേ ടീച്ചറെഴുതിയത് വായിക്കാമോ? |
പോര. ആശയാവതരണരീതിയില്‍ പുനര്‍വായന ക്ലാസില്‍ നടക്കേണ്ടതുണ്ട്.
- കുട്ടിക്ക് ഇഷ്ടമുള്ളപ്പോൾ ഒറ്റയ്ക്കും കൂട്ടായും വായന പരിശീലനത്തിന്
- ലിപിസവിശേഷതകള് സംബന്ധിച്ച ധാരണ ശക്തിപ്പെടുത്തുന്നതിന്.
- കുട്ടിക്ക് തെളിവെടുത്തെഴുതാൻ സ്ഥിരമായി മാതൃകാസാമഗ്രി ക്ലാസിൽ വേണം
- മുൻ ഫ്രെയിമുമായി കണ്ണി ചേർത്ത് വായിക്കാൻ ചാർട്ട് ആവശ്യമാണ്
- ഒഴിവു സമയം ചങ്ങല വായനക്ക്, ആസ്വാദ്യ വായനയ്ക്, ഉച്ചത്തിലുളള വായനക്ക്, താളാത്മക ഭാവാത്മക വായനയ്ക്.
- ഓരോ ഫ്രയിമും ആരംഭിക്കുമ്പോൾ മുൻഫ്രെയിമിലെ വായന നടത്തി കണ്ണിചേര്‍ക്കേണ്ടതുണ്ട്.
- പാഠാവസാന പൂർണവായനക്ക് എല്ലാ ചാര്‍ട്ടുകളും ഒന്നിച്ച് വായിക്കേണ്ടതുണ്ട്.
- മാതൃകാപരമായ എഴുത്ത് കാഴ്ചപ്പുറത്ത് ലഭ്യമാക്കാൻ
- ആശയാവതരണ രീതിയിൽ ആദ്യം ആശയം എഴുതി പരിചയപ്പെടുത്തേണ്ടതുണ്ട്. അതിന് ചാര്‍ട്ടാണ് ഉത്തമം.
- രൂപീകരണപാഠമല്ലാത്ത ചെറുവായനാസാമഗ്രികളും ചാര്ട്ടിലെഴുതിയാണ് പരിചയപ്പെടുത്തേണ്ടത്.
- ചാർട്ടുകൾ ക്രമമായി പ്രദർശിപ്പിച്ചാൽ പാഠ സമഗ്രത കുട്ടിയിൽ ഉണ്ടാകും. അതിനാൽ ഓരോ വിഷയത്തിനും പ്രത്യേകം പ്രദർശനയിടം ക്ലാസിൽ ഉണ്ടാകുന്നത് നന്ന്
- അധ്യാപിക വടിവിൽ ഘടന പാലിച്ചെഴുതുന്ന വാക്യങ്ങൾ ആണ് ചാർട്ടിൽ ഉണ്ടാവുക .ഇത് ആകർഷകമാക്കാൻ ചിത്രങ്ങൾ ഒട്ടിച്ചോ വരച്ചോ ചേർക്കാം. സചിത്ര പുസ്തകത്തിൻ്റെ മാതൃക
- കാഴ്ചാ പരിമിതിയുള്ള കുട്ടികൾക്ക് വലിയ അക്ഷരത്തിൽ എഴുതിയ പാർട്ടുകൾ ഗുണം ചെയ്യും.
- ക്ലാസ് പി ടി എ നടക്കുമ്പോൾ കുട്ടികളുടെ തത്സമയ വായനയ്ക്ക് പ്രയോജനപ്പെടുത്താം.
- അച്ചടിസമൃദ്ധമായ ഭാഷാപഠനാന്തരീക്ഷം എന്ന ആശയത്തെ മറ്റൊരു വിധത്തില്‍ സാക്ഷാത്കരിക്കുകയാണ് ചാര്ട്ടകളുടെ പ്രദര്‍ശനത്തിലൂടെ.
- അധ്യാപികയുടെ ചാർട്ടെഴുത്തും കുട്ടികളുടെ ബോർഡെഴുത്തും രൂപീകരണപാഠവും അനുഭവങ്ങളുടെ രേഖപ്പെടുത്തലും ബാലസാഹിത്യരചനകളുടെ വായനയും ഈ പ്രക്രിയയുടെ നട്ടെല്ലാണ്.
ഒന്നാം പാഠം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമാണ് ക്ലാസ് എങ്ങനെ ലേ ഔട്ട് ചെയ്യണമെന്ന ചിന്ത. ലഭ്യമായ സ്ഥലം പരമാവധി പഠനമൂല്യമുള്ളതാക്കി മാററണം. ചുമരുകള്‍ വിവധ വിഷയങ്ങള്‍ക്കായി ക്രമീകരിക്കണം. അപ്പോഴാണ് ക്രമമായി ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാനുള്ള ഇടവും രീതിയും കണ്ടെത്താനാവുക. ചാര്‍ട്ടുകള്‍ക്ക് നമ്പരിടുന്നത് ഗുണം ചെയ്യും.ഉദാഹരണത്തിന് U1.1 എന്നത് യൂണിറ്റ് ഒന്ന് ഒന്നാം ചാര്‍ട്ട് എന്ന് വായിക്കാം.
ചാര്‍ട്ടില്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- അക്ഷരവലുപ്പം. ക്ലാസിന്റെ ഏറ്റവും പിന്നില്‍ നിന്നാലും കാണാനാകണം
- നിറം. ചുവപ്പ് നിറമുള്ള ചാര്‍ട്ടില്‍ ചുവപ്പ് മഷികൊണ്ട് എഴുതരുത്. ദൃശ്യപരിമിതിയുള്ള കുട്ടികള്‍ക്ക് പ്രശ്നമാകും. കറുപ്പ്, നീല മഷികളാണ് ഏറ്റവും അനുയോജ്യം. മറ്റു കടും നിറങ്ങളും ഉപയോഗിക്കാം.
- വരികള്‍ ചരിയാതെ എഴുതണം. ഇതിന് പരിശീലനം ആവശ്യമാണ്. ചാര്‍ട്ടില്‍ മടക്ക് പാടിട്ടോ, പെന്‍സില്‍ ഉപയോഗിച്ച് വരച്ചോ എഴുത്ത് നേരെയാക്കാം. പത്രക്കടലാസില്‍ എഴുതി ശീലിക്കണം
- അക്ഷരഘടന കുട്ടികളെ പരിചയപ്പെടുത്തുന്നതിനാല്‍ എഴുത്തില്‍ ശ്രദ്ധ വേണം
- ചാര്‍ട്ടില്‍ വരികള്‍ കുത്തിനിറയ്ക്കരുത്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി